സ്മാരക ശില

സ്മാരകങ്ങളില്‍ 
എത്തിപ്പെടും മുമ്പെ
ചിതലരിച്ചു തുടങ്ങാറുണ്ട്,
ചില ശിലാരൂപങ്ങളില്‍ .

വിളിച്ചു പറയാനുള്ള 
നാവില്‍ പക്ഷെ;
അപരന്‍റെ പണിത്തികവ്. 

പുതിയ മുഖച്ചായയിലും
അധികാരത്തിന്‍റെ 
ചില ധാത്വാര്‍ത്ഥങ്ങള്‍ .
  
ഒരു തലമുറ 
മുഴുവന്‍ പ്രതിശ്ചായയും
കൊണ്ടതിനെ ചിരിയില്‍
പ്രദര്‍ശിപ്പിക്കും.

ഒരു പ്രളയമോ 
ഭൂകമ്പമോ കൊണ്ട്
അതിനെ തുടച്ചു മാറ്റാന്‍ 
കഴിയും.

പക്ഷെ; ഒരിക്കലും 
ഉടച്ചു വാര്‍ക്കാന്‍ കഴിയില്ല.

നന്മ കൊണ്ടു 
നാമാവശേഷമായവ
പുനര്‍ജ്ജീവിതം കൊണ്ടു 
പൊറുതി മുട്ടുമ്പോള്‍ 
കൊത്തു പണികളില്ലാത്ത  
ഒരു മരണത്തിനു വേണ്ടി
പ്രാര്‍ഥിക്കും.

                                                       

2 coment�rios :

2 അഭിപ്രായങ്ങൾ:


 1. നന്മ കൊണ്ടു
  നാമാവശേഷമായവ  പുനര്‍ജ്ജീവിതം കൊണ്ടു  പൊറുതി മുട്ടുമ്പോള്‍  കൊത്തു പണികളില്ലാത്ത  ഒരു മരണത്തിനു വേണ്ടി
  പ്രാര്‍ഥിക്കും.

  Good. Best Regards.

  മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.