കാക്കത്തോട്ടിലെ കഥകള്‍
പഞ്ഞക്കര്‍ക്കിടകത്തില്‍
ഞങ്ങളുടെ പട്ടിണിവയറ്റില്
ഉമ്മ താളം കൊട്ടി പാടി..
കഥ കഥ കസ്തൂരി..
കണ്ണന് ചിരട്ട വില്ലൂരി..
കാക്കത്തോട്ടിലെ മീനിന്..
പല്ലില്ല..മുള്ളില്ല...
പാട്ടിനു വലിയുമ്മയേക്കാള്‍
പ്രായമുള്ളത് കൊണ്ടായിരിക്കണം
ഉമ്മ കണ്ണ് നിറച്ചു
പാടുന്നതിന്റെ കാരണം.
കാക്കത്തോട്ടിലന്നു നിറച്ചും
വെള്ളമുണ്ടായിരുന്നു.
വെള്ളത്തില്‍ നിറച്ചും
മീനും നീര്‍ക്കോലിയും.
പനയും വാഴയും തീര്‍ത്ത
തടയണയില്‍ എപ്പോഴും
പഞ്ചവാദ്യവും പക്കമേളവും.
പൂട്ടി വലഞ്ഞ പോത്തുകളെയിറക്കി
വെള്ളം കലക്കുന്ന വാപ്പുട്ടിക്ക.
കയങ്ങളില്‍ മുങ്ങി കണ്ണനും
കരുതലയും പിടിക്കുന്ന മുത്തുക്ക.
പരല്‍ മീന്‍ കൊത്തിപ്പൊങ്ങും
പൊന്മകള്ക്കൊപ്പം
പറന്നു പോകുന്ന ഉച്ച.
അതിനിടയില്‍ അടവക്കാട്ടെ അമ്മ മുതല്‍
ഹാജ്യാരുടെ ഉമ്മ വരെ ഹാജര്‍
അഞ്ഞൂറ്റൊന്നിന്റെ ഒരു
സോപ്പു കഷണം കൊണ്ട്
ഉമ്മ ഞങ്ങളയെല്ലാം
അലക്കി വെളുപ്പിക്കും .
[കാക്കത്തോട്ടിലെ മീനിനു
നല്ല ഒന്നാന്തരം
മുള്ളുണ്ടായിരുന്നുവെന്നതിനു
അവിടെ നന്നാണ് തെളിവ്.
ഒപ്പമുള്ള അമ്മമാരും ഉമ്മമാരും
കുട്ടികളെ കുളിപ്പിക്കെ പറയുന്നതു
ചെക്കന് കാക്കാത്തോട്ടിലെ മീന്‍ മുള്ളുപോലെ
ആയിത്തീര്‍ന്നല്ലോ എന്നാണ് ]
കഥയില്‍ വിളമ്പിയ മീന്‍കറിക്കൊപ്പം
കാലിയാകുന്ന കഞ്ഞിപ്പാത്രം കണ്ടു
വീണ്ടും ആ കണ്ണുകള്‍ നനയും..
വറ്റെല്ലാം ഊറ്റി വച്ചു ബാക്കിയുള്ളതില്‍
ഉള്ളിച്ചമ്മന്തി കലക്കി ഉമ്മ മോന്തും.
വിളമ്പിയതില്‍ പാതിയെങ്കിലും
വാപ്പ എന്നും ബാക്കി വക്കും.
കല്ല് കടിക്കും ഉമ്മയുടെ വാക്കുകളില്‍
അത് മുഴോനും തിന്നാര്ന്നീലെ ങ്ങക്ക്..
ഇന്ന് കാക്കത്തോട്ടില്‍ മീനില്ല.
കഴിഞ്ഞ മഴയ്ക്ക് വന്ന ഇത്തിരി
കലക്കവെള്ളത്തില്‍ ഒഴുകിയെത്തിയത്
പ്ലാസ്റ്റിക്ക് കുപ്പി,കവര്‍ , ചപ്പു ചവര്‍
കൊക്കാട്ടിച്ചിറയിലതിന്റെ
നാറുന്ന കഥകള്‍ ..
പോത്തുകളെപ്പോലെ ഞങ്ങള്‍
നടന്നുണ്ടാക്കിയ വഴികളെല്ലാം
പഞ്ചായത്ത് വന്നു വീതി കൂട്ടി.
അതില്‍ നടന്നു പോകുന്നവരുടെ
മനസ്സിലേക്കിപ്പോള്‍
പട്ടണത്തെക്കാള് ദൂരം.
കഥകള്‍ പങ്കുവച്ച ഒരു തലമുറയുടെ
നിത്യ ദുരിതവാര്ദ്ധക്യ ദുഃഖത്തോടെ
കാക്കത്തോട്.. ഒലിച്ചു കൊണ്ടിരിക്കുന്നു
കഥകള്‍ പറഞ്ഞു ചിരിക്കാത്ത
വരും തലമുറയ്ക്ക്
കാക്കതൂറിയ ഒരു സ്മാരകമായി
ഉപ്പിണിപ്പാടത്ത് അതിന്റെ
കാണാപ്പാഠം.
3 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
ഹി ജാബിൽ കാണുമ്പോഴെല്ലാം എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമ...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
വെ യിലിന്റെ വെളുപ്പില്‍ കടലിന്റെ പരപ്പ്. കടലിന്റെ പരപ്പിൽ കാറ്റിന്റെ ചിറക്. കാറ്റിന്റെ ചിറകിൽ കാറിന്റെ കറുപ്പ്. കാറിന്റെ കറുപ്പിൽ...
-
ഏ തു വേലിയും എളുപ്പം പൊളിക്കാം കെട്ടലാണ് കഷ്ടം.. മുള്ളു വെട്ടുമ്പോഴെ മുറിയും മുളയിലെ ബന്ധങ്ങള്‍ തറ...
-
കാ ലമേ നീയെന്റെ മുഖം വീണ്ടും ചായം തേച്ചു മിനുക്കുക. ജീവിതമേ മറ്റാർക്കെങ്കിലും നിന്റെ മധുരം വിളമ്പുക. അനുഭവങ്ങളേ ഉള്ളിൽ...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
അച്ചില്‍ വാര്‍ത്തപോലിരിക്കും എല്ലാം ഉള്ളില്‍ അടക്കിയൊതുക്കി വച്ചവ. അളന്നു മുറിച്ച കണക്കില്‍ ചിരിക്കും എടുത്തണിയുമ്പോളവ. അലക്ക...
-
വ യലിന്റെ കരയില്‍ വെയിലിന്റെ കുടയില്‍ പെരുമയുടെ പൂരം. ആനകള്‍ കുതിരകള്‍ കാളകള്‍ തേരുകള്‍ ആണ്ടികള്‍ ചോഴികള്‍ കാളിമാര് ദാരികര്‍ പൂതം ത...
-
ഇ രുതല മുട്ടിയില്ലെങ്കിലും ഒരു മഹാനദിയുടെ ഗതിവിഗതികള്‍ ദൈവകല്പ്പനകളുടെ മഹാമേരുക്കളില്‍ പാദസ്പര്‍ശനം. അവതാരപുരുഷരുടെ പുണ്യസ്ഥലികളില്‍...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
-
ഹി ജാബിൽ കാണുമ്പോഴെല്ലാം എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമ...
-
മു വ്വാണ്ടന് മാവിന്റെ ചില്ലയിലിരുന്നൊരു മുളം കിളി കരഞ്ഞു. കാറ്റിലാടുന്ന കൂടും കൂട്ടിനാകാശമില്ലാത്ത കുഞ്ഞുങ്ങളും. കിളിക്കൂട്ടില്‍ കൊതിക...
butifull..........
മറുപടിഇല്ലാതാക്കൂpazhaya kalathinte....
hridaya thudippukal......
'ജലം' എന്ന വിഷയത്തെ കുറിച്ച് ഒരു ബ്ലോഗ് പോസ്റ്റ് ചെയ്തു കൊണ്ട് വരുന്ന ഒക്ടോബര്‍ 15 ലെ ലോക Blog Action Day ല്‍ പങ്കെടുക്കുക.
മറുപടിഇല്ലാതാക്കൂഅതിനിടയില് അടവക്കാട്ടെ അമ്മ മുതല്‍
മറുപടിഇല്ലാതാക്കൂഹാജ്യാരുടെ ഉമ്മ വരെ ഹാജര്‍....... .................
...........
Nalloru vaayanaanubhavam.