പ്രണാദം
വെയിലിന്റെ വെളുപ്പില്‍  
കടലിന്റെ പരപ്പ്‌. 
കടലിന്റെ പരപ്പിൽ  
കാറ്റിന്റെ ചിറക്‌.

കാറ്റിന്റെ ചിറകിൽ  
കാറിന്റെ കറുപ്പ്.  
കാറിന്റെ കറുപ്പിൽ 
മഞ്ഞിന്റെ തണുപ്പ്. 

മഞ്ഞിന്റെ തണുപ്പില്‍ 
മലയുടെ കരുത്ത്. 
മലയുടെ കരുത്തില്‍
മഴയുടെ കൊലുസ്.

മഴയുടെ കൊലുസില്‍
മരത്തിന്റെ തളിര്.
മരത്തിന്റെ തളിരില്‍
മണ്ണിന്റെ മനസ്സ്.

മണ്ണിന്റെ മനസ്സില്‍
മാതാവിന്‍ കുളിര്.

23 coment�rios :

23 അഭിപ്രായങ്ങൾ:

 1. കുറച്ചു കൂടി പോയാല്‍ അനാദിയായ "പ്രണവം " കണ്ടെത്താം ..അല്ലേ? nice..

  മറുപടിഇല്ലാതാക്കൂ
 2. ഒരു വലിയ സത്യം.
  കണ്ണുകള്‍ തുറന്നുവെക്കുകില്‍ എത്ര ഹൃദ്യം.
  കവിതക്കഭിനന്ദനം.

  മറുപടിഇല്ലാതാക്കൂ
 3. നല്ല വരികള്‍ ചെറിയാക്കാ....ചെറു വാക്കുകള്‍ കൊണ്ട് വലുതായി ചിന്തിച്ചു ..........എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി.....

  മറുപടിഇല്ലാതാക്കൂ
 4. വായിക്കുന്നവരുടെ മനസ്സിലും......

  മറുപടിഇല്ലാതാക്കൂ
 5. കൊച്ചു കവിത . നന്നായി രചിച്ചു
  വരികള്‍ വരകളായി മനസ്സില്‍ തെളിഞ്ഞു
  ആശംസകള്‍ ....

  മറുപടിഇല്ലാതാക്കൂ
 6. നല്ല കവിത്.അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 7. കവിതയില്‍
  കടലും കാറ്റും , മഞ്ഞും മഴയും, മലയും, .......
  എല്ലാം ഒന്നിനൊന്നു ബന്ദപ്പെട്ടു കിടക്കുന്നു അല്ലെ
  നന്നായി വര്‍ണിച്ചു
  അഭിനന്ദനങ്ങള്‍ ....

  മറുപടിഇല്ലാതാക്കൂ
 8. വാക്ക്മലരുകളാല്‍ ഒരു മാതൃവസന്തം വിരിയിച്ചു... അഭിനന്ദനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 9. ലളിതമനോഹരം. വെയിലിന്റെ വെളുപ്പില്‍ കടലിന്റെ പരപ്പ്‌. കടലിന്റെ പരപ്പിൽ കാറ്റിന്റെ ചിറക്‌- ഈ തുടക്കം ഒന്നാന്തരമൊരു ദൃശ്യം പകർന്നു, അവസാനം വരിയിൽ കുളിർന്നു.

  മറുപടിഇല്ലാതാക്കൂ
 10. ബിപിൻ ,
  നാമൂസ് '
  ഷാജി,
  ഷാജു,
  പ്രയാൺ ,
  വേണുഗോപാൽ ,
  മുല്ല ,
  സങ്കൽപ്പങ്ങൾ ,
  ArtofWave ,
  ഇലഞ്ഞിപ്പൂക്കൾ ,
  ശ്രീനാഥന്‍ ,
  വായനക്കുംഅഭിപ്രായങ്ങൾക്കും വളരെ നന്ദി.

  മറുപടിഇല്ലാതാക്കൂ
 11. ഇതേം പ്രസത്തില്‍ പിടിച്ചു കളിച്ചിട്ടും തരവും ഗുണവും ബാലന്‍സ് ചെയ്തു അപാരമായി അതിശയിപിച്ചു!!!!

  മറുപടിഇല്ലാതാക്കൂ
 12. ഇന്നലെ തിരക്കിട്ട് വായിച്ചതാണ്. ഇന്ന് വീണ്ടും വീണ്ടും വായിച്ചു. കവിതയുടെ കുളിരും സുഗന്ധവും ആസ്വദിച്ചു. നന്ദി മാഷേ...

  മറുപടിഇല്ലാതാക്കൂ
 13. പ്രിയ സുഹൃത്തേ..ആദ്യമായി ക്ഷമാപണം.ഞാനീ കവിത ഇതാ ,ഇപ്പോഴാണ് കാണുന്നത് .വെറുതെ ക്ലിക്കിയതാണ് ബ്ലോഗ്.വല്ലാത്ത വൈക്ലഭ്യം...
  കവിത പലപ്രാവശ്യം വായിച്ചു.സാരവത്തായ ആശയതലം.വശ്യമായ ആസ്വാദന പ്രാസം.മാതാവിന്റെ അതുല്യക്കുളിരുള്ള മണ്ണിന്റെ മനസ്സ് വളരെ വളരെ ഹൃദ്യം.അഭിനന്ദനങ്ങള്‍ !

  മറുപടിഇല്ലാതാക്കൂ
 14. " മണ്ണിന്റെ മനസ്സില്‍
  മാതാവിന്‍ കുളിര് ".

  ഈ വരികള്‍ ഏറെ ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 15. മണ്ണിന്റെ മനസ്സില്‍
  മാതാവിന്‍ കുളിര്.

  കൊള്ളാം... ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 16. കവിതയിലാകെ ശാന്തിയുടെ മുഴക്കം. ഇമ്മാതിരി കവിതകള്‍ ഇന്നിന്റെ ആവശ്യമാണ്‌.

  മറുപടിഇല്ലാതാക്കൂ
 17. varikalile aazham ariyunnu.... aashamsakal... ee varshavum blogil film award paranjittundu , abhiprayam parayumallo.......

  മറുപടിഇല്ലാതാക്കൂ
 18. ഇതൊരു പരിസ്ഥിതി കവിതയാണല്ലോ...........നന്നായി വരികള്‍.........
  ആശംസകള്‍ ....................

  മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.