കുഞ്ഞിക്കുറുക്കന്റെ കല്യാണം
പണ്ടു പണ്ട്..മ്മടെ കണ്ടങ്കോരനാണ്
ഉപ്പിണിപ്പാടത്തെ പെരുവരമ്പില്‍ നിന്ന്
ചോരക്കണ്ണകളുടെ പുറവട്ടം ചുരുക്കി
കാറ്റിനെ കൈകൊട്ടി വരുത്തുന്നത്.
കൊട്ടോട്ടിക്കുന്നിന്റെ മടിയില്‍ നിന്ന്
ഝടുതിയിലൊഴുകിയിറങ്ങുമ്പോള്‍
പടിഞ്ഞാറന്‍ കാറ്റിന്റെ ചുണ്ടിലൂടെത്ര
പാല് ചാലാണൊലിച്ചിറങ്ങുന്നത്.
തോരക്കുന്നിലും തൂക്കാരക്കുന്നിലുമെല്ലാം
ചുഴലിപിടിച്ച കരിങ്കാറുകള്‍ തീക്കായും
പൊടിവിതച്ച കണ്ടങ്ങളില്‍ പറന്നു വന്ന്
ഇടവമഴ തുള്ളിയിടുന്നതപ്പോഴാണ്.
ഞാറു നടുന്ന പെണ്ണുങ്ങള്‍ക്കിടയിലൂടെ
ബീഡിപ്പുകവളയങ്ങളില്‍ കുരുങ്ങിയ
നാടന്‍പാട്ടിന്റെ ഈരടികള്‍ കേട്ടാലാണ്
ഞാറ്റുവേലകള്‍ തോട്ടുവരമ്പുകളിലെത്തുന്നത്.
രാപ്പകലില്ലാത്ത പെരുമഴയില്‍ മുങ്ങി
തോടും പാടവും ഒരു ചെങ്കടലാകും
കാളിപ്പെണ്ണും കണ്ടങ്കോരനും കടല്‍ തുഴഞ്ഞ്
ഒരോലക്കുടയില്‍ ആഴ്ച്ചച്ചന്ത കാണും
കണ്ടങ്കോരന്റെ പുലയടിയന്തിരം കഴിഞ്ഞ്
കതിര് കൊയ്യാന്‍ വന്ന കിളികള്‍ പറഞ്ഞു
കൊയ്ത്തില്ല മെതിയില്ല..കുന്നില്ല കുളമില്ല
നാടേതെന്നറിയില്ല..കാടേതെന്നറിയില്ല
പാറമടയിലെ കല്ലുകൊത്തലിനിടയിലൊരാള്‍
കാലം മാറിയ കഥകളോര്‍ത്ത് കരഞ്ഞു
വെയിലും മഴയും കനിയേണ്ട..
പൊന്നും പണവും കുറയേണ്ട..
കുഞ്ഞിക്കുറുക്കന്റെ കല്യാണത്തിന്..!
ഉപ്പിണിപ്പാടത്തെ പെരുവരമ്പില്‍ നിന്ന്
ചോരക്കണ്ണകളുടെ പുറവട്ടം ചുരുക്കി
കാറ്റിനെ കൈകൊട്ടി വരുത്തുന്നത്.
കൊട്ടോട്ടിക്കുന്നിന്റെ മടിയില്‍ നിന്ന്
ഝടുതിയിലൊഴുകിയിറങ്ങുമ്പോള്‍
പടിഞ്ഞാറന്‍ കാറ്റിന്റെ ചുണ്ടിലൂടെത്ര
പാല് ചാലാണൊലിച്ചിറങ്ങുന്നത്.
തോരക്കുന്നിലും തൂക്കാരക്കുന്നിലുമെല്ലാം
ചുഴലിപിടിച്ച കരിങ്കാറുകള്‍ തീക്കായും
പൊടിവിതച്ച കണ്ടങ്ങളില്‍ പറന്നു വന്ന്
ഇടവമഴ തുള്ളിയിടുന്നതപ്പോഴാണ്.
ഞാറു നടുന്ന പെണ്ണുങ്ങള്‍ക്കിടയിലൂടെ
ബീഡിപ്പുകവളയങ്ങളില്‍ കുരുങ്ങിയ
നാടന്‍പാട്ടിന്റെ ഈരടികള്‍ കേട്ടാലാണ്
ഞാറ്റുവേലകള്‍ തോട്ടുവരമ്പുകളിലെത്തുന്നത്.
രാപ്പകലില്ലാത്ത പെരുമഴയില്‍ മുങ്ങി
തോടും പാടവും ഒരു ചെങ്കടലാകും
കാളിപ്പെണ്ണും കണ്ടങ്കോരനും കടല്‍ തുഴഞ്ഞ്
ഒരോലക്കുടയില്‍ ആഴ്ച്ചച്ചന്ത കാണും
കണ്ടങ്കോരന്റെ പുലയടിയന്തിരം കഴിഞ്ഞ്
കതിര് കൊയ്യാന്‍ വന്ന കിളികള്‍ പറഞ്ഞു
കൊയ്ത്തില്ല മെതിയില്ല..കുന്നില്ല കുളമില്ല
നാടേതെന്നറിയില്ല..കാടേതെന്നറിയില്ല
പാറമടയിലെ കല്ലുകൊത്തലിനിടയിലൊരാള്‍
കാലം മാറിയ കഥകളോര്‍ത്ത് കരഞ്ഞു
വെയിലും മഴയും കനിയേണ്ട..
പൊന്നും പണവും കുറയേണ്ട..
കുഞ്ഞിക്കുറുക്കന്റെ കല്യാണത്തിന്..!
20 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
വ യലിന്റെ കരയില്‍ വെയിലിന്റെ കുടയില്‍ പെരുമയുടെ പൂരം. ആനകള്‍ കുതിരകള്‍ കാളകള്‍ തേരുകള്‍ ആണ്ടികള്‍ ചോഴികള്‍ കാളിമാര് ദാരികര്‍ പൂതം ത...
-
മറന്നു പോയവരോ മരിച്ചു പോയവരോ അല്ല ഇടക്കിടക്ക് കടന്നു വന്നു മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു. വാര്‍ത്തകളിലോ വര്‍ത്തമാനങ്ങളിലോ ...
-
ചി ല അടുക്കളച്ചുമരുകളിൽ ചെവി ചേർത്തു വച്ചാലറിയാം അതിലുണ്ടാകുമൊരമ്മിയുടെ എരിപൊരി സഞ്ചാരം. അകത്തു പുകയുന്നുണ്ടാകും ആറിയൊരടുപ്പിലെക്കനൽ കൺത...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
ഇ രുതല മുട്ടിയില്ലെങ്കിലും ഒരു മഹാനദിയുടെ ഗതിവിഗതികള്‍ ദൈവകല്പ്പനകളുടെ മഹാമേരുക്കളില്‍ പാദസ്പര്‍ശനം. അവതാരപുരുഷരുടെ പുണ്യസ്ഥലികളില്‍...
-
ക രുവീട്ടിയുടെ തടിയിലാണ് മൂത്താശാരിയുടെ പണി. കടഞ്ഞു പിടിപ്പിച്ച കൈയും കാലും കണ്ണുപറ്റുന്ന കൊത്തും പണിയും നാലുകെട്ടിന്റ...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
ഓർമ്മകളുടെ തിരുവോണപ്പുലരിയില്‍ ചാണകമെഴുകിയൊരുമ്മറത്തിണ്ണയിൽ തേച്ചുകഴുകിവച്ച ഒരോട്ടുകിണ്ടിയുടെ പൊൻ തിളക്കം. മനസ്സിൻ നടുമുറ്റത്തു വരച്ച ...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
കൊയ്ത്തില്ല മെതിയില്ല..കുന്നില്ല കുളമില്ല
മറുപടിഇല്ലാതാക്കൂനാടേതെന്നറിയില്ല..കാടേതെന്നറിയില്ല ...ശരിയാണ്.ഇതാണ് ഇന്നത്തെ അവസ്ഥ
രസകരമായി ഭാവനയും വരികളും.
മറുപടിഇല്ലാതാക്കൂകണ്ടന്കോരന് എല്ലാ കാലവും നിലനില്‍ക്കില്ല. പുതിയ പുതിയ കണ്ടന് കോരന്മാര് വേണം. അന്നത് ഒരു പ്രത്യേകവര്‍ഗമായിരുന്നെങ്കില്‍ ഇനിയത് സാദ്ധ്യമല്ല. എല്ലാരും കണ്ടന്‍കോരന്റെ വേഷമെടുത്തേ മതിയാവൂ.
മറുപടിഇല്ലാതാക്കൂഅഗാതമായ കണ്ടെത്തല്‍
മറുപടിഇല്ലാതാക്കൂഒരുകാലവും,അതിന്റെ നാടും,നെല്‍വയലുകളുമെല്ലാം
വരഞ്ഞു വെച്ചു !
ഞാറു നടുന്ന പെണ്ണുങ്ങള്‍ക്കിടയിലൂടെ
ബീഡിപ്പുകവളയങ്ങളില്‍ കുരുങ്ങിയ
നാടന്‍പാട്ടിന്റെ ഈരടികള്‍ കേട്ടാലാണ്
ഞാറ്റുവേലകള്‍ തോട്ടുവരമ്പുകളിലെത്തുന്നത്.
അസ്സലാക്കിയ വരികള്‍.
മറുപടിഇല്ലാതാക്കൂഅജിത്തേട്ടന് പറഞ്ഞത് പോലെ ഒരു പ്രത്യേക വര്‍ഗം എന്നത് മാറിവരുന്ന കാലത്തിന് സമ്മതിക്കാന്‍ പറ്റാത്തതാണ്.
കരിഞ്ഞുണങ്ങുന്ന ഗ്രാമപ്പച്ചയുടെ നെഞ്ചെരിച്ചില്‍ ,അന്യംനിന്നുപോകുന്ന നാട്ടറിവുകളുടെ വിഹ്വലതകള്‍ .....
മറുപടിഇല്ലാതാക്കൂവരഞ്ഞിടാന് ഒട്ടനവധി.എല്ലാം വരും തലമുറയുടെ 'പതിരില്ലാത്ത പഴമൊഴി'കളായി മാറുമോ ?
'കാടെവിടെ മക്കളെ....'എന്ന് കവിപാടുമ്പോള്‍ ഇവിടെയും അതിന്റെ പ്രതിധ്വനികള്‍ ഉറക്കെ ,ഉറക്കെ.....
രാപ്പകലില്ലാത്ത പെരുമഴയില്‍ മുങ്ങി
മറുപടിഇല്ലാതാക്കൂമാറ്റം അനിര്‍വാര്യം എന്നറിയുമ്പോഴും പഴമ പാകി തന്ന നന്മ പിഴുതെറിയാന്‍ മനം മടിക്കുന്നു.... ആ വേദന ഈ വരികളില്‍ ഉടനീളം പ്രതിഫലിക്കുന്നത് കണ്ടു അറിയാതെ എന്റെ നെഞ്ചും നീറുന്നു.
മറുപടിഇല്ലാതാക്കൂകൊട്ടോട്ടിക്കുന്നിന്റെ മടിയില്‍ നിന്ന്
ഝടുതിയിലൊഴുകിയിറങ്ങുമ്പോള്‍
പടിഞ്ഞാറന്‍ കാറ്റിന്റെ ചുണ്ടിലൂടെത്ര
പാല് ചാലാണൊലിച്ചിറങ്ങുന്നത്.
ഒരിക്കല്‍ കൂടി എന്റെ ചിന്തകളെ കൊട്ടോട്ടി കുന്നിന്റെ മടിയില്‍ എത്തിച്ച നല്ല കവിത.. ആശംസകള്‍ നാട്ടുകാരാ...
നല്ല വരികള്‍. ഇഷ്ടമായി.
മറുപടിഇല്ലാതാക്കൂനല്ല വരികൾ......
മറുപടിഇല്ലാതാക്കൂപാറമടയിലെ കല്ലുകൊത്തലിനിടയിലൊരാള്‍
മറുപടിഇല്ലാതാക്കൂകാലം മാറിയ കഥകളോര്‍ത്ത് കരഞ്ഞു...
കാലം വല്ലാതെ മാറിപ്പോയെന്നതാണ് എന്റെയും ദുഃഖം... നല്ല കവിത... ആശംസകള്‍.
കൊയ്ത്തും മെതിയും ഇല്ലാതായ ശേഷം ആകെ നടക്കുന്നത് പാറമടയിലെ കല്ലുകൊത്തല്‍ പോലെ പ്രകൃതിയെ വിറ്റുകാശാക്കുന്ന കാര്യങ്ങള്‍ മാത്രം. പൊന്നും പണവും കുറയില്ലായിരിക്കാം. പക്ഷെ, വെയിലും മഴയും കനിഞ്ഞില്ലെങ്കിലോ... ... മനുഷ്യന് പാഠം പഠിക്കാനിരിക്കുന്നതേയുള്ളു. ഓര്‍മ്മപ്പെടുത്തലിനു നന്ദി. നല്ല കവിത. ആശംസകള്‍...
മറുപടിഇല്ലാതാക്കൂതോരക്കുന്നിലും തൂക്കാരക്കുന്നിലുമെല്ലാം
മറുപടിഇല്ലാതാക്കൂചുഴലിപിടിച്ച കരിങ്കാറുകള്‍ തീക്കായും
പൊടിവിതച്ച കണ്ടങ്ങളില്‍ പറന്നു വന്ന്
ഇടവമഴ തുള്ളിയിടുന്നതപ്പോഴാണ്.
പഴയ ഓര്‍മ്മകളെ മനസ്സില്‍ ഒരിക്കല്‍ കൂടി എത്തിച്ചു ആശംസകള്‍ ഒപം എല്ലാ നന്മകലു൭മ് നേരുന്നു ഈ കുഞ്ഞു മയില്‍പീലി
വെയിലും മഴയും കനിയേണ്ട..
മറുപടിഇല്ലാതാക്കൂപൊന്നും പണവും കുറയേണ്ട..
കുഞ്ഞിക്കുറുക്കന്റെ കല്യാണത്തിന്..!
:)
അന്യമ്നിന്നു പോകുന്ന നാട്ടുകാഴ്ച്ച. ശരിക്കും ഇഷ്ടപ്പെട്ടു..
മറുപടിഇല്ലാതാക്കൂപഴ യ നാട്ടു കാഴ്ചകള്‍, സ്മൃതിയില്‍ വടരുമ്പോള്‍ നല്ല കവിത പിറന്നു
മറുപടിഇല്ലാതാക്കൂവളരെനല്ല ഒരു എഴുത്ത് ...എഴുത്തെന്നെപറയാന്‍ തോന്നുന്നുള്ളൂ .
മറുപടിഇല്ലാതാക്കൂഎന്താണത് എന്ന് നന്നായിപ്പരയാന്‍ അറിയില്ല .
ഇന്നില്‍ നിന്നും ഇന്നലേക്കുള്ള കൊണ്ടു പോകല്‍ അനുഭവിച്ചു.
മറുപടിഇല്ലാതാക്കൂമാറ്റങ്ങള് അനിവാര്യമാണ്. ഇനി ഒരു കണ്ടങ്കോരന് മാത്രം പ്രകൃതിയുടെ മൂല്യം തിരിച്ചറിഞ്ഞാല്‍ പോര.ഒരു വിഭാഗീകതയും വേണ്ട. എല്ലാവരും പങ്കാളികളാവുക. ഇന്നലെയുടെ മരണത്തില്‍ ഇന്നിനുണ്ടായ ആഘാതം മനോഹരമാക്കി.
മറുപടിഇല്ലാതാക്കൂആശംസകള്
മറുപടിഇല്ലാതാക്കൂ