ഗോപുര വിശേഷങ്ങള്‍

മണ്ണിൽ പിറക്കുമ്പോഴേക്കും
മാനത്ത് മുട്ടാന്‍ തുടങ്ങുന്നു;
മനസ്സിൽ കെട്ടിപ്പൊക്കുന്ന
നക്ഷത്ര ഗോപുരങ്ങള്‍
പകല്ക്കിനാവില് പടച്ചുണ്ടാക്കുന്ന
രാക്ഷസ ഗോപുരങ്ങള്‍
പട്ടുമെത്തയിൽ കിടന്നു പല്ലു മുളച്ച
പൂതനാ ഗൃഹങ്ങള്‍
ചുമരിലെന്നും തോരണം ചാര്‍ത്തിയ
ചില വര്‍ണ്ണമാളികകളില്‍ ,
ചുറ്റിനടന്നു നോക്കിയാല്‍ ചിത്രം ദാരുണം;
കാരുണ്യ രഹിതം.
കതകു തുറന്നാല്‍ കാനനസ്പര്‍ശമുള്ള
കാഴ്ച്ചബംഗ്ലാവുകളില്‍
കണ്ണൊന്നു തെറ്റിയാല്‍
വാനര ശല്യം.
മലപോലെ വളര്‍ന്നിട്ടും മുഖം തെളിയാതെ
ചില ബഹുനില മന്ദിരങ്ങള്‍ .
അനുഭവക്കടലിലസ്തമിക്കുന്ന
അഹം ഭാവങ്ങള്‍ .
മണ്ണില്‍ നിലംപൊത്തിപ്പോയ
മഹാ ഗോപുരാവശിഷ്ടങ്ങള്‍
മനസ്സില്‍ ചുമന്നു കഴിയുന്നുണ്ട്
ചില മാതൃകാ ഭവനങ്ങള്‍ .
രാപ്പകലുകളില്ലാതുള്ളിലൊരു
കാല്‍ത്തളയുടെ കിലുക്കം.
പായല്‍ച്ചുമരുകളിലതിന്റെ
പരിദേവനപ്പഴക്കം.
കാലപ്പഴക്കം കൊണ്ട് കരിപിടിച്ചവ
കടത്തിണ്ണകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടവ
നാവില്‍ സദാ ദൈവനാമങ്ങളോടെ
നാലുകെട്ടുകളില്‍ നാളെണ്ണുന്നവ.
ചിലതിലൊരിക്കലുമുണ്ടാവില്ല
ചിതലിന്നാസുര കാമനകള്‍ .
ഏകാന്തതയില്‍ കാവലിനില്ലതിന്‍
കാഴ്ച്ചയില്‍ കൊത്തുപണികള്‍ .
മുകളില്‍ ആകാശ മേലാപ്പും
മൂര്‍ദ്ധാവില്‍ ജീവിത മാറാപ്പും.
കാലുഷ്യമില്ലതിന്‍ കണ്ണുകളില്‍ .
കാംക്ഷകളില്ലതിന്‍ പ്രാര്‍ത്ഥനയില്‍ .
14 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
വ യലിന്റെ കരയില്‍ വെയിലിന്റെ കുടയില്‍ പെരുമയുടെ പൂരം. ആനകള്‍ കുതിരകള്‍ കാളകള്‍ തേരുകള്‍ ആണ്ടികള്‍ ചോഴികള്‍ കാളിമാര് ദാരികര്‍ പൂതം ത...
-
മറന്നു പോയവരോ മരിച്ചു പോയവരോ അല്ല ഇടക്കിടക്ക് കടന്നു വന്നു മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു. വാര്‍ത്തകളിലോ വര്‍ത്തമാനങ്ങളിലോ ...
-
ചി ല അടുക്കളച്ചുമരുകളിൽ ചെവി ചേർത്തു വച്ചാലറിയാം അതിലുണ്ടാകുമൊരമ്മിയുടെ എരിപൊരി സഞ്ചാരം. അകത്തു പുകയുന്നുണ്ടാകും ആറിയൊരടുപ്പിലെക്കനൽ കൺത...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
ഇ രുതല മുട്ടിയില്ലെങ്കിലും ഒരു മഹാനദിയുടെ ഗതിവിഗതികള്‍ ദൈവകല്പ്പനകളുടെ മഹാമേരുക്കളില്‍ പാദസ്പര്‍ശനം. അവതാരപുരുഷരുടെ പുണ്യസ്ഥലികളില്‍...
-
ക രുവീട്ടിയുടെ തടിയിലാണ് മൂത്താശാരിയുടെ പണി. കടഞ്ഞു പിടിപ്പിച്ച കൈയും കാലും കണ്ണുപറ്റുന്ന കൊത്തും പണിയും നാലുകെട്ടിന്റ...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
ഓർമ്മകളുടെ തിരുവോണപ്പുലരിയില്‍ ചാണകമെഴുകിയൊരുമ്മറത്തിണ്ണയിൽ തേച്ചുകഴുകിവച്ച ഒരോട്ടുകിണ്ടിയുടെ പൊൻ തിളക്കം. മനസ്സിൻ നടുമുറ്റത്തു വരച്ച ...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
"മലപോലെ വളര്‍ന്നിട്ടും മുഖം തെളിയാതെ
മറുപടിഇല്ലാതാക്കൂചില ബഹുനില മന്ദിരങ്ങള്‍ .
അനുഭവക്കടലിലസ്തമിക്കുന്ന
അഹം ഭാവങ്ങള്‍ ....."
വിളഞ്ഞു കരുവാളിക്കുന്ന കതിരില്ലാ ജന്മങ്ങളുടെ ബിംബകല്പന അത്യാകര്‍ഷകം.അപ്പോഴും കവി സമാധാനിപ്പിക്കുന്നു -"ചിലതിലൊരിക്കലുമുണ്ടാവില്ല
ചിതലിന്നാസുര കാമനകള്‍ ."
അതീവഹൃദ്യതയോടെ വായിച്ചെടുക്കാന്‍ കഴിയുന്ന നല്ലൊരു കവിത സമ്മാനിച്ച പ്രിയ കവിക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ !
കൂടെ വിനീതമായൊരപേക്ഷ.ഈ കവിത നല്ലൊരു പ്രസിദ്ധീകരണത്തിനു അയച്ചു കൊടുക്കണേ.
പ്രിയ മുഹമ്മദ് കുട്ടി ഇരിമ്പിളിയം,താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കും പ്രോല്സാഹനങ്ങള്ക്കും ആത്മാര്‍ഥമായ നന്ദി.
മറുപടിഇല്ലാതാക്കൂപിന്നെ ഒരു പ്രധാനപ്പെട്ട കാര്യം:താങ്കളുടെ ബ്ലോഗിലേക്ക് പ്രവേശിക്കാന്‍ പറ്റുന്നില്ല.തുറക്കുമ്പോള്‍ വൈറസിന്റെ മുന്നറിയിപ്പാണ് വരുന്നത്.(താങ്കളുടെ ബ്ലോഗിലൂടെ, AJITH എന്നൊ മറ്റോ പേരുള്ള ആരുടെയോ സൈറ്റില്‍ നിന്നുള്ള മാല്‍വയറുകള്‍ പകരുവാന്‍ സാധ്യതയുണ്ട് എന്നാണ് അറിയിപ്പ്)എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ വേണ്ടത് ചെയ്ത് പരിഹരിക്കുമല്ലൊ.
വീടൊന്നു പണിയേണം..
മറുപടിഇല്ലാതാക്കൂവിണ്ട കാലു കുത്തി നടന്ന
വേനല്‍ പോലോരെണ്ണം.
വിഭ്രമങ്ങള്ക്കവധി നല്കുന്ന
വിശ്വാസ ബലമേറ്റിയ..
വിട്ടത്താല്‍ വിജയം വരിക്കുകില്‍.!!
നന്മ നേരുന്നു........!
മറുപടിഇല്ലാതാക്കൂനല്ല നിലവാരം പുലര്‍ത്തി എന്ന് പറയാനുള്ള വിവരം എനിക്കുണ്ടോ എന്നറിയില്ല,,എന്തായാലും ഈ വരികള്‍ ഒരു പാട് വായിച്ചു ,,,,ഇഷ്ടായി ....
മറുപടിഇല്ലാതാക്കൂമണ്ണിൽ പിറക്കുമ്പോഴേക്കും
മറുപടിഇല്ലാതാക്കൂമാനത്ത് മുട്ടാന്‍ തുടങ്ങുന്നു;
മനസ്സിൽ കെട്ടിപ്പൊക്കുന്ന
നക്ഷത്ര ഗോപുരങ്ങള്‍.....
അര്‍ഥവത്തായ വരികള്‍, നല്ല കവിത
കാരുണ്യരഹിതമായ രാക്ഷസഗൃഹങ്ങളല്ല മാതൃകാ ഭവനങ്ങൾ. ദൈവനാമം നിറഞ്ഞു നിൽക്കുന്ന ലളിതങ്ങളാണ്. ഇഷ്ടമായി കവിത.
മറുപടിഇല്ലാതാക്കൂകവിത ഇഷ്ടമായി.
മറുപടിഇല്ലാതാക്കൂനാമൂസ്,
മറുപടിഇല്ലാതാക്കൂT.U.ASOKAN,
faisalbabu.
ajith,
ശ്രീനാഥന്‍ ,
മുല്ല,
അഭിപ്രായങ്ങള്‍ക്ക് നന്ദി.
രാപ്പകലുകളില്ലാതുള്ളിലൊരു
മറുപടിഇല്ലാതാക്കൂകാല്ത്തളയുടെ കിലുക്കം.
പായല്‍ച്ചുമരുകളിലതിന്റെ
പരിദേവനപ്പഴക്കം.
നന്നായി
കവിത ഇഷ്ടായി.. നല്ല ശൈലി.
മറുപടിഇല്ലാതാക്കൂmohammedkutty irimbiliyamന്റെ ബ്ലോഗില്‍ പോവുമ്പോളെനിക്കും ഇതേ പ്രശ്നം കാണിക്കുന്നു..
ചെറിയാക്ക നല്ല വരികള്‍ എല്ലാ നന്മകളും നേരുന്നു
മറുപടിഇല്ലാതാക്കൂനല്ല വരികള്‍ .,ഒരുപാട് ഇഷ്ടപ്പെട്ടു..
മറുപടിഇല്ലാതാക്കൂഎല്ലാ നന്മകളും നേരുന്നു
ഇഷ്ടമായി താങ്കളുടെ എഴുത്ത് !
മറുപടിഇല്ലാതാക്കൂഇരിമ്പിളിയത്തു എവിടെയാണ് താങ്കള്‍ ?
ഏകദേശം നമ്മളൊരേ നാട്ടുകാരാ ...