ചില കവിതകള്‍
Loading...

My Blog List

സോഷ്യല്‍ സൈറ്റ്‌

BLOGS

test

Jaalakam

ണുപ്പില്‍ കടല്‍ക്കാക്കകള്‍  പോലെ
പറന്നു വന്നു താണുവണങ്ങിയവര്‍ ,
തീച്ചിറകു മുളച്ച വെള്ളിത്തിരകളായി
ഇരമ്പിക്കലമ്പി വരുന്നത്
കരയിലിരുന്ന് കാണുമ്പോള്‍ ,

അന്ധാളിച്ച അകക്കണ്ണുകളില്‍
തിളച്ചു മറിഞ്ഞു തൂവുന്നത്
ചിപ്പി പെറുക്കുന്നവന്‍റെ കൌതുകമൊ
ദിക്ക് തെറ്റിയവന്റെ തിടുക്കമൊ അല്ല.

പ്രകാശഗോപുരങ്ങളിലെല്ലാം
പ്രളയത്തിനു സ്വാഗതമോതുന്ന
പ്രാവിന്‍ കൂട്ടങ്ങള്‍
മൌന പ്രാര്‍ത്ഥനയോടെ
കാത്തിരിക്കുമ്പോള്‍ ,
കാവല്‍ നഷ്ടപ്പെട്ട കൂടാരത്തിന് ചുറ്റും
നടുക്കങ്ങളുടെ നടുക്കടലില്‍പ്പെട്ട
അവസാനത്തെ നടത്ത.

കപ്പലിനെ പേടിച്ചൊന്നും ഇനി
അടങ്ങിക്കിടക്കില്ലെന്ന്
കടല്‍  വിളിച്ചു പറയുന്നത്
കാറ്റ് ചെവിയിലെത്തിക്കുന്നു.
തുഴകള്‍ക്കെതിരെ നെഞ്ചു കാണിക്കുന്ന
ഭയരഹിതരായ തിരകളിലൂടെയപ്പോള്‍
കവചിതവാഹനങ്ങള്‍ കവാത്തു നടത്തുന്നു.

കലങ്ങിയ കടല്‍ ..
അതനുഭവിച്ചതിന്റെ തുഴപ്പാടുകളിലൂടെ
അടങ്ങിക്കിടക്കുന്ന അശാന്തിയുടെ
തീരങ്ങളിലേക്കുള്ള അവസാനത്തെ യാത്ര.
കപ്പല്‍ ചാലുകള്‍ തിരഞ്ഞാലും
തെളിവൊന്നും കണ്ടെത്താത്ത
കരയുടെ ചില അടയാളങ്ങള്‍
അതിന്റെ ഉള്ളിലുടഞ്ഞ് ചിതറുന്നു.

അരിച്ചുപെറുക്കിയാലും കിട്ടാത്തതാണ്
കടല്‍മുഖത്ത് ഒട്ടിച്ചു വച്ചിരിക്കുന്നത്
അലറിയകലുന്നവന്റെ കാല്‍പ്പാടുകളെല്ലാം
അത് പിന്തുടര്‍ന്നു മായ്ക്കുന്നു.

ഓരോ സുനാമിക്കു ശേഷവും
ചില ഭൂപടങ്ങളില്‍  അതിങ്ങനെയൊക്കെ
അടയാളപ്പെടുത്തി വച്ചിട്ടുണ്ടാകും.

Post A Comment
 • Blogger Comment using Blogger
 • Facebook Comment using Facebook
 • Disqus Comment using Disqus

4 comments :

 1. നന്നായി മുഹമ്മദ്‌ ഭായ്.
  സ്നേഹാശംസകള്‍

  ReplyDelete
 2. പുതിയകവിതയുടെ സ്വരം ഞാന്‍ കേള്‍ക്കുന്നു.ഒന്നുകൂടി കാച്ചിക്കുറുക്കിയിരുന്നങ്കില്‍ എന്നാശിക്കുകയും.

  ReplyDelete
 3. നല്ല നോട്ടം. നല്ല വരികള്‍. തുടരുക ഈ എഴുത്തുകള്‍.

  ReplyDelete
 4. നന്നായി എഴുതി
  ആശംസകള്‍

  ReplyDelete

നിങ്ങളുടെ അഭിപ്രായം എന്തായാലും ..