അയിലത്തല


തുമുഖത്തൊളിച്ചിരിപ്പുണ്ടാകും 
തിരകള്‍ക്കിടയിലെന്നും 
വലവീശിയവരുടെ വിരലടയാളങ്ങള്‍ 
പതിഞ്ഞൊരു വന്‍കടല്‍ .

മണത്തു മണത്തു നടക്കുന്നുണ്ടാകും 
എപ്പോഴുമൊരുപ്പുകാറ്റില്‍ ,
വിലപേശിയവരുടെ 
വിയര്‍പ്പും വായ്നാറ്റവും.

വഴിപോക്കന്‍റെ തെറി‍, തുപ്പല്‍ 
ഒക്കെ മനസ്സില്‍ പറ്റിപ്പിടിക്കുമ്പോള്‍ 
ഒരയിലത്തലക്കതെല്ലാം എളുപ്പം 
തിരിച്ചറിയാന്‍ കഴിയും.

ഉടല്‍മുറിവുകളില്‍ ഉറുമ്പരിക്കുമ്പോഴും 
കിടത്തിപ്പൊറുപ്പിക്കാത്ത 
കാക്ക,പൂച്ചകള്‍ .
കഴുത്തടക്കം കണ്ടിച്ചിട്ടും 
കലിയടങ്ങാത്ത കത്തിപ്പകകള്‍ 
എല്ലാമെല്ലാം 
അതെണ്ണിയെണ്ണിപ്പറയും.

ഒടുവിലെല്ലാവരേയും 
തൊട്ടു തൊട്ടു കാണിക്കും.
ഒരോട്ടുകിണ്ണത്തില്‍ 
മണിമുട്ടിപ്പാടുന്നുണ്ടതിന്‍റെ 
പെരുവഴിക്കാഴ്ച്ചകളില്‍ 
പിന്നെയും ചിലതെല്ലാം.
കാകായെന്നും 
മ്യാവൂമ്യാവൂയെന്നും.

അരങ്ങിലേക്കൊ
അടുക്കളയിലേക്കോയെന്നറിയാത
ഫ്രീസറില്‍ നിന്നെടുത്തു 
പൊരിവെയിലത്തിട്ടതിന്‍റെ 
ഒരുണക്കം മാത്രമാണപ്പോള്‍ 
അതിന്‍റെ മുള്ളിന്‍റെയുള്ളില്‍‍ .

24 coment�rios :

24 അഭിപ്രായങ്ങൾ:

  1. എന്തിനേറേ... ,
    ആഹ് നന്നേ ബോധിച്ചു.

    മറുപടിഇല്ലാതാക്കൂ
  2. മണത്തു മണത്തുനടക്കുന്നുണ്ടാകും
    എപ്പോഴുമൊരുപ്പുകാറ്റില്‍,
    വിലപേശിയവരുടെ
    വിയര്‍പ്പിന്‍ വായ്നാറ്റം.

    നല്ല കവിത.

    മറുപടിഇല്ലാതാക്കൂ
  3. പൊരിവെയിലിലിട്ടതിന്‍റെ
    ഒരുണക്കം മാത്രമാണപ്പോള്‍
    അതിന്‍റെ മുള്ളിന്‍റെയുള്ളില്‍‍.

    മറുപടിഇല്ലാതാക്കൂ
  4. ഹാ.....കൊള്ളാല്ലോ...അയലത്തലയിലും കവിത..
    ഇഷ്ടപ്പെട്ടു...... :)

    മറുപടിഇല്ലാതാക്കൂ
  5. ഈ അയലത്തല വേറേ...
    വളരെ ശക്തം

    മറുപടിഇല്ലാതാക്കൂ
  6. ayila thala aliyanum kodukkilla..ennanallo...ee ayila thalayum kollammmmmmmmmm!!

    മറുപടിഇല്ലാതാക്കൂ
  7. ഇങ്ങിനെയും കവിതഎഴുതാം അല്ലെ. വല്ലാത്ത ഒരു ഫീലിംഗ്. ഇതാണ് കവിത. തൂണിലും തുരുമ്പിലും ഉണ്ട് അല്ലെ. നന്നായി ഇഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  8. ആകെയാ പൊരിവെയിലിലിട്ടതിന്റെ ഉണക്കം മാത്രമാണ് ബാക്കി.സലാം പറഞ്ഞപോലെ, വേറിട്ടൊരു ഫീൽ..

    മറുപടിഇല്ലാതാക്കൂ
  9. "ഉടല്‍മുറിവുകളില്‍
    ഉറുമ്പരിക്കുമ്പോഴും
    കിടത്തിപ്പൊറുപ്പിക്കാത്ത
    കാക്കകള്‍ പൂച്ചകള്‍. "

    കൊന്നാലും ചത്താലും വെറുതെ വിടില്ല.

    മറുപടിഇല്ലാതാക്കൂ
  10. അയിലത്തല കണ്ണടക്കാതെ എല്ലാം കാണുന്നുണ്ടാകും. നല്ല വിഷയം, ജീവിത സ്പര്‍ശിയായ വാക്കുകള്‍.
    ചിത്രകാരന്റെ ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  11. വേറിട്ട കാഴ്ചയും ഉൾക്കാഴ്ചയും. നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  12. അയലപോലത്തെ മനുഷ്യജന്മങ്ങള്‍ ................

    മറുപടിഇല്ലാതാക്കൂ
  13. നന്നായിരിക്കുന്നു...തികച്ചും വ്യത്യസ്തമായ പ്രമേയം..

    മറുപടിഇല്ലാതാക്കൂ
  14. ഒടുവിലെല്ലാവരേയും
    തൊട്ടുതൊട്ടു കാണിക്കും.
    വേവില്‍നിന്നുമുണര്‍ന്ന് മൊരിഞ്ഞ വിരലുകളൊന്ന് ചൂണ്ടാന്‍ കഴിഞ്ഞിരുന്നെങ്കില്‍......
    നന്നായി പറഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  15. തുറമുഖത്തൊളിച്ചിരിപ്പുണ്ടാകും തിരകള്‍ക്കിടയിലെന്നും വല വീശിയവരുടെ വിരലടയാളങ്ങള്‍ പതിഞ്ഞൊരു വന്‍കടല്‍.

    ഗംഭീരമായി അയല വൃത്താന്തം. പൊരിവെയിലത്ത് കിടക്കുന്ന മുള്ള് ഞാനോ എന്നു മനസ്സില്‍.

    മറുപടിഇല്ലാതാക്കൂ
  16. ഫ്രീസറില്‍നിന്നെടുത്തു പൊരിവെയിലിലിട്ടതിന്‍റെ ഒരുണക്കം മാത്രമാണപ്പോള്‍ അതിന്‍റെ മുള്ളിന്‍റെയുള്ളില്‍‍.

    അതാരും കാണുന്നില്ല

    മറുപടിഇല്ലാതാക്കൂ
  17. കവിത നന്നായിരിക്കുന്നു!

    മറുപടിഇല്ലാതാക്കൂ
  18. കവിതയുടെ അകം-പുറം ശരിക്കറിയില്ല , എങ്കിലും കവിതകൾ വായിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  19. മഴ പെയ്തു പെയ്തു കരയും കടലും ഒന്നാകുമ്പോള്‍ ആണവവാക്യങ്ങള്‍ ഇണ ചേര്‍ന്നൊഴുകും.മനുഷ്യന്റെ നിസ്സഹായത എത്ര വലുതാണ്‌ അല്ലെ? ആറങ്ങോട്ടുകരക്ക് ഒരു ദേശമംഗലത്തിന്റെ ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  20. വിയര്‍പ്പിന്‍ വായ്നാറ്റം.
    is that right?..or really meant so?

    മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.