മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
ആജീവനാന്തം
ടോക് ടൈം വാറന്റിയുള്ള
ബാറ്ററി ലൈഫ്.
ഒരു ഒഎസിലും
തളച്ചിടാൻ കഴിയാതെ
ഒരപൂർവ്വ ജീവിതത്തിന്റെ
ശരവേഗം.
ഉള്ളടക്കങ്ങളിലെ ദുരിതക്കടലിൽ
സഹന പർവ്വതങ്ങളുടെ
ശവദാഹം നടന്നാലും
ഉൾപ്പോറൽ വീഴാത്ത
പിക്സൽ ഡിസ്പ്ളേ.
വലം കൈയ്യിലുള്ള വടി കുത്തി
ഇടം കൈയ്യാൽ ചുമട് താങ്ങി
കാതുകേൾക്കാത്ത പ്രാർത്ഥനകൾ
കാതങ്ങൾ മുറിച്ചു കടക്കുന്നു.
പാതകളും പാളങ്ങളും
പരിസരം മറന്ന്
ഒരു കൂപ്പുകൈയൊടെ
മാറി നിൽക്കും.
മരണവണ്ടികളുടെ മഹാവേഗം
മറ്റൊരായുസ്സിന്റെ
ദുരിത പാളത്തിലേക്ക്
വാക്കുകൾ തുപ്പി വഴിമാറും.
ജനറേഷന് ഗ്യാപ്പുകളില്ലാത്ത ചിരിയുമായി
കുഞ്ഞുകുട്ടികള്‍ കൂകിപ്പായും.
മനസ്സ് ഓഫ് മൂഡിലായാലും
മനുഷ്യരില്ലാത്ത ലോകവുമായി
കുഞ്ഞമ്മക്ക് അരക്കിറുക്കിന്റെ
ക്ളൌഡ് കമ്പ്യൂട്ടിംഗ് കണക്ഷൻ.
തിരക്കുപിടിക്കുന്ന നേരങ്ങളിൽ
ദൈവങ്ങൾ മാറി വിളിക്കും.
പരിധിവിട്ടു കഴിയുമ്പോൾ
കണ്ണിലൊരു കടലിരമ്പം.
നനഞ്ഞ വിഴുപ്പുകൾ
കുടഞ്ഞു വിരിക്കുമ്പോൾ
കറുത്ത പകലെല്ലാം
വെളുക്കും.
വെളുത്ത പകലെല്ലാം
കറുക്കും വരെ
കുഞ്ഞമ്മക്ക്
അലക്കും ഉണക്കും.
22 coment�rios :
ജനപ്രിയ പോസ്റ്റുകൾ
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും


വെളുത്ത പകലെല്ലാം കറുക്കും വരെ
മറുപടിഇല്ലാതാക്കൂകുഞ്ഞമ്മക്ക് അലക്കും ഉണക്കും.
കവിത ഇഷ്ടപ്പെട്ടു.
ഈ കവിതയെ വല്ലാതെ സ്നേഹിച്ചുപോവുന്നു.....
മറുപടിഇല്ലാതാക്കൂഗഹനമായ ഭാവതലം - നാടോടിത്തനിമയും, ആധുനികജീവിത സമസ്യകളും ഇഴ കോർത്ത സവിശേഷമായ കാവ്യബിംബങ്ങൾ - കൂടുതൽ വിശാലമായ വായനാസമൂഹത്തെ ആവശ്യപ്പെടുന്ന കവിത
കവിത വായിച്ചിട്ടതിശയിക്കുന്നു.
മറുപടിഇല്ലാതാക്കൂഎത്ര സുന്ദരമായാണ് വാക്കുകളുടെ ഈ അടുക്കിവെക്കല്‍.!
പ്രദീപ് മാഷ് പറയുംപോലെ ഇത് കൂടുതല്‍ പേരിലേക്ക് എത്തട്ടെ... ആശംസകള്‍.
കുഞ്ഞമ്മ വിത്ത് പെന്റിയെം ഫോർ ചിപ്പ് !!
മറുപടിഇല്ലാതാക്കൂഅതി മനോഹരമായ കവിത.
ശുഭാശം സകൾ....
പ്രദീപ് മാഷ് പറഞ്ഞതു പോലെ 'കൂടുതൽ വിശാലമായ വായനാസമൂഹത്തെ ആവശ്യപ്പെടുന്ന കവിത..’ ആശംസകൾ...
മറുപടിഇല്ലാതാക്കൂരചന മനോഹരം!
മറുപടിഇല്ലാതാക്കൂആശംസകള്
വെളുത്ത പകലെല്ലാം കറുക്കും വരെ കുഞ്ഞമ്മ........!
മറുപടിഇല്ലാതാക്കൂഇഷ്ടപ്പെട്ടു. ആശംസകള്‍.
മറുപടിഇല്ലാതാക്കൂപാതകളും പാളങ്ങളും പരിസരം മറന്ന്
മറുപടിഇല്ലാതാക്കൂഒരു കൂപ്പുകൈയോടെ നിൽക്കും...!!
വരികൾ ഇഷ്ടപ്പെട്ടു.
പടച്ചോനേ .. എഴുത്തിന്റെ ശക്തി, സൌന്ദര്യം എല്ലാം അടങ്ങിയത് . അഭിനന്ദനങ്ങൾ
മറുപടിഇല്ലാതാക്കൂഉള്ളിലെ കറയും കരിയുമെല്ലാം
മറുപടിഇല്ലാതാക്കൂഅതിന്റെ കരയിലലക്കുമ്പോൾ
കണ്ണീരുകൊണ്ട് കുഞ്ഞമ്മ കുളിക്കും.
നനഞ്ഞ വിഴുപ്പുകൾ കുടഞ്ഞു വിരിക്കുമ്പോൾ
കറുത്ത പകലും വെളുക്കും.
കുറെയേറെ കുഞ്ഞമ്മമാരുടെ ഒരു പ്രതിനിധി..
മറുപടിഇല്ലാതാക്കൂകിണ്ണന് എഴുത്ത് :)
പ്രാര്‍ഥനാ നിര്‍ഭരം.
മറുപടിഇല്ലാതാക്കൂജനറെഷന് ഗ്യാപ് ഇല്ലാതെ വിളങ്ങുന്ന വാക്കുകള്‍.
കാലം മാറി, കഥ മാറി, കാലാവസ്ഥ ഒപ്പം മാറി
മറുപടിഇല്ലാതാക്കൂവാക്കുകൾ എത്ര മനോഹരമായി അലക്കി
മറുപടിഇല്ലാതാക്കൂഒരു കവിതയായി ഇസ്തിരി ഇട്ടിരിക്കുന്നു
വെളുത്ത പകലെല്ലാം കറുക്കും വരെ
മറുപടിഇല്ലാതാക്കൂകുഞ്ഞമ്മക്ക് അലക്കും ഉണക്കും.
Beatifully said.
നോട്ടം says:
മറുപടിഇല്ലാതാക്കൂനനഞ്ഞ വിഴുപ്പുകൾ കുടഞ്ഞു വിരിക്കുമ്പോൾ
കറുത്ത പകലും വെളുക്കും.....
കവിത ഇഷ്ടപ്പെട്ടു.
ഞാനെന്റെ പഴയ പല്ലവി ആവര്‍ത്തിക്കട്ടെ --------അറിഞ്ഞില്ല ,കേട്ടില്ല ,ഈ കവിതയും !
മറുപടിഇല്ലാതാക്കൂഎന്താ പറയാ ഞാന്‍ പ്രിയ കവേ ....പുതുമയും പഴമയും ഹൃദ്യ ബിംബങ്ങലാക്കി ആവിഷ്ക്കരിച്ച ഈ കവിത എത്ര വര്‍ണിച്ചാലും എനിക്കു മതി വരില്ല.ഇനിയുമെന്താണ് ഞാന്‍ സത്യമായും വരച്ചിടേണ്ടത് !അസൂയ തോന്നുന്നു ട്ടോ -പെരുത്ത് !!!! ഞാന്‍ ഈ കവിതയും നമ്മുടെ social media -കളില്‍ പരത്തി പരിചയപ്പെടുത്തുകയാണ് -താങ്കളുടെ മൗനാനുവാദത്തോടെ...
__________________പിന്നെ ബ്ലോഗിനെ കുറിച്ചും രണ്ടു വാക്ക് പരയാതെങ്ങിനെ ?എനിക്കും ഇതു പോലെ ഒന്ന് നിര്‍മ്മിച്ചു തരുമോ ?പണച്ചെലവുണ്ടെങ്കില് പ്രശ്നമാക്കേണ്ട.ഞാന്‍ കുറേ ശ്രമിച്ചു ...പറ്റുന്നില്ല .എന്താണ് വേണ്ടതെന്നു പറഞ്ഞു തന്നാലും മതി ....അല്ലാഹു ഈ വിശുദ്ധ നാളുകളില്‍ നമ്മെ അനുഗ്രഹിക്കട്ടെ !
ഇഷ്ടപ്പെട്ടു, മാഷേ
മറുപടിഇല്ലാതാക്കൂആറ്റികുറുക്കിയ വരികള്‍ ,, കാണാന്‍ വൈകി .
മറുപടിഇല്ലാതാക്കൂഅത്ഭുതത്തോടെ വരികൾ വായിച്ചു. വായിച്ചു കഴിഞ്ഞിട്ടും അത്ഭുതം വിട്ടൊഴിയുന്നില്ല. ഈ വരികൾ സമ്മാനിച്ചതിന് നന്ദി, ഒപ്പം കാണാൻ വൈകിയതിന് മാപ്പും !!
മറുപടിഇല്ലാതാക്കൂമണ്ണാത്തിക്കുഞ്ഞമ്മ എനിക്കൊരു ബാല്യകാല ഓർമ്മയാണു...നാടിനെ അലക്കിവെളുപ്പിച്ചും, പേറെടുത്തും കടന്നുപോയ ഒരു ജന്മം..ന്യൂ-ജനറേഷൻ അറിയാതെ പോകുന്ന ചിത്രങ്ങൾ...ഒരു പക്ഷേ ഞാനും അവരുടെ കൈകളിലൂടെയായിരിക്കാം ഈ ലോകം കണ്ടീട്ടുണ്ടാവുക...
മറുപടിഇല്ലാതാക്കൂ