പാളയും കയറും
പാറ്റക്കവുങ്ങില് നിന്നൊരു
തളിര് വെറ്റിലയിറുത്ത്
പച്ചടക്കയും ചുണ്ണാമ്പും കൂട്ടി
മുത്ത്യമ്മ മുറുക്കിത്തുപ്പുന്നതെല്ലാം
കരിമുരുക്കിന്റെ പൂക്കള്
വടക്കേ കോലായപ്പടിയില്
മുത്ത്യമ്മ മയങ്ങാന് കിടന്നാല്
പോക്കുവെയിലിന്റെ മേലാപ്പിനുള്ളില്
പാളവിശറിയിലെ പാട്ടുകള്
*അമ്മാമന്റെ കഴുത്തറുക്കേണം
അരത്തുടം ചോരയെടുക്കണം
*കഞ്ഞുണ്ണിയുടെ തലയരിയേണം
ഒന്നരത്തുടം നീരെടുക്കേണം
ഇരുനാഴി എണ്ണയളന്നെടുക്കേണം
ഒരു നാളികേരത്തിന്റെ പാലും വേണം
*അഞ്ജനക്കല്ല് പൊടിച്ചു ചേര്ക്കേണം
*ചരല്പ്പാകത്തില് കാച്ചിയരിക്കണം
കുട്ടിക്കുറുമ്പിയെ തേച്ചു കുളിപ്പിക്കണം.
പടിപ്പുരക്കപ്പുറത്തൊരു വളച്ചെട്ടിച്ചി
പാത്തും പതുങ്ങിയും നില്ക്കും
കുട്ടിക്കുറുമ്പി കിണുങ്ങിയാല് മുത്ത്യമ്മ
വടി വെട്ടി വെള്ളാരങ്കണ്ണുരുട്ടും
കുട്ടിക്കുറുമ്പി പിണങ്ങിത്തുടങ്ങിയാല്
കരിവളയണിയിച്ചു കൈകൊട്ടും.
ചെട്ടിച്ചി വള വള പൊട്ടിച്ചേ..
ഒരു തേങ്ങാപ്പൂളോണ്ടൊട്ടിച്ചേ..
പറമ്പിലും പള്ള്യാലിലും
മുത്ത്യമ്മയുടെ നിഴല് തെളിഞ്ഞാല്
മരങ്ങളായ മരങ്ങളിലെല്ലാം
പൂവും കായും നിറയും.
പാളച്ചെരുപ്പും പാളത്തൊപ്പിയും
പാളവണ്ടിയും മുത്ത്യമ്മയുണ്ടാക്കും
പാതാളക്കിണറ്റിലെ പനിനീരിടക്കിടെ
പാളത്തൊട്ടിയില് കോരിക്കുടിക്കും
പാളേങ്കയറില് ഊഞ്ഞാലാടും.
കുട്ടിക്കുറുമ്പിയെ ഊട്ടുന്ന നേരം
മുത്ത്യമ്മക്കമ്പിളിമാമന്റെ മുഖവട്ടം
കുട്ടിക്കുറുമ്പിയെ ഉറക്കുന്ന നേരം
മുത്തശ്ശിക്കഥയുടെ മായാലോകം.
മുരുക്കിന് ചോട്ടില് കെടന്നവള്..
മുന്നാഴെൃണ്ണ കുടിച്ചവള്..
മോതിരക്കയ്യോണ്ട് ഒന്നോ രണ്ടോ..
തന്നാലുണ്ണി പ്ളീം..
പാളവിശറിയില് നിന്നുള്ള
പാട്ട് തീരുമ്പോഴേക്കും
പഴുക്കടക്കയുടെ മണമുള്ളൊരു
കാറ്റ് വരും..
തഴുകിത്തലോടിയുറക്കും.
* അമ്മാമന് : ഉമ്മത്ത് എന്ന ഔഷധസസ്യം
* കഞ്ഞുണ്ണി: ഔഷധസസ്യം
* അഞ്ജനക്കല്ല് : ഔഷധം
* ചരല് പാകം : എണ്ണ കാച്ചിയെടുക്കുന്ന രീതി
* അഞ്ജനക്കല്ല് : ഔഷധം
* ചരല് പാകം : എണ്ണ കാച്ചിയെടുക്കുന്ന രീതി
24 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
വ യലിന്റെ കരയില് വെയിലിന്റെ കുടയില് പെരുമയുടെ പൂരം. ആനകള് കുതിരകള് കാളകള് തേരുകള് ആണ്ടികള് ചോഴികള് കാളിമാര് ദാരികര് പൂതം ത...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
മു രിങ്ങ മരത്തിന്റെ കൊമ്പില് കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന് മാവിന്റെ തുമ്പില് കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല് കറുത്തവനെ...
-
വെളുത്താല് വെയില്പ്പേടി കറുത്താല് ഉയിര്പ്പേടി ഉദ്യാനങ്ങളില് ഉപവനങ്ങളില് ഉറക്കമില്ലാത്ത മരങ്ങള് കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
മറന്നു പോയവരോ മരിച്ചു പോയവരോ അല്ല ഇടക്കിടക്ക് കടന്നു വന്നു മനസ്സില് തൊടുന്നു മടങ്ങിപ്പോകുന്നു. വാര്ത്തകളിലോ വര്ത്തമാനങ്ങളിലോ ...
-
കാ ലമേ നീയെന്റെ മുഖം വീണ്ടും ചായം തേച്ചു മിനുക്കുക. ജീവിതമേ മറ്റാർക്കെങ്കിലും നിന്റെ മധുരം വിളമ്പുക. അനുഭവങ്ങളേ ഉള്ളിൽ...
-
ക ല്ലുവച്ചതും കണ്ണുവച്ചതും വട്ടത്തിലും ചതുരത്തിലും വളര്ന്നു വലുതായി ചിലപ്പോളൊക്കെയീവീടിന്റെ ഉത്തരം മുട്ടുന്നുണ്ട്. കാട്ടിലേക്കു കല്...
-
ഒ രിക്കല് നിറഞ്ഞു കിടന്നിരുന്നു ഈ വഴികളിലെല്ലാം സ്നേഹത്തിന്റെ മണല്ത്തരികള് പൂക്കള് വിടര്ന്നു നിന്നിരുന്നു അതിന്റെ അതിര്വേലികളില് ...
-
ഏ തു വേലിയും എളുപ്പം പൊളിക്കാം കെട്ടലാണ് കഷ്ടം.. മുള്ളു വെട്ടുമ്പോഴെ മുറിയും മുളയിലെ ബന്ധങ്ങള് തറ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില് ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്പ്പാടുകള്
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്ഷമാപിനി
- നേര്ക്കാഴ്ച്ചകള്
- വഴിമരങ്ങള്
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്മ്മകള്
- മനുഷ്യപര്വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്
- ഒരു നെരിപ്പോടിന്റെ നേര്പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്
- നൂല്പ്പുഴകള്
- വേഷങ്ങള്
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്
- പിന് വിളികള്
- ജാലകം
- നിലാവില്ലാത്ത വഴികളില്
- കടലാഴം
- ഗോപുര വിശേഷങ്ങള്
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള് !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള് പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്
- കണ്ണാടി
- ആഴം
- കടല് കാണുമ്പോള്
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില് ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ചക്രവാളങ്ങളില് ഋതു ചംക്രമണം സപ്തനിറങ്ങളില് സൂര്യപ്രഭാവം ദിക്കരണികളില് രഥ, ചാമരങ്ങള് ഹിമകണങ്ങളില് പുകമറകളില് നിറഞ്ഞു ...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
വെളുത്താല് വെയില്പ്പേടി കറുത്താല് ഉയിര്പ്പേടി ഉദ്യാനങ്ങളില് ഉപവനങ്ങളില് ഉറക്കമില്ലാത്ത മരങ്ങള് കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില് തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
മു രിങ്ങ മരത്തിന്റെ കൊമ്പില് കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന് മാവിന്റെ തുമ്പില് കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല് കറുത്തവനെ...
-
മു ഹറത്തിനും ദുല്ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
മുത്ത്യമ്മയും ലോകവും - നന്നായി വരച്ചു കാട്ടിയിരിക്കുന്നു - ചിത്രത്തിലും കവിതയിലും.
മറുപടിഇല്ലാതാക്കൂകുട്ടിക്കാലം പൂത്തു തളിർത്തു.
മറുപടിഇല്ലാതാക്കൂനന്മയുടെ മായാലോകത്ത് മുത്ത്യമ്മയുടെ കൈപിടിച്ച് കുറച്ചു നേരം.....
മറുപടിഇല്ലാതാക്കൂമനോഹരമായ കവിത
ശുഭാശംസകൾ സർ.....
പാളവിശറിയില് നിന്നുള്ള
മറുപടിഇല്ലാതാക്കൂപാട്ട് തീരുമ്പോഴേക്കും
പഴുക്കടക്കയുടെ മണമുള്ളൊരു
കാറ്റ് വരും..
തഴുകിത്തലോടിയുറക്കും.
സുഖദമധുരമായ പഴംപാട്ടിന്റെ കുളിര്മ്മയുള്ള തലോടല്......
ആശംസകള്
അതിമനോഹരമായ ഭാഷയും കാവ്യചിന്തയും.വളരെ സ്നേഹിക്കുന്നു ഈ കവിതയെ
മറുപടിഇല്ലാതാക്കൂനാം മറന്നുകൊണ്ടിരിക്കുന്ന നാടന് പാരമ്പര്യത്തിന്റെ നിധികുംഭത്തില്നിന്ന് മുത്തും പവിഴവും വേര്തിരിച്ചെടുത്ത് ഒരു മാല കോര്ത്തിരിക്കുന്നു -
മറുപടിഇല്ലാതാക്കൂപാളച്ചെരുപ്പും പാളത്തൊപ്പിയും
മറുപടിഇല്ലാതാക്കൂപാളവണ്ടിയും മുത്ത്യമ്മയുണ്ടാക്കും
പാതാളക്കിണറ്റിലെ പനിനീരിടക്കിടെ
പാളത്തൊട്ടിയില് കോരിക്കുടിക്കും
പാളേങ്കയറില് ഊഞ്ഞാലാടും.
നന്നായി.
അനുനിമിഷം മറന്നു പോകുന്ന ചില വാക്കുകളും പഴമയുടെ കാച്ചെണ്ണ തേച്ചു നിൽക്കുന്ന കവിതയും കേൾപ്പിച്ചതിന് നന്ദി !
മറുപടിഇല്ലാതാക്കൂകവിത മനോഹരമായിരിക്കുന്നു..ആശംസകള്
മറുപടിഇല്ലാതാക്കൂപഴഞ്ചൊല്ലുകള് ...പഴങ്കിനാക്കളായി അന്യം നില്ക്കുമ്പോള് ,കവി തട്ടിക്കുടഞ്ഞു മുന്നിലേക്കിടുന്ന ഓര്മ്മച്ചെപ്പില് ഗൃഹാതുരത്വം 'പാളയും കയറുമായി ' ആഴങ്ങളില് ഒരു കാവ്യക്കുമ്പിള് അകം നിറച്ച്...മനം കുളിര്പ്പിച്ച്.......
മറുപടിഇല്ലാതാക്കൂകുട്ടിക്കുറുമ്പിയെ ഊട്ടുന്ന നേരം
മറുപടിഇല്ലാതാക്കൂമുത്ത്യമ്മക്കമ്പിളിമാമന്റെ മുഖവട്ടം
കുട്ടിക്കുറുമ്പിയെ ഉറക്കുന്ന നേരം
മുത്തശ്ശിക്കഥയുടെ മായാലോകം.
കവിത മനോഹരമായിരിക്കുന്നു
ഒരു കാലം!
മറുപടിഇല്ലാതാക്കൂപോയ കാലം!!
പാളവിശറിയില് നിന്നുള്ള
മറുപടിഇല്ലാതാക്കൂപാട്ട് തീരുമ്പോഴേക്കും
പഴുക്കടക്കയുടെ മണമുള്ളൊരു
കാറ്റ് വരും..
തഴുകിത്തലോടിയുറക്കും.
ഓര്മ്മകള് ഉണ്ടായിരിക്കണം. വെറുതെ ഓര്ത്ത് ആത്മരതി അനുഭവിക്കാനല്ല്. ഒരു കാലത്തിണ്റ്റെ പുനര്സൃഷ്ടി നടക്കുന്നു, ഇത്തരം വരികളില്. Great.
വടക്കേ കോലായപ്പടിയില്
മറുപടിഇല്ലാതാക്കൂമുത്ത്യമ്മ മയങ്ങാന് കിടന്നാല്
പോക്കുവെയിലിന്റെ മേലാപ്പിനുള്ളില്
പാളവിശറിയിലെ പാട്ടുകള്
ഡോ. പി. മാലങ്കോട് ,
മറുപടിഇല്ലാതാക്കൂഭാനു കളരിക്കല് ,
സൗഗന്ധികം ,
Cv Thankappan ,
kaladharan TP ,
Pradeep Kumar ,
പട്ടേപ്പാടം റാംജി,
SASIKUMAR ,
സാജന് വി എസ്സ് ,
Mohammed kutty Irimbiliyam ,
കുട്ടനാടന് കാറ്റ് ,
ajith ,
Vinodkumar Thallasseri ,
ബിലാത്തിപട്ടണം Muralee Mukundan..
വായനക്കും അഭിപ്രായങ്ങള്ക്കും വളരെ നന്ദി..
നല്ല കവിത..
മറുപടിഇല്ലാതാക്കൂമികച്ച രചന..
അഭിനന്ദനങ്ങള്
അമ്മാമന്റെയും കഞ്ഞുണ്ണിയുടെയും ....
മറുപടിഇല്ലാതാക്കൂആശംസകള്
ഇത് വായിച്ചപ്പോള് ആദ്യമായി ഒന്ന് മുറുക്കാന് കൊതിയാവുന്നു .....നല്ല കവിത !
മറുപടിഇല്ലാതാക്കൂനല്ല കവിത...!!
മറുപടിഇല്ലാതാക്കൂരസമുണ്ട്..
മറുപടിഇല്ലാതാക്കൂപൂക്കിലയും പഴുക്കടയ്ക്കയും പാളവിശറിയും ,തൊട്ടിയും ...
മറുപടിഇല്ലാതാക്കൂഊഞ്ഞാലും ''പാളതൊപ്പിയും പാളവണ്ടിയും ..ഓർമ്മകൾ ..
നാട്ടുവഴക്കങ്ങൾ ..ഇതെല്ലാം അനുഭവിക്കാൻ യോഗമില്ലാതെ പോകുന്ന
പുതിയ തലമുറ എന്ത് അറിഞ്ഞിട്ട് എന്ത് ?
നല്ല കവിത..
മറുപടിഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂഓർമ്മകൾ ...ഓർമ്മകൾ .... പോയ കാലത്തിന്റെ തിളക്കമുള്ള ചിത്രം ... നല്ല കവിത
കാണാന് വൈകി ,, , പഴയ തലമുറക്കാര് ഭാഗ്യം ചെയ്തവര് ,എന്തൊക്കെ യുന്ടെങ്കിലും ഇന്നത്തെ തലമുറക്ക് ഇതൊക്കെ വെറും കേട്ടുകേള്വി മാത്രം !!.
മറുപടിഇല്ലാതാക്കൂ