മധുരിക്കുന്ന ഓര്‍മ്മകള്‍

 aayurvvedham (110x110)
അരിയാറ്..ജീരകം മൂന്ന്..
കരപ്പന്‍പട്ട..മുലപ്പാവ്..
അറിയാതെ നാവിന്‍റെ  തുമ്പില്‍  
നാട്ടറിവിന്‍റെ ചെറുതേനുറവ്.

അരിയാറല്ലിന്നതിലധികം
അളവില്ലതിന്‍ വ്യാപാരം
അരിയുന്നുണ്ടുടനീളമുലകം  
അയക്കുന്നുണ്ടുടലോടെ സ്വര്‍ഗ്ഗം.
അറിയുന്നതങ്ങാടി നിലവാരം

പണ്ടുപണ്ടങ്ങാടിക്കാലം
പഴയൊരു മുത്തശ്ശി പ്രായം
വൈദ്യന്റെ ചുണ്ടില്‍
വയറ്റാട്ടിച്ചുണ്ടില്‍
*അരിയാറ് കഷായം..
അവിപത്തി ചൂര്‍ണ്ണം..
ഇന്തുപ്പു കാണം.. 
ഇളനീര്‍ കുഴമ്പ്..

അരുളുന്നതുള്ളിലൂറുന്ന  
അമൃതുപോലുള്ള മൊഴികള്‍    
അതിലരിയാറിന്‍ കയ്പ്പും ചവര്‍പ്പും         
അലിയാത്ത കൽക്കണ്ടത്തുണ്ടും.

*അരിയാറ് കഷായം.പണ്ട് കൊച്ചുകുട്ടികള്‍ക്ക് സര്‍വ്വസാധാരണമായി കൊടുക്കാറുണ്ടായിരുന്ന ഒരു ആയുര്‍വ്വേദ ഔഷധം .
(ചിത്രം ഗൂഗിളില്‍ നിന്ന് )26 coment�rios :

26 അഭിപ്രായങ്ങൾ:

 1. കൊള്ളാം അരീഷ്ടക്കവിത.

  മറുപടിഇല്ലാതാക്കൂ
 2. മനോഹരമായിരിക്കുന്നു ..പദ പ്രയോഗങ്ങളും താളവും ..നല്ലൊരു കഷായം തന്നെ ,,കയ്ക്കുന്നുണ്ട് ..പക്ഷെ ഗുണം നോക്കുമ്പോള്‍ കല്‍ക്കണ്ടത്തിന്റെ മധുരവും ..:)

  മറുപടിഇല്ലാതാക്കൂ
 3. പലതു കേട്ടതാണ്, കണ്ടറിഞ്ഞത് വളരെക്കുറവ്.
  രമേശ്ജി പറഞ്ഞത് പോലെ കയ്ക്കുന്നു, എങ്കിലോ മാധുര്യം കവിതയ്ക്കും :)

  മറുപടിഇല്ലാതാക്കൂ
 4. മധുരിക്കുന്ന ഓര്‍മ്മകള്‍ തന്നെ...
  പക്ഷെ ഇരട്ടിമധുരത്തെ കണ്ടില്ല...

  മറുപടിഇല്ലാതാക്കൂ
 5. കഷായവും പുറകെ ഒരു കല്‍ക്കണ്ടത്തുണ്ടും. ഒരു നല്ലകാലം ഓര്‍മ്മിപ്പിച്ചുവല്ലോ കവി.

  മറുപടിഇല്ലാതാക്കൂ
 6. അയുർവേദസുഗന്ധമുള്ള വരികൾ, ഹായ്! മറയുന്ന നാട്ടറിവുകൾ!

  മറുപടിഇല്ലാതാക്കൂ
 7. കയ്പിൽ തുടങ്ങി മധുരത്തിൽ അവസാനിപ്പിച്ച കഷായക്കവിത നന്നായിരിക്കുന്നു..

  മറുപടിഇല്ലാതാക്കൂ
 8. ചെറുപ്പത്തിലെ കഷായത്തിന്റെ കയ്പ്പോര്‍മ്മിപ്പിച്ചു ഈ മധുരക്കവിത. (അവസാനം കല്‍ക്കണ്ടം വച്ചൂലോ.. ഒത്തിരി നന്ദി.)

  മറുപടിഇല്ലാതാക്കൂ
 9. ഈ നാട്ടറിവിലെ കഷായത്തിന് ഓര്‍മ്മകളുടെ മധുരം.

  മറുപടിഇല്ലാതാക്കൂ
 10. ee kavitha vaayichathe ullu ente paniyum thalavedanayum poyiiiiiiii ushaarrrrrrrrrrr
  arishtam manakkunna varikal

  മറുപടിഇല്ലാതാക്കൂ
 11. മധുരമൂറുന്ന പഴയ നാട്ടു വൈദ്യത്തിന്റെ ഓര്‍മ്മകള്‍ അതി മനോഹരമായി വരചിട്ടു.
  ഇന്ന് എല്ലാം മാറി. പുതിയ തലമുറയ്ക്ക് ഇത് കേട്ടറിവ് പോലും അല്ലാതായി മാറുന്നു

  മറുപടിഇല്ലാതാക്കൂ
 12. നേരത്തെ കമെന്റ് ഇട്ടിരുന്നു. അയുർവേദസുഗന്ധവരികൾക്ക്! കഷായത്തിനൊപ്പമുള്ള കൽക്കണ്ടത്തിന്!

  മറുപടിഇല്ലാതാക്കൂ
 13. മൊയ്തീന്‍,
  രമേശ്‌ അരൂര്‍ ,
  നിശാസുരഭി ,
  ജാസ്മിക്കുട്ടി ,
  സലാം ,
  ശ്രീനാഥന്‍ ,
  വായിച്ച് വിലയേറിയ അഭിപ്രായങ്ങള്‍ നല്‍കിയതിനു വളരെ നന്ദി.
  ശ്രീനാഥന്‍സാറിന്റെതടക്കം കുറെ അഭിപ്രായങ്ങള്‍ ഇന്നലെമുതല്‍ ഓട്ടോമാറ്റിക്കായി ഡിലീറ്റ്‌ ആയിപ്പോയി.ഇന്നലെ ബ്ലോഗ്ഗര്‍ മറ്റെന്തൊക്കെയോ ചില വികൃതികളും കൂടെ കാണിച്ചു!

  മറുപടിഇല്ലാതാക്കൂ
 14. അരിയാറ് കഷായം..
  അവിപത്തി ചൂര്‍ണ്ണം..
  ഇന്തുപ്പു കാണം..
  ഇളനീര്‍ കുഴമ്പ്..എല്ലാം നല്ല വരികള്‍

  മറുപടിഇല്ലാതാക്കൂ
 15. ഈ നാട്ടറിവിലെ കഷായത്തിന് ഓര്‍മ്മകളുടെ ഇരട്ടിമധുരം.

  മറുപടിഇല്ലാതാക്കൂ
 16. ishtapettu....
  pakshe manasilaakkaan kashtapettu...

  മറുപടിഇല്ലാതാക്കൂ
 17. കവിത അത്ര മനസ്സിലായില്ല. ചിലപ്പോള്‍ ആ പദപ്രയോഗം അത്ര ദഹിക്കാത്തതിനാലാവും മാഷേ

  മറുപടിഇല്ലാതാക്കൂ
 18. ഇളനീർകുഴമ്പും കഷായവും ഇരട്ടിമധുരവുമൊക്കെ എനിക്കു നല്ല പരിചയം. ഞാനൊരു “കാളൻ, നെല്ലായി” ക്കാരിയാണേയ്.

  മറുപടിഇല്ലാതാക്കൂ
 19. ഇഷ്ടായി..
  അഭിനന്ദനങ്ങള്‍..

  കചടതപ യില്‍ വന്നു അനുഗ്രഹിച്ചതിനു നന്ദി.
  ഇനിയും പ്രതീക്ഷിക്കുന്നു..

  മറുപടിഇല്ലാതാക്കൂ
 20. നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
  ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
  junctionkerala.com ഒന്ന് പോയി നോക്കൂ.
  ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.

  മറുപടിഇല്ലാതാക്കൂ
 21. ചെറിയ കവികള്‍ക്ക് വലിയ കവിത ദഹിക്കണമെങ്കില്‍ കൂടുതല്‍ വായിക്കേണ്ടി വരും..കൂടുതല്‍ വായിച്ചു .ഇഷ്ടപ്പെടുകയും ചെയ്യ്തു..

  മറുപടിഇല്ലാതാക്കൂ
 22. മറഞ്ഞ കുറെ സുഗന്ധങ്ങൾക്കിടയിലൂടെയുള്ള ഈ യാത്ര നന്നേ ബോധിച്ചു.

  മറുപടിഇല്ലാതാക്കൂ
 23. നല്ല കവിത....നല്ല പദപ്രയോഗവും ശൈലിയും......മടുരമൂരും കഷായം....!ആശംസകള്‍.....

  മറുപടിഇല്ലാതാക്കൂ
 24. കവിത.
  എരിവും
  മധുരവും
  ഇടകലർന്ന
  കടുംരുചി.
  വായനയ്ക്ക്
  വടകം
  വായിലിട്ട
  സുഖം.

  മറുപടിഇല്ലാതാക്കൂ
 25. ആയുര്‍വേദ കഷായത്തിന്റെ ഗന്ധവും
  മലയാള കവിതയുടെ ഗന്ധവും
  സമന്വയിപ്പിച്ച വാക്കുകള്‍ -
  ശാരീരികാരോഗ്യവും മാനസികാരോഗ്യവും
  പ്രദാനം ചെയ്യും വിധമുള്ള രചന!

  http://drpmalankot0.blogspot.com

  മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.