ചില കവിതകള്‍
Loading...

My Blog List

സോഷ്യല്‍ സൈറ്റ്‌

BLOGS

test

Jaalakamന്ന്‍,
ബാലഗോപാലന്‍റെ ചുണ്ടില്‍ 
ഭാരത് ഫോട്ടോ ബീഡി.
അയ്യപ്പന്‍റെ ചുണ്ടില്‍ 
ആപ്പിള്‍ ഫോട്ടോ ബീഡി.
വറുതപ്പന് ഗണേഷ് ബീഡിയും
വീരാന്‍ കുട്ടിക്ക് ദിനേശ് ബീഡിയും.

കാക്കയും കോഴിയുമെല്ലാം 
ഒരു കാലിച്ചായക്കു വേണ്ടി
കാളരാത്രികള്‍ പോലും
കരഞ്ഞു വെളുപ്പിച്ചിരുന്നു.

അയ്യപ്പനിഷ്ടം പുട്ടും കടലയും.
ബാലഗോപാലനിഷ്ടം
ഇഡ്ഡലിയും സാമ്പാറും.
വറുതപ്പന് അപ്പവും മുട്ടക്കറിയും 
വീരാന്‍ കുട്ടിക്ക് മട്ടനും പൊറോട്ടയും.

ഇന്നും, 
നാടുനീങ്ങിപ്പോവാത്ത നമ്മുടെ
പീടികത്തിണ്ണകളില്‍
അന്യംനിന്നുപോകാത്ത
ഒരടുക്കള സംസ്‌ക്കാരം പോലെ 
അസഹിഷ്ണുതയില്ലാത്ത 
അടുപ്പുകല്ലുകളെല്ലാം
തിളക്കലും തൂവലും പങ്കിടുന്നു.
പുകമറയില്ലാത്ത 
ഒരടുപ്പവും സ്നേഹവും 
പുലര്‍ന്നുകൊണ്ടേയിരിക്കുന്നു.
Post A Comment
 • Blogger Comment using Blogger
 • Facebook Comment using Facebook
 • Disqus Comment using Disqus

7 comments :

 1. പൂര്‍വവൃത്തങ്ങളില്‍ നിന്നൊരു പുതിയ 'വര്‍ത്തമാനം'....എല്ലാ ആശംസകളും_സാദരം.

  ReplyDelete
 2. പുകമറയില്ലാത്ത
  ഒരടുപ്പവും സ്നേഹവും
  പുലര്‍ന്നുകൊണ്ടേയിരിക്കട്ടെ എന്നെന്നും.

  ReplyDelete
 3. വറുതപ്പന്‍റെ കടയില്‍നിന്ന് വാങ്ങിയ ബീഡി കത്തിക്കാന്‍ അയ്യപ്പന് വീരാന്‍കുട്ടിയുടെ
  ചുണ്ടിലെരിയുന്ന തീ തന്നെ വേണം.......
  ആശംസകള്‍ മാഷെ

  ReplyDelete
 4. അന്യം നിന്ന് പോകാറായ സംസ്കാരം.

  കവിത, ഗദ്യത്തിന്റെ ചായ്‌വ് ഉണ്ടെങ്കിലും നന്നായി.

  ReplyDelete

 5. ഇന്നും,
  നാടുനീങ്ങിപ്പോവാത്ത നമ്മുടെ
  പീടികത്തിണ്ണകളില്‍
  അന്യംനിന്നുപോകാത്ത
  ഒരടുക്കള സംസ്‌ക്കാരം പോലെ
  അസഹിഷ്ണുതയില്ലാത്ത
  അടുപ്പുകല്ലുകളെല്ലാം തിളക്കലും തൂവലും പങ്കിടുന്നു.
  പുകമറയില്ലാത്ത
  ഒരടുപ്പവും സ്നേഹവും പുലര്‍ന്നുകൊണ്ടേയിരിക്കുന്നു.

  ReplyDelete
 6. മാറ്റങ്ങള്‍ക്കിടയിലും ചിലതൊക്കെ അവരുടെ കര്‍മ്മം തുടര്‍ന്നുകൊണ്ടെയിരിക്കുന്നു..

  ReplyDelete
 7. ഹേയ്...
  ഞാൻ വീണ്ടും വന്നു.. വരേണ്ടി വന്നു..
  കുറച്ചു സമയമെടുത്താലും വായിച്ചു തീർക്കാം..
  സന്തോഷം..!

  ReplyDelete

നിങ്ങളുടെ അഭിപ്രായം എന്തായാലും ..