സ്മാർട്ട് ഇൻ്റലിജൻ്റ്സ്
കടലിന്റെ വഴിദൂരമുണ്ടെങ്കിലും

കരളേ നിന്റെ സ്നേഹവും കരുതലും
തിരകളായെന്നെ തഴുകാറുണ്ടെന്നും..
സ്റ്റാറ്റസിലവൾ കോറിയിട്ടു.

കരക്കടിഞ്ഞൊരു
ചത്ത തിമിംഗലത്തിന്റെ
നാറ്റം തോന്നിയിട്ടും
കൈയ്യിൽ കിട്ടിയൊരു
ഹൃദയമെടുത്തയാൾ
സൂപ്പർ ലൈക്കിട്ടു.

ഒരിക്കലും തുറക്കാറില്ലാത്ത
ഇൻബോക്സിൽ കുടുങ്ങി
എങ്ങിനെയെങ്കിലും
ഡിലീറ്റാവാൻ കൊതിക്കുന്ന
ഏറ്റവും പുതിയൊരു മെസ്സേജ്:

Thank you for using XXXXX Banking.
Avl Bal Rs 0011.11.

0 coment�rios :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നന്ദി.. വീണ്ടും വരിക.

Cancel Reply