റജബ്


റജബിൽ വിത്ത് വിതയ്ക്കണം
ശഅബാനില്‍ നട്ടുനനയ്ക്കണം
റമളാനില്‍ കൊയ്തെടുക്കണം.

നരകവിമോചനമാണ്
റജബിന്‍റെ അവതാര ലക്ഷ്യം
സ്വര്‍ഗ്ഗപ്രവേശനമാണതിന്റെ
ജീവിത തത്വം
റഹ്മത്തിന്‍റെ സുകൃതികളാണ്
റജബിന്‍റെ സദ്ഗുണങ്ങള്‍.

വാക്കുകള്‍ അളന്നു മുറിച്ചാല്‍
റജബിന്റെ നാക്കില്‍
തേനിനേക്കാള്‍ മധുരം.
വാളുകള്‍ ഉറയിലിടുമ്പോള്‍
റജബിൻ മനസ്സില്‍
സാത്വികന്റെ വിനയം.

സുകരതമായൊരു മൌനത്തിന്റെ
വാചാലമായ അവതരണം.
അപരാധികളുടെ വിചാരണയിൽ
നരകവാതിലുകളിലെ പരിചകൾ.
പാശ്ചാത്താപ വിവശർക്കതൊരു
സ്വര്‍ഗ്ഗ കവാട സ്വാഗതം.

കാലത്തിന്‍റെ ഔദാര്യമാണ്‌
റജബിന്‍റെ കാരുണ്യം.
സമാധാനത്തിന്‍റെ സന്ദേശമാണ്
അതിന്‍റെ ഉള്ളടക്കം.
അപവാദവും പരദൂഷണവുമില്ലാത്ത
അഭിജ്ഞമായ  ഒരു ജീവിതചര്യയുടെ
ആമുഖവും അവതാരികയുമാണ്
റജബിന്‍റെ ബധിരമൂകത.

4 coment�rios :

4 അഭിപ്രായങ്ങൾ:

 1. പുതിയൊരുന്മേഷോത്തേജനത്തിന്‍റെ സ്വര്‍ഗ വഴിയിലേക്ക് വിരല്‍ ചൂണ്ടി പടിഞ്ഞാറന്‍ ചക്രവാള സീമയില്‍ റജബമ്പിളിക്കല ഉയര്‍ന്നു പൊങ്ങുമ്പോള്‍ വിശ്വാസിയുടെ ജീവിത മാനവും പൂത്തുലയുന്നു... ഈ കൊടുംതമസ്സിലെ താരോദയം നിഴല്‍ വരകളിട്ടറിയിക്കുന്നുണ്ട് കവിതയുടെ തെളി വീഥിയില്‍ സസ്നേഹം ...!

  മറുപടിഇല്ലാതാക്കൂ
 2. അക്ഷരങ്ങളുടെ നിഴൽ തെളിഞ്ഞപ്പോഴേക്കും ഓടിയെത്തി ആഹ്ലാദിപ്പിച്ച വാക്കുകൾക്ക് അകമഴിഞ്ഞ നന്ദി..നന്ദി..എഴുതിയ വരികളേക്കാൾ ഏറെ മികച്ച ഒരു കവിതയായി മാഷിന്റെ ഇൗ വരികൾ...നന്ദി.. നമസ്ക്കാരം..

  മറുപടിഇല്ലാതാക്കൂ
 3. സുഹൃത്തേ നല്ല കവിതകള്‍ എഴുതുന്ന വ്യക്തിയാണല്ലോ?വരട്ടെ നല്ല നല്ല കവിതകള്‍ ഈ കത്തും വേനലില്‍....അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ !!

  മറുപടിഇല്ലാതാക്കൂ
 4. അപവാദവും പരദൂഷണവുമില്ലാത്ത
  അഭിജ്ഞമായ ഒരു ജീവിതചര്യയുടെ
  ആമുഖവും അവതാരികയുമാണ്
  റജബിന്‍റെ ബധിരമൂകത...!

  മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.