വീ..ΠΠ∆ΠΠ..ട്

കണ്ണായതാണെന്ന് കണ്ടപ്പോൾ
കൈവശമാക്കാൻ തോന്നി.
കയ്യും കണക്കും നോക്കാതെ
പൊന്നും വിലക്ക് വാങ്ങി.

കല്ലുകൾ വച്ച നുണകൾ ചെത്തി
കാഴ്ച്ചബംഗ്ളാവാക്കി മാറ്റി
കണ്ണുപറ്റാത്ത നിലയിൽ
കെട്ടിപ്പൊക്കി നിർത്തി.

തേക്കും വീട്ടിയും കൊത്തി
പോളീഷിട്ട് മിനുക്കി.
താഴുകളിട്ട് പൂട്ടി.
താനാരം തെയ്യാരം 

പോളീഷിട്ട് മിനുക്കിയത്.

മതിലുകൾ ചുറ്റും പൊക്കി
അയൽക്കാരെ ആട്ടിയകറ്റി 
മുറ്റത്തൊരു കൂടുണ്ടാക്കി
കൂട്ടിന് പട്ടിയെ വളർത്തി.


കണ്ണൊന്നടച്ച് തുറന്നപ്പോൾ
കണ്ണ് 
   വീട്.


പുറത്ത് പറയാൻ കൊള്ളാത്തതെല്ലാം  
അടുത്ത വീട്ടിൽ പുകഞ്ഞു. 


1+9 = പത്തൊമ്പത് ?
1- 9 = എത്രൊമ്പത് ?
കണക്കുകളില്‍  കണ്ണ് തുറിച്ചപ്പോള്‍
കാര്യങ്ങളെല്ലാം വട്ടത്തിലായി.

കൂട്ടാനും കിഴിക്കാനും 
കഴിയാത്ത കണക്കുകൾ!      
കൊടുത്താലും കൊടുത്താലും
തീരാത്ത കണക്കുകൾ!

കണ്ണിന് പിഴച്ചതോ? 
കണക്കിൽ പിഴച്ചതോ?
കണ്ണടച്ചു തുറന്നപ്പോഴേക്കും 
കൈയ്യീന്ന് പോയി , വീട് !

16 coment�rios :

16 അഭിപ്രായങ്ങൾ:

  1. കണക്കിൽ പിഴച്ചാൽ എല്ലാം പോയില്ലേ...
    കാലചക്രം കറങ്ങുന്നതു തന്നെ കണക്കിലല്ലേ...?
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദ്യവായനക്ക് നന്ദി..
      ആർക്കും ഈ കണക്ക് പിഴക്കാതിരിക്കട്ടെ..

      ഇല്ലാതാക്കൂ
  2. ഒരു 'വീട് ',അതിന്‍റെ അര്‍ത്ഥഗര്‍ഭമായ കാല്‍പനികതയില്‍ എത്ര ഭംഗിയായാണ് കവി വരച്ചു വച്ചത്.....! വീടുപണി ചിലപ്പോള്‍ (അല്ല, പലപ്പോഴും ) സ്വപ്ന ഭൂമികയിലെ സാങ്കല്പിക 'വിടുപണി'യാണ്.ഇവിടെ സംവിധായകന്‍ ചിലരപ്പോള്‍ നിലയില്ലാ കയത്തില്‍ മുങ്ങിത്താഴുന്നു -കണക്കുകള്‍ അപ്പോള്‍ നുരകളായി ,കുമിളകളായി ശ്വാസം മുട്ടിക്കുന്നുണ്ടാവും .ഈ ദൃശ്യം അതിന്‍റെ കാവ്യ വശ്യതയില്‍ വരഞ്ഞിട്ട പ്രിയ സുഹൃത്തിനു ഹൃദയം നിറഞ്ഞ ആശംസകള്‍ .....!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി.. നന്ദി.. സന്തോഷം..
      പണിതിട്ടും പണിതീരാത്ത വീട്..!

      ഇല്ലാതാക്കൂ
  3. കൂട്ടിയാലും കിഴിച്ചാലും കിട്ടാത്ത കണക്കുകൾ !

    മറുപടിഇല്ലാതാക്കൂ
  4. അതത് കാലത്തിന്റെ ഓരോ തോന്നലുകള്‍ മാത്രം ജീവിതം...
    തിരിച്ചറിയുമ്പോഴേക്കും കണക്കും തെറ്റി ജീവിതവും അവസാനിക്കുന്നു.
    വീടകത്തിന്റെ പൊത്തും പോതും ശക്തമായ വരികളില്‍.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വരവിന്.. വായനക്ക് .. നന്ദി..
      ലോകമേ ഒരു തറവാട്.. അല്ലെ..

      ഇല്ലാതാക്കൂ
  5. എന്നാലെന്താ? ഗമണ്ടനൊരു വീടായില്ലേ!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എല്ലാം പോയില്ലെ... പണി കിട്ടിയില്ലെ..
      വായനക്ക് നന്ദി..

      ഇല്ലാതാക്കൂ
  6. അത്യാവശ്യം കാരണം കടം വാങ്ങുമ്പോഴറിയുന്നില്ല, ജീവിതകാലം മുഴുവന്‍ വീട്ടിയാലും വീടില്ല എന്ന്. എന്നിട്ടും വീടുണ്ടാക്കാനും വാഹനം വാങ്ങാനും കല്യാണത്തിന്നുമായി കടം വാങ്ങുന്ന. നല്ല ചിന്തയും നല്ല വരികളും 

    മറുപടിഇല്ലാതാക്കൂ
  7. എന്ത് രസായിട്ടാ ഇത് വായിക്കാൻ പറ്റുക .
    അതിലൂടെ കുറേ കാര്യങ്ങളും . 'ഇഷ്ടായി

    മറുപടിഇല്ലാതാക്കൂ
  8. നല്ല കവിത ...ഇഷ്ടായി ..

    മറുപടിഇല്ലാതാക്കൂ
  9. കാലികപ്രസക്തിയുള്ള കവിത ഇഷ്ടപ്പെട്ടു.
    കൈയ്യീന്ന് പോവുമ്പോള്‍ ജീവച്ഛവമായിമാറുന്നവര്‍ ധാരാളം!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  10. കൂട്ടാനും കിഴിക്കാനും
    കഴിയാത്ത കണക്കുകൾ !
    കൊടുത്താലും കൊടുത്താലും
    തീരാത്ത കണക്കുകൾ !

    മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.