മായാവിലാസങ്ങള്‍


ടിമകളായ ശില്‍പ്പികളാണ്
ആള്‍ദൈവങ്ങള്‍ക്ക്
കയ്യും കാലും കൊത്തുന്നത്.
അന്ധരായ ആരാധകര്‍ അവര്‍ക്ക് 
കണ്ണും കാതും കൊടുത്തു.

ഊമകളായ അനുയായികളാണ് 
ആള്‍ദൈവങ്ങള്‍ക്ക്   
മായാവിലാസങ്ങളുണ്ടാക്കിയത്.
സപ്തധാതുക്കളുള്ള ശരീരങ്ങളാണ്
അവതാരങ്ങളുടെ
ദിവ്യപരിവേഷമണിയുന്നത്.
   
രസാദിഗുണങ്ങള്‍ ക്ഷയിക്കുമ്പോള്‍  
ആള്‍ദൈവങ്ങളുടെ സിരകളിലും
എണ്ണവറ്റിയ കല്‍വിളക്കുകളായി  
കരിന്തിരികളാല്‍ പുകയുന്നു.

അടിമകളുടെ വാര്‍ത്തുളിത്തെറ്റില്‍
ഉടഞ്ഞു പോയെക്കാമെന്ന ഭയത്തോടെ  
കൊത്തും മിനുക്കും സഹിച്ച് 
കല്ലായിത്തീരുന്ന ദൈവങ്ങള്‍.

14 coment�rios :

14 അഭിപ്രായങ്ങൾ:

 1. വെറും കല്ലില്‍ അഭയം കണ്ടെത്തുന്നവര്‍

  മറുപടിഇല്ലാതാക്കൂ
 2. ഹൃദയത്തില്‍ കൊള്ളുന്ന കവിത .....ഞാനിത് upload ചെയ്യുകയാണ് .നമ്മുടെ കവികള്‍ (?) - ഞാനുള്‍പ്പടെ - കാണട്ടെ ,പഠിക്കട്ടെ എന്താണ് കവിതയെന്ന്..പ്രിയ സുഹൃത്തേ എങ്ങിനെ പറയണം ,ഞാനൊയിരം നന്ദി .....!!

  മറുപടിഇല്ലാതാക്കൂ
 3. വിചിത്രമായ മനുഷ്യമനസ്സിന്റെ ഭാവങ്ങൾ, ചെയ്തികൾ....
  നല്ല കവിത.

  മറുപടിഇല്ലാതാക്കൂ
 4. ആൾദൈവങ്ങൾ ശക്തരാവുന്നതുകണ്ട് , മരവിച്ചുപോവുന്ന ദൈവങ്ങൾ ....

  മറുപടിഇല്ലാതാക്കൂ
 5. കല്ലായിത്തീരുന്ന ദൈവങ്ങള്‍...
  നല്ല കവിത..

  മറുപടിഇല്ലാതാക്കൂ
 6. ഭക്തി തളർന്നൂ...ഭുക്തി വളർന്നൂ..

  വളരെ നല്ലൊരു കവിത


  ശുഭാശംസകൾ സർ....

  മറുപടിഇല്ലാതാക്കൂ
 7. ആരാധകരും ശില്പികളും ചേര്‍ന്ന്‍ ആള്‍ദൈവങ്ങളെ സൃഷ്ടിച്ച്
  കല്ലാക്കുന്ന വിശ്വാസങ്ങള്‍.
  നന്നായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 8. ശിലപോലെ നിന്നു ഞാന്‍ ദൈവ സങ്കല്പങ്ങള്‍ ശിഥിലമാകുന്നത്‌ കണ്ട്‌ .

  മറുപടിഇല്ലാതാക്കൂ
 9. കാണാന്‍ കഴിയാത്ത ദൈവത്തെക്കാളും ആളുകള്‍ക്ക് കാണാന്‍ കഴിയുന്ന ആള്‍ ദൈവങ്ങളെയാണ് കൂടുതല്‍ ഇഷ്ടമെന്ന് തോന്നുന്നു ..നല്ല കവിത ..ഇഷ്ടമായി ..ആശംസകള്‍ ...!

  മറുപടിഇല്ലാതാക്കൂ
 10. സപ്തധാതുക്കളുള്ള ശരീരത്തില്‍
  ദിവ്യപരിവേഷങ്ങളണിഞ്ഞപ്പോള്‍
  ഓരോ ആള്‍ദൈവത്തിനും
  മായാവിലാസങ്ങളുണ്ടായി.

  ദൈവങ്ങൾ കല്ലിലൊതുങ്ങിയപ്പോൾ
  ആൾ ദൈവങ്ങളും,,ദൈവ പ്രതിനിധികളും നാട്ടിലുറഞ്ഞാടി..

  മറുപടിഇല്ലാതാക്കൂ
 11. അടിമകളുടെ വാര്‍ത്തുളിത്തെറ്റില്‍
  ഉടഞ്ഞു പോയെക്കാമെന്ന ഭയത്തോടെ
  കൊത്തും മിനുക്കും സഹിച്ച്
  കല്ലായിത്തീരുന്ന ദൈവങ്ങള്‍മറ്റൊരു ദൈവം കൂടി ജനിക്കുന്നു മനുഷ്യനിൽ നിന്ന് കല്ല്‌ കൊത്തി നന്നായി ആശയം അവതരണം ഗംഭീരം

  മറുപടിഇല്ലാതാക്കൂ
 12. കവിത ഇഷ്ടപ്പെട്ടു.
  മനോഹരമായിരിക്കുന്നു മാഷെ
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 13. നല്ല ആശയം. ആൾ ദൈവങ്ങളുടെ എണ്ണം ദിനംപ്രതി കൂടുന്ന നമ്മുടെ നാട്ടിൽ ദൈവങ്ങൾ കല്ലിൽ ഒതുങ്ങുന്നതല്ലേ നല്ലത്. ഭാവുകങ്ങൾ.

  മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.