സ്വപ്നങ്ങളുടെ ഇരകള്‍
ഇണകളെത്തിരഞ്ഞും
ഉണര്‍ന്നവര്‍ക്കിടയില്‍
ഇരകളെത്തിരഞ്ഞും
സ്വപ്നങ്ങളിഴയുന്നു.
ചിതലരിച്ചു കഴിഞ്ഞ
പുറ്റുകള്‍ ചികഞ്ഞാല്‍
ഒരറ്റവുമില്ലാത്ത
ഭൂതവും ഭാവിയും.
പുലരിവര്‍ണ്ണങ്ങള്‍ തിരഞ്ഞാല്‍
ഒരെണ്ണമയമില്ലാത്ത
സന്ധ്യാ വര്‍ണ്ണനകള്‍ .
പണ്ടത്തെ പകലുകളിലേക്കൊരു
പ്രകാശത്തിന്റെ വേഗത.
പ്രവാസത്തിനപ്പോള്‍
വനവാസത്തിന്റെ തീഷ്ണത.
ചിലപ്പോള്‍ ,
പുതിയ ടാറിട്ടു കറുപ്പിച്ചപോലെ
പഴയ വെയില്‍പ്പാതകള്‍
പുതിയ മയില്‍ വാഹനങ്ങളുമായി
പഴയ മഴക്കാഴ്ച്ചകള്‍ .
കാല്ക്കുട ചൂടിയ കുഞ്ചുണ്ണി മാഷും
മുല്ലപ്പൂ ചൂടിയ ദാക്ഷായണി ടീച്ചറും
പുകമറക്കകത്തുനിന്നും
പുറത്തേക്കിറങ്ങുന്നു.
പൊടിവലിച്ചു മുഖം ചുവപ്പിച്ച്
വൈകിയെത്തിയവനെ വലത്തിട്ടു
മാധവന് മാഷിന്റെ വീറോടെ
വള്ളിച്ചൂരലിന്റെ കീറ്.
പുറപ്പെട്ടയിടത്തേക്കു തന്നെ
തിരിച്ചിഴയാന്‍ ശ്രമിക്കുമ്പോള്‍
ഉള്ളടക്കങ്ങളില്‍
നിന്നുണര്‍ന്നിട്ടുണ്ടാകും,
ഇരയുടെയിണക്കങ്ങളും
ഇണയുടെ പിണക്കങ്ങളും.
പുതപ്പില്‍ത്തന്നെ തിരിച്ചെത്തുമ്പോള്‍
പഞ്ഞിപോലെ ചുരുണ്ടും
പരുത്തിപോലെ ചുളിഞ്ഞും
രണ്ടു തലയിണകള്‍ .
18 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
ഹി ജാബിൽ കാണുമ്പോഴെല്ലാം എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമ...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
വെ യിലിന്റെ വെളുപ്പില്‍ കടലിന്റെ പരപ്പ്. കടലിന്റെ പരപ്പിൽ കാറ്റിന്റെ ചിറക്. കാറ്റിന്റെ ചിറകിൽ കാറിന്റെ കറുപ്പ്. കാറിന്റെ കറുപ്പിൽ...
-
ഏ തു വേലിയും എളുപ്പം പൊളിക്കാം കെട്ടലാണ് കഷ്ടം.. മുള്ളു വെട്ടുമ്പോഴെ മുറിയും മുളയിലെ ബന്ധങ്ങള്‍ തറ...
-
കാ ലമേ നീയെന്റെ മുഖം വീണ്ടും ചായം തേച്ചു മിനുക്കുക. ജീവിതമേ മറ്റാർക്കെങ്കിലും നിന്റെ മധുരം വിളമ്പുക. അനുഭവങ്ങളേ ഉള്ളിൽ...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
അച്ചില്‍ വാര്‍ത്തപോലിരിക്കും എല്ലാം ഉള്ളില്‍ അടക്കിയൊതുക്കി വച്ചവ. അളന്നു മുറിച്ച കണക്കില്‍ ചിരിക്കും എടുത്തണിയുമ്പോളവ. അലക്ക...
-
വ യലിന്റെ കരയില്‍ വെയിലിന്റെ കുടയില്‍ പെരുമയുടെ പൂരം. ആനകള്‍ കുതിരകള്‍ കാളകള്‍ തേരുകള്‍ ആണ്ടികള്‍ ചോഴികള്‍ കാളിമാര് ദാരികര്‍ പൂതം ത...
-
ഇ രുതല മുട്ടിയില്ലെങ്കിലും ഒരു മഹാനദിയുടെ ഗതിവിഗതികള്‍ ദൈവകല്പ്പനകളുടെ മഹാമേരുക്കളില്‍ പാദസ്പര്‍ശനം. അവതാരപുരുഷരുടെ പുണ്യസ്ഥലികളില്‍...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
-
ഹി ജാബിൽ കാണുമ്പോഴെല്ലാം എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമ...
-
മു വ്വാണ്ടന് മാവിന്റെ ചില്ലയിലിരുന്നൊരു മുളം കിളി കരഞ്ഞു. കാറ്റിലാടുന്ന കൂടും കൂട്ടിനാകാശമില്ലാത്ത കുഞ്ഞുങ്ങളും. കിളിക്കൂട്ടില്‍ കൊതിക...
ഉറങ്ങുന്നവര്‍ക്കിടയില്‍
മറുപടിഇല്ലാതാക്കൂഇണകളെത്തിരഞ്ഞും
ഉണര്‍ന്നവര്‍ക്കിടയില്‍
ഇരകളെത്തിരഞ്ഞും
സ്വപ്നങ്ങളിഴയുന്നു.
എന്തിനോ വേണ്ടി
ആര്‍ക്കോ വേണ്ടി
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍
കവിത മനോഹരമായി ..ഇഷ്ടപ്പെട്ടു ..
മറുപടിഇല്ലാതാക്കൂനാടും പ്രവാസവും .പൊരിവെയിലും മഴയനക്കവും
സ്വപ്നവും യാഥാര്‍ത്യവും ഒക്കെ കൂടിക്കുഴഞ്ഞ് ഒരു ഐറണി സൃഷ്ടിച്ചിരിക്കുന്നു..
'ചിതലരിച്ചു കഴിഞ്ഞ പുറ്റുകള്‍ ചികഞ്ഞാല്‍'
മറുപടിഇല്ലാതാക്കൂപുറ്റുകൾ ചിതലരിക്കുമോ?.. അതു ചിതലിന്റെ വാസ സ്ഥലമല്ലേ?
'പുലരിവര്‍ണ്ണങ്ങള്‍ തിരഞ്ഞാല്‍ ഒരെണ്ണമയമില്ലാത്തസന്ധ്യാ വര്‍ണ്ണനകള്‍. '
പുലരിവർണ്ണങ്ങൾ തിരഞ്ഞാൽ, എങ്ങനെയാണ് സന്ധ്യാ വർണ്ണനകൾ?
സംശയം മാത്രമാണ്.
കവിതയുടെ പേര് വളരെ ഇഷ്ടപ്പെട്ടു.
ചിതലരിച്ചു കഴിഞ്ഞ പുറ്റുകള്‍ ചികഞ്ഞാല്‍'
മറുപടിഇല്ലാതാക്കൂപുറ്റുകൾ ചിതലരിക്കുമോ?.. അതു ചിതലിന്റെ വാസ സ്ഥലമല്ലേ?
സാബുവിന്റെ ഈ ചോദ്യം എനിക്കും തോന്നി.
ബാക്കി എല്ലാം നന്നായി എന്ന് തോന്നുന്നു.
സംശയങ്ങള്‍ വളരെയിഷ്ടപ്പെട്ടു.(കവിത വായിക്കപ്പെടുന്നുണ്ടെന്നറിയുന്ന ആ ആഹ്ലാദം ചില്ലറയൊന്നുമല്ല..)
മറുപടിഇല്ലാതാക്കൂപരിമിതികളില് ഒതുക്കിയ എഴുത്തിന് അതിന്റെതായ പോരായ്മകള്‍ കാണും.എഴുതിക്കഴിഞ്ഞും ഒരുപാട് തിരുത്തലുകള്‍ ശേഷിക്കുന്നുണ്ടാവാം.
എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കാം. "ചിതലരിച്ച" എന്ന വാക്കിന് "കാലാവശേഷമായത്" എന്ന ആലങ്കാരികമായ ഒരര്‍ത്ഥം കൂടിയുണ്ടല്ലോ. ചിതലുകള്‍ ഉപേക്ഷിച്ചുപോയവയാണ് പുറ്റുകളായിത്തീരുന്നത്. കാലഗതിയില്‍ പുറ്റുകളും(ശവകുടീരങ്ങള്‍) "കാലാവശേഷമാ"കുന്നു. അങ്ങിനെ "കാലാവശേഷമായ" പുറ്റുകള്‍ (ഓര്‍മ്മകളില്‍ മാത്രമാകുന്നു) പക്ഷെ അതില്‍ ചികഞ്ഞാല്‍ കണ്ടെത്താവുന്നതിന് കയ്യും കണക്കുമുണ്ടാവില്ല.
ഇനി പുലരിവര്ണ്ണങ്ങളിലേക്ക്..
ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ ഉദയത്തില്‍ തന്നെയില്ലേ ഒരസ്തമനം? (ജനനവും മരണവും) രണ്ടും ഒന്നല്ലെങ്കിലും ഒന്നിന്റെ ഇരുവശങ്ങളല്ലെ?
സ്വപ്നങ്ങള്‍ "ശവകുടീരങ്ങള്‍" ചികഞ്ഞും, "ജനനമരണങ്ങള്‍" തിരഞ്ഞും,പലരേയും നമ്മുടെ മുന്നിലെത്തിച്ചു തരാറില്ലേ..?
പണ്ടത്തെ പകലുകളിലേക്കൊരു
മറുപടിഇല്ലാതാക്കൂപ്രകാശത്തിന്റെ വേഗത.
പ്രവാസത്തിനപ്പോള്‍
വനവാസത്തിന്റെ തീഷ്ണത.
ഉള്ളില്‍ കൊള്ളുന്നുണ്ട് വാക്കുകള്‍!
നല്ല വരികള്‍
പ്രവാസത്തിനപ്പോള്‍
മറുപടിഇല്ലാതാക്കൂവനവാസത്തിന്റെ തീഷ്ണത.
ചിലപ്പോള്‍,
പുതിയ ടാറിട്ടു കറുപ്പിച്ചപോലെ
പഴയ വെയില്‍പ്പാതകള്‍
പുതിയ മയില്‍ വാഹനങ്ങളുമായി
പഴയ മഴക്കാഴ്ച്ചകള്‍.
വളരേയധികം ഇഷ്ടമായി വരികൾ.ഒരു നല്ല കവിത.എങ്കിലും ചിലവരികൾ അനാവശ്യമായിരുന്നോ എന്നൊരു സംശയം.
ഉപേക്ഷിക്കപ്പെട്ട ഓർമ്മകളുടെ പുറ്റുകൾ, കുട്ടിക്കാലത്തെ അധ്യാപകരിലൂടെ ഓർത്തത്, ആ തലയിണകൾ..തലക്കെട്ട്.. ഇഷ്ടമായി.
മറുപടിഇല്ലാതാക്കൂനല്ല വരികള്‍.പ്രവാസത്തിന്റെ പൊള്ളല്‍.ബാല്യകാലതെക്കുള്ള മടക്കത്തില്‍ അധ്യാപകര്‍ നിറഞ്ഞു നില്ക്കുന്നു അല്ലെ.
മറുപടിഇല്ലാതാക്കൂnannayi kavitha.
മറുപടിഇല്ലാതാക്കൂസ്വപ്നങ്ങൾക്കിരയാകുമ്പോഴും, സ്വപ്നങ്ങളാൽ ഇരയാക്കപെടുംമ്പോഴും....ഏതുതലത്തിൽ വായിച്ചാലും....ഈ "ഇരകൾ" ക്കിപ്പോൾ നല്ല മാർക്കറ്റാ....
മറുപടിഇല്ലാതാക്കൂപ്രവാസം ഒരു പ്രഹേളിക .........
മറുപടിഇല്ലാതാക്കൂകവിത നന്നായിരിക്കുന്നു.
വിരഹവും നൊമ്പരങ്ങളും
മറുപടിഇല്ലാതാക്കൂതിങ്ങി വിങ്ങി നില്‍പ്പുണ്ട്
വരികള്‍ ഇഷ്ടടമായി
സാബുവിനു തോന്നിയ സംശയം എനിക്കും വായനയില്‍ തോന്നി. പക്ഷെ കവിയുടെ വിശദീകരണം സംശയം തീര്‍ത്തു.
മറുപടിഇല്ലാതാക്കൂLiked this :) Too good
മറുപടിഇല്ലാതാക്കൂvalare nannaayittundu
മറുപടിഇല്ലാതാക്കൂപുറപ്പെട്ടയിടത്തേക്കു തന്നെ
മറുപടിഇല്ലാതാക്കൂതിരിച്ചിഴയാന് ശ്രമിക്കുമ്പോള്‍
ഉള്ളടക്കങ്ങളില്‍
നിന്നുണര്‍ന്നിട്ടുണ്ടാകും,
ഇരയുടെയിണക്കങ്ങളും
ഇണയുടെ പിണക്കങ്ങളും.
പുതപ്പില്‍ത്തന്നെ തിരിച്ചെത്തുമ്പോള്‍
പഞ്ഞിപോലെ ചുരുണ്ടും
പരുത്തിപോലെ ചുളിഞ്ഞും
രണ്ടു തലയിണകള്‍..
eerkkunna padhivu ee kavitha. kavithagal nalladhu nannallaadhadhu yennu onnumilla... adhu vaayikumpol unarnnal madhi adhanu aa kavithaiyude jeevidham ... very nice
നല്ല കവിഭാവന. അദ്ധ്യാപകരുടെ സ്വാധീനം ഇടയില്‍ മിന്നിമറഞ്ഞു.
മറുപടിഇല്ലാതാക്കൂ