വാനസ്പത്യം


കാറ്റടിക്കില്ല, മഴ പെയ്യില്ല
കറുത്തു കഴിഞ്ഞാല്‍ 
കാടുപിടിക്കുന്ന, കല്ലിലും 
മരത്തിലുമുള്ള കൂടുകളില്‍ 
കാക്ക കരഞ്ഞാലും 
കാതുകേള്‍ക്കില്ല,
കതക് തുറന്നാലും കണ്ണുകാണില്ല.
ജനിതക, ജാതക ദോഷങ്ങള്‍ 
      
വനവാസ ദുരിതങ്ങളാല്‍  
പിഴച്ചു പോയ വഴികള്‍ 
അപവാദ ഭയത്താല്‍ 
അടച്ചിട്ട പൂമുഖം  
പ്രവാസ ദുഃഖങ്ങള്‍ 
വിളമ്പുന്ന പകല്‍   
അഗ്നിപരീക്ഷണങ്ങളില്‍ 
ഉരുകിയ ഉടല്‍
ആത്മസമര്‍പ്പണങ്ങളില്‍ 
അടിതെറ്റിയ നടത്തം     
കടക്കണ്ണില്‍ പുരുഷവശ്യം 
കടല്‍നാക്കില്‍ വിദ്വേഷം.
പുകമറകളില്‍ പൂഴ്ത്തിവച്ച    
പൂത്തുകായ്ക്കാനുള്ള മോഹം.

പുറത്തുകാണുമ്പോള്‍ ഗൃഹാരാമം 
അകത്തു ചെല്ലുമ്പോള്‍ മഹാരണ്യം.
വാസ്തുശാസ്ത്രവിധിപ്രകാരം
ഒരാജീവനാന്തം
വാര്‍ത്തുവയ്ക്കപ്പെട്ടവയുടെ
പുരാവൃത്തം.
25 coment�rios :

25 അഭിപ്രായങ്ങൾ:

 1. ജനിതക, ജാതക ദോഷങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 2. പുറത്തുകാണുമ്പോള്‍ ഗൃഹാരാമം
  അകത്തു ചെല്ലുമ്പോള്‍ മഹാരണ്യം....
  ശക്തമായ പ്രമേയം, അവതരണം.

  മറുപടിഇല്ലാതാക്കൂ
 3. കാതുകേള്‍ക്കില്ല,
  കതക് തുറന്നാലും കണ്ണുകാണില്ല.
  ജനിതക, ജാതക ദോഷങ്ങള്‍

  നന്നായി എഴുതി
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. വനവാസ ദുരിതങ്ങളാല്‍
  പിഴച്ചു പോയ വഴികള്‍
  അപവാദ ഭയത്താല്‍
  അടച്ചിട്ട പൂമുഖം
  പുകമറകളില്‍ പൂഴ്ത്തിവച്ച
  പൂത്തുകായ്ക്കാനുള്ള മോഹം.!!!! oru verum pennu!!!

  വാര്‍ത്തുവയ്ക്കപ്പെട്ടവയുടെ
  പുരാവൃത്തം..........Kudumbam!!!

  മറുപടിഇല്ലാതാക്കൂ
 5. പുറത്തുകാണുമ്പോള്‍ ഗൃഹാരാമം
  അകത്തു ചെല്ലുമ്പോള്‍ മഹാരണ്യം.
  വാസ്തുശാസ്ത്രവിധിപ്രകാരം
  ഒരാജീവനാന്തം
  വാര്‍ത്തുവയ്ക്കപ്പെട്ടവയുടെ
  പുരാവൃത്തം.

  പവാസ ദുഖമാണോ ?
  പ്രകൃതിയുടെ ദുഖമാണോ ?
  കവിതയിൽ നിഴലിക്കുന്നതെന്ന്
  തിരിച്ചറിയാൻ കഴിയുന്നില്ല.
  ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 6. കവിത പൂര്‍ണ്ണമായി മനസ്സിലായില്ല.

  മറുപടിഇല്ലാതാക്കൂ
 7. കുറെ ചിന്തിച്ചു വേണം മനസ്സിലാക്കാന്‍

  മറുപടിഇല്ലാതാക്കൂ
 8. ഒരു ക്ലിക്കിൽ തീരുമാനിക്കപ്പെടുന്നു..പലതും,പലപ്പോഴും...
  ഒരുമിച്ചൊഴുകുക തന്നെ നല്ലത്.അനാവശ്യമായ കൈവഴികൾക്ക് പ്രസക്തിയില്ലാതെ വരുമപ്പോൾ.

  വിവരസാങ്കേതിക വിദ്യയും വളർന്നുകൊണ്ടിരിക്കുന്നു... കണ്ടറിയാം..

  ശുഭാശംസകൾ....   

  മറുപടിഇല്ലാതാക്കൂ
 9. വിധി എന്ന രണ്ടക്ഷരത്തില്‍ അവസാനിപ്പിപ്പിക്കുന്ന
  വെറും വാര്ത്തുവെക്കലുകള്‍
  ചിത്രം കഥ പറയുന്നു.

  മറുപടിഇല്ലാതാക്കൂ
 10. പ്രവാസികളുടെ ഭാര്യമാരുടെ ആത്മ ദു:ഖം....

  മറുപടിഇല്ലാതാക്കൂ
 11. പുറത്തുകാണുമ്പോള്‍ ഗൃഹാരാമം അകത്തു ചെല്ലുമ്പോള്‍ മഹാരണ്യം. വാസ്തുശാസ്ത്രവിധിപ്രകാരം ഒരാജീവനാന്തം വാര്‍ത്തുവയ്ക്കപ്പെട്ടവയുടെ പുരാവൃത്തം.

  ഭാവസാന്ദ്രമായ വരികൾ........

  മറുപടിഇല്ലാതാക്കൂ
 12. പുകമറകളില്‍ പൂഴ്ത്തിവച്ച
  പൂത്തുകായ്ക്കാനുള്ള മോഹം.

  പുറത്തുകാണുമ്പോള്‍ ഗൃഹാരാമം
  അകത്തു ചെല്ലുമ്പോള്‍ മഹാരണ്യം.
  വാസ്തുശാസ്ത്രവിധിപ്രകാരം
  ഒരാജീവനാന്തം
  വാര്‍ത്തുവയ്ക്കപ്പെട്ടവയുടെ
  പുരാവൃത്തം.
  ഭാവതീവ്രതയുള്ള വരികള്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 13. ആദ്യം പൂവുണ്ടാകും പിന്നീട് അതിൽ നിന്നും കായുണ്ടാകും.ശേഷം അതു പഴുത്ത് മാമ്പഴമാകും.കവിതയാകും.നാം അതു ഭുജിക്കും.നിർവൃതി പൂകും.ഈ വാനസ്പത്യം അവിടം വരെ പോകുന്നില്ല്ല.ഇടക്കുവച്ച് നിർത്തി.അതെന്തായിരുന്നു?

  മറുപടിഇല്ലാതാക്കൂ
 14. നന്നായി എഴുതി ഇക്കാ, ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 15. "വാനസ്പത്യം"....ഒന്നു കറക്കി.ആശയം പല തലത്തിലേക്കും പരക്കുന്നുണ്ട്.(അതാണല്ലോ കവിത )ശരിയായാലും തെറ്റിയാലും ഒരു വ്യാഖ്യാനശ്രമം നടത്തട്ടെ !
  ____________'കറുത്തു കഴിഞ്ഞാല്‍ '-ഒരു സ്ത്രീയുടെ ജനിതക,ജാതക ദോഷങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു.ബാക്കി അവസാന വരികളിലും വ്യക്തം.മൊത്തത്തില്‍ 'വിരിഞ്ഞു കായ്ക്കുന്ന' ഒരു സ്ത്രീ യുടെ മൊത്തം യാതനകള്‍ വിടര്‍ന്നു വരുമ്പോലെ!!
  അഭിനന്ദനങ്ങള്‍!! !

  മറുപടിഇല്ലാതാക്കൂ
 16. അക്ഷരങ്ങള്‍ അടയാളപ്പെടുത്തുന്നു ഭാവ സാന്ദ്രമായ കാവ്യത്തെ ആശംസകള്‍ ചെറിയാക്കാ

  മറുപടിഇല്ലാതാക്കൂ
 17. ജനിതക, ജാതക ദോഷങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 18. അകത്തു ചെല്ലുമ്പോള്‍ മഹാരണ്യം.
  ഇതാരിക്കാം സത്യം.നന്നായി എഴുതി... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 19. സൂപര്‍
  നന്നായി എഴുതിയിരിക്കുന്നു
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 20. കവിത കൊള്ളാം ഇക്കാ ..
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.