വഴിമരങ്ങള്‍വെളുത്താല്‍ വെയില്‍പ്പേടി
കറുത്താല്‍ ഉയിര്‍പ്പേടി 
ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍
ഉറക്കമില്ലാത്ത മരങ്ങള്‍

കാറ്റിന്റെ നാവിലെപ്പോഴും
കാടുകയറുന്ന ഭീഷ്മം
വെയിലിന്‍റെ കണ്ണിലുടല്‍
വെന്തുരുകുന്ന ഗ്രീഷ്മം 

വിണ്ണില്‍ മേഘരോഷങ്ങള്‍
മണ്ണില്‍ വൃഷ്ടിശോഷങ്ങള്‍ 
വേരുകളില്‍ അഭിശാപങ്ങള്‍
ദാരുവില്‍ ആഭിചാരങ്ങള്‍ 

മുള്ളുള്ള മുഖസ്തുതികള്‍ 
മൂര്‍ച്ചയുള്ള കൈപ്പിഴകള്‍ 
മുരട്ടില്‍ ആസുരകാമനകള്‍
മൂര്‍ദ്ധാവില്‍ ആയുധവേദനകള്‍ 

കറുക്കുമ്പോള്‍ കാടാകുന്നു
കാല്‍ച്ചുവട്ടിലെ ലോകം
കടിച്ചുകീറാന്‍ നില്‍ക്കുന്ന 
കുറുനരികളുടെ വ്യൂഹം

വെളുത്താലും കറുത്താലും
ചിലക്കുന്ന കിളികള്‍ക്കൊപ്പം
വിറച്ചു കൊണ്ടിരിക്കുന്നു
ഇലത്തുമ്പില്‍ ഹൃദയം.

ചിത്രങ്ങള്‍ ഗൂഗിള്‍ 

28 coment�rios :

28 അഭിപ്രായങ്ങൾ:

 1. "വെളുത്താലും കറുത്താലും
  ചിലക്കുന്ന കിളികള്‍ക്കൊപ്പം
  വിറച്ചു കൊണ്ടിരിക്കുന്നു
  ഇലത്തുമ്പില്‍ ഹൃദയം...."
  ___________ഇരുത്തം വന്ന കവിയുടെ മഹത്തായ മറ്റൊരു രചന എന്നു മാത്രം പറയട്ടെ....ഒരുപാടൊരുപാട് അഭിനന്ദനത്തിന്‍റെ മലര്‍ചെണ്ടുകള്‍ !!

  മറുപടിഇല്ലാതാക്കൂ
 2. വെളുത്താല്‍ വെയില്‍പ്പേടി
  കറുത്താല്‍ ഉയിര്‍പ്പേടി
  പേടിയോടെ കാലം അടയാളപ്പെടുത്തുന്നു നാളയുടെ നടുക്കങ്ങളെ

  നല്ല മനോഹരമായ കവിത
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. ഭാവദീപ്തം..... കവിത ആസ്വദിച്ചു....

  മറുപടിഇല്ലാതാക്കൂ
 4. കവിത ഇഷ്ടായി ഇക്കാ

  മറുപടിഇല്ലാതാക്കൂ
 5. മനോഹരമായ കവിത .............
  വിറച്ചു കൊണ്ടിരിക്കുന്നു
  ഇലത്തുമ്പില്‍ ഹൃദയം.

  മറുപടിഇല്ലാതാക്കൂ
 6. വിണ്ണില്‍ മേഘരോഷങ്ങള്‍
  മണ്ണില്‍ വൃഷ്ടിശോഷങ്ങള്‍
  വേരുകളില്‍ അഭിശാപങ്ങള്‍
  ദാരുവില്‍ ആഭിചാരങ്ങള്‍

  ഓരോ വരിയും ഇരുത്തി ചിന്തിപ്പിക്കുന്നു.
  വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്നു...
  ഭാവുകങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 7. ഇതാവണം കവിത,ഇങ്ങനെ ആകണം കവിത...വീണ്ടൂം വീണ്ടും വായിക്കാൻ തോന്നുന്നവരികൾ ..പ്രീയ കവേ...തങ്കൾക്കെന്റെ വലിയ നമസ്കാരം.............

  മറുപടിഇല്ലാതാക്കൂ
 8. മുള്ളുള്ള മുഖസ്തുതിയല്ലെന്നു മുൻ‌കൂർ ജാമ്യം.

  കവിതയുടെ പൂന്തോട്ടം കാണിച്ചു തന്നു.

  മറുപടിഇല്ലാതാക്കൂ
 9. വെളുത്താലും കറുത്താലും
  ചിലക്കുന്ന കിളികള്‍ക്കൊപ്പം
  വിറച്ചു കൊണ്ടിരിക്കുന്നു
  ഇലത്തുമ്പില്‍ ഹൃദയം.

  എന്താ പറയാ.
  ഒന്നും പറയാനില്ല.
  വരികളിലെ സത്യങ്ങള്‍ സുന്ദരമായി......

  മറുപടിഇല്ലാതാക്കൂ
 10. ഭാവോജ്ജ്വലമായ വരികള്‍ ചിന്തയെ ഉദ്ദീപിപ്പിക്കുന്നു.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 11. ഉറക്കം കെടുത്താൻ മന്ത്രി മുതൽ തന്ത്രി വരെ...!

  അയൽക്കാരൻ തൊട്ട് പിതാവ് വരെ..!

  അവസാനം ചാനലുകളും, നിയമങ്ങളും വരെ...!

  വിറച്ചു കൊണ്ടിരിക്കുന്നു ജീവൻ!!

  മനോഹര രചന.

  ശുഭാശംസകൾ....

  മറുപടിഇല്ലാതാക്കൂ
 12. ബ്ലാക് ആന്‍ഡ് വൈറ്റ്

  മറുപടിഇല്ലാതാക്കൂ
 13. ചിന്തിപ്പിക്കുന്ന വരികള്‍ ,,

  മറുപടിഇല്ലാതാക്കൂ
 14. ഓരോ വരികളും അർത്ഥപൂർണ്ണം!!
  ഒരുപാടിഷ്ടായി .. നേരിൽ പകച്ചു മരവിച്ച വഴിമരങ്ങളെ !

  മറുപടിഇല്ലാതാക്കൂ
 15. പ്രിയപ്പെട്ട ഇക്ക,
  വളരെ നല്ലവരികൾ. ഏറെ ഇഷ്ടമായി
  സ്നേഹത്തോടെ,
  ഗിരീഷ്‌

  മറുപടിഇല്ലാതാക്കൂ
 16. കവിതയിൽ പദ്യത്തിന്റെ താളവും ഗദ്യത്തിന്റെ പ്രൗഡിയും കണ്ടു ... നന്നായി

  മറുപടിഇല്ലാതാക്കൂ
 17. വിണ്ണില്‍ മേഘരോഷങ്ങള്‍
  മണ്ണില്‍ വൃഷ്ടിശോഷങ്ങള്‍
  വേരുകളില്‍ അഭിശാപങ്ങള്‍
  ദാരുവില്‍ ആഭിചാരങ്ങള്‍

  നന്നായിരിക്കുന്നു.. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 18. വഴിമരങ്ങളുടെ ഈ സങ്കടങ്ങള്‍ മനസ്സില്‍ കൊണ്ടു.
  മനോഹരം.

  മറുപടിഇല്ലാതാക്കൂ
 19. സുന്ദരം ഈ വരികള്‍ എന്നല്ലാതെ എന്ത് പറയാന്‍ ??

  പ്രത്യേകിച്ചൊരു നാല് വരി ഹൈ ലൈറ്റ് ചെയ്യാന്‍ തരമില്ല. എല്ലാ വരികളും മികച്ചത്. കവിത ഗംഭീരം

  മറുപടിഇല്ലാതാക്കൂ
 20. വെളുത്താല്‍ വെയില്‍പ്പേടി
  കറുത്താല്‍ ഉയിര്‍പ്പേടി ....

  മനോഹരമായ വരികൾ


  മറുപടിഇല്ലാതാക്കൂ
 21. വെളുപ്പും കറുപ്പും എക്കാലവും വേര്‍തിരിവുകളുടെ ശാപം
  നല്ല വരികള്‍

  മറുപടിഇല്ലാതാക്കൂ
 22. വെളുത്താലും കറുത്താലും
  ചിലക്കുന്ന കിളികള്‍ക്കൊപ്പം
  വിറച്ചു കൊണ്ടിരിക്കുന്നു
  ഇലത്തുമ്പില്‍ ഹൃദയം-ഇരുള്‍ഭീതിയില്‍.......സത്യം

  മറുപടിഇല്ലാതാക്കൂ
 23. എന്തൊരു കവിത, നല്ല വരികളിലൂടെ വീണ്ടും ഓര്‍മ്മപ്പെടുത്തല്‍

  മറുപടിഇല്ലാതാക്കൂ
 24. ഉറക്കമില്ലാത്ത മരങ്ങൾ.. വിപരീതമാണ്.വിപരീതത്തിൽ നിന്നും കവിത വിരിയിച്ചെടുക്കുന്ന പണി എപ്പഴും വിജയിക്കണമെന്നില്ല.പക്ഷെ വിദ്വാന്മാർക്കതു പറ്റും.അതിതാണ്.ആശംസയോടെ

  മറുപടിഇല്ലാതാക്കൂ
 25. വെളുത്താലും കറുത്താലും
  ചിലക്കുന്ന കിളികള്‍ക്കൊപ്പം
  വിറച്ചു കൊണ്ടിരിക്കുന്നു
  ഇലത്തുമ്പില്‍ ഹൃദയം.
  ----നല്ല വരികൾ
  ആശംസയോടെ

  മറുപടിഇല്ലാതാക്കൂ
 26. ഇല തുമ്പിലെ ഈ ഹൃദയം ഇഷ്ടായി ട്ടോ .....ആശംസകൾ നേർന്ന് കൊണ്ട് ഒരു കുഞ്ഞു മയിൽപീലി

  മറുപടിഇല്ലാതാക്കൂ
 27. വഴിമരങ്ങൾക്കൊപ്പം വഴിപോക്കരായി നമ്മളും. ഇതൊക്കെ അനുഭവിക്കാൻ വിധിക്കപ്പെട്ടവർ. ആശംസകൾ

  മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.