പുരാണ കിട്ടം
അടിയന്റെ കൈയ്യില്‍ മുടിങ്കോല്
പണ്ടെന്റെ തമ്പ്രാന്റെ കണ്ണില്‍ കാട്
അടിയന്റെ നെഞ്ചില്‍ കിളിക്കൂട്
പണ്ടെന്റെ തമ്പ്രാന്റെ പേരില്‍ കുന്ന്
അടിയന്റെ പേരില്‍ അരക്കന്ന്
പണ്ടെന്റെ തമ്പ്രാന്റെ നാവില്‍ പൊന്ന്
അടിയന്റെ തലയില്‍ കളിമണ്ണ്.
പണ്ടത്തെ നാടിന്ന് പട്ടണക്കാട്
പണ്ടത്തെ കാടിന്ന് റബ്ബറുങ്കാട്
അമ്പലപ്പറമ്പില്‍ പേരിനൊരാല്
ഉപ്പിണിപ്പാടത്ത് പേരിനൊരാട്
കുന്നെല്ലാം ചോരപ്പുഴയും കടന്ന്..
കുട്ട്യോളെല്ലാം മോഹക്കടല് തുഴഞ്ഞ്..
തമ്പ്രാന് പൂതിക്കൊരഞ്ചാറ് തെങ്ങ്
അതുമതി മോന്തിക്ക് അടിയനഞ്ഞൂറ്
അങ്ങാടിയില്‍ ചെന്നാല്‍ അഞ്ചെട്ട് ഭാഷ
അമ്മയെക്കണ്ടാലും അറിയാത്ത ചേഷ്ട
മണ്ണിനും കല്ലിനും മണലിനും ബൈപ്പാസ്
വെറുമൊരു കോള്‍..കഴുത്തില്‍ വാള്!
ഇളം വെയില് കൊണ്ടാല്‍ അടിയന് വാട്ടം
കുടവയര്‍ കുറയ്ക്കുവാന്‍ തമ്പ്രാന്റെ ഓട്ടം
അരിയും പഞ്ചാരയും അടിയന് മാത്രം
അത് കേട്ടാല്‍ തമ്പ്രാന് ഒടിയന്റെ നോട്ടം
തമ്പ്രാന്റെ ഉള്ളിലുള്ളോണനിലാവ്
ക്ഷണനേരം കൊണ്ടൊരു ഓട്ടമുക്കാല്
അടിയന്റെ ഉള്ളില്‍ നുരയുന്നു, കാല്
അതുകൊണ്ട് ചുണ്ടില്‍ പാക്കറ്റ് പാല് !
26 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
വ യലിന്റെ കരയില്‍ വെയിലിന്റെ കുടയില്‍ പെരുമയുടെ പൂരം. ആനകള്‍ കുതിരകള്‍ കാളകള്‍ തേരുകള്‍ ആണ്ടികള്‍ ചോഴികള്‍ കാളിമാര് ദാരികര്‍ പൂതം ത...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
മറന്നു പോയവരോ മരിച്ചു പോയവരോ അല്ല ഇടക്കിടക്ക് കടന്നു വന്നു മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു. വാര്‍ത്തകളിലോ വര്‍ത്തമാനങ്ങളിലോ ...
-
കാ ലമേ നീയെന്റെ മുഖം വീണ്ടും ചായം തേച്ചു മിനുക്കുക. ജീവിതമേ മറ്റാർക്കെങ്കിലും നിന്റെ മധുരം വിളമ്പുക. അനുഭവങ്ങളേ ഉള്ളിൽ...
-
ക ല്ലുവച്ചതും കണ്ണുവച്ചതും വട്ടത്തിലും ചതുരത്തിലും വളര്‍ന്നു വലുതായി ചിലപ്പോളൊക്കെയീവീടിന്റെ ഉത്തരം മുട്ടുന്നുണ്ട്. കാട്ടിലേക്കു കല്...
-
ഒ രിക്കല്‍ നിറഞ്ഞു കിടന്നിരുന്നു ഈ വഴികളിലെല്ലാം സ്നേഹത്തിന്റെ മണല്‍ത്തരികള്‍ പൂക്കള്‍ വിടര്‍ന്നു നിന്നിരുന്നു അതിന്റെ അതിര്‍വേലികളില്‍ ...
-
ഏ തു വേലിയും എളുപ്പം പൊളിക്കാം കെട്ടലാണ് കഷ്ടം.. മുള്ളു വെട്ടുമ്പോഴെ മുറിയും മുളയിലെ ബന്ധങ്ങള്‍ തറ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
പഴമയും പുതുമയും ആശംസകൾ.
മറുപടിഇല്ലാതാക്കൂവായിച്ചു.. ആശംസകള്‍
മറുപടിഇല്ലാതാക്കൂദൃശ്യ
അതേയതേ...ചുണ്ടിലിപ്പോ പായ്ക്കറ്റ് പാല്
മറുപടിഇല്ലാതാക്കൂതമ്പ്രാനും ഞാനും ...
മറുപടിഇല്ലാതാക്കൂകവിത ഇഷ്ട്ടമായി .. ആശംസകള്‍
പണ്ടത്തെ നാടിന്ന് പട്ടണക്കാട്
പണ്ടത്തെ കാടിന്ന് റബ്ബറുങ്കാട്
അമ്പലപ്പറമ്പില്‍ പേരിനൊരാല്
ഉപ്പിണിപ്പാടത്ത് പേരിനൊരാട്
വാസ്തവം !!!!!
നല്ല കവിത.
മറുപടിഇല്ലാതാക്കൂരസിച്ചു വായിച്ചു..,
മറുപടിഇല്ലാതാക്കൂഅന്നുമിന്നും നമ്മളൊക്കെ അടിയാന്മാര് തന്നെ.എന്തിനുമേതിനും അജണ്ഢയുള്ള നാട്ടില്‍ നാം എന്നും അടിയാന്മാര് തന്നെ.
നല്ല കവിത
മറുപടിഇല്ലാതാക്കൂഅന്നും ഇന്നും തമ്മിലുള്ള വ്യത്യാസം ഭംഗിയായി വരികളിലാക്കി. കവിത ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂഅടിയനും മാറി, തമ്പ്രാനും മാറി.
മറുപടിഇല്ലാതാക്കൂമണ്ണും മാറി, വിണ്ണും മാറി
ഭംഗിയായി പറഞ്ഞു
കൊള്ളാം.....
മറുപടിഇല്ലാതാക്കൂWah! നന്നായി.
മറുപടിഇല്ലാതാക്കൂപണ്ടത്തെ തംബ്രാനിന്നു അടിയാനും ,അടിയാന് തംബ്രാനുമായി മാറിയിട്ടുണ്ട്,അത് മറ്റൊരു മാറ്റം.
മറുപടിഇല്ലാതാക്കൂനല്ല വിഷയം നന്നായിപ്പറഞ്ഞു
ഭംഗിയായി എഴുതി... ആസംസകൾ....
മറുപടിഇല്ലാതാക്കൂഅന്നും ഇന്നും ഭംഗിയായി പറഞ്ഞു ...!!
മറുപടിഇല്ലാതാക്കൂഅവസാനഭാഗത്തോട്ടവ്യക്തമാണെനിക്ക്..
മറുപടിഇല്ലാതാക്കൂഅന്നുമിന്നുമൊരേ പോലെയെന്നതിന് നമ്മുടെ നാടിനെ മറ്റ് നാടുമായ് താരതമ്യം ചെയ്യുമ്പോള്‍ നമ്മള് സ്വര്ഗ്ഗരാജ്യത്താണ്, അതിനു നന്ദി പലരോടും ഓര്‍ക്കാം നമുക്ക്!!
ഈ പഴമയും പുതുമയും കാണാന്‍ എന്ത് ഭംഗി ആശംസകള്‍ ചെറിയാക്കാ
മറുപടിഇല്ലാതാക്കൂനല്ല എഴുത്ത്...പിന്നിലേക്ക് തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിക്കുന്ന വരികള്‍
മറുപടിഇല്ലാതാക്കൂമാറ്റമില്ലാത്തതായി മാറ്റം മാത്രമേയുള്ളൂ എന്ന് കേട്ടിട്ടില്ലേ..
മറുപടിഇല്ലാതാക്കൂകവി പറഞ്ഞത് വാസ്തവം.
നല്ല വരികള്‍..
മറുപടിഇല്ലാതാക്കൂപ്രിയ സുഹൃത്തെ,പോസ്റ്റു ഇപ്പോഴാണ് കണ്ടത്.നാട്ടുനന്മയുടെ തനതുശൈലിയിലുള്ള ഈ കവിത താകളുടെ മറ്റു കവിതകളില്‍ നിന്നും വേറിട്ട് നില്ക്കുന്നു.അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂമാറ്റം എല്ലായിടത്തും.
മറുപടിഇല്ലാതാക്കൂഅടിയനും തമ്പ്രാനും
മണ്ണും വിണ്ണും എല്ലാം.
വാക്കുകളുടെ ചിട്ടയും അക്ഷരങ്ങളുടെ അടുക്കും മനോഹരം.
തമസ്സും വെളിച്ചവും പര്യാമെന്നോതി
മറുപടിഇല്ലാതാക്കൂചങ്ങാത്തമാകുന്നിരകളും വേടനും..!
ഉണ്ട് ഇത് അന്നുമിന്നും പേരുകള്‍ മാത്രം മാറി നമ്മുടെ ഇടയിലുണ്ട്
മറുപടിഇല്ലാതാക്കൂനല്ല പകര്‍ന്നാട്ട കവിത ഇഷ്ടമായി
best
മറുപടിഇല്ലാതാക്കൂനാടൻപാട്ടിന്റെ ഈണമുള്ള കവിത നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂപണ്ട് മുത്തപ്പന്റെ തോളിൽ
കൈക്കോട്ടു മഷുവാണ്
ഇപ്പൊ മുത്തപ്പന്റെ തോളിൽ
കസവുമുണ്ടാണ്
ഓ മുത്തപ്പാ എന്റെ മുത്തപ്പാ...
മാറ്റങ്ങള്‍......
മറുപടിഇല്ലാതാക്കൂആശംസകള്