Menu
കവിതകള്‍
Loading...

ദിശ്യം

കിഴക്കിനെക്കാള്‍ മുമ്പെ
വെളുക്കാറുണ്ട്,
എന്‍റെ പടിഞ്ഞാറെന്നും.

കൂകിയുണര്‍ത്തും കോഴികള്‍
ഉറക്കത്തില്‍പ്പെട്ട ഒട്ടകങ്ങളേയും
ചാണകത്തില്‍ കുളിച്ച കന്നുകളെയും
അകിടൊട്ടിയ ആട്ടിന്‍പറ്റങ്ങളെയും.
കാടും മലയും അയവിറക്കി
മൂടല്‍ മഞ്ഞിലൂടവ
തരിശുപാടങ്ങളില്‍ മേയും.

നരകത്തിന്റെ തീമുഖമില്ലാത്ത
അപരിചിതരുടെ ശവദാഹമില്ലാത്ത
അവയുടെ പ്രഭാതങ്ങളിലേക്കാണ്
എന്റെ തെക്കും വടക്കും
എന്നും കണ്ണുവച്ചു കിടക്കുന്നത്.

പെരുവഴിയില്‍ കാലിടറുമ്പോള്‍
ദൈവനാമങ്ങളുരുവിടും.
വിരലുകളില്‍ നിന്ന് തേന്‍ ചോരുമ്പോള്‍
മൃഗനാമങ്ങളുരുവിടും.
പകലും രാവും പോലെ
വെയിലും മഞ്ഞും പോലെ
വിരുദ്ധ ജന്മങ്ങളുടെ
ഉടലൊട്ടിയ ആ കിടപ്പിലും.

ആടും കന്നും വളര്‍ന്ന്
ആകാശം മാഞ്ഞു തുടങ്ങിയതിനാല്‍
കാക്കകരഞ്ഞാലും
കോഴി കൂകിയാലും
എന്‍റെ തെക്കുവടക്കിലിപ്പോഴും
കിഴക്കുദിച്ചു
പടിഞ്ഞാറസ്തമിക്കുന്നു.

Post Comment
 • Blogger Comment using Blogger
 • Facebook Comment using Facebook
 • Disqus Comment using Disqus

20 comments :

 1. മനസ്സിലാക്കാന്‍ അല്പം പ്രയാസമുണ്ടെങ്കിലും
  ദിക്കുകളും ദ്രിശ്യങ്ങളും നഷ്ടപ്പെടുന്ന ഈ ചിന്ത ഇഷ്ടമായി

  ആശംസകള്‍

  ReplyDelete
 2. നന്നായി എഴുതിയിരിക്കുന്നു ...
  ആശംസകള്‍
  നിധീഷ് കൃഷ്ണന്‍

  ReplyDelete
 3. ആശംസകള്‍ http://punnyarasool.blogspot.com/

  ReplyDelete
 4. പ്രിയപ്പെട്ട ഇക്ക,

  വളരെ ഇഷ്ടമായി. നന്നായി എഴുതി. ആശംസകള്‍

  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
 5. Ikka nannaatittundu..pakshe mothathil onnum manassilaayilla... ente budhikku apraapyam ..

  ReplyDelete
 6. പഴയ കവിതകള്‍ പോലെ എളുപ്പമല്ലല്ലോ മനസിലാക്കല്‍

  ReplyDelete
 7. കാടും മലയും അയവിറക്കുന്ന മാഷിന്റെ കന്നും കിടാക്കളും ആകാശത്ത് മേയും എന്ന് ഞാന്‍ ആഗ്രഹിച്ചു
  അങ്ങിനെ ഒരു മോഹം എനിക്ക് തന്നു ഒരുവരി .മാഷിന്റെ ആടല്ലേ ഒരിക്കല്‍ അത് ആകാശത്ത് മേയും

  ReplyDelete
 8. നല്ല ഒരു കവിത..
  നല്ല വിഷയം.. നന്നായി എഴുതി..

  ReplyDelete
 9. കവിത വായിച്ചു. എഴുത്ത്‌ നന്നായി. അഭിനന്ദനങ്ങൾ

  ReplyDelete
 10. കവിത വായിച്ചു. എഴുത്ത്‌ നന്നായി. അഭിനന്ദനങ്ങൾ

  ReplyDelete
 11. 'ദിശ്യം'പെട്ടെന്ന് 'ദൃശ്യ'മെന്നു മന്ത്രിച്ചു.ദിശചൂണ്ടുന്ന വരികള്‍ വെറുതെ തെക്കുവടക്ക് നടക്കുക(കിടക്കുക )യല്ലെന്ന് ആശയഗരിമയുടെ തലയെടുപ്പ്!!
  'പെരുവഴിയില്‍ കാലിടറുമ്പോള്‍
  ദൈവനാമങ്ങളുരുവിടും.
  വിരലുകളില്‍ നിന്ന് തേന്‍ ചോരുമ്പോള്‍
  മൃഗനാമങ്ങളുരുവിടും."
  ________________
  ഓരോ വരിയും ദിവ്യമായ ദിശ്യം പകരുന്നു.നാഥന്‍ അനുഗ്രഹിക്കട്ടെ !

  ReplyDelete
 12. വിനീതം ഒരപേക്ഷ -തിയ്യതി കുറിച്ചിടണേ....എന്നെപ്പോലെ വൈകിയെത്തുന്നവര്‍ക്ക് ആതോരാശ്വാസമാണ്.

  ReplyDelete
 13. നല്ല വരികൾ,
  അവതരണത്തിൽ ഒരു കവിത്യമുണ്ട്

  ReplyDelete
 14. അക്ഷരങ്ങള്‍ എത്ര മനോഹരം . നല്ല എഴുത്ത് ചെറിയാക്കാ എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

  ReplyDelete
 15. നമ്മള്‍ നമ്മിലേക്ക് ചുരുങ്ങി നമ്മളല്ലാതാകുന്ന നമുക്കുള്ളതെല്ലാം നമ്മുടേതല്ലാതാകുന്ന അവസ്ഥ........ ഭയാനകം.

  ReplyDelete
 16. താങ്കളുടെ ഇരു ബ്ലോഗുകളും സന്ദര്‍ശിച്ചു.. വളരെ സന്തോഷമായി .. താങ്കളുടെ ഗ്രാമത്തിനു തൊട്ടടുത്തായി ഞാനുണ്ട്
  വരവുര്‍ ഹയര്‍ സെക്കണ്ടറി സ്കുളില്‍ ജോലി ചെയ്യുന്നു

  ReplyDelete
 17. ഞാനിതിൽ മുന്പുതന്നെ വന്നിരുന്നു എന്നായിരുന്നു ഓർമ്മ.എനിക്ക് എല്ലാം മനസ്സിലായില്ല എന്ന സത്യം അവശേഷിക്കുന്നു.

  ReplyDelete
 18. സാര്‍, ഒന്ന് എനിക്ക് മനസ്സിലായി - ആദ്യ വായനയില്‍ ആശയം വ്യക്തമായില്ലെങ്കിലും, പിന്നീടുള്ള ഓരോ വായനയിലും കൂടുതല്‍ കൂടുതല്‍ വ്യക്തമാവുന്നു! അതുതന്നെയാണ് ശരി. നല്ല ഭാവന / വിചാരധാര. എല്ലാം സൌകര്യംപോലെ വായിക്കുന്നുണ്ട്.
  My updated blog:
  http://drpmalankot0.blogspot.com

  ReplyDelete
 19. ആശംസകള്‍ മാഷെ

  ReplyDelete


എല്ലാ പോസ്റ്റുകളും

Powered by Blogger.