കണക്കു പുസ്തകം
- കണക്കിന്റെ പുസ്തകത്തില്‍
- തുറക്കപ്പെടുമ്പോഴാണ്,
- കണ്ണുകള്‍ കൈവിട്ടു പോവുക.
- കള്ളികളില്‍ ഒതുങ്ങാത്തവ
- കയര്‍ പൊട്ടിക്കുമ്പോള്‍
- വണ്ടിക്കണക്കിനുണ്ടാവും വട്ടപ്പൂജ്യം.
- വള്ളിപുള്ളികളിട്ടാലും
- വാലും തലയും വയ്ക്കാത്തത്
- വരവു ചിലവു കണക്ക്.
- വിക്സിന്റെ വില കേട്ടാല്‍
- (വി)ശ്വസിക്കാന്‍ പ്രയാസമുണ്ടെങ്കില്‍
- ചുക്കും കുരുമുളകും കൊണ്ട്
- വിട്ടു പോവാത്ത ചുറ്റിക്കണക്ക്.
- പ്രാക്കും പരിശോധനയും
- പ്രാതലാക്കുമ്പോള്‍ സുഖംകിട്ടും,
- അതിന്റെ ആശുപത്രിക്കണക്കില്‍
- പ്രമേഹം..പ്രഷര്‍
- പന്നിപ്പനി..ചിക്കന്‍ഗുനിയ
- പറഞ്ഞു പരത്താന്‍ പറ്റിയ കണക്കാണ്.
- മടക്കിയ മഴക്കുട പോലെ
- ഇരിക്കുന്നിടം പെയ്യുന്നതാണ്
- നരച്ച മനക്കണക്ക്.
- കുപ്പി പൊട്ടിച്ചതും കുടുംബം വെളുപ്പിച്ചതും
- ഒറ്റക്കണക്ക്.
- തുപ്പലും തൂറലും ആഘോഷമാക്കുമ്പോള്‍
- തുടര്‍ന്നങ്ങോട്ട് നാറ്റക്കണക്ക്.
- അക്കങ്ങളിലൊന്നും അവസാനിക്കാതെ
- ഒരു നടുക്കമായ് അകത്തു കിടക്കും
- ചില അഴിമതിയുടെ കണക്കുകള്‍ .
- പടിക്കു പുറത്താക്കിയാലും
- പരാതിയില്ലാത്ത പട്ടിണിക്കണക്കുകള്‍
- പാരാസിറ്റമോളിന്റെ ചിരിക്കുള്ളിലെല്ലാം
- പലിശക്കണക്കുകള്‍
- പുതുക്കിയ നിരക്കില്‍ പ്രദര്‍ശിപ്പിക്കുന്നവയാണ്
- പ്രണയത്തിന്റെയും
- പണയത്തിന്റെയും കണക്ക്.
- വിറ്റാല്‍ വരവൊന്നും കാണില്ല
- വിവാഹക്കണക്കിന്
- ദുര്‍വിധിയുടെ കണക്കിലുണ്ടാകും
- വന്‍ ചതിക്കുഴികള്‍
- കണക്ക് പുസ്തകം അടച്ചു കഴിഞ്ഞാലും
- കളം വിട്ടുപോവാത്തവയുണ്ട്.
- അത് കണ്ണീര്‍ക്കണക്കുകള്‍
- കാലഹരണപ്പെടാത്തവയാണ് ചില
- ചോരക്കണക്കുകള്‍ ..
- കയ്യും കണക്കുമില്ലാത്തതും ഉണ്ട്
- അതാണ് ദൈവം കണക്കാക്കിയത്.
5 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
ഇല്ലായ്മ മാത്രമേ ഉണ്ടായിരുന്നുള്ളു.. ഉണ്ടാവുക എന്ന സങ്കൽപ്പം തന്നെ അങ്ങിനെയാണ് ഉണ്ടായത്. ഉണ്ടാവലിനൊപ്പം ഇല്ലായ്മയും ഉണ്ടായതിനാൽ ശ...
-
ഹി ജാബിൽ കാണുമ്പോഴെല്ലാം എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമ...
-
റജബിൽ വിത്ത് വിതയ്ക്കണം ശഅബാനില്‍ നട്ടുനനയ്ക്കണം റമളാനില്‍ കൊയ്തെടുക്കണം. നരകവിമോചനമാണ് റജബിന്റെ അവതാര ലക്ഷ്യം സ്വര്ഗ്ഗപ്രവേശനമാ...
-
ഉ റങ്ങുന്നവര്‍ക്കിടയില്‍ ഇണകളെത്തിരഞ്ഞും ഉണര്‍ന്നവര്‍ക്കിടയില്‍ ഇരകളെത്തിരഞ്ഞും സ്വപ്നങ്ങളിഴയുന്നു. ചിതലരിച്ചു കഴിഞ്ഞ പുറ്റുകള്‍ ചികഞ്ഞാല്‍...
-
കാ ലമേ നീയെന്റെ മുഖം വീണ്ടും ചായം തേച്ചു മിനുക്കുക. ജീവിതമേ മറ്റാർക്കെങ്കിലും നിന്റെ മധുരം വിളമ്പുക. അനുഭവങ്ങളേ ഉള്ളിൽ...
-
മോഹനമീയുലകില്‍ പാറി വീണപ്പോള്‍ തൂമരത്തുമ്പില്‍ നിരാലംബനായ് കൂട്ടില്‍ മോഹവിഹീനനായ് നിദ്രയെ ചുംബിച്ചു വാസരസ്വപ്നത്തിലാര്‍ന്ന പതംഗമായ് . പാറ...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
ഏ തു വേലിയും എളുപ്പം പൊളിക്കാം കെട്ടലാണ് കഷ്ടം.. മുള്ളു വെട്ടുമ്പോഴെ മുറിയും മുളയിലെ ബന്ധങ്ങള്‍ തറ...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...

കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും

എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
മു വ്വാണ്ടന് മാവിന്റെ ചില്ലയിലിരുന്നൊരു മുളം കിളി കരഞ്ഞു. കാറ്റിലാടുന്ന കൂടും കൂട്ടിനാകാശമില്ലാത്ത കുഞ്ഞുങ്ങളും. കിളിക്കൂട്ടില്‍ കൊതിക...
-
അ ന്ന്, ബാലഗോപാലന്റെ ചുണ്ടില്‍ ഭാരത് ഫോട്ടോ ബീഡി. അയ്യപ്പന്റെ ചുണ്ടില്‍ ആപ്പിള്‍ ഫോട്ടോ ബീഡി. വറുതപ്പന് ഗണേഷ് ബീഡിയും ...

എല്ലാ കണക്കുകളും ഒടുവില്‍ ശരിയാക്കുന്നത് ദൈവം മാത്രം .....
മറുപടിഇല്ലാതാക്കൂആശംസകള് ....
മുഹമ്മദിക്കാ, ഇതാണ് വര്‍ത്തമാന കവിത. അഭിനന്ദനങ്ങള്‍ ഇനിയും എഴുതണം.
മറുപടിഇല്ലാതാക്കൂക്വാട്ടിയാല് എല്ലാവരിയും ക്വാട്ടണം,അത്രയ്ക്കു നന്നു.
"പുതുക്കിയ നിരക്കില്‍ പ്രദര്‍ശിപ്പിക്കുന്നവയാണ്,
പ്രണയത്തിന്റെയും പണയത്തിന്റെയും കണക്ക്."
'ജലം' എന്ന വിഷയത്തെ കുറിച്ച് ഒരു ബ്ലോഗ് പോസ്റ്റ് ചെയ്തു കൊണ്ട് വരുന്ന ഒക്ടോബര്‍ 15 ലെ ലോക Blog Action Day ല്‍ പങ്കെടുക്കുക.
മറുപടിഇല്ലാതാക്കൂകൊള്ളാം കവിത.
മറുപടിഇല്ലാതാക്കൂgood one.. i am going through your lines...
മറുപടിഇല്ലാതാക്കൂ