ചില ഹ്രസ്വസംജ്ഞകള്‍

ചിലരെപ്പോഴും അങ്ങിനെയാണ്,
ഒരു വാതിലിലും മുട്ടാതെ
ഒച്ച വക്കാതെയാണ് നടക്കുക.
തേഞ്ഞടര്‍ന്നു തുടങ്ങിയ
പാദുകങ്ങളില്‍ നിന്നും
തിരിച്ചെടുക്കില്ല കണ്ണ്.
പാദസരത്തിന്‍റെ മണികള്‍
വീണുപോയ മണ്ണില്‍ നിന്നും
പറിച്ചു മാറ്റില്ല മനസ്സ്.
അടി തെറ്റാതെ നടക്കും.
ആരെയും ശപിക്കില്ല.
പിടിവള്ളികള്‍ പൊട്ടുമ്പോള്‍
ഏതാഴത്തിലേക്കും എടുത്തു ചാടും.
അലകള്‍ അടങ്ങിയയിടം
ആകാശം തെളിയുവോളം
ഭൂമിയെ ചുംബിക്കും.

എല്ലാ വാതിലിലും മുട്ടി
ഏറെ ഒച്ച വക്കുന്നവരുണ്ട്.
പൂക്കാലം കഴിഞ്ഞാലും
പാഴ്മരങ്ങളില്‍ ചേക്കേറുന്നവര്‍ .
വെട്ടി മാറ്റപ്പെട്ട ചില്ലകളില്‍
വെപ്രാളത്തോടെ പരതും.
കര്‍മ്മ ഫലങ്ങള്‍ കൊത്തി വിഴുങ്ങി
കാ കാ എന്ന് കരയും.

മരങ്ങളും കിളികളുമുണ്ടായിട്ടും
ജീവിതം മരുഭൂമിയായവരുണ്ട്.
ഒരു ശരണാലയം കൊതിച്ച്
മനസ്സു കൊണ്ട് കരിമല കയറുന്നവര്‍ .
നിശബ്ദമായ ചില മര്‍മ്മരങ്ങള്‍ ,
മഴ മഴ എന്നു മാത്രം.

ഉപരോധങ്ങള്‍ക്കു നടുവില്‍ മുളച്ചു
ഉപായത്തില്‍ പച്ച പിടിക്കുന്ന ചിലര്‍
മഹാ നാശം വിതക്കുന്ന കൊടുംകാറ്റിലും
ഉദാസീനരായി ചൂളം വിളിക്കും.

ഹിമശൈല സമാനം
ഉറഞ്ഞുറച്ചുപോയവരുണ്ട്.
ഹൃദയം ഉലയായ്‌
എരിഞ്ഞുകൊണ്ടേയിരിക്കും.
ചാരം ചികഞ്ഞു മാറ്റുമ്പോഴൊരു
ചാവേറിന്‍റെ ചിരിയുണ്ടാകും.

18 coment�rios :

18 അഭിപ്രായങ്ങൾ:

 1. നല്ല കവിത, വായനാസുഖവും മനസ്സിലൊരു നേര്‍ത്ത എന്തോ ഒരു വികാരവും നിറച്ചു..

  മരങ്ങളും കിളികളുമുണ്ടായിട്ടും
  ജീവിതം മരുഭൂമിയായവരുണ്ട്.. :)

  മറുപടിഇല്ലാതാക്കൂ
 2. ഹിമശൈലസമാനം ഉറച്ചു പോകുന്നവർ! അങ്ങനെനെയും ചിലരുണ്ട്! നല്ല കവിത

  മറുപടിഇല്ലാതാക്കൂ
 3. മരങ്ങളും കിളികളുമുണ്ടായിട്ടും
  ജീവിതം മരുഭൂമിയായവരുണ്ട്
  -അങ്ങനെയങ്ങനെ എത്ര പേർ!
  കവിത നന്നായിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
 4. ഒരു വാതിലിലും മുട്ടാതെ
  ഒച്ച വക്കാതെയാണ് നടക്കുക.
  തേഞ്ഞടര്‍ന്നു തുടങ്ങിയ
  പാദുകങ്ങളില്‍ നിന്നും
  തിരിച്ചെടുക്കില്ല കണ്ണ്.

  അതെയതെ... അപൂര്‍വ്വം ചിലരെ ഈ ലിസ്റ്റില്‍ പെടാറൊള്ളൂ ...

  ശരിയായ കണ്ടെത്തല്‍ , കാതലുള്ള എഴുത്ത് !

  മറുപടിഇല്ലാതാക്കൂ
 5. മനോഹരമായ കവിത. നല്ല അനുമാനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 6. " മരങ്ങളും കിളികളുമുണ്ടായിട്ടും
  ജീവിതം മരുഭൂമിയായവരുണ്ട്..."
  എനിക്കേറെ ഇഷ്ടമായ വരികള്‍...

  മറുപടിഇല്ലാതാക്കൂ
 7. ആസ്വദിച്ചു,ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 8. ആസ്വദിച്ചു,ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 9. JEEVITHA YADHARTHYATHE THURANNU KANIKKUNNA VARIKAL
  NANNAYITTUNDU....

  മറുപടിഇല്ലാതാക്കൂ
 10. വലിയ കാര്യങ്ങള്‍ കവിതാവരികളിലൂടെ പറയുന്നു. great. വരാന്‍ വൈകിയല്ലോ എന്ന് തോന്നുന്നു .

  മറുപടിഇല്ലാതാക്കൂ
 11. കര്‍മ്മ ഫലങ്ങള്‍ കൊത്തി വിഴുങ്ങി
  കാ കാ എന്ന് കരയും.

  too good!

  മറുപടിഇല്ലാതാക്കൂ
 12. ആസ്വാദ്യകരമായ വായന

  മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.