ചിതലരിക്കാത്ത വാക്കുകൾ


ചില അടുക്കളച്ചുമരുകളിൽ 
ചെവി ചേർത്തു വച്ചാലറിയാം 
അതിലുണ്ടാകുമൊരമ്മിയുടെ 
എരിപൊരി സഞ്ചാരം.

അകത്തു പുകയുന്നുണ്ടാകും 
ആറിയൊരടുപ്പിലെക്കനൽ
കൺതടങ്ങളിൽ ‍വറ്റിയതെല്ലാം
കളിമൺ‍കലങ്ങളിലെ കരി. 


ചിതറിയ വാക്കിൽ  നോക്കിൽ 
ചിന്തേരിട്ടു മിനുക്കിയ മറവി.
ഉരൽ ‍കത്തി ചിരവ..ഏതിലും   
ചാരം പുതപ്പിച്ച  പനി.


മേഘാവൃതമായ മനസ്സിലവയുടെ
മേൽപ്പുരകളെത്ര ചോര്‍ന്നൊലിച്ചാലും 
നടുത്തളത്തില്‍  മുളച്ചുണ്ടായതൊന്നും
പുറത്തേക്ക് തല കാണിക്കില്ല.


വാരിയെല്ലുകളെത്ര  തെളിഞ്ഞാലും 
ഒരിടവാതിലിലൂടെയും     
ആവലാതിയുടെ അലമുറകൾ 
പൂമുഖത്തേക്കിറങ്ങിവരില്ല.


എപ്പോഴും കാണാൻ  പാകത്തിൽ 
എണ്ണ വറ്റിയൊരു ചിരി. 
എന്തെങ്കിലും വായിക്കാൻ ‍ പരുവത്തിൽ 
എല്ലാം ഒതുക്കിയ മൌനം


നീതി പൂർ‍വ്വമത്
വിലയിരുത്തപ്പെടുമ്പോൾ 
ചില കല്ലുമനസ്സുകളിലെങ്കിലും 
കടല്‍പ്പെരുക്കങ്ങളുണ്ടാകും.


മണ്ണിലുമ്മവച്ചു വിതുമ്പുന്ന
ചുണ്ടിലുണ്ടാകുന്നതപ്പോൾ 
അമ്മേ..മാപ്പെന്ന
ചിതലരിക്കാത്ത
രണ്ടു വാക്കുകൾ ‍ മാത്രം. 

 

24 coment�rios :

24 അഭിപ്രായങ്ങൾ:

 1. അടുക്കളപ്പുകകള്‍
  കാണേണ്ടപ്പോള്‍ കാണാതിരിക്കുന്ന
  എല്ലാവര്ക്കും...

  മറുപടിഇല്ലാതാക്കൂ
 2. മണ്ണിലുമ്മവച്ചു വിതുമ്പുന്ന
  ചുണ്ടിലുണ്ടാകുന്നതപ്പോള്‍,
  അമ്മേ..മാപ്പെന്ന
  ചിതലരിക്കാത്ത
  രണ്ടു വാക്കുകള്‍ മാത്രം.


  സുന്ദരം .
  നല്ലൊരു ആസ്വാദനം

  മറുപടിഇല്ലാതാക്കൂ
 3. നന്നായിരിക്കുന്നു. അടുക്കളച്ചുമർ ഒരുപാടു പറയുന്നു..

  മറുപടിഇല്ലാതാക്കൂ
 4. അതേയതേ..
  ഈ വാക്കുകള്‍ ചിതലരിച്ച് പോവുകയില്ല

  മറുപടിഇല്ലാതാക്കൂ
 5. എല്ലാ അടുക്കള ചുമരുകളിലും അമ്മ മാരുടെ ഒരു ഗദ്ഗദം ഒളിഞ്ഞിരുപ്പുണ്ടാകും...ആരും കാണാതെ ,ആരും അറിയാതെ..

  മറുപടിഇല്ലാതാക്കൂ
 6. മനസ്സില്‍ തറയ്ക്കുന്ന വരികളിലൂടെ മറ്റൊരു നല്ല കവിത.
  "വാരിയെല്ലുകളെത്ര തെളിഞ്ഞാലും
  ഒരിടവാതിലിലൂടെയും
  ആവലാതിയുടെ അലമുറകള്‍
  പൂമുഖത്തേക്കിറങ്ങിവരില്ല. "

  ശക്തം ഈ വരികള്‍

  മറുപടിഇല്ലാതാക്കൂ
 7. അടുക്കള ഇങ്ങനെ കാണുന്ന ആണുങ്ങൾ അപൂർവ്വം. ശക്തമായ രചന. കവിതയിൽ എന്നെ വർണ്ണിക്കേണ്ടടുക്കളക്കരിയിൽ ഞാൻ വേർത്തു വീഴുമ്പോൾ എന്ന സച്ചിയുടെ വരികൾ ഓർത്തു പോയി.

  മറുപടിഇല്ലാതാക്കൂ
 8. അമ്മേ..മാപ്പ്..മാപ്പ്....
  മണ്ണിൽ ചുണ്ട് ചേർത്ത് അനേകവട്ടം മൊഴിഞ്ഞ വാക്കുകൾ... ഇനിയും ഉയിരുള്ള കാലം മുഴുവൻ മൊഴിയുന്ന വാക്കുകൾ....

  വീണ്ടുവിചാരത്തിനു ഇനിയും സമയം അതിക്രമിച്ചിട്ടില്ലാത്തവർക്ക് താങ്കളുടെ കവിത ഒരു ഉണർത്തുപാട്ടായിത്തീരട്ടെയെന്ന് ആശിക്കുന്നു.

  ശക്തമായ വരികൾ.. കാമ്പുള്ള കവിത..

  മറുപടിഇല്ലാതാക്കൂ
 9. കുതറിച്ചാടാൻ വെമ്പുന്നൊരു ജീവിതം കവിതയിൽ കാണാൻ കഴിയുന്നുണ്ട്
  ഇഷ്ടപെട്ടു.

  മറുപടിഇല്ലാതാക്കൂ
 10. സോണി,ചെറുവാടി,മുകിൽ,അജിത്,മൊയ്തീൻ,ബിപിൻ,സലാം,ശ്രീനാഥൻ,പള്ളിക്കരയിൽ,ജയരാജ്,നികു കേച്ചേരി..ഇവിടം വന്നുപോയ അഭിപ്രായങ്ങൾ പങ്കുവച്ച എല്ലാ പ്രിയ സുഹ്രുത്തുക്കൾക്കും നന്ദി.

  മറുപടിഇല്ലാതാക്കൂ
 11. സലാം,ശ്രീനാഥൻ,പള്ളിക്കരയിൽ,ജയരാജ്,നികു കേച്ചെരി..വന്നതിനും വിലപ്പെട്ട അഭിപ്രായത്തിനും നന്ദി.

  മറുപടിഇല്ലാതാക്കൂ
 12. ചിതറിയ വാക്കില്‍ ,നോക്കില്‍
  ചിന്തേരിട്ടു മിനുക്കിയ മറവി.
  ഉരല്‍ ,കത്തി,ചിരവ..ഏതിലും
  ചാരം പുതപ്പിച്ച പനി.


  :-)

  മറുപടിഇല്ലാതാക്കൂ
 13. nannayittundu....urappulla aashayangalum urappulla varikalum

  മറുപടിഇല്ലാതാക്കൂ
 14. ചില അടുക്കളച്ചുമരുകളില്‍
  ചെവി ചേര്‍ത്തു വച്ചാലറിയാം
  അതിലുണ്ടാകുമൊരമ്മിയുടെ
  എരിപൊരി സഞ്ചാരം.
  ....nannayittundithu urappulla vaakkukalum urappulla aashayavum

  മറുപടിഇല്ലാതാക്കൂ
 15. എത്ര രസങ്ങൾ വെന്തുവാങ്ങിയാലും അടുക്കള ബഹിഷ്കൃതനാണ്‌ വീടെന്ന ശരീരത്തിൽ നിന്ന്, നന്നായി.

  മറുപടിഇല്ലാതാക്കൂ
 16. ചിതലരിക്കാത്ത ഒരു കവിത.ആറിയോരടുപ്പിലെ കനല്‍ അകത്തു പുകയുന്ന വാക്കുകള്‍.

  മറുപടിഇല്ലാതാക്കൂ
 17. M.R അനിലന്‍,മയില്‍പ്പീലി,ശശികുമാര്‍ ,മുല്ല, കലാധരന്‍ T.P..
  വായനക്കും വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.

  മറുപടിഇല്ലാതാക്കൂ
 18. ശക്തമായ കവിത. അടുക്കളയുടെ വേദന മനസ്സിനെ പിടിച്ച് കുലുക്കി.

  മറുപടിഇല്ലാതാക്കൂ
 19. ശരിക്കും ചിതലരിക്കാത്ത വാക്കുകള്‍, വരികള്‍.
  നല്ല ആശയം, അവതരണം.
  http://drpmalankot0.blogspot.com
  http://drpmalankot2000.blogspot.com

  മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.