വായനയുടെ ഇeവഴികള് !
വര്ണ്ണത്തലക്കെട്ടുകളുള്ള
വില്പ്പനശാലകളില്ലെങ്കിലും,
അലഞ്ഞു നടക്കാനും
പറന്നു പോകാനും പറ്റിയതാണ്
വായനയുടെ ഇe വഴികള് .
വശങ്ങളില് തലമുറകളുടെ
വംശ പാരമ്പര്യമുള്ള
താളുകളില്ല.
താളുകളില്ല.
അച്ചടിച്ചുവച്ച മുഖച്ചിത്രങ്ങളില്
അക്കമിട്ടു നിരത്തിയ
അപൂര്വ്വ ബഹുമതികളുമില്ല.
പക്ഷെ, വൃത്ത ചതുരങ്ങളില്
ആഖ്യാന തന്ത്രങ്ങളുണ്ട്.
ഉത്തരങ്ങളില്
സത്യത്തെ തോല്പ്പിക്കുന്ന
വ്യാകരണത്തെറ്റുകളും.
വിപ്ലവവും വിശ്വാസവും
ഇറക്കുമതി ചെയ്താണ് ചിലതിന്റെ
അജണ്ടയും അച്ചുകൂടങ്ങളും.
വ്യാഖ്യാനങ്ങളുടെ വിടവുകളില്
തലതിരിച്ചു വായിക്കപ്പെടുന്ന
ഭൂത ഭാവി വര്ത്തമാനങ്ങളുമുണ്ട്.
പുറം ചട്ടകള് തുപ്പുന്ന
പുസ്തകഫാക്ടറികളുടെ
പുകയില്ലെങ്കിലും
അലങ്കാരങ്ങള് ധാരാളമുള്ള
ആമുഖങ്ങള് ആസ്വദിച്ച്
ബഹുദൂരവര്ണ്ണനകളുള്ള
വരികളുടെ തെരുവിലെത്താം.
കലാപത്തിനും വിലാപത്തിനും
പ്രണയത്തിനും സൗഹൃദത്തിനും
കത്തിപ്പടരാന് പറ്റിയ
ബഹുനില ഭാവനകളെല്ലാം ,
ബഹുനില ഭാവനകളെല്ലാം ,
ഉള്ളടക്കത്തില് തെല്ലും
വിസ്താരഭയമില്ലാതെ.
വിസ്താരഭയമില്ലാതെ.
വിലപേശലിന്റെ ബഹളമില്ലെങ്കിലും
വിശ്വസിക്കുവാന് കഴിയാത്ത
വാക്കുകളുടെ ചേരികളുണ്ട്.
ചിറകു മുളച്ചവരും
ചിറകു മുറിഞ്ഞവരും
അകന്നു പോയവരും
ആട്ടിയോടിക്കപ്പെട്ടവരുമൊക്കെ
വിശന്നു തളര്ന്നിരിക്കുന്ന
നിഴലിടങ്ങളുടെ നിരകളുണ്ട്.
വായനയുടെ ഇeവഴികള് പലപ്പോഴും
വാലും തലയുമില്ലാതെ നീളും.
കുത്തും കോമയും കൊണ്ട് പൂരിപ്പിച്ച
ജീവിതസമസ്യകള് ചിലപ്പോള്
ലിംഗവചനങ്ങളില്ലാതെ തെളിയും.
എങ്കിലും,ഒരാശ്ചര്യചിഹ്നത്തോടെ
അതിന്റെ ഓരങ്ങളിലിടക്കിടെ
അക്ഷരങ്ങളുടെ വസന്തം വിരിയും.
കുത്തുവാക്കുകളുടെ തോരാമഴയിലും
കുത്തിയൊലിച്ചു പോവാതെ,
സര്ഗ്ഗസുഗന്ധം
ഈ വഴികളില് നിറയും.
സര്ഗ്ഗസുഗന്ധം
ഈ വഴികളില് നിറയും.
ചിത്രം ഗൂഗിള്
14 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
ഹി ജാബിൽ കാണുമ്പോഴെല്ലാം എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമ...
-
വെളുത്താല് വെയില്പ്പേടി കറുത്താല് ഉയിര്പ്പേടി ഉദ്യാനങ്ങളില് ഉപവനങ്ങളില് ഉറക്കമില്ലാത്ത മരങ്ങള് കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
വെ യിലിന്റെ വെളുപ്പില് കടലിന്റെ പരപ്പ്. കടലിന്റെ പരപ്പിൽ കാറ്റിന്റെ ചിറക്. കാറ്റിന്റെ ചിറകിൽ കാറിന്റെ കറുപ്പ്. കാറിന്റെ കറുപ്പിൽ...
-
ഏ തു വേലിയും എളുപ്പം പൊളിക്കാം കെട്ടലാണ് കഷ്ടം.. മുള്ളു വെട്ടുമ്പോഴെ മുറിയും മുളയിലെ ബന്ധങ്ങള് തറ...
-
കാ ലമേ നീയെന്റെ മുഖം വീണ്ടും ചായം തേച്ചു മിനുക്കുക. ജീവിതമേ മറ്റാർക്കെങ്കിലും നിന്റെ മധുരം വിളമ്പുക. അനുഭവങ്ങളേ ഉള്ളിൽ...
-
ചക്രവാളങ്ങളില് ഋതു ചംക്രമണം സപ്തനിറങ്ങളില് സൂര്യപ്രഭാവം ദിക്കരണികളില് രഥ, ചാമരങ്ങള് ഹിമകണങ്ങളില് പുകമറകളില് നിറഞ്ഞു ...
-
അച്ചില് വാര്ത്തപോലിരിക്കും എല്ലാം ഉള്ളില് അടക്കിയൊതുക്കി വച്ചവ. അളന്നു മുറിച്ച കണക്കില് ചിരിക്കും എടുത്തണിയുമ്പോളവ. അലക്ക...
-
വ യലിന്റെ കരയില് വെയിലിന്റെ കുടയില് പെരുമയുടെ പൂരം. ആനകള് കുതിരകള് കാളകള് തേരുകള് ആണ്ടികള് ചോഴികള് കാളിമാര് ദാരികര് പൂതം ത...
-
ഇ രുതല മുട്ടിയില്ലെങ്കിലും ഒരു മഹാനദിയുടെ ഗതിവിഗതികള് ദൈവകല്പ്പനകളുടെ മഹാമേരുക്കളില് പാദസ്പര്ശനം. അവതാരപുരുഷരുടെ പുണ്യസ്ഥലികളില്...
-
മു രിങ്ങ മരത്തിന്റെ കൊമ്പില് കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന് മാവിന്റെ തുമ്പില് കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല് കറുത്തവനെ...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്പ്പാടുകള്
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്ഷമാപിനി
- നേര്ക്കാഴ്ച്ചകള്
- വഴിമരങ്ങള്
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്മ്മകള്
- മനുഷ്യപര്വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്
- ഒരു നെരിപ്പോടിന്റെ നേര്പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്
- നൂല്പ്പുഴകള്
- വേഷങ്ങള്
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്
- പിന് വിളികള്
- ജാലകം
- നിലാവില്ലാത്ത വഴികളില്
- കടലാഴം
- ഗോപുര വിശേഷങ്ങള്
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള് !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള് പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്
- കണ്ണാടി
- ആഴം
- കടല് കാണുമ്പോള്
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില് ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
ചക്രവാളങ്ങളില് ഋതു ചംക്രമണം സപ്തനിറങ്ങളില് സൂര്യപ്രഭാവം ദിക്കരണികളില് രഥ, ചാമരങ്ങള് ഹിമകണങ്ങളില് പുകമറകളില് നിറഞ്ഞു ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില് തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
മു ഹറത്തിനും ദുല്ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
-
മു രിങ്ങ മരത്തിന്റെ കൊമ്പില് കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന് മാവിന്റെ തുമ്പില് കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല് കറുത്തവനെ...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
-
ഹി ജാബിൽ കാണുമ്പോഴെല്ലാം എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമ...
-
മു വ്വാണ്ടന് മാവിന്റെ ചില്ലയിലിരുന്നൊരു മുളം കിളി കരഞ്ഞു. കാറ്റിലാടുന്ന കൂടും കൂട്ടിനാകാശമില്ലാത്ത കുഞ്ഞുങ്ങളും. കിളിക്കൂട്ടില് കൊതിക...
വായനയുടെ ഇ വഴികളിലെല്ലാമുണ്ട്. രാത്രിമുല്ലപൂത്ത സുഗന്ധം പരക്കുന്ന ഇടവഴികളും ഓട പൊട്ടിയൊഴുകി ദുർഗന്ധം പരക്കുന്ന ഇടങ്ങളും ഇടവിട്ടിടവിട്ട്. സർഗ്ഗസുഗന്ധം പരക്കുന്ന ഈ പോസ്റ്റിലെത്തിയപ്പോൾ നാസിക വിടർത്തി നറുമണം ആസ്വദിക്കാനായതിന്റെ സന്തോഷം അറിയിച്ചുകൊള്ളട്ടെ.
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്. ആശംസകള്..
മറുപടിഇല്ലാതാക്കൂഇ വഴികള് നന്നായിട്ടുണ്ട്... ആശംസകള്
മറുപടിഇല്ലാതാക്കൂE-വഴികളെ അളന്നുമുറിച്ച വിശകലനം
മറുപടിഇല്ലാതാക്കൂവായനയുടെ eവഴികള് ഇഷ്ടായി.
മറുപടിഇല്ലാതാക്കൂഇ വഴികള് ..
മറുപടിഇല്ലാതാക്കൂഇത്രയും വൃത്തിയായി വിശകലനം ചെയ്ത കവിത അടുത്തൊന്നും വായിച്ചിട്ടില്ല. സുന്ദരമായ വരികളില് പറയേണ്ട കാര്യങ്ങള് മാത്രം പറഞ്ഞു ഇ വായനയുടെ വിശാല തലം കാണിച്ചു തന്ന കവിതയ്ക്ക് ആശംസകള്
വായനയുടെ ഈവഴികള് ഏറെ അര്ത്ഥ പൂരിതമായി.
മറുപടിഇല്ലാതാക്കൂനല്ല വായന നല്കി
പുതുമയുടെ 'വര്ത്തമാന'വുമായി വായനയുടെ eവഴികള് നമ്മെ രമിപ്പിപ്പിക്കുന്നു.ത്വരിപ്പിക്കുന്നു.തപിപ്പിക്കുന്നു.തണുപ്പിക്കുന്നു...
മറുപടിഇല്ലാതാക്കൂഇവിടെ കവി അതിന്റെ രൂപഭാവങ്ങള് ചടുലതയോടെ വരഞ്ഞുവെച്ച മിടുക്കിനെ നല്ല വായനാനുഭവം എന്ന് വിളിച്ചോട്ടെ.ആവര്ത്തിക്കുന്നില്ല പതിവുശൈലിയുടെ വശ്യസുഗന്ധവര്ണവൈവിധ്യങ്ങളെ.അനുമോദനങ്ങലോടെ...
നല്ല ഒരു പഠനം നടത്തിയ ലക്ഷണമുണ്ട്......:)
മറുപടിഇല്ലാതാക്കൂകുട്ടിമാഷിന്റെ അഭിപ്രായത്തിനു അടിവര ഇടുന്നു
മറുപടിഇല്ലാതാക്കൂലളിതമായ ഭാഷ,... നീണ്ട് പോയെന്ന പരാതിയുണ്ട് (എനിക്ക് )
മറുപടിഇല്ലാതാക്കൂ'വൃത്ത ചതുരങ്ങളില്
മറുപടിഇല്ലാതാക്കൂശത്രുവിനെ എതിരേല്ക്കുന്ന
ആഖ്യാന തന്ത്രങ്ങളുണ്ട്.'
അര്ത്ഥപൂര്ണ്ണമായ ഒരു നല്ല കവിത.
നല്ല കവിത. ആസ്വദിച്ചു.....
മറുപടിഇല്ലാതാക്കൂവായനയുടെ ഇe വഴികള് .നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂആശംസകള്