ഇറ്റ് വീഴുന്നത്..

റ്റുവീഴുന്നു നിലാവിന്റെ തുള്ളികള്‍
ഇത്തിരി വെട്ടത്തിലാടും 
നിഴലുകള്‍
ഊര്‍ദ്ധ്വന്‍ വലിച്ചു പിടയുന്നു നീര്‍വാര്‍ന്നോ-
രോര്‍മ്മകള്‍ വൃദ്ധ സിരാശിഖരങ്ങളില്‍ .

കണ്ടുവോ, നിന്‍ പാദതാഡനമേറ്റകം
നൊന്തും ചിരിച്ചോരീ മണ്ണിന്‍ രൂപാന്തരം?
വറ്റാത്ത കണ്ണുനീര്‍പ്പാടുകള്‍ വേനലിന്‍
വസ്ത്രാഞ്ചലങ്ങളാല്‍ മൂടിയുറങ്ങുന്നു.

കണ്ടുവോ വെഞ്ചിതല്‍ കാര്‍ന്ന ശിരോലിഖി-
തങ്ങള്‍ ചുമന്ന ശിലാ ഹൃദയങ്ങളെ?
കാറ്റും മഴയും കളിച്ചുല്ലസിച്ചു മേല്‍ -
ക്കൂര തകര്‍ന്നു കരയും കിളികളെ?
പാതിയുണങ്ങിയ ചെമ്പകക്കൊമ്പില്‍ വേര്‍ -
പ്പാടിന്‍ വ്യഥയുമായ് ഇത്തിരിപ്പൂക്കളെ?

കേട്ടുവോ,ജീവന നാഡിയിളകിയോ-
രാട്ടുകട്ടില്‍ ചില മാത്ര ഞരങ്ങുന്നു..
പാതിരാവിന്റെ ജനാലയിലൂടെ നിന്‍
പാദവിന്യാസങ്ങള്‍ കാത്തു കിടക്കുമ്പോള്‍
നിന്‍ പാല്‍ക്കുറുമ്പിന്‍ സ്മൃതികളില്‍ വായ്പ്പോടെ
കര്‍മ്മഫലപ്പൊരുള്‍ തേടുകയാണതും.

ഇറ്റുവീഴുന്ന നിലാവിന്റെ തുള്ളികള്‍
പൃഥ്വി പാടുന്ന വിഷാദാര്‍ദ്ര ശീലുകള്‍
വേരോടാനിത്തിരി മണ്‍തരിയുണ്ടെങ്കില്‍
വേണ്ട നിനക്ക് വളരാനാകാശങ്ങള്‍ .
ഉത്തുംഗരാവേണ്ടതില്ല വളര്‍മ്മയില്‍
ഉത്തമ ജീവിത മൂല്യങ്ങള്‍ കായ്ക്കുവാന്‍ 

28 coment�rios :

28 അഭിപ്രായങ്ങൾ:

 1. Cäp hogp¶p \nemhnsâ XpÅnIÄ
  C¯ncn sh«¯nemSpw \ngepIÄ
  DuÀ²z³ hen¨p ]nSbp¶p \oÀhmÀt¶mþ
  tcmÀ½IÄ hr² kncminJc§fn .  IWvSpshm, \n³]mZXmU\taäIw
  s\m´pw Nncnt¨mco a®n³ cq]m´cw?
  häm¯ I®p\oÀ¸mSpIÄ th\en³
  hkv{Xm©e§fm aqSnbpd§p¶p.

  IWvSpshm, sh¬NnX ImÀ¶ intcmenJnX§Ä
  Npa¶ inem lrZb§sf..?
  Imäpw agbpw Ifn¨pÃkn¨p
  ta¡qc XIÀ¶p Icbpw InfnIsf..?
  ]mXnbpW§nb sN¼I¯¿nÂ
  thÀ¸mSn³ hyYbpambv C¯ncn¸q¡sf..?
  tI«pshm Poh\\mUnbnfIntbmþ
  cm«pI«n Nneam{X Rc§p¶p..
  ]mXncmhnsâ P\mebneqsS \n³
  ]mZhn\ymk§tfmÀ¯p InS¡pt¼mÄ
  \n³ ]m¡pdp¼n³ kvarXnIfn hmbvt]msS
  IÀ½^e s]mcpÄ tXSpIbmWXpw.  Cäphogp¶ \nemhnsâ XpÅnIÄ
  ]rYn ]mSp¶ hnjmZmÀ{Z ioepIÄ
  thtcmSm\n¯ncn a¬XcnbpWvsS¦nÂ
  thWvS \n\¡v hfcm\mImi§Ä .
  D¯pwKcmthWvSXnà hfÀ½bnÂ

  ഇച്ചേല്‌ക്ക് ഞമ്മക്ക് ബായിക്കാൻ കഴിയൂല കോയാ....

  മറുപടിഇല്ലാതാക്കൂ
 2. നിഴൽ വരകളിലെ, ജീവിത വരകൾ ഉജ്ജലമായി. ആശംസകൾ.............

  മറുപടിഇല്ലാതാക്കൂ
 3. കവിത നന്നായി. ഈ വളർമ്മ എന്നതുകൊണ്ട് എന്താണുദ്ദേശിച്ചത്? ആശംസകളോടെ!

  മറുപടിഇല്ലാതാക്കൂ
 4. പഴയ ശൈലിയിൽ താളത്തിൽ മനോഹരമായി എഴുതാനുള്ള കഴിവുണ്ട് താങ്കൾക്ക്. വേരോടാനിത്തിരി മണ്‍തരിയുണ്ടെങ്കില്‍
  വേണ്ട നിനക്ക് വളരാനാകാശങ്ങള്‍ .
  ഉത്തുംഗരാവേണ്ടതില്ല വളര്‍മ്മയില്‍
  ഉത്തമ ജീവിത മൂല്യങ്ങള്‍ കായ്ക്കുവാന്‍ .. കുട്ടികൾക്ക് ഒരു ബ്ലാക്ക് ബോർഡിൽ എഴുതിക്കൊടുക്കാൻ തോന്നും.

  മറുപടിഇല്ലാതാക്കൂ
 5. പഴയ രൂപത്തില്‍ എഴുതിയ നല്ല കവിത.

  മറുപടിഇല്ലാതാക്കൂ
 6. വായിച്ചു....
  ഇഷ്ടപ്പെട്ടു....
  ഈ ലൈനിൽ എഴുതിക്കൊണ്ടേയിരിക്കുക......!

  മറുപടിഇല്ലാതാക്കൂ
 7. ഈണത്തില്‍ പാടാന്‍ പറ്റിയ കവിത.

  മറുപടിഇല്ലാതാക്കൂ
 8. നാലു പ്രാവശ്യം വായിച്ചു. കുറെ മനസ്സിലായി. ഇവനെ ഞാന്‍ മനസ്സിലാക്കാതെ വിടൂല.
  വീണ്ടും വരാം വായിക്കാന്‍.

  മറുപടിഇല്ലാതാക്കൂ
 9. ഉത്തുംഗരാവേണ്ടതില്ല വളര്‍മ്മയില്‍
  ഉത്തമ ജീവിത മൂല്യങ്ങള്‍ കായ്ക്കുവാന്‍

  ലളിതമായ ഭാഷയില്‍ നന്നായി രചിച്ച കവിത ..
  മാനവികതക്കു നല്ല സന്ദേശങ്ങള്‍ കൈമാറാന്‍
  വരികള്‍ക്കായി ...
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 10. വളരെ നല്ല കവിത ,ആധുനികത്വത്തിന്റെ കൈകളില്‍ പ്പെടാതെ സൂക്ഷിച്ചു ...നന്നായി
  ഇനിയും ഇതരത്തിലുള്ളവ പ്രതീക്ഷിക്കാമല്ലോ ....

  മറുപടിഇല്ലാതാക്കൂ
 11. ശ്രീമാഷുടെ അഭിപ്രായത്തിനു താഴെ ഒരു കയ്യൊപ്പ്.

  മറുപടിഇല്ലാതാക്കൂ
 12. തറവാടിത്തമുള്ള കവിത.!

  മറുപടിഇല്ലാതാക്കൂ
 13. വേരോടാനിത്തിരി മണ്‍തരിയുണ്ടെങ്കില്‍
  വേണ്ട നിനക്ക് വളരാനാകാശങ്ങള്‍ .
  ഉത്തുംഗരാവേണ്ടതില്ല വളര്‍മ്മയില്‍
  ഉത്തമ ജീവിത മൂല്യങ്ങള്‍ കായ്ക്കുവാന്‍ എഴുതി തെളിഞ്ഞ ശൈലി നന്നായിട്ടുണ്ട് ചെറിയാക്കാ
  എല്ലാ ആശംസകളും നേരുന്നു

  മറുപടിഇല്ലാതാക്കൂ
 14. വായിച്ചു....
  ഇഷ്ടപ്പെട്ടു....

  മറുപടിഇല്ലാതാക്കൂ
 15. പ്രിയ സുഹൃത്തെ ,Pain killer-കളിലും ഒതുങ്ങാത്ത വേദനകളും ശ്വാസം മുട്ടലും ശൈത്യമായി വന്നു വല്ലാതെ വിഷമിപ്പിച്ചപ്പോള്‍ വൈകി ,ഇവിടെ എത്താന്‍.മുഖസ്തുതി ഒട്ടുമേ ഇല്ലാതെ പറയട്ടെ.എനിക്ക് താങ്കളുടെ കവിതകള്‍ വല്ലാത്തൊരു ഇഷ്ടമാണ്."ഇഷ്ടം"എന്നതില്‍ ഒതുങ്ങുന്നില്ല ട്ടോ.ആ വാക്കാണ്‌ ഇപ്പോള്‍ കിട്ടിയത് ."ഇറ്റു വീഴുന്ന നിലാവിന്റെ തുള്ളികള്‍ /പൃഥ്വി പാടുന്ന വിഷാദാര്‍ദ്ര ശീലുകള്‍ ....ഉത്തുംഗരാവേണ്ടാതില്ല വളര്‍മ്മയില്‍ /ഉത്തമ ജീവിത മൂല്യങ്ങള്‍ കാക്കുവാന്‍ .
  വളരെ വളരെ ശരി.അഭിനന്ദനങ്ങള്‍ !

  മറുപടിഇല്ലാതാക്കൂ
 16. നല്ല കവിത ...ഇഷ്ടായി ..

  പുതുവത്സരാശംസകൾ ..

  മറുപടിഇല്ലാതാക്കൂ
 17. ഈ വളർമ പുതിയ പ്രയോഗം ആണോ , വളർച്ചതന്നെയല്ലേ ഉദ്ദേശിച്ചത് ? പദങ്ങൾ പലതും പഠിച്ചു വരുന്നതേയുള്ളൂ , അതുകൊണ്ട് ചോദിച്ചതാണ് (വിമർശനവീക്ഷണമല്ല )
  നല്ല താളവും വാക്കുകളുടെ പ്രവാഹവും . നന്നായിട്ടുണ്ട് .

  മറുപടിഇല്ലാതാക്കൂ
 18. നന്നായിട്ടുണ്ട്...ഇനിയും പ്രതീക്ഷിയ്ക്കുന്നു....

  മറുപടിഇല്ലാതാക്കൂ
 19. നിലാവിന്റെ നാട്ടില്‍ നിന്നാണ് ഞാന്‍ വരുന്നത് സുഹൃത്തേ. ഒരെതിരഭിപ്രായമുണ്ട്; നിലാവൊരിയ്ക്കലും ഇരുള്‍ വീഴുത്തുകയില്ല.. പ്രകാശമേകുകയേയുള്ളൂ.. നമ്മെ തലോടി സാന്ത്വനിപ്പിയ്ക്കും. നിലാവിനെ ധൈര്യമായി നമ്പിക്കോളൂ, സങ്കടപ്പെടേണ്ടിവരില്ല..! :-)


  ഒരു നല്ല കവിത ആസ്വദിച്ചെന്ന സംതൃപ്തിയില്‍ മടങ്ങുന്നു..

  മറുപടിഇല്ലാതാക്കൂ
 20. വേരോടാനിത്തിരി മണ്‍തരിയുണ്ടെങ്കില്‍
  വേണ്ട നിനക്ക് വളരാനാകാശങ്ങള്‍ .
  --------------

  നന്നായിരിക്കുന്നു.. ആശംസകൾ നേരുന്നു

  മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.