റസ്താക്
റസ്താക്ക്..
എവിടെ, ഏതു കൊടുമുടിയില്
കയറി നിന്നാലാണിനി നിന്റെ
ഉയര്ച്ചയുടെ തുടക്കമളക്കാന് കഴിയുക?
മരുഭൂമിയുടെ ശിരോരേഖയിലൂടൊരു
മടക്ക യാത്രക്കൊരിക്കലും നീയുണ്ടാവില്ല.
വേപ്പുമരരച്ചില്ലകളില് ജിറാദുകളങ്ങിനെ
ഒച്ച വക്കുമ്പോള് ,
മലയടിവാരത്തിലിനിയൊരിക്കലും
പനിച്ചു കിടക്കില്ല, നിന്റെ ബിലാദുകള് .
മഴയുടെ പടയൊരുക്കങ്ങളില്ലാത്ത
പകലുകളിലെല്ലാമിപ്പോള്
മഞ്ഞുമേഘങ്ങളെ ചുമക്കുന്നുണ്ട്
നിന്റെ മലനിരകള് .
ജബല് അക്ളറിലെ
ഗുഹാമുഖങ്ങളില് മുട്ടിവിളിച്ചാലൊ,
അയമോദകക്കാടുകളില് മേയുന്ന
ആട്ടിന് പറ്റങ്ങളെ തൊട്ടു വിളിച്ചാലൊ,
കോട്ടകൊത്തളങ്ങളില് കാത്തുസൂക്ഷിച്ച
നിന്റെ ചരിത്രസ്മാരകങ്ങള്
സംസാരിച്ചു തുടങ്ങുമായിരിക്കും?
അസ്സലിന്റെ മധുരവും
ബുഖൂറിന്റെ സുഗന്ധവും
നിന്റെ സംസ്കാരപൈതൃകം.
ഫലജിന്റെ സംശുദ്ധിയോടെ
ജനപഥങ്ങളിലൂടൊഴുകിപ്പരക്കുന്നതു
നിന്റെ കാരുണ്യസ്പര്ശം.
ഋതുഭേദത്തിന്റെ പച്ചപ്പിലും
പത്തരമാറ്റിന്റെ പവന് തിളക്കത്തിലും
കണ്ണുമഞ്ഞളിക്കാത്തൊരു ഖഞ്ചറിന്റ
കരളുറപ്പുകൂടിയുണ്ടാകുമ്പോൾ
നിന്നെ ബദുവെന്നു പരിഹസിച്ചവരുടെ
ഹൃദയങ്ങളിലാണ്
മരുഭൂമികള് വളര്ന്നു വലുതാകുന്നത്.
റസ്താക്ക്.. നിന്റെ മനസ്സിനുള്ളിലെ
നന്മയുടെ ആഴങ്ങളറിയണമെങ്കില്
മുന്നിലേക്കായാലും പിന്നിലേക്കായാലും
നടന്നുതീര്ക്കേണമവരിനിയും
ശതവര്ഷം കാതങ്ങള് .
റസ്താക് (ഒമാനിലെ ഒരു മലയോര പട്ടണം)
ജിറാദ്/ഒമാനില് കാണപ്പെടുന്ന ഒരുതരം വലിയ പ്രാണി. ബിലാദ്/ഗ്രാമം. ജബല് അക്ളര്/അതിമനോഹരമായ ഒരു പര്വ്വത പ്രദേശം.ഒമാനിലെ കാശ്മീരെന്നും പറയാം. അസ്സല്/തേന്. ബുഖൂര്/കുന്തിരിക്കം. ഫലജ്/ഒമാനിലെങ്ങും കാണപ്പെടുന്ന ഒരിക്കലും വറ്റാത്ത ഉറവകള്.ഖഞ്ചര്/ വിശേഷാവസരങ്ങളില് ഒമാനികള് അണിയുന്ന അരപ്പട്ടയും കത്തിയും.ഒമാന്റെ ദേശീയ ചിഹ്നം.ബദു/ (മരുവാസി)കാടന്.
എവിടെ, ഏതു കൊടുമുടിയില്
കയറി നിന്നാലാണിനി നിന്റെ
ഉയര്ച്ചയുടെ തുടക്കമളക്കാന് കഴിയുക?
മരുഭൂമിയുടെ ശിരോരേഖയിലൂടൊരു
മടക്ക യാത്രക്കൊരിക്കലും നീയുണ്ടാവില്ല.
വേപ്പുമരരച്ചില്ലകളില് ജിറാദുകളങ്ങിനെ
ഒച്ച വക്കുമ്പോള് ,
മലയടിവാരത്തിലിനിയൊരിക്കലും
പനിച്ചു കിടക്കില്ല, നിന്റെ ബിലാദുകള് .
മഴയുടെ പടയൊരുക്കങ്ങളില്ലാത്ത
പകലുകളിലെല്ലാമിപ്പോള്
മഞ്ഞുമേഘങ്ങളെ ചുമക്കുന്നുണ്ട്
നിന്റെ മലനിരകള് .
ജബല് അക്ളറിലെ
ഗുഹാമുഖങ്ങളില് മുട്ടിവിളിച്ചാലൊ,
അയമോദകക്കാടുകളില് മേയുന്ന
ആട്ടിന് പറ്റങ്ങളെ തൊട്ടു വിളിച്ചാലൊ,
കോട്ടകൊത്തളങ്ങളില് കാത്തുസൂക്ഷിച്ച
നിന്റെ ചരിത്രസ്മാരകങ്ങള്
സംസാരിച്ചു തുടങ്ങുമായിരിക്കും?
അസ്സലിന്റെ മധുരവും
ബുഖൂറിന്റെ സുഗന്ധവും
നിന്റെ സംസ്കാരപൈതൃകം.
ഫലജിന്റെ സംശുദ്ധിയോടെ
ജനപഥങ്ങളിലൂടൊഴുകിപ്പരക്കുന്നതു
നിന്റെ കാരുണ്യസ്പര്ശം.
ഋതുഭേദത്തിന്റെ പച്ചപ്പിലും
പത്തരമാറ്റിന്റെ പവന് തിളക്കത്തിലും
കണ്ണുമഞ്ഞളിക്കാത്തൊരു ഖഞ്ചറിന്റ
കരളുറപ്പുകൂടിയുണ്ടാകുമ്പോൾ
നിന്നെ ബദുവെന്നു പരിഹസിച്ചവരുടെ
ഹൃദയങ്ങളിലാണ്
മരുഭൂമികള് വളര്ന്നു വലുതാകുന്നത്.
റസ്താക്ക്.. നിന്റെ മനസ്സിനുള്ളിലെ
നന്മയുടെ ആഴങ്ങളറിയണമെങ്കില്
മുന്നിലേക്കായാലും പിന്നിലേക്കായാലും
നടന്നുതീര്ക്കേണമവരിനിയും
ശതവര്ഷം കാതങ്ങള് .
റസ്താക് (ഒമാനിലെ ഒരു മലയോര പട്ടണം)
ജിറാദ്/ഒമാനില് കാണപ്പെടുന്ന ഒരുതരം വലിയ പ്രാണി. ബിലാദ്/ഗ്രാമം. ജബല് അക്ളര്/അതിമനോഹരമായ ഒരു പര്വ്വത പ്രദേശം.ഒമാനിലെ കാശ്മീരെന്നും പറയാം. അസ്സല്/തേന്. ബുഖൂര്/കുന്തിരിക്കം. ഫലജ്/ഒമാനിലെങ്ങും കാണപ്പെടുന്ന ഒരിക്കലും വറ്റാത്ത ഉറവകള്.ഖഞ്ചര്/ വിശേഷാവസരങ്ങളില് ഒമാനികള് അണിയുന്ന അരപ്പട്ടയും കത്തിയും.ഒമാന്റെ ദേശീയ ചിഹ്നം.ബദു/ (മരുവാസി)കാടന്.
13 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
ഇല്ലായ്മ മാത്രമേ ഉണ്ടായിരുന്നുള്ളു.. ഉണ്ടാവുക എന്ന സങ്കൽപ്പം തന്നെ അങ്ങിനെയാണ് ഉണ്ടായത്. ഉണ്ടാവലിനൊപ്പം ഇല്ലായ്മയും ഉണ്ടായതിനാൽ ശ...
-
ഹി ജാബിൽ കാണുമ്പോഴെല്ലാം എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമ...
-
റജബിൽ വിത്ത് വിതയ്ക്കണം ശഅബാനില് നട്ടുനനയ്ക്കണം റമളാനില് കൊയ്തെടുക്കണം. നരകവിമോചനമാണ് റജബിന്റെ അവതാര ലക്ഷ്യം സ്വര്ഗ്ഗപ്രവേശനമാ...
-
ഉ റങ്ങുന്നവര്ക്കിടയില് ഇണകളെത്തിരഞ്ഞും ഉണര്ന്നവര്ക്കിടയില് ഇരകളെത്തിരഞ്ഞും സ്വപ്നങ്ങളിഴയുന്നു. ചിതലരിച്ചു കഴിഞ്ഞ പുറ്റുകള് ചികഞ്ഞാല്...
-
കാ ലമേ നീയെന്റെ മുഖം വീണ്ടും ചായം തേച്ചു മിനുക്കുക. ജീവിതമേ മറ്റാർക്കെങ്കിലും നിന്റെ മധുരം വിളമ്പുക. അനുഭവങ്ങളേ ഉള്ളിൽ...
-
മോഹനമീയുലകില് പാറി വീണപ്പോള് തൂമരത്തുമ്പില് നിരാലംബനായ് കൂട്ടില് മോഹവിഹീനനായ് നിദ്രയെ ചുംബിച്ചു വാസരസ്വപ്നത്തിലാര്ന്ന പതംഗമായ് . പാറ...
-
വെളുത്താല് വെയില്പ്പേടി കറുത്താല് ഉയിര്പ്പേടി ഉദ്യാനങ്ങളില് ഉപവനങ്ങളില് ഉറക്കമില്ലാത്ത മരങ്ങള് കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില് തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
ഏ തു വേലിയും എളുപ്പം പൊളിക്കാം കെട്ടലാണ് കഷ്ടം.. മുള്ളു വെട്ടുമ്പോഴെ മുറിയും മുളയിലെ ബന്ധങ്ങള് തറ...
-
മു ഹറത്തിനും ദുല്ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...

കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്പ്പാടുകള്
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്ഷമാപിനി
- നേര്ക്കാഴ്ച്ചകള്
- വഴിമരങ്ങള്
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്മ്മകള്
- മനുഷ്യപര്വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്
- ഒരു നെരിപ്പോടിന്റെ നേര്പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്
- നൂല്പ്പുഴകള്
- വേഷങ്ങള്
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്
- പിന് വിളികള്
- ജാലകം
- നിലാവില്ലാത്ത വഴികളില്
- കടലാഴം
- ഗോപുര വിശേഷങ്ങള്
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള് !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള് പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്
- കണ്ണാടി
- ആഴം
- കടല് കാണുമ്പോള്
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്
- തൊടുന്നവരും വാടുന്നവരും

എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില് ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
ചക്രവാളങ്ങളില് ഋതു ചംക്രമണം സപ്തനിറങ്ങളില് സൂര്യപ്രഭാവം ദിക്കരണികളില് രഥ, ചാമരങ്ങള് ഹിമകണങ്ങളില് പുകമറകളില് നിറഞ്ഞു ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില് തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
മു ഹറത്തിനും ദുല്ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
-
മു രിങ്ങ മരത്തിന്റെ കൊമ്പില് കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന് മാവിന്റെ തുമ്പില് കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല് കറുത്തവനെ...
-
മു വ്വാണ്ടന് മാവിന്റെ ചില്ലയിലിരുന്നൊരു മുളം കിളി കരഞ്ഞു. കാറ്റിലാടുന്ന കൂടും കൂട്ടിനാകാശമില്ലാത്ത കുഞ്ഞുങ്ങളും. കിളിക്കൂട്ടില് കൊതിക...
-
അ ന്ന്, ബാലഗോപാലന്റെ ചുണ്ടില് ഭാരത് ഫോട്ടോ ബീഡി. അയ്യപ്പന്റെ ചുണ്ടില് ആപ്പിള് ഫോട്ടോ ബീഡി. വറുതപ്പന് ഗണേഷ് ബീഡിയും ...

നല്ലവരായ,നിഷ്കളങ്കരായ "ബദുക്കള്"
മറുപടിഇല്ലാതാക്കൂനന്നായി. ബദുക്കള്, ബദവികള് അവരെ പറ്റി എനിക്ക് കൂടുതല് അറിയണമെന്നുണ്ട്. അവരുടെ ജീവിത രീതി, പരമ്പരകള്, എഴുതാമോ..?
മറുപടിഇല്ലാതാക്കൂyasmin@nattupacha.com
അറിയാത്തൊരുഗ്രാമത്തിന്റെ അസ്സല്ത്തനിമ അപ്പാടെ മുന്നില് ഒഴുകിനിറയുന്നു വാക്കുകളില്നിന്നും ..... സുന്ദരം.
മറുപടിഇല്ലാതാക്കൂബദുക്കള്..അവകാശികള്..നല്ല കവിത
മറുപടിഇല്ലാതാക്കൂകൊള്ളാം നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂഗൾഫ് മലയാളികൾ പ്രവാസിയുടെ ജീവിതം ധാരാളം എഴുതിക്കണ്ടിട്ടുണ്ട്, പക്ഷേ, ഒമാനി, കവിതയിൽ ഞാൻ ആദ്യമായി കാണുകയാണ്. വളരെ മനോഹരമായി തീർത്ത ഗംഭീരമായ അറേബ്യൻ പശ്ചാത്തലത്തിൽ ആദിമഗോത്രജാതനെ കവിത കൃത്യമായി തൊടുകയും മനുഷ്യന്റെ കൊടുമുടിയിൽ അവരോധിക്കുകയും ചെയ്യുന്നു. തീരെ അതിശയോക്തിയല്ല ഇത്.
മറുപടിഇല്ലാതാക്കൂഒരു ഒമാനിഗ്രാമത്തെ നന്നായി വരച്ചുവെച്ചിരിക്കുന്നു. ചില അറബിവാക്കുകൾ ഒഴിവാക്കാമായിരുന്നെന്നു തോന്നി,കൂടുതൽ സംവദിക്കുന്ന മലയാളം വാക്കുകളുള്ളപ്പോൾ അറബിവാക്കുകൾ ഏച്ചുകെട്ടലായി തോന്നുന്നു.
മറുപടിഇല്ലാതാക്കൂഉദാ:-ജിറാദ്,ബിലാദ്,അസ്സൽ,ബുഖൂറ്
ആശംസകൾ.
valare nannayittundu..... bhavukangal.....
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു,ആഴമുള്ള വരികള്..
മറുപടിഇല്ലാതാക്കൂറസ്താക്കിന്റെ മനോഹാരിത നേരിട്ടു കണ്ടിട്ടുണ്ട്,കവിത വായിച്ചപ്പോള് മനസില് സന്തോഷം തോന്നി
മറുപടിഇല്ലാതാക്കൂകണ്ടതിലും വായിച്ചതിലും സന്തോഷം.......എങ്ങനെ അറിയാം ഒമാനും ഇവിടുത്തെ ആൾക്കാരെയും?? ഇവിടെയാണോ?
മറുപടിഇല്ലാതാക്കൂശ്രീ മാഷ് പറഞ്ഞപോലെ പ്രവാസിയുടെ പറഞ്ഞു പറഞ്ഞു ബോറടിക്കുന്ന ഗൃഹാതുരത ഇല്ലാതെ താന് അധിവസിക്കുന്ന നാടിന്റെയും അതിന്റെ ആത്മാവിലേക്കും ഇറങ്ങുന്ന ഈ കവിത ഏറെ ഇഷ്ടപ്പെട്ടു. അറബ് പദങ്ങളുടെ അര്ഥം ഗ്രഹിച്ചു വായിച്ചപ്പോള് റസ്താകില് എത്തിയതുപോലെ. നന്ദി സുഹൃത്തേ.
മറുപടിഇല്ലാതാക്കൂആശയവും വരികളും പതിവുപോലെ ഹൃദ്യം. പലവാക്കുകളും (അറബിക്) മനസ്സിലാക്കി ഒന്നുകൂടി വായിച്ചപ്പോള് കൂടുതല് ഹൃദ്യമായി തോന്നി.
മറുപടിഇല്ലാതാക്കൂ