കാറ്റിനെപ്പോലൊരു വാക്ക്
കാടും കടലും തഴുകി വന്നെത്തുന്ന
പുലരിയുടെ തെളിവോടെ
പൂക്കളുടെ അഴകോടെ
പൂക്കളുടെ അഴകോടെ
കിളികളുടെ മൊഴിയോടെ
അരുവിയുടെ കുളിരോടെ
അലകളുടെ ചിരിയോടെ
അലകളുടെ ചിരിയോടെ
ഒരു നവരസ സുമനസ വചനം.
കാറ്റിനെപ്പോലൊരു വാക്കുണ്ടെങ്കില്‍
കാടിനെ തൊട്ടു വിളിച്ചുണര്‍ത്താം.
കടലിനെ മടിയില്‍ പിടിച്ചിരുത്താം.
മലയുടെ നെറുകയില്‍ ഉമ്മ വക്കാം.
പുഴയുടെ പാട്ടിന് ചുവടുവക്കാം.
മഴയുടെ കൊലുസിന് താളമിടാം.
കാറ്റിനെപ്പോലൊരു വാക്കാവണം
കടിഞ്ഞാണിട്ടാലത് കാറ്റാവണം.
കയറു പൊട്ടിച്ചാല്‍ കടലാവണം.
കാറില്‍പറക്കുമ്പോള്‍ മഴയാവണം.
കരയിലിറങ്ങുമ്പോള്‍ കഥയാവണം.
കാറ്റിനെപ്പോലൊരു വാക്ക്..
ആ വാക്കിന് വാളിന്റെ മൂര്‍ച്ച വേണം
വായ്ത്തല നേരിന്റെ നിറവാകണം
വാക്കില്‍ കൊടുങ്കാറ്റ് വീശുമ്പോള്‍
വന്മരങ്ങള് പൊട്ടിവീഴുമ്പോള്‍
കാടും മലയും പുഴയും വെളുപ്പിച്ചു
നാടും നഗരവും നക്കിച്ചുവപ്പിച്ചു
രാജയോഗങ്ങളാഘോഷിച്ചു വാഴുന്ന
രാവണ,രാക്ഷസ ജന്മങ്ങള് വാക്കിന്റെ
താരപ്രഭയില്‍ മനുഷ്യരായ്ത്തീരണം.
കാറ്റിനെപ്പോലുള്ളില്‍ വാക്കുണ്ടെങ്കില്‍
കാടിന്റെയുള്ളിലെ തീയടങ്ങും
മഴയുടെയുള്ളിലെ മഞ്ഞടങ്ങും
മലയുടെയുള്ളിലെ കൊതിയടങ്ങും
പുഴയുടെയുള്ളിലെ ചതിയടങ്ങും
കടലിന്റെയുള്ളിലെ കലിയടങ്ങും
പകലിന്റെയുള്ളിലെ പകയടങ്ങും.
പരിവേഷമണിയുന്ന പുലരികളില്‍ ഭൂമി
പുതുലോക വാഴ്ച്ചയില് ആനന്ദിക്കും.
കാറ്റിനെപ്പോലൊരുവാക്കുണ്ടെങ്കില്‍
നാക്കിലെപ്പോഴും ആ വാക്കുണ്ടെങ്കില്‍
ഒരു പുലര്‍ക്കാറ്റ് മുഖത്തുണ്ടാവും
ഒരു പൂനിലാവിന്റെ ചിരിയുണ്ടാകും
ഒരു മഴവില്ലിന്റെ നിറമുണ്ടാവും
ഒരു പൂക്കാലത്തിന് മണമുണ്ടാവും
ഒറ്റ മനസ്സിന് കരുത്തുണ്ടാവും.
കാറ്റിനെപ്പോലൊരു വാക്ക്..
26 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
വ യലിന്റെ കരയില്‍ വെയിലിന്റെ കുടയില്‍ പെരുമയുടെ പൂരം. ആനകള്‍ കുതിരകള്‍ കാളകള്‍ തേരുകള്‍ ആണ്ടികള്‍ ചോഴികള്‍ കാളിമാര് ദാരികര്‍ പൂതം ത...
-
മറന്നു പോയവരോ മരിച്ചു പോയവരോ അല്ല ഇടക്കിടക്ക് കടന്നു വന്നു മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു. വാര്‍ത്തകളിലോ വര്‍ത്തമാനങ്ങളിലോ ...
-
ചി ല അടുക്കളച്ചുമരുകളിൽ ചെവി ചേർത്തു വച്ചാലറിയാം അതിലുണ്ടാകുമൊരമ്മിയുടെ എരിപൊരി സഞ്ചാരം. അകത്തു പുകയുന്നുണ്ടാകും ആറിയൊരടുപ്പിലെക്കനൽ കൺത...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
ഇ രുതല മുട്ടിയില്ലെങ്കിലും ഒരു മഹാനദിയുടെ ഗതിവിഗതികള്‍ ദൈവകല്പ്പനകളുടെ മഹാമേരുക്കളില്‍ പാദസ്പര്‍ശനം. അവതാരപുരുഷരുടെ പുണ്യസ്ഥലികളില്‍...
-
ക രുവീട്ടിയുടെ തടിയിലാണ് മൂത്താശാരിയുടെ പണി. കടഞ്ഞു പിടിപ്പിച്ച കൈയും കാലും കണ്ണുപറ്റുന്ന കൊത്തും പണിയും നാലുകെട്ടിന്റ...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
ഓർമ്മകളുടെ തിരുവോണപ്പുലരിയില്‍ ചാണകമെഴുകിയൊരുമ്മറത്തിണ്ണയിൽ തേച്ചുകഴുകിവച്ച ഒരോട്ടുകിണ്ടിയുടെ പൊൻ തിളക്കം. മനസ്സിൻ നടുമുറ്റത്തു വരച്ച ...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
കാറ്റിനെപ്പോലൊരു വാക്ക്..
മറുപടിഇല്ലാതാക്കൂവാചാലം, മനോഹരം !!!
അതിമനോഹരം മുഹമ്മദ് ഭായ്.
മറുപടിഇല്ലാതാക്കൂഎന്ത് ഭംഗി ഓരോ വരികള്‍ക്കും.
അഭിനന്ദനങ്ങള്‍
വളരെയിഷ്ടമായി.
മറുപടിഇല്ലാതാക്കൂകാറ്റിനൊരു നാവുമുണ്ടായിരുന്നെങ്കിലോ
നാട്ടിൽ വിളയുന്നത് നന്മ മാത്രം.
ആശം സകൾ
മധുരമൊരു കുളിര് കാറ്റിന്റെ സുഖദമൊരീണം കരളിളിലാരോ മീട്ടുന്ന പോലെ.സാന്ത്വനത്തിന്റെ തൂവല്‍ സ്പര്‍ശമാണ് നല് വാക്ക് .നമയുടെ സുഗന്ധ ഹര്‍ഷം വീശുന്ന കുളിര് കാറ്റാണ് ഇവിടെ ,കവി മൊഴി.അത് പുഴയേയും പൂക്കളേയും,മലയെയും കടലലകളേയും ...തഴുകിത്തഴുകി പൂനിലാവിന്റെ ചിരി തൂകുന്നു.മാരിവില്ലിന്റെ ചാരുത കൊലുന്നു.വസന്തര്‍ ത്തുവിന്റെ സൗരഭ്യം വിതറുന്നു...!
മറുപടിഇല്ലാതാക്കൂഇവിടെ ഓര്‍മയിലേക്ക് ഓടിവരുന്നു ,നല്ല വാക്കിന്റെ വിശുദ്ധമായ അരുള്‍ പൊരുളുകള്‍ ....
പ്രിയ കവിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ !
കാറ്റിനെപ്പോലൊരുവാക്കുണ്ടെങ്കില്‍
മറുപടിഇല്ലാതാക്കൂനാക്കിലെപ്പോഴും ആ വാക്കുണ്ടെങ്കില്‍
കാറ്റിനെപ്പോലൊരു വാക്കാവണം
മറുപടിഇല്ലാതാക്കൂകടിഞ്ഞാണിട്ടാലത് കാറ്റാവണം.
കയറു പൊട്ടിച്ചാല്‍ കടലാവണം.
കാറില്‍പറക്കുമ്പോള്‍ മഴയാവണം.
കരയിലിറങ്ങുമ്പോള്‍ കഥയാവണം.
ഇത് കാറ്റത്തെ വാക്കാകാതിരുന്നെങ്കില് :)
മറുപടിഇല്ലാതാക്കൂഓരോ വരിയും മനോഹരം ..
മറുപടിഇല്ലാതാക്കൂനന്നായി ഭായ്.
വാക്ക് കാറ്റാകാതെ
മറുപടിഇല്ലാതാക്കൂകാറ്റ് വാക്കാക്കാന് നോക്കാം അല്ലെ.
രസായിരിക്കുന്നു.
തിരയൂ സുഹൃത്തേ. കണ്ടെത്തിയാല്‍ അറിയിക്കൂ. ഞങ്ങളും ആ പുതുലോകവാഴ്ചയില് പങ്കുചേരാം.
മറുപടിഇല്ലാതാക്കൂഎന്ത് പറയേണ്ടു !
മറുപടിഇല്ലാതാക്കൂഞാന് എന്ത് പറഞ്ഞാലും ഈ എഴുത്തിന് ശരിയായ ഒരു നിരൂപണം ആവില്ല .
ഭാവുകങ്ങള്‍ .
മുഹമ്മദ് ഭായ് കവിത നന്നായി .
മറുപടിഇല്ലാതാക്കൂവളരെ നല്ല കവിത നല്ല ശൈലി,ലിപികള്‍ ... നന്നായിടുണ്ട് .............ആശംസകള്‍
മറുപടിഇല്ലാതാക്കൂചിന്തയാകുന്ന കാറ്റില്‍ വന്ന നല്ല വരികള്‍ ഇഷ്ടമായി ചെറിയാക്ക ..ആശംസകള്‍
മറുപടിഇല്ലാതാക്കൂകാറ്റിനെപോലൊരു വാക്കുണ്ടാവോ മാഷേ...
മറുപടിഇല്ലാതാക്കൂഉണ്ടാവട്ടെ...
ആശംസകൾ.
:)
മറുപടിഇല്ലാതാക്കൂകാത്തിരിപ്പിനൊരു കൂട്ടിരിക്കാന്‍
മറുപടിഇല്ലാതാക്കൂകാറ്റിനെപ്പോലും തടയുന്നതെന്താവണം..?
പുതുമണ നിരാസത്തില്‍
ശ്വാസമെടുപ്പു തന്നെയുമസഹ്യം.!
നന്മകളിലേക്ക് നയിക്കുന്ന വാക്കുകള്‍ ..കവിതയും ഏറെ ഇഷ്ടായി ട്ടോ..ആശംസകള്‍ ..
മറുപടിഇല്ലാതാക്കൂകാറ്റിനെപ്പോലൊരു വാക്കുണ്ടെങ്കില്‍
മറുപടിഇല്ലാതാക്കൂകാടിനെ തൊട്ടു വിളിച്ചുണര്‍ത്താം.
കടലിനെ മടിയില്‍ പിടിച്ചിരുത്താം.
മലയുടെ നെറുകയില്‍ ഉമ്മ വക്കാം.
പുഴയുടെ പാട്ടിന് ചുവടുവക്കാം.
മഴയുടെ കൊലുസിന് താളമിടാം.
എത്ര മനോഹരമായ വരികള്‍.
നാമെല്ലാം അങ്ങനെ ഒരു വാക്കിനെ കൊതിക്കുന്നു. അങ്ങനെ ഒരു വാക്കാകാന്‍, അല്ല കാറ്റാകാന്‍.
മറുപടിഇല്ലാതാക്കൂകാറ്റിനെപ്പോലൊരു വാക്കുണ്ടെങ്കില്‍ !
മറുപടിഇല്ലാതാക്കൂനല്ലവരികള്............
പറന്നു പോയ വാക്ക് ?
മറുപടിഇല്ലാതാക്കൂഇതുപോലെ ചിന്ത നിറയും മനസ്സുണ്ടെങ്കില്‍ ഞാന്‍ ഒരു കവിയായി മാറിയെനേം
മറുപടിഇല്ലാതാക്കൂനല്ല വരികള്‍ ഇഷ്ടമായി
കാറ്റ് - എത്താത്ത സ്ഥലമില്ല, തലോടാത്ത വസ്തുക്കളില്ല, സര്‍വവ്യാപി. അതുപോലെയാണ് വാക്ക്/വാക്കുകള്‍ എങ്കില്‍.... എന്തൊരു ഭാവന...
മറുപടിഇല്ലാതാക്കൂവളരെ ഇഷ്ട്ടമായി... കാറ്റിനെ പോലൊരു വാക്ക് .... നല്ല ചിന്തകള്‍ക്ക് അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂകാറ്റിനെപ്പോലെ............
മറുപടിഇല്ലാതാക്കൂആശംസകള്