കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
കരുവീട്ടിയുടെ തടിയിലാണ്
മൂത്താശാരിയുടെ പണി.
കടഞ്ഞു പിടിപ്പിച്ച കൈയും കാലും
കണ്ണുപറ്റുന്ന കൊത്തും പണിയും
നാലുകെട്ടിന്റെ നടുമുറ്റത്തിനൊക്കും
ഊണുമേശയുടെ മുഖവട്ടം.
നടുത്തളത്തില്‍ എടുത്തിട്ടാലതില്‍
നഗരത്തിലെ തിരക്കു തുടങ്ങും
പകലും രാത്രിയുമെല്ലാം
പഞ്ചനക്ഷത്രത്തിളക്കം
വിഭവസമൃദ്ധിക്കു നടുവില്‍
വിസ്താര ഭയമുള്ള കിടപ്പ്
ഘടികാരസൂചികള്‍ക്കിടയില്‍
ഗതകാലസ്മരണകളുടെ കിതപ്പ്.
ഊണുമേശയിലെ ഉളിത്തിളക്കത്തില്‍
വീടെല്ലാം ഉറക്കത്തില്‍ വീഴുമ്പോഴും
നട്ടുച്ചയും നട്ടപ്പാതിരയുമില്ലാതെ
മൂത്താശാരിയുടെ നടവഴികള്‍
അടഞ്ഞു കിടക്കുന്ന വാതിലില്‍ മുട്ടി
അയല്‍പ്പക്കത്തുനിന്നയല്‍പ്പക്കത്തേക്ക്
പാതിവെന്തതായാലും വേണ്ടില്ല
പഴങ്കഞ്ഞിയാണെങ്കില്‍ ഇരിക്കും
തൊട്ടുകൂട്ടാനൊരിലയിലിത്തിരി
ഉണക്കച്ചമ്മന്തിയുണ്ടെങ്കില്‍ ചിരിക്കും
ഊണുമേശയിലെ ഉളിത്തിളക്കത്തില്‍
വീടെല്ലാം ഉറക്കത്തില്‍ വീഴുമ്പോഴും
നട്ടുച്ചയും നട്ടപ്പാതിരയുമില്ലാതെ
മൂത്താശാരിയുടെ നടവഴികള്‍
അടഞ്ഞു കിടക്കുന്ന വാതിലില്‍ മുട്ടി
അയല്‍പ്പക്കത്തുനിന്നയല്‍പ്പക്കത്തേക്ക്
പാതിവെന്തതായാലും വേണ്ടില്ല
പഴങ്കഞ്ഞിയാണെങ്കില്‍ ഇരിക്കും
തൊട്ടുകൂട്ടാനൊരിലയിലിത്തിരി
ഉണക്കച്ചമ്മന്തിയുണ്ടെങ്കില്‍ ചിരിക്കും
ഉടലില്‍ നിന്നും തടിയൂരാനാവാതെ
ആണിക്കാലില്‍ നിന്നാടുമ്പോഴും
ഉളിപ്പാടുകളുള്ള മുഖവട്ടമളന്നാല്‍
പട്ടും വളയും കിട്ടിയ ചിരി മാത്രം.
ആണിക്കാലില്‍ നിന്നാടുമ്പോഴും
ഉളിപ്പാടുകളുള്ള മുഖവട്ടമളന്നാല്‍
പട്ടും വളയും കിട്ടിയ ചിരി മാത്രം.
25 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
ഹി ജാബിൽ കാണുമ്പോഴെല്ലാം എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമ...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
വെ യിലിന്റെ വെളുപ്പില്‍ കടലിന്റെ പരപ്പ്. കടലിന്റെ പരപ്പിൽ കാറ്റിന്റെ ചിറക്. കാറ്റിന്റെ ചിറകിൽ കാറിന്റെ കറുപ്പ്. കാറിന്റെ കറുപ്പിൽ...
-
ഏ തു വേലിയും എളുപ്പം പൊളിക്കാം കെട്ടലാണ് കഷ്ടം.. മുള്ളു വെട്ടുമ്പോഴെ മുറിയും മുളയിലെ ബന്ധങ്ങള്‍ തറ...
-
കാ ലമേ നീയെന്റെ മുഖം വീണ്ടും ചായം തേച്ചു മിനുക്കുക. ജീവിതമേ മറ്റാർക്കെങ്കിലും നിന്റെ മധുരം വിളമ്പുക. അനുഭവങ്ങളേ ഉള്ളിൽ...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
അച്ചില്‍ വാര്‍ത്തപോലിരിക്കും എല്ലാം ഉള്ളില്‍ അടക്കിയൊതുക്കി വച്ചവ. അളന്നു മുറിച്ച കണക്കില്‍ ചിരിക്കും എടുത്തണിയുമ്പോളവ. അലക്ക...
-
വ യലിന്റെ കരയില്‍ വെയിലിന്റെ കുടയില്‍ പെരുമയുടെ പൂരം. ആനകള്‍ കുതിരകള്‍ കാളകള്‍ തേരുകള്‍ ആണ്ടികള്‍ ചോഴികള്‍ കാളിമാര് ദാരികര്‍ പൂതം ത...
-
ഇ രുതല മുട്ടിയില്ലെങ്കിലും ഒരു മഹാനദിയുടെ ഗതിവിഗതികള്‍ ദൈവകല്പ്പനകളുടെ മഹാമേരുക്കളില്‍ പാദസ്പര്‍ശനം. അവതാരപുരുഷരുടെ പുണ്യസ്ഥലികളില്‍...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
-
ഹി ജാബിൽ കാണുമ്പോഴെല്ലാം എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമ...
-
മു വ്വാണ്ടന് മാവിന്റെ ചില്ലയിലിരുന്നൊരു മുളം കിളി കരഞ്ഞു. കാറ്റിലാടുന്ന കൂടും കൂട്ടിനാകാശമില്ലാത്ത കുഞ്ഞുങ്ങളും. കിളിക്കൂട്ടില്‍ കൊതിക...
ജീവിത സത്യം. പെരുന്തച്ചന്മാര് അങ്ങനെയാണ്.
മറുപടിഇല്ലാതാക്കൂഅവര് ഗോപുരങ്ങള്‍ പണിയുന്നു
തെരുവില്‍ കിടന്നു ഉറങ്ങുന്നു.
തീന്മേശകള് കൊത്തുന്നു.
പട്ടിണി അവരെ വിട്ടു പോകുന്നില്ല.
കൊത്തിക്കഴിഞ്ഞ ദെവീ വിഗ്രഹം അന്യമാകുന്ന പെരുന്തച്ചനെപ്പോലെ.
കവിതയുടെയും ശില്പചാതുരിക്കും ഒരു നൂറു ലൈക്ക്.ആശാരി,കൊല്ലന്,തട്ടാന്‍... തുടങ്ങി ഒരുപാട് മുഖങ്ങള്‍ ഇതുപോലെ,
മറുപടിഇല്ലാതാക്കൂ"ഘടികാരസൂചികള്‍ക്കിടയില്‍
ഗതകാലസ്മരണകളുടെ കിതപ്പായി"കിടപ്പുണ്ട് പുതുമകളുടെ പരിഷ്കാര ലേബലുകളില്‍-.. ...."പേര് കൊത്തിവെക്കപ്പെട്ട്!
"ഊണുമേശയിലെ ഉളിത്തിളക്കത്തില്‍
വീടെല്ലാം ഉറക്കത്തില്‍ വീഴുമ്പോഴും
നട്ടുച്ചയും നട്ടപ്പാതിരയുമില്ലാതെ
മൂത്താശാരിയുടെ നടവഴികള്‍ ..."
കാലം മാറ്റുന്ന കോലങ്ങള്‍ !അതോ പെക്കൊലങ്ങളോ?കവിത അതിന്റെ ആശയ ഗരിമയിലും ശില്പ ഭംഗിയിലും വേറിട്ട്ു നില്ക്കുന്നു.അഭിനന്ദനങ്ങള്‍ !!
ഒന്നുകൂടി പറയാന്‍ വിട്ടു.ബ്ലോഗും ശീര്‍ഷകങ്ങളും മനോഹരം...
മറുപടിഇല്ലാതാക്കൂഎല്ലാം ചെയ്തുകൊടുത്ത് കണ്ടിരിക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍
മറുപടിഇല്ലാതാക്കൂപതിവുപോലെ സുന്ദരമായ വരികള്‍
പെട്ടെന്ന് നാട്ടിലെ കൊത്തുപണിക്കാരനായ ആശാരിയെ ഓര്‍ത്തു.
ശ്രദ്ധിക്കപ്പെടുന്ന നല്ലചിത്രവും തലക്കെട്ടും.
കടഞ്ഞു പിടിപ്പിച്ച കൈയും കാലും
മറുപടിഇല്ലാതാക്കൂകണ്ണുപറ്റുന്ന കൊത്തും പണിയും......
പണിയറിയാവുന്നവര്‍ എല്ലാരും അങ്ങനെ അണെന്നു വിചരിക്കല്ലെ..
മറുപടിഇല്ലാതാക്കൂപണിയറിയാവുന്ന ആശാരിമാരും സന്യാസിമാരും ദരിദ്രനാരായണന്മാരായി
ജീവിക്കണം എന്നു ഒരു പുസ്തകത്തിലും പറഞ്ഞിട്ടില്ല..
കമ്മാളൻ കണ്ടത് കണ്ണല്ലങ്കിൽ ചുമ്മാടും കെട്ടി ചുമക്കണം........ആശരിമാരെകുറിച്ചുള്ള പഴയ ഒരു ചോല്ലാണ്
മറുപടിഇല്ലാതാക്കൂനല്ല കവിത.. ഇഷ്ടായി....
മറുപടിഇല്ലാതാക്കൂശുഭാശംസകൾ......
ആശാരിമാരിലെ മൂത്താശാരി..
മറുപടിഇല്ലാതാക്കൂആശാരിയുടെ ദുരിതങ്ങല്ക്കെല്ലാം കാരണം ആശാരിചിയാ .
മറുപടിഇല്ലാതാക്കൂപണ്ട് മയന് ദേവലോകം പണിതു .ആ മായിക ചാതുരിയ്ല് മതിമയങ്ങി ,ലക്ഷ്മിദേവി മയന് അറിയാതെ പിറകെ പോന്നു .
ആശാരിച്ചി ലക്ഷ്മിയെ ചൂലെടുതോടിച്ചു എന്നാണു കഥ .
നല്ല കവിത.ജീവിതത്തിന്റെ ഉളിപ്പാടുകൾ വീണ മുഖം.സത്യം,തച്ചന്റെ ജീവിതം മുഴുക്കെ കരുകരാപട്ടിണിയെന്നു കണ്ടിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂഇവിടെ ഇത് ആദ്യം ...ബ്ലോഗ് വളരെ മനോഹരം അത് പോലെ ശ്രിഷിടികളും ....ആശംസകള്‍
മറുപടിഇല്ലാതാക്കൂMoothasariyude jeevitham nirapakittillathathanu kashttapadintethanu.nannayirikkunnu.
മറുപടിഇല്ലാതാക്കൂമൂത്താശാരി..
മറുപടിഇല്ലാതാക്കൂഉടലില് നിന്നും തടിയൂരാനാവാതെ
മറുപടിഇല്ലാതാക്കൂആണിക്കാലില് നിന്നാടുമ്പോഴും
ഉളിപ്പാടുകളുള്ള മുഖവട്ടമളന്നാല്‍
പട്ടും വളയും കിട്ടിയ ചിരി മാത്രം.
നിറം പിടിപ്പിച്ചു, ഉളി തലപ്പ് കൊണ്ട് തടികളുടെ മുഖം മിനുക്കി കൂനി നടക്കുന്ന മൂതാശാരിയുടെ മുഖം എന്നും നിറം മങ്ങിയതായിരുന്നു... കാഴ്ചയില്‍ ഇനിയും മറയാത്ത ഒരു മുഖം വീണ്ടും വെളിച്ചത്തിലേയ്ക്കു വരുന്നു ..
അക്ഷര ജാലങ്ങല്ക്കെന്റെ ആശംസകള്‍ മാഷെ....
ഇരിപ്പിടത്തില്‍ നിന്നാണിവിടെ എത്തിയത്
മറുപടിഇല്ലാതാക്കൂഅവധിക്കാലത്ത് പോസ്റ്റ് ചെയ്തതായതുകൊണ്ട് എത്താന്‍ കഴിഞ്ഞില്ല
നല്ല കവിതക്കെന്റെ ആശംസകൾ
മറുപടിഇല്ലാതാക്കൂഡിസംബറില് നാട്ടില്‍ ആയിരുന്നു. വന്നതും ചെന്നെയിലേക്ക് പോന്നു. തിരക്കുകള്‍ നിമിത്തം ഈ അഴകുറ്റ കവിത കാണാന്‍ വൈകി.
മറുപടിഇല്ലാതാക്കൂഉടലില് നിന്നും തടിയൂരാനാവാതെ
ആണിക്കാലില്‍ നിന്നാടുമ്പോഴും
ഉളിപ്പാടുകളുള്ള മുഖവട്ടമളന്നാല്‍
പട്ടും വളയും കിട്ടിയ ചിരി മാത്രം
ബൂലോകത്തെ ഈ മൂത്താശാരിയുടെ ഈ പണിയില്‍ പണിക്കുറ്റം തീര്‍ത്തും ഇല്ലെന്നു പറയുന്നതല്ലേ ഉചിതം ... നല്ല കവിത .. ആശംസകള്‍ നാട്ടുകാരാ..
VALLARE NALLA ASAYAM...MANASSIL VARODUNNA ADMAVU...JEEVANULLAPOLLA...KEEP IT UP.
മറുപടിഇല്ലാതാക്കൂനല്ല ആശയം, അവതരണം. ഉള്ളടക്കം വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്നു. ഭാവുകങ്ങള്‍.
മറുപടിഇല്ലാതാക്കൂനല്ല കവിത,പണിക്കുറ്റം ഒട്ടുമില്ല !!
മറുപടിഇല്ലാതാക്കൂചിന്തേരിട്ടു മിനുക്കിയ നല്ല കവിതാശിൽപം. ആശാരിക്ക് അഭിനന്ദനങ്ങൾ
മറുപടിഇല്ലാതാക്കൂകവിത ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂഉള്ളില് കൊത്തിവെയ്ക്കും വരികള്‍,...
ആശംസകള്‍
ശില്പഭദ്രം
മറുപടിഇല്ലാതാക്കൂപുതിയ പോസ്റ്റുകളൊന്നുമില്ലേ മൂത്താശാരീ... :)
മറുപടിഇല്ലാതാക്കൂ