വര്‍ഷമാപിനി
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം

സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം

ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍

ഹിമകണങ്ങളില്‍ പുകമറകളില്‍

നിറഞ്ഞു നില്‍ക്കയാണനന്ത ചാരുത.

നിരനിരയായി പറന്നു പോകുന്നു

ചിറകണിഞ്ഞ കാര്‍മുകിലുകള്‍

ദൂരെ പരവതാനികള്‍

വിരിച്ചുസ്വീകരിച്ചിരുത്തുന്നു,

മലനിരകളില്‍ തീപ്പുകഞ്ഞു നീറുന്ന

ചുവന്ന കാടുകള്‍

ദുരിത ബാധിതര്‍ മരങ്ങള്‍

വേനലിന്‍ വറുതികള്‍ പേറും മൃഗങ്ങള്‍

മൂകത വെടിഞ്ഞു പ്രാര്‍ഥനാനിരതരാകുന്ന

കിളികള്‍ കീടങ്ങള്‍

പെരുമഴക്കെന്നും ഉടയവര്‍ക്കുള്ളില്‍

ഉരുകിത്തീരുന്നു പെയ്ത്തുകള്‍ .

ഒരിറ്റു ദാഹവും അതിന്റെ മോഹവും

അടക്കി വയ്ക്കുവാനറിയാത്ത

നര, രുധിര ദാഹികള്‍ക്കിടയിലും

മാംസ രുചികള്‍ വില്‍ക്കുന്ന തെരുവിലും

കുരുന്നു ജീവനെ കവര്‍ന്നെടുക്കുവോര്‍

കൂടുകൂട്ടുന്ന ചതുപ്പിലും

സഹന സങ്കടം തിരിച്ചറിയാത്ത

തൃണ സമാനങ്ങള്‍ക്കിടയിലും

വികൃത ഭാവങ്ങള്‍ ഉറഞ്ഞു തുള്ളുന്ന

അതിരു തെറ്റിയ വഴിയിലും

ഇരമ്മദങ്ങളാലുണരും വാനവും

ഇരമ്പലോടംബു കണങ്ങളും

അനന്ത കാരുണ്യകാലങ്ങള്‍

അങ്ങകലെ പോയി മറയുന്നു?

ദുരിതവാഹകര്‍ക്കിടയില്‍

നീര്‍വറ്റിപിടഞ്ഞു വീണൊരുപിടി

മണല്‍ത്തരി ഹൃദയതാളത്തില്‍

പുതുമഴയുടെ ചിലമ്പണിഞ്ഞുടല്‍

ഉയര്‍ത്താനാവാതെ പുഴുക്കളായ്

മണ്ണില്‍ ഇഴഞ്ഞു നീങ്ങുന്നു.

പുഴയെന്നതിനെ പുകഴ്ത്തുന്നു.

45 coment�rios :

45 അഭിപ്രായങ്ങൾ:

 1. കാഴ്ചകളും ഉള്‍ക്കാഴ്ചകളും ഹൃദ്യമായി.....
  ഉടല്‍ ഉയര്‍ത്താനാവാതെ ഇഴഞ്ഞുനീങ്ങുന്ന പുഴ.....
  അതിമനോഹരം....

  മറുപടിഇല്ലാതാക്കൂ
 2. പുഴുക്കളായ് ഇഴഞ്ഞും , ഇടക്ക് മരിച്ചുവീണും പുഴകൾ ..

  മറുപടിഇല്ലാതാക്കൂ
 3. പുഴവക്കിലായിരുന്നു ജീവിതം, ഇന്ന് പുഴ മരിച്ചിരിക്കുന്നു. !

  മറുപടിഇല്ലാതാക്കൂ
 4. നന്നായിരിക്കുന്നു പ്രകൃതിയെ അറിയുന്ന കവിത

  മറുപടിഇല്ലാതാക്കൂ
 5. അജ്ഞാതന്‍6/05/2013

  ദുരിതവാഹകര്‍ക്കിടയില്‍ നീര്‍വറ്റി
  പിടഞ്ഞു വീണൊരുപിടി മണല്‍ത്തരി
  ഹൃദയതാളത്തില്‍ പുതുമഴയുടെ
  ചിലമ്പണിഞ്ഞുടല്‍ ഉയര്‍ത്താനാവാതെ
  പുഴുക്കളായ് മണ്ണില്‍ ഇഴഞ്ഞു നീങ്ങുന്നു.
  പുഴയെന്നതിനെ പുകഴ്ത്തുന്നു.

  ഉറക്കെ ചൊല്ലാൻ കഴിയുന്ന താളമുള്ള വരികൾ

  മറുപടിഇല്ലാതാക്കൂ

 6. പ്രകൃതിയെ തൊട്ടുണർത്തിയ വരികൾ.
  പ്രകൃതിയുടെ ഇപ്പോഴത്തെ
  പരിതാപകരമായ അവസ്ഥയും
  മനോഹരമായി പറഞ്ഞു

  ഈ വരികൾ ഹൃദയഹാരിയായി
  നിരനിരയായി പറന്നു പോകുന്നു
  ചിറകണിഞ്ഞ കാര്‍മുകിലുകള്‍
  ദൂരെ പരവതാനികള്‍ വിരിച്ചു
  സ്വീകരിച്ചിരുത്തുന്നു, മലനിരകളില്‍
  തീപ്പുകഞ്ഞു നീറുന്ന ചുവന്ന കാടുകള്‍
  ദുരിത ബാധിതര്‍ മരങ്ങള്‍
  വേനലിന്‍ വറുതികള്‍ പേറും മൃഗങ്ങള്‍
  മൂകത വെടിഞ്ഞു പ്രാര്‍ഥനാനിരതരാകുന്ന
  കിളികള്‍ കീടങ്ങള്‍
  പെരുമഴക്കെന്നും ഉടയവര്‍ക്കുള്ളില്‍
  ഉരുകിത്തീരുന്നു പെയ്ത്തുകള്‍

  മറുപടിഇല്ലാതാക്കൂ
 7. ഒരിറ്റു ദാഹവും അതിന്റെ മോഹവും
  അടക്കിവയ്ക്കുവാനറിയാത്ത
  നര, രുധിര ദാഹികള്‍ക്കിടയിലും
  മാംസ രുചികള്‍ വില്‍ക്കുന്ന തെരുവിലും
  കുരുന്നു ജീവനെ കവര്‍ന്നെടുക്കുവോര്‍

  മനോഹരമായിട്ടുണ്ട് കേട്ടൊ ഭായ്

  മറുപടിഇല്ലാതാക്കൂ
 8. വരഞ്ഞത് തീഷ്ണമായ ചിത്രം തന്നെ ,,വളരെ ഇഷ്ടമായി ..:)

  മറുപടിഇല്ലാതാക്കൂ
 9. മനോഹരമായ വരികള്‍. അര്‍ത്ഥസമ്പുഷ്ടം.

  //ദുരിതവാഹകര്‍ക്കിടയില്‍ നീര്‍വറ്റി
  പിടഞ്ഞു വീണൊരുപിടി മണല്‍ത്തരി
  ഹൃദയതാളത്തില്‍ പുതുമഴയുടെ
  ചിലമ്പണിഞ്ഞുടല്‍ ഉയര്‍ത്താനാവാതെ
  പുഴുക്കളായ് മണ്ണില്‍ ഇഴഞ്ഞു നീങ്ങുന്നു.
  പുഴയെന്നതിനെ പുകഴ്ത്തുന്നു.//

  ഇഷ്ടമായി

  മറുപടിഇല്ലാതാക്കൂ

 10. 'ദുരിതവാഹകര്‍ക്കിടയില്‍ നീര്‍വറ്റി
  പിടഞ്ഞു വീണൊരുപിടി മണല്‍ത്തരി
  ഹൃദയതാളത്തില്‍ പുതുമഴയുടെ
  ചിലമ്പണിഞ്ഞുടല്‍ ഉയര്‍ത്താനാവാതെ
  പുഴുക്കളായ് മണ്ണില്‍ ഇഴഞ്ഞു നീങ്ങുന്നു.
  പുഴയെന്നതിനെ പുകഴ്ത്തുന്നു.'

  വരികള്‍ ഹൃദ്യം

  മറുപടിഇല്ലാതാക്കൂ
 11. ജലവാഹിനികള്‍ക്കൊരു ചരമഗീതം പാടാന്‍ സമയമായി

  മറുപടിഇല്ലാതാക്കൂ
 12. മനോഹരം .... ഇങ്ങനെയും കവിത എഴുതാം അല്ലെ... എന്നെ പോലുള്ളവര്‍ക്ക് ശെരിക്കും പഠിക്കാന്‍ ഉണ്ട് ഈ എഴുത്തില്‍ .അഭിനന്ദനങള്‍ ....

  മറുപടിഇല്ലാതാക്കൂ
 13. അവസാനത്തെ വരികൾ വളരെയധികം ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 14. ഒരിറ്റു ദാഹവും അതിന്റെ മോഹവും
  അടക്കിവയ്ക്കുവാനറിയാത്ത
  നര, രുധിര ദാഹികള്‍ക്കിടയിലും
  മാംസ രുചികള്‍ വില്‍ക്കുന്ന തെരുവിലും
  കുരുന്നു ജീവനെ കവര്‍ന്നെടുക്കുവോര്‍ aksharangalkondoru maayaajaalam ee kavitha all the best

  മറുപടിഇല്ലാതാക്കൂ
 15. ശക്തമായ വരികള്‍ .....നല്ല കവിത.....

  മറുപടിഇല്ലാതാക്കൂ
 16. കണ്ടതാം നിന്റെ കമനീയരൂപമോ,
  കണ്ടാലറിയാഞ്ഞിന്നെന്തേ, വിവശയായ്..

  എന്നിട്ടും,

  പുഴയെന്നതിനെ പുകഴ്ത്തുന്നു.!!സത്യം..!!

  നല്ല കവിത. ഇഷ്ടമായി.

  ശുഭാശംസകൾ സർ..

  മറുപടിഇല്ലാതാക്കൂ
 17. മനോഹരവും ശക്തവുമായ വരികളിലെ ചിന്തകൾ , അസ്വസ്ഥപ്പെടുത്തുന്നു ....

  മറുപടിഇല്ലാതാക്കൂ
 18. ദുരിതവാഹകര്‍ക്കിടയില്‍ നീര്‍വറ്റി
  പിടഞ്ഞു വീണൊരുപിടി മണല്‍ത്തരി
  ഹൃദയതാളത്തില്‍ പുതുമഴയുടെ
  ചിലമ്പണിഞ്ഞുടല്‍ ഉയര്‍ത്താനാവാതെ
  പുഴുക്കളായ് മണ്ണില്‍ ഇഴഞ്ഞു നീങ്ങുന്നു.
  പുഴയെന്നതിനെ പുകഴ്ത്തുന്നു.
  തീക്ഷ്ണമായ വരികള്‍
  നല്ല കവിത
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 19. ചില വരികൾ മനസ്സിലായി.ആകെക്കൂടി നോക്കിയിട്ട് പിടുത്തം കിട്ടിയില്ല.എന്റെ കുറവ്.ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 20. ഇവിടെ എങ്ങിനെയെങ്കിലും വരാതിരിക്കാനാവില്ല...പതിവുപോലെ മറ്റൊരു മഹാകാവ്യം -ഗൃഹാതുരതയുടെ ഓര്‍മ്മക്കുറിപ്പുമായി.ഈ വായന വിനഷ്ടമാവരുതേയെന്ന പ്രാര്‍ഥനയോടെ!
  ബ്ലോഗ്‌ കലക്കി ട്ടോ....

  മറുപടിഇല്ലാതാക്കൂ
 21. കഥ മാത്രേ ഞാന്‍ വായിച്ചിട്ടുള്ളൂ ,കവിത അതിമനോഹരം !

  മറുപടിഇല്ലാതാക്കൂ
 22. നാമൂസിന്റെ കമന്റ് വായിച്ചപ്പോഴാണ് പുഴയെ പറ്റിയാണ് ഇത് എന്ന് മനസ്സിലായത്.
  അതുകൊണ്ട് പിന്നേയും വായിച്ചു, അവസാനമെത്തിയപ്പോഴാണ് പുഴയെ പറ്റിയാണെന്ന് എനിക്ക് ഉറപ്പായത്. അത് താങ്കളുടെ കവിതയുടെ കുഴപ്പമല്ല ട്ടോ, എനിക്ക് ഈ കവിതകൾ അർത്ഥം മനസ്സിലാക്കി വായിക്കാനറിഞ്ഞുകൂട. നന്നായിരിക്കുന്നു എന്ന് പറയാനേ അറിയൂ.
  ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 23. എല്ലാരും നല്ല കുറെ വരികൾ എടുത്തു തന്നെ പറഞ്ഞു .
  എനിക്കും ഇഷ്ടായി മുഹമ്മദ്‌ ഭായ് .
  മനോഹരം .
  സ്നേഹാശംസകൾ

  മറുപടിഇല്ലാതാക്കൂ
 24. ദുരിതവാഹകര്‍ക്കിടയില്‍ നീര്‍വറ്റി
  പിടഞ്ഞു വീണൊരുപിടി മണല്‍ത്തരി
  ഹൃദയതാളത്തില്‍ പുതുമഴയുടെ
  ചിലമ്പണിഞ്ഞുടല്‍ ഉയര്‍ത്താനാവാതെ
  പുഴുക്കളായ് മണ്ണില്‍ ഇഴഞ്ഞു നീങ്ങുന്നു.
  പുഴയെന്നതിനെ പുകഴ്ത്തുന്നു.

  Good. Really good. I have been to yr village recently. I could not inform due want of mail id nor tel nr.

  മറുപടിഇല്ലാതാക്കൂ
 25. പ്രകൃതിയും കൂടെ ഏറ്റു പാടാൻ
  തിടുക്ക പ്പെടുന്ന കവിത ....നന്നായിരിക്കുന്നു ആശംസകൾ .

  മറുപടിഇല്ലാതാക്കൂ
 26. ഹൃദയതാളത്തില്‍ പുതുമഴയുടെ
  ചിലമ്പണിഞ്ഞുടല്‍ ഉയര്‍ത്താനാവാതെ
  പുഴുക്കളായ് മണ്ണില്‍ ഇഴഞ്ഞു നീങ്ങുന്നു.
  പുഴയെന്നതിനെ പുകഴ്ത്തുന്നു.'....

  മറുപടിഇല്ലാതാക്കൂ
 27. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 28. ഓരോ വരികളിലും പ്രകൃതിയുടെ ദുഖവും ഭാവവും
  അവസാന വരികൾ എത്ര തീക്ഷ്ണം

  മറുപടിഇല്ലാതാക്കൂ
 29. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 30. പുഴ ഒഴുകിയെത്തുന്ന വഴികള്‍ ..!

  മറുപടിഇല്ലാതാക്കൂ
 31. "വികൃത ഭാവങ്ങള്‍ ഉറഞ്ഞു തുള്ളുന്ന
  അതിരു തെറ്റിയ വഴിയിലും
  ഇരമ്മദങ്ങളാലുണരും വാനവും
  ഇരമ്പലോടംബു കണങ്ങളും"

  ഇഷ്ടമായി

  മറുപടിഇല്ലാതാക്കൂ
 32. മനസ്സില്‍ മഴപെയ്യുന്നു......

  മറുപടിഇല്ലാതാക്കൂ
 33. തീപ്പുകഞ്ഞു നീറുന്ന ചുവന്ന കാടുകള്‍
  ദുരിത ബാധിതര്‍ മരങ്ങള്‍
  വേനലിന്‍ വറുതികള്‍ പേറും മൃഗങ്ങള്‍
  മൂകത വെടിഞ്ഞു പ്രാര്‍ഥനാനിരതരാകുന്ന
  കിളികള്‍ കീടങ്ങള്‍
  പെരുമഴക്കെന്നും ഉടയവര്‍ക്കുള്ളില്‍
  ഉരുകിത്തീരുന്നു പെയ്ത്തുകള്‍ .... പറയാതെ വയ്യ മാഷെ വരികള്‍ അത്രയ്ക്ക് മനോഹരം

  മറുപടിഇല്ലാതാക്കൂ
 34. താങ്കളുടെ കവിതയ്ക്കെപ്പോഴും രണ്ടു ഭാഗങ്ങളുണ്ട്. പ്രകൃതിയുടെ നിത്യ നിറവും നഷ്ടപ്പെട്ടു പോകുന്നതിന്റെ വേവലാതിയും രോഷവും.

  ഇമ്മാതിരി ചിന്തകൾ പുലർത്താൻ കഴിയുന്നതേ മഹത്തരം, അല്ലതെന്തു പറയാൻ.

  മറുപടിഇല്ലാതാക്കൂ
 35. Prakruthi, prakruthiyumaayi bandhappetta kavitha - ee bhangiyil
  oru kalarppillathanne.

  മറുപടിഇല്ലാതാക്കൂ
 36. രണ്ടു മൂന്നു തവണ വായിച്ചു . അഭിപ്രായം പറയാനറിയില്ല ,, എങ്കിലും അവസാനിപ്പിച്ച വരികളും വാക്കുകളും ആശയവും പ്രത്യേകിച്ചും മനോഹരമെന്നു പറയാതെ വയ്യ .

  മറുപടിഇല്ലാതാക്കൂ
 37. കവിത നന്നായിരിക്കുന്നു....

  മറുപടിഇല്ലാതാക്കൂ
 38. Hello from France
  I am very happy to welcome you!
  Your blog has been accepted in Asia India_____N°390 a minute!

  On the right side, in the "green list", you will find all the countries and if you click them, you will find the names of blogs from that Country.
  Invite your friends to join us in the "directory"!
  The creation of this new blog "directory" allows a rapprochement between different countries, a knowledge of different cultures and a sharing of different traditions, passions, fashion, paintings, crafts, cooking,
  photography and poetry. So you will be able to find in different countries other people with passions similar to your ones.
  We are fortunate to be on the Blogspot platform that offers the opportunity to speak to the world.
  The more people will join, the more opportunities everyone will have. And yes, I confess, I need people to know this blog!
  You are in some way the Ambassador of this blog in your Country.
  This is not a personal blog, I created it for all to enjoy.
  SO, you also have to make it known to your contacts and friends in your blog domain: the success of this blog depends on all Participants.
  So, during your next comments with your friends, ask them to come in the 'Directory' by writing in your comments:
  *** I am in the directory come join me! ***
  You want this directory to become more important? Help me to make it grow up!
  Your blog is in the list Asia India_____N°390 and I hope this list will grow very quickly
  Regards
  Chris
  We ask that you follow our blog and place a badge of your choice on your blog, in order to introduce the "directory" to your friends.
  http://nsm05.casimages.com/img/2012/09/06/12090603083012502810288938.gif
  http://nsm05.casimages.com/img/2012/03/19/120319072128505749603643.gif
  http://nsm05.casimages.com/img/2012/07/12/12071211040212502810092867.gif
  http://nsm05.casimages.com/img/2012/03/28/120328020518505749640557.gif
  http://nsm05.casimages.com/img/2012/03/15/1203150723211250289584870.png
  http://nsm05.casimages.com/img/2012/09/21/12092110155912502810343002.gif

  If you want me to know the blog of your friends, send me their urls which allows a special badge in the list of your country
  I see that you know many people in your country, you can try to get them in the directory?
  Please! Actively support the "Directory" by making known to your friends! Thank you! "Unity is strength"
  Not need an invitation to join the Directory. Any person who makes the request is entered

  New on the site
  Ranking of Countries
  Invite your friends know made ??
  the website to raise your ranking in the Country

  മറുപടിഇല്ലാതാക്കൂ
 39. Hello from France

നന്ദി.. വീണ്ടും വരിക.