വ്യാജ വാങ്മുഖം


രുതല മുട്ടിയില്ലെങ്കിലും ഒരു
മഹാനദിയുടെ ഗതിവിഗതികള്‍

ദൈവകല്‍പ്പനകളുടെ മഹാമേരുക്കളില്‍

പാദസ്പര്‍ശനം.
അവതാരപുരുഷരുടെ
പുണ്യസ്ഥലികളില്‍ അമൃത ചുംബനം.
നിയോഗവഴികളിലെ
നിമ്നോന്നതങ്ങള്‍ താണ്ടി
ഇരുകരകളില്‍ മുട്ടുമ്പോഴും
കരുണവറ്റിയ കരസ്പര്‍ശം.

മട്ടുകുത്തിയവരെയെല്ലാം തട്ടിമാറ്റുമ്പോഴും

ഒരു മണ്‍തരിപോലും കൈവിട്ടുകളയാത്ത
പ്രളയകാല പ്രകൃതം.

ജന്മപുണ്യം തേടിയുള്ള തീര്‍ഥയാത്രയില്‍

നടുക്കടലില്‍ എത്തിയാലും നദീവേഗം.
പ്രാര്‍ഥനയുടെ വിറകൈകളില്‍
ദൈവത്തിങ്കലേക്ക് നീട്ടിപ്പിടിച്ച
യാചാനാപാത്രത്തില്‍
പ്രായശ്ചിത്തത്തിന്‍റെ പകലുകളില്ല
പാശ്ചാത്താപത്തിന്റെ രാവുകളില്ല

ജീവിതവും മരണവും

സ്വര്‍ഗ്ഗവും നരകവുമെല്ലാം
അനശ്വരതക്ക് വേണ്ടിയുള്ള
അഗ്നിപരീക്ഷകളെന്നറിയുന്നു.
എന്നാലും മനസ്സും ശരീരവും
നശ്വരജീവിത സ്വപ്നങ്ങളിലേക്കുള്ള
ജലപാതകള്‍ തേടുന്നു.

സൂര്യതേജസ്സില്ലാത്ത ആത്മാവില്‍

ബാഷ്മീകരിക്കപ്പെടാത്ത ദുശ്ചിന്തകള്‍
ദൈവകാരുണ്യത്തിന് വിധിക്കപ്പെട്ട
ശിഷ്ടജീവിത സായാഹ്നങ്ങളെ
ശയനപ്രദക്ഷിണം വയ്ക്കുമ്പോഴും
അതിമോഹങ്ങള്‍ മഹാസമുദ്രമായി
ഉള്ളിന്റെയുള്ളില്‍ അലയടിക്കുന്നു.

മുഖം മൂടിവച്ച നിര്‍വ്വികാരതയിലും

പുനര്‍ജീവിതത്തിലേക്ക് മടങ്ങുവാനുള്ള
അനന്തമായ വ്യഗ്രത.
അര്‍ഹതപ്പെടാത്ത ഭൂമികയിലേക്ക്
അടര്‍ന്നു വീഴുവാനുള്ള ത്വര.


33 coment�rios :

33 അഭിപ്രായങ്ങൾ:

 1. അനശ്വരതയിലേയ്ക്കുള്ള പരീക്ഷകള്‍

  മറുപടിഇല്ലാതാക്കൂ
 2. ജീവിതവും മരണവും
  സ്വര്‍ഗ്ഗവും നരകവുമെല്ലാം
  അനശ്വരതക്ക് വേണ്ടിയുള്ള
  അഗ്നിപരീക്ഷകളെന്നറിയുന്നു.
  എന്നാലും മനസ്സും ശരീരവും
  നശ്വരജീവിത സ്വപ്നങ്ങളിലേക്കുള്ള
  ജലപാതകള്‍ തേടുന്നു.
  Sathyam!

  മറുപടിഇല്ലാതാക്കൂ
 3. ഹൃദ്യമായിരിക്കുന്നു മാഷെ കവിത
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. സൂര്യതേജസ്സില്ലാത്ത ആത്മാവില്‍
  ബാഷ്മീകരിക്കപ്പെടാത്ത ദുശ്ചിന്തകള്‍
  ദൈവകാരുണ്യത്തിന് വിധിക്കപ്പെട്ട
  ശിഷ്ടജീവിത സായാഹ്നങ്ങളെ
  ശയനപ്രദക്ഷിണം വയ്ക്കുമ്പോഴും
  അതിമോഹങ്ങള്‍ മഹാസമുദ്രമായി
  ഉള്ളിന്റെയുള്ളില്‍ അലയടിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 5. മുഖം മൂടിവച്ച നിര്‍വ്വികാരതയിലും
  പുനര്‍ജീവിതത്തിലേക്ക് മടങ്ങുവാനുള്ള
  അനന്തത വ്യഗ്രത.
  അര്‍ഹതപ്പെടാത്ത ഭൂമികയിലേക്ക്
  അടര്‍ന്നു വീഴുവാനുള്ള ത്വര....ഇവിടെ പുനര്‍ജീവിതത്തിലേക്ക് മടങ്ങുവാനുള്ള
  അനന്തത വ്യഗ്രത.ഇതിൽ അനന്തത എന്ന വാക്കിനു എന്താ പ്രസക്തി...അത് ഒഴിവക്കിയാൽ കൂടുതൽ നന്നാവില്ലെ? എന്റെ തോന്നലാണ്...കവിതയ്ക്ക് ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. അജിത്‌ , ഡോ:പി.മാലങ്കോട് , സി.വി.തങ്കപ്പന്‍ . പട്ടേപ്പാടം റാംജി , ചന്തു നായര്‍ , എല്ലാ അഭിപ്രായങ്ങള്‍ക്കും ഏറെ നന്ദി. പിന്നെ , ചന്തു നായര്‍ ഒരു തെറ്റ് തന്നെയാണ് ചൂണ്ടിക്കാണിച്ചത് . "അനന്ത വ്യഗ്രത " എന്ന് എഴുതിയതാണ് "അനന്തത" എന്നായിപ്പോയത്. വ്യഗ്രതയുടെ വ്യാപ്തിയെ വിശേഷിപ്പിക്കാനാണ് അതിനെ അനന്തമാക്കിയത്.

  മറുപടിഇല്ലാതാക്കൂ
 7. സത്യം .. അനശ്വരതയിലേക്കുള്ള വ്യഗ്രത കൂടിയാണീ ജീവിതം..

  മറുപടിഇല്ലാതാക്കൂ
 8. കവിത കൂടുതല്‍ കത്തില്ല :) എന്നാലും വായന അടയാളപ്പെടുത്തി പോവാതിരിക്കാന്‍ തോന്നുന്നില്ല .

  മറുപടിഇല്ലാതാക്കൂ
 9. വ്യാജവാങ്മുഖം ..കവിത സുന്ദരാമയിട്ടുണ്ട് മാഷെ..

  മറുപടിഇല്ലാതാക്കൂ
 10. നല്ല വരികൾ ആസ്വദിച്ചു

  മറുപടിഇല്ലാതാക്കൂ
 11. നല്ല വരികള്‍ .. നല്ല കവിത
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 12. "അര്‍ഹതപ്പെടാത്ത ഭൂമികയിലേക്ക്
  അടര്‍ന്നു വീഴുവാനുള്ള ത്വര."
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 13. എത്ര വ്യാജ വാങ്മുഖങ്ങള്‍ 'നിര്‍വ്യാജ'വേഷങ്ങളണിഞ്ഞാലും എത്തിപ്പറ്റാനുള്ള വഴി പിഴച്ചു പോകുന്നില്ല.....!വീണ്ടുമൊരസ്സല്‍ കവിത സമ്മാനിച്ചതില്‍ നന്ദി .ദൈവം അനുഗ്രഹിക്കട്ടെ !
  ഉംറക്ക് പോയിരുന്നു .അതാണ്‌ വൈകിയത്....

  മറുപടിഇല്ലാതാക്കൂ
 14. മനുഷ്യന്റെ മോഹങ്ങൾക്കൊന്നുമരവസാനവുമില്ല. പത്ത്,നൂറ്, ആയിരം,പതിനായിരം എന്നിങ്ങനെയതു പെരുകുന്നു. ''അതിമോഹമാണ് മോനേ ദിനേശാ'' യെന്ന് ദൈവമോർമ്മിപ്പിച്ചാലും തീരില്ല മോഹങ്ങൾ...!! ഈയൊരാഗ്രവും കൂടി ദൈവമേ..പ്ലീസ് .. എന്നാകും പിന്നെ ചിന്ത.

  ''ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവെ
  ചത്തു പോകുന്നു പാവം ശിവ ! ശിവ'' ! ഹ...ഹ...ഹ..


  വളരെ നല്ല കവിത.മനോഹരമായി എഴുതിയിരിക്കുന്നു.


  ശുഭാശംസകൾ സർ....

  മറുപടിഇല്ലാതാക്കൂ
 15. മട്ടുകുത്തിയവരെയെല്ലാം തട്ടിമാറ്റുമ്പോഴും
  ഒരു മണ്‍തരിപോലും കൈവിട്ടുകളയാത്ത
  പ്രളയകാല പ്രകൃതം.


  വ്യാജ വാങ്മുഖ പ്രളയ കാലം ...!

  മറുപടിഇല്ലാതാക്കൂ
 16. തീർഥ യാത്ര വിനോദയാത്രയാവുമ്പോൾ......

  കവിത ഇഷ്ടപ്പെട്ടു

  മറുപടിഇല്ലാതാക്കൂ
 17. ആത്മീയ ഭാവം മുറ്റും വരികൾ.സൌന്ദര്യാനുഭൂതിയിലേക്കു കുറച്ചുകൂടി നീങ്ങിയിരുന്നുവെങ്കിൽ

  മറുപടിഇല്ലാതാക്കൂ
 18. നല്ല കവിത ഇക്കാ ...ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 19. >>ജീവിതവും മരണവും
  സ്വര്‍ഗ്ഗവും നരകവുമെല്ലാം
  അനശ്വരതക്ക് വേണ്ടിയുള്ള
  അഗ്നിപരീക്ഷകളെന്നറിയുന്നു.
  എന്നാലും മനസ്സും ശരീരവും
  നശ്വരജീവിത സ്വപ്നങ്ങളിലേക്കുള്ള
  ജലപാതകള്‍ തേടുന്നു. << രണ്ടാമത്തെ വരി ഇല്ലാതെ വായിക്കുന്നു.. ഇവിടെ എല്ലാം നശിക്കുന്നതാണെന്നറിഞ്ഞിട്ടും വാരിപുണരാനാണ് ഏവർക്കും വെമ്പൽ.. നന്നായി കവിത

  മറുപടിഇല്ലാതാക്കൂ
 20. മനോജ്‌ കുമാര്‍ എം, ഫൈസല്‍ ബാബു , സാജന്‍ വി എസ്, പ്രദീപ്‌ കുമാര്‍ , വേണുഗോപാല്‍ , മധുസൂദനന്‍ പിവി , എന്റെ ലോകം , മുഹമ്മദു കുട്ടി ഇരുമ്പിളിയം, സൌഗന്ധികം , ബിലാത്തിപ്പട്ടണം , നോധീഷ്‌ വര്‍മ്മ , ടി ആര്‍ ജോര്‍ജ്ജ് , അശ്വതി, ബഷീര്‍ വെള്ളറക്കാട് ...
  സന്ദര്‍ശനത്തില്‍ സന്തോഷം, എല്ലാവര്‍ക്കും നന്ദി ,

  മറുപടിഇല്ലാതാക്കൂ
 21. ഉന്നത താപത്തിൽ ബാഷ്പീകരിക്കപ്പെട്ട് വീണ്ടും തണുക്കുമ്പോൾ കിട്ടുന്ന അതേ വിശുദ്ധി.

  മറുപടിഇല്ലാതാക്കൂ
 22. "അര്‍ഹതപ്പെടാത്ത ഭൂമികയിലേക്ക്
  അടര്‍ന്നു വീഴുവാനുള്ള ത്വര."
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 23. മരണത്തിലെങ്കിലും മരിച്ചവനെപ്പോലെ മരിക്കാന്‍ കൊതിക്കുന്ന ജീവിതവുമനവധി.!
  എന്നുകരുതി കവിത കള്ളമാകുന്നില്ല, ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 24. ഒന്നും ഉപേക്ഷിക്ക വയ്യ....
  പക്ഷെ നേടുന്നതിനായ് ഒന്നും ചെയ്യാനും വയ്യ...
  മനുഷ്യനെന്നും അങ്ങനെയാ....

  "പ്രാര്‍ഥനയുടെ വിറകൈകളില്‍
  ദൈവത്തിങ്കലേക്ക് നീട്ടിപ്പിടിച്ച
  യാചാനാപാത്രത്തില്‍
  പ്രായശ്ചിത്തത്തിന്‍റെ പകലുകളില്ല
  പാശ്ചാത്താപത്തിന്റെ രാവുകളില്ല"

  എങ്കിലും സ്വര്‍ഗം തന്നെ തരേണമേ.....

  മറുപടിഇല്ലാതാക്കൂ
 25. വികെ , ശശികുമാര്‍ , മാനത്ത് കണ്ണി , രാജീവ്‌ എലന്തൂര്‍ , നാമൂസ്‌ പെരുവള്ളൂര്‍ , വിനോ പെറ്റര്‍സോ , എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി ,സ്നേഹം.

  മറുപടിഇല്ലാതാക്കൂ
 26. അനശ്വരതയുടെ ദാഹപരീക്ഷയും, നശ്വരജീവിത സ്വപ്നങ്ങളുടെ ജലപാതയും...
  നന്നായി കവിത.

  മറുപടിഇല്ലാതാക്കൂ
 27. അര്‍ഹതപ്പെടാത്ത ഭൂമികയിലേക്ക്
  അടര്‍ന്നു വീഴുവാനുള്ള ത്വര.

  good

  മറുപടിഇല്ലാതാക്കൂ
 28. അവസാനശ്വാസം വലിക്കുന്നതുവരെ ഭൗതികനേട്ടങ്ങൾക്ക് കൊതിക്കുന്ന മനസ്സ് ദൈവകാരുണ്യത്തിന്ന് ചിലവഴിക്കേണ്ട കാലം കൂടി നശിപ്പിക്കുന്നു. വളരെ നല്ല ആശയം.

  മറുപടിഇല്ലാതാക്കൂ
 29. നന്നായി എഴുതി. ജീവിതം തീർന്നുപോകുംപോഴും അനശ്വരമായിരിക്കാനുള്ള വ്യഗ്രത !!!

  മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.