Menu
കവിതകള്‍
Loading...

ആയാമം
മോഹനമീയുലകില്‍ പാറി വീണപ്പോള്‍
തൂമരത്തുമ്പില്‍ നിരാലംബനായ്‌ കൂട്ടില്‍
മോഹവിഹീനനായ്‌ നിദ്രയെ ചുംബിച്ചു
വാസരസ്വപ്നത്തിലാര്‍ന്ന പതംഗമായ്‌ .

പാറിപ്പറന്നപ്പോള്‍  ദൂരവിദൂരമാം
ഏതോ വിളക്കിന്‍ വെളിച്ചം കണ്ടുച്ചത്തില്‍
കൂകിയാര്‍ത്താമോദസോന്മാദമോടഗ്നി
തേടിയലയുന്ന ശീകരപ്രാണിയായ്

മിന്നിത്തെളിഞ്ഞപ്പോള്‍ വ്യര്‍ഥമാം ജീവിത 

സാഗരത്തില്‍ മദിച്ചാര്‍ത്തനായ്‌,വ്യാമോഹ 
ഗര്‍ദ്ദനായ്,ആനന്ദ ചിപ്പിയിലൂറിയ 
വൈഡൂര്യരത്നത്തിന്നഗ്നിസ്ഫുലിംഗമായ്‌.. .

കാലമൊരഗ്നിയായ്‌ ആളിപ്പടര്‍പ്പോള്‍  
കത്തിക്കരിഞ്ഞുപോയ് വര്‍ണ്ണചിറകുകള്‍
നെയ്ത്തിരിപോല്‍ ജീവശക്തി തളര്‍ന്നസ്ത
പ്രജ്ഞനായ്‌ ,ആവേശ ശൂന്യനായ്‌.,ഭൂമിയില്‍ ..
(ആയാമം = നീളം)

Post Comment
 • Blogger Comment using Blogger
 • Facebook Comment using Facebook
 • Disqus Comment using Disqus

18 comments :

 1. 'അഗ്നി തേടിയലയുന്ന ശീകരപ്രാണിയായ'ഇയ്യാം പാറ്റകളാകുന്നു ചിലപ്പോള്‍ ചില ജീവിതങ്ങളും.കവിത -ജീവിതത്തിന്റെ നശ്വരതയെ പ്രതിബിംബിക്കുന്ന പ്രമേയം അഭിനന്ദനീയം.

  ReplyDelete
 2. അഗ്നി ജീവനാണ്‌; മൃത്യുവുമാണ്‌...
  വെളിച്ചം മാത്രം നുകരാൻ നമുക്ക്‌ കഴിഞ്ഞെങ്കിൽ...

  ReplyDelete
 3. കാലമൊരഗ്നിയായ്‌ ആളിപ്പടര്‍പ്പോള്‍
  കത്തിക്കരിഞ്ഞുപോയ് വര്‍ണ്ണചിറകുകള്‍
  നെയ്ത്തിരിപോല്‍ ജീവശക്തി തളര്‍ന്നസ്ത
  പ്രജ്ഞനായ്‌ ,ആവേശ ശൂന്യനായ്‌.,

  ReplyDelete
 4. ജീവിത നശ്വരതയെ പ്രഖ്യാപിക്കുന്ന ഈ കവിതയിലെ ബിംബങ്ങള്‍ വളരെ ക്ലീഷേ ആയിപ്പോയെന്നൊരു കുറവ് ഉണ്ട്. കാവ്യ ഹൃദയം പ്രതിഫലിപ്പിക്കുന്ന എഴുത്തിനു എന്റെ ആദരം.

  ReplyDelete
 5. മിന്നിത്തെളിഞ്ഞപ്പോള്‍ വ്യര്‍ഥമാം ജീവിത
  സാഗരത്തില്‍ മദിച്ചാര്‍ത്തനായ്‌,വ്യാമോഹ
  ഗര്‍ദ്ദനായ്,ആനന്ദ ചിപ്പിയിലൂറിയ
  വൈഡൂര്യരത്നത്തിന്നഗ്നിസ്ഫുലിംഗമായ്‌.. .

  നല്ല വരികള്‍ .. നല്ല കവിത

  ReplyDelete
 6. പ്രിയപ്പെട്ട മുഹമ്മദ്‌ ഭായ്,

  മനോഹരമായ വരികള്‍............! ആശയം എന്ത് ഗംഭീരം !

  ഉണ്ട തെച്ചിയില്‍ തേന്‍ നുകരുന്ന ശലഭം കാണാന്‍ എന്ത് ചന്തം !

  അഭിനന്ദനങ്ങള്‍ !

  സസ്നേഹം,

  അനു

  --

  ReplyDelete
 7. ജീവിതത്തിന്റെ ആരോഹണ അവരോഹണങ്ങള്‍.

  ReplyDelete
 8. മനുഷ്യജീവിതത്തോടും ഉപമിക്കാം. നല്ല വരികൾ

  ReplyDelete
 9. പ്രതീക്ഷിക്കാതെ വന്നെത്തുന്ന സംഹാരങ്ങള്‍

  ReplyDelete
 10. പാറിപ്പറന്നപ്പോള്‍ ദൂരവിദൂരമാം
  ഏതോ വിളക്കിന്‍ വെളിച്ചം കണ്ടുച്ചത്തില്‍
  കൂകിയാര്‍ത്താമോദസോന്മാദമോടഗ്നി
  തേടിയലയുന്ന ശീകരപ്രാണിയായ്

  ജീവിതത്തിന്റെ നശ്വരത.....നല്ല എഴുത്ത്....ആശംസകള്‍

  ReplyDelete
 11. ജീവിതത്തിന്റെ നേര്‍ച്ചിത്രം
  ആശംസകള്‍

  ReplyDelete
 12. നല്ല കവിത....

  ReplyDelete
 13. ഹാ! ശലഭമേ,അധികതുംഗപദത്തിലെത്ര.... നന്നായി കവിത.

  ReplyDelete
 14. ജീവിതഗന്ധിയായ കവിത..
  ശൈശവം..ബാല്യം...കൌമാരം..യൌവ്വനം..വാർദ്ധക്യം..ജീവിതത്തിന്റെ ലക്ഷ്യം തേടിയുള്ള യാത്രകൾ...മുന്നോട്ടു പൊകും തോറും പിന്നിട്ടതെല്ലാം നഷ്ടങ്ങൾ...മനോഹരമായ കവിത..

  ReplyDelete
 15. മുഹമ്മദ് കുട്ടി ഇരുമ്പിളിയം,
  പി.വിജയകുമാര്‍ ,
  kadhoo,
  ഭാനു കളരിക്കല്‍ ,
  വേണുഗോപാല്‍ ,
  അനുപമ,
  അക്ബര്‍ ,
  സുമേഷ് വാസു,
  പട്ടേപ്പാടം റാംജി ,
  അമ്പിളി ,
  ഗോപന്‍ കുമാര്‍ ,
  രമേഷ് സുകുമാരന്‍ ,
  പ്രദീപ് കുമാര്‍ ,
  ശ്രീനാഥന്‍ ,
  മഴ,
  എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
  ....ഈ കവിതയ്ക്ക് പിന്നില്‍ ഒരിക്കലും മറക്കാത്ത ഒരു കഥയുണ്ട്.ഏതാണ്ട് ഒരു മുപ്പത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത് എഴുതിയത്. മനസ്സില്‍ മായാതെ കിടക്കുന്ന വരികള്‍ .ആദ്യമായി എഴുതിയ വരികളെന്നും പറയാം.ആദ്യമായി പ്രതിഫലം കിട്ടിയ കവിത.ആദ്യമായി വെളിച്ചം കണ്ട കവിത എന്നൊക്കെയുള്ള വിശേഷണങ്ങളും ചേരും.അന്ന് ആകാശവാണി തൃശൂര്‍ നിലയത്തിലെ "യുവവാണിയില്‍ " ഇത് പ്രക്ഷേപണം ചെയ്തു.അതിന് ഇരുപത്തഞ്ച് രൂപ പ്രതിഫലവും കിട്ടി.അന്നുണ്ടായ അതിന്റെ ആഹ്ലാദം വാക്കിലൊ,വാചകത്തിലൊ പകര്‍ത്താന്‍ പകര്‍ത്താന്‍ കഴിയാത്തതാണ്.

  ReplyDelete
 16. മനസ്സില്‍ മായാതെ കിടക്കുന്ന , ആദ്യമായി എഴുതിയ ,ആദ്യമായി പ്രതിഫലം കിട്ടിയ കവിതയ്ക്ക് അഭിനന്ദനങ്ങള്‍ ഇക്കാ ..!!

  ReplyDelete
 17. നല്ല ആശയം, ഭാഷാപ്രയോഗം. കവിഭാവന തെളിഞ്ഞുകാണുന്ന വരികള്‍!

  ReplyDelete


എല്ലാ പോസ്റ്റുകളും

Powered by Blogger.