ഒരുപാട്
പെരുമഴ പെയ്താലും പാട്
പുര പെയ്താലതിലേറെ പാട്
പുറത്തറിയും മുറിപ്പാട്.
ഒരുപിടിയരിയുടെയന്നം
അതു വച്ചുവിളമ്പുന്ന ജന്മം
അരി വെന്തുതീരാനും പാട്
അകം വെന്താലാറാനും പാട്.
ഒരു പനി കൂടെയുണ്ടെന്നും
മറുപടി വായിലുണ്ടെന്നും
പണിതരുമ്പോളൊരുപാട്
പണം തരുമ്പോള്‍ വഴിപാട്
ഒരു പൊന്നിന് ചിരിയുണ്ട് കാതില്‍
ഒരു കോടിക്കസവുണ്ട് നെഞ്ചില്‍
പുര നിറഞ്ഞോളെന്നു പേര്
തല തിരിഞ്ഞോളല്ല,നേര്.
വല്ലോരും വന്നാലും ചോദ്യം
നല്ലോരു വന്നാലും ചോദ്യം
എന്തു കൊടുക്കുമെന്നാദ്യം
എല്ലാം കൊടുക്കുവാന്‍ മോഹം.
ചോദ്യങ്ങള്‍ പുരവട്ടം ചുറ്റും
ഉത്തരം പലവട്ടം മുട്ടും.
ഉത്തരം കാണുമ്പോള്‍ ഞെട്ടും
ഉള്ളിലെ കെട്ടെല്ലാം പൊട്ടും.
ഒരുമുഴം കയറപ്പോള്‍ കണ്ണില്‍
ഒരു ഭയം കടലോളമുള്ളില്‍
വീണ്ടും വിചാരമുദിക്കും,ഒരു
വിശ്വാസമുള്ളില്‍ പുതുക്കും
ഇഹലോകം വാടകവീട്
പരലോകമെന്‍ തറവാട്.
21 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
വ യലിന്റെ കരയില്‍ വെയിലിന്റെ കുടയില്‍ പെരുമയുടെ പൂരം. ആനകള്‍ കുതിരകള്‍ കാളകള്‍ തേരുകള്‍ ആണ്ടികള്‍ ചോഴികള്‍ കാളിമാര് ദാരികര്‍ പൂതം ത...
-
മറന്നു പോയവരോ മരിച്ചു പോയവരോ അല്ല ഇടക്കിടക്ക് കടന്നു വന്നു മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു. വാര്‍ത്തകളിലോ വര്‍ത്തമാനങ്ങളിലോ ...
-
ചി ല അടുക്കളച്ചുമരുകളിൽ ചെവി ചേർത്തു വച്ചാലറിയാം അതിലുണ്ടാകുമൊരമ്മിയുടെ എരിപൊരി സഞ്ചാരം. അകത്തു പുകയുന്നുണ്ടാകും ആറിയൊരടുപ്പിലെക്കനൽ കൺത...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
ഇ രുതല മുട്ടിയില്ലെങ്കിലും ഒരു മഹാനദിയുടെ ഗതിവിഗതികള്‍ ദൈവകല്പ്പനകളുടെ മഹാമേരുക്കളില്‍ പാദസ്പര്‍ശനം. അവതാരപുരുഷരുടെ പുണ്യസ്ഥലികളില്‍...
-
ക രുവീട്ടിയുടെ തടിയിലാണ് മൂത്താശാരിയുടെ പണി. കടഞ്ഞു പിടിപ്പിച്ച കൈയും കാലും കണ്ണുപറ്റുന്ന കൊത്തും പണിയും നാലുകെട്ടിന്റ...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
ഓർമ്മകളുടെ തിരുവോണപ്പുലരിയില്‍ ചാണകമെഴുകിയൊരുമ്മറത്തിണ്ണയിൽ തേച്ചുകഴുകിവച്ച ഒരോട്ടുകിണ്ടിയുടെ പൊൻ തിളക്കം. മനസ്സിൻ നടുമുറ്റത്തു വരച്ച ...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
ആദ്യമായി വന്നു
മറുപടിഇല്ലാതാക്കൂആദ്യനായി വാഴിച്ചു...
ഇസ്ടാമായി ഒരുപാട്
ഒരു പാട് നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂഅപ്പാടോന്നുമൊരു പാടല്ല .... പാടാതിരുന്നാല്‍...പെയ്യാതിരുന്നാല്‍ .. അപ്പാടാണ് പാടെന്റെ കൂട്ടരേ....
മറുപടിഇല്ലാതാക്കൂഇത്രേം എഴുതിയതിനു ശേഷാണ് കവിത കണ്ടത്...ഞാന്‍ കുറച്ചൂടെ സീരിയസ് ആവെണ്ടിയിരുന്നു...അത്രയ്ക്ക് നന്നായിരിക്കുന്നു ഈ വരികള്‍...
:)
മറുപടിഇല്ലാതാക്കൂവാടകവീട്ടിലെന്തെല്ലാം സഹിക്കണം!
കവിതയും പുതുമയും ഇഷ്ടമായി
ഇത് നല്ല പാട്. കവിത ഇഷ്ടമായി.
മറുപടിഇല്ലാതാക്കൂപരലോകമാണോ തറവാട്? അത്ര വേണോ? കവിത ഇഷ്ടമായി..ഇവിടെ പൊരുതി ജയിച്ചൂടെ
മറുപടിഇല്ലാതാക്കൂമനോഹരമായി ..
മറുപടിഇല്ലാതാക്കൂഒരുപാടു പേര് പെടാപ്പാടു പെടുന്ന വീടുകൾ കണ്ടു ഈ കവിതയിൽ! എന്താണൊരു പരലോകവിചാരം, ശ്രീദേവി പറഞ്ഞ പോലെ?
മറുപടിഇല്ലാതാക്കൂജീവിതമെൻ വൃതമായെന്നും
മറുപടിഇല്ലാതാക്കൂജീവിച്ചു തീർക്കുമീ പ്രാണനുയരുവോളം
അയ്യോപാവം / ജുവൈരിയ സലാം/ നൗഷാദ്കൂടരഞ്ഞി / നിശാസുരഭി / ഭാനു കളരിക്കല്‍ / ശ്രീദേവി / രമേശ് അരൂര്‍ / ശ്രീനാഥന്‍ / കലാവല്ലഭന്‍..
മറുപടിഇല്ലാതാക്കൂവിലപ്പെട്ട വായനക്ക് എല്ലാവര്ക്കും നന്ദിയറിയിക്കട്ടെ.
ശ്രീദേവിയും,ശ്രീനാഥന്‍ സാറും..എടുത്തെഴുതിയപ്പോഴാണ് മനസ്സിലായത്,വരികളില്‍ ഒരര്ത്ഥശങ്കക്കിടവരുന്നു എന്ന്..ഒരുമുഴം കയറിന്റെ ചിന്തയില്‍ നിന്നും മനസ്സ് പിന്‍വാങ്ങുന്നത് പരലോകത്തേക്കുറിച്ച ഒരു കടലോളം പോന്ന ഭയപ്പാട് കൊണ്ടാണ്.ഇഹലോകത്തില്‍ അങ്ങിനെ പൊരുതി ജയിക്കാന്‍ ഈ പരലോകഭയം ഒരു വിശ്വാസിയെ സഹായിക്കുമെന്നാണെന്റെ അഭിപ്രായവും.
ഒരു മുഴം കയറിൽ നിസാരമായി എല്ലാം അവസാനിച്ചേക്കാം. അപ്പോഴും ഉള്ളിൽ പ്രതീക്ഷയുടെ തിരി തെളിഞ്ഞാൽ അതിജീവനത്തിനും വഴിതെളിയാം. നല്ല പ്രതീക്ഷകളാണല്ലോ മനുഷ്യനെ മുന്നോട്ടുനയിയ്ക്കുന്നത്.
മറുപടിഇല്ലാതാക്കൂമനോഹരമായ വരികൾ..
ആശംസകൾ..
എന്തു പറയണം എന്നറിയില്ല. നല്ല അര്‍ത്ഥവത്തായ വരികള്‍ നല്ല പ്രാസത്തോടെ മനോഹരമായി
മറുപടിഇല്ലാതാക്കൂവായിച്ചു വളരെ ഇഷ്ടമായി
മറുപടിഇല്ലാതാക്കൂ''മുട്ടുവിന്‍ തുറക്കപ്പെടും''
മറുപടിഇല്ലാതാക്കൂ''അന്യേഷിപ്പിന് കണ്ടെത്തും''
"ഒരുപാട് ".....നന്നായിരിക്കുന്നു....
മറുപടിഇല്ലാതാക്കൂ:)
ജീവിതസത്യങ്ങളിലേയ്ക്കുള്ള ഒരു പ്രകാശപ്രസരണം.
മറുപടിഇല്ലാതാക്കൂപ്രാസബദ്ധം, താളബദ്ധം, കാവ്യാംശസമ്ര്ദ്ധം.
നന്നായി.
എന്തൊരാശ്വാസം..
മറുപടിഇല്ലാതാക്കൂദൈവവിശ്വാസം തുണയാകുന്നെങ്കിൽ തുണയാകേണ്ടത് ഇങ്ങനെയാണ് മനുഷ്യന്..
മിക്കവാറും എല്ലാ കവിതകളിലൂടെയും കടന്നു പോയി. ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂവായിച്ച് വളരെ സന്തോഷം തോന്നി.
ഒരുപാട് ഒരുപാടിഷ്ടായി.....
മറുപടിഇല്ലാതാക്കൂജയരാജന് വടക്കയില്‍
നല്ല കവിത. നല്ല ചിന്തകൾ!
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്.............
മറുപടിഇല്ലാതാക്കൂആശംസകളോടെ..
ഇനിയും തുടരുക..