പരിണാമം

കലില്‍ പൊള്ളും
അനുഭവങ്ങള്‍  
രാത്രിയില്‍ പുത്തന്‍
പരിഭവങ്ങള്‍
മഴയില്‍  മഞ്ഞില്‍ കാറ്റില്‍
പൊതു പരാതികള്‍
കാലത്തിന്‍റെ വഴികളില്‍
കലിയുടെ പ്രളയച്ചുഴികള്‍
കയങ്ങളില്‍ താഴുമ്പോള്‍
കരങ്ങളില്‍ ജീവാനുഗ്രഹങ്ങള്‍ .

പച്ചപിടിച്ച ജീവിതമൊരു 
പരീക്ഷണശാലയില്‍
കിടന്നു  പഴുക്കുമ്പോള്‍
ഭയാതിശയങ്ങള്‍ക്കെല്ലാം
രാസപരിണാമങ്ങള്‍
കൌമാരക്കാഴ്ച്ചകളില്‍
ജരാനരകള്‍ .

ഒടുവില്‍ ,
മിന്നലിലാകാശമുരുകാത്തത്
ഇടിനാദത്തിന്‍റെ ചുണ്ടുകള്‍
ദൈവത്തോട് 
യാചിക്കുമ്പോഴാണെന്നു
തിരിച്ചറിയുമ്പോള്‍
ഒരു പൂമരപ്പൊക്കത്തില്‍  നിന്നും
താഴേക്കുതിര്‍ന്നു വീഴുന്നു.
പിന്നെ,
ഒരു പുല്‍ക്കൊടിക്കൊപ്പം 
കിടന്ന്
പ്രാര്‍ഥനകളില്‍ വളരുന്നു.  

15 coment�rios :

15 അഭിപ്രായങ്ങൾ:

 1. പച്ചപിടിച്ച ജീവിതമൊരു
  പരീക്ഷണശാലയില്‍
  കിടന്നു പഴുക്കുമ്പോള്‍
  ഭയാതിശയങ്ങള്‍ക്കെല്ലാം
  രാസപരിണാമങ്ങള്‍
  കൌമാരക്കാഴ്ച്ചകളില്‍
  ജരാനരകള്‍.

  അവര്‍ണ്ണനീയം കവിതതന്‍ മായിക ലോകം,ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. കവിത ഇഷ്ടപ്പെട്ടു.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. അതെ പിന്നെ പുല്‍കൊടിക്കൊപ്പം വളരണം, അതാണ്‌ വളര്‍ച്ച.
  പക്ഷെ ആ തിരിച്ചറിവിലേക്കെത്തുമ്പോഴെക്കും നാം ഏറെ വൈകിപ്പോകുന്നില്ലേ.
  ആദ്യമേ അറിഞ്ഞിരുന്നെങ്കില്‍ എന്ന് കൊതിക്കുന്നു ഇല്ലേ.
  ദാര്‍ശനിക മാനങ്ങളുള്ള വരികള്‍ .

  മറുപടിഇല്ലാതാക്കൂ
 4. ചില വരികള്‍ പിടിതരാതെ അകന്നു നിന്നു.അവയെ ഒന്നു രണ്ട് വട്ടം കൂടി പുണര്‍ന്നു ഞാന്‍.രണ്ടാമത്തേയും മൂന്നാമത്തേയും വായനയില്‍ പലതിനും ആഴമേറിയ അര്‍ത്ഥ തലങ്ങള്‍.ഇത് 'പരിണാമം' തന്നെ മുഹമ്മ്ദ്ക്കാ.ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 5. മിന്നലിലാകാശമുരുകാത്തത്ഇടിനാദത്തിന്‍റെ ചുണ്ടുകള്‍ ദൈവത്തോട് യാചിക്കുമ്പോഴാണെന്നുതിരിച്ചറിയുമ്പോള്‍.. ഈ വരികളുടെ മനോഹാരിതയിൽ.. പിടിതന്നെന്നു കരുതുമ്പോഴേക്കും കവിത വഴുതിപ്പോകുന്നു, സാഹേബ്!

  മറുപടിഇല്ലാതാക്കൂ
 6. ഇക്കവിതയ്ക്കൊരിടിനാദത്തിന്റെ മുഴക്കം... നന്നായി.

  മറുപടിഇല്ലാതാക്കൂ
 7. പൂമരപ്പൊക്കത്തില്‍ നിന്നും താഴേക്കുതിര്‍ന്നു വീഴുന്നു..

  വീഴാനും വളരാനും വൈകുന്നു :) എന്നതാണ് സത്യം.

  മറുപടിഇല്ലാതാക്കൂ
 8. ആറ്റിക്കുറുക്കിയ നിരീക്ഷണങ്ങള്‍ ..കവിതയായ് പിറവികൊണ്ടു ..:)

  മറുപടിഇല്ലാതാക്കൂ
 9. തുടർന്നുമെഴുതൂ ആശംസകൾ...

  മറുപടിഇല്ലാതാക്കൂ
 10. പിന്നെ,
  ഒരു പുല്‍ക്കൊടിക്കൊപ്പം
  കിടന്ന്
  പ്രാര്‍ഥനകളില്‍ വളരുന്നു.
  ഇതെന്നുമൊരു ഭയമാണ്‍..................

  മറുപടിഇല്ലാതാക്കൂ
 11. follow ചെയ്തു, ഇനി കറക്റ്റ് ടൈം ല് എത്താം

  മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.