കാത്തിരിപ്പ്

ല്ലുവച്ചതും കണ്ണുവച്ചതും    
വട്ടത്തിലും ചതുരത്തിലും
വളര്‍ന്നു വലുതായി
ചിലപ്പോളൊക്കെയീവീടിന്‍റെ
ഉത്തരം മുട്ടുന്നുണ്ട്. 
 
കാട്ടിലേക്കു കല്ലെറിഞ്ഞും 
മലയിലേക്കു കണ്ണെറിഞ്ഞും
മാറിമാറി ചുമക്കുന്നുണ്ട്,
നീയും ഞാനുമതിന്‍റെ
മേല്‍ക്കൂര.

അരക്കില്ലം പോലെ
എരിയുന്നോരകവും 
കപ്പല്‍വീട് പോലെ 
ഉലയുന്നോരുടലും,

അകത്തും പുറത്തും
കാണിക്കാനാവാതെ
പൂമുഖത്തു കൊത്തിവച്ചതാണ്
വാതില്‍പ്പടിയിലിടക്കുള്ള
ഈയിരുത്തങ്ങള്‍ .




17 coment�rios :

17 അഭിപ്രായങ്ങൾ:

  1. നല്ല കവിത ...ഭാഷയും ..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. അകത്തും പുറത്തും
    കാണിക്കാനാവാതെ
    പൂമുഖത്തു കൊത്തിവച്ചതാണ്
    വാതില്‍പ്പടിയിലിടക്കുള്ള
    ഈയിരുത്തങ്ങള്‍.
    -അസ്സൽ... അസ്സൽ... ഹ്രസ്വം എന്നതിനാൽ അതിലേറെ ഹൃദ്യം. പഴയ കവിതകളെ അപേക്ഷിച്ച് കാവ്യഭാഷയിൽത്തന്നെയുള്ള കവിതയൊഴുക്ക്. ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  3. അരക്കില്ലം പോലെ
    എരിയുന്നോരകവും
    കപ്പല്‍വീട് പോലെ
    ഉലയുന്നോരുടലും,

    അവസ്ഥ അതിഭീകരമാണ്. കവിത നന്നായിരിക്കുന്നു, ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. പൂമുഖത്തെ ഇരിപ്പിൽ എല്ലാമുണ്ട്, ഏറെ ഇഷ്ടമായി ഈ കവിത!

    മറുപടിഇല്ലാതാക്കൂ
  5. muhammad ..nalla kavitha...by the by thankal ezhumangad aduthano thamasam...?

    മറുപടിഇല്ലാതാക്കൂ
  6. എന്റെ അടുത്ത നാട്ടുകാരനായതു കൊണ്ട് മാത്രമാണ്‌ ഇവിടെയൊന്ന് എത്തിനോക്കാന്‍ തോന്നിയത്. അതു കൊണ്ട് നല്ലൊരു കവിത വായിക്കാനായി.
    "അരക്കില്ലം പോലെ
    എരിയുന്നോരകവും
    കപ്പല്‍വീട് പോലെ
    ഉലയുന്നോരുടലും,"
    ഇതത്ര ഇഷ്ടമായില്ലങ്കിലും
    "അകത്തും പുറത്തും
    കാണിക്കാനാവാതെ
    പൂമുഖത്തു കൊത്തിവച്ചതാണ്
    വാതില്‍പ്പടിയിലിടക്കുള്ള
    ഈയിരുത്തങ്ങള്‍."
    എന്ന ഈ അവസാന വരികള്‍ ഹൃദ്യം ..നന്ദി

    മറുപടിഇല്ലാതാക്കൂ
  7. പൂമുഖ പടിയിലെ ഈ ഇരുത്തം.ഇതിലുണ്ട് എല്ലാം അല്ലെ.

    മറുപടിഇല്ലാതാക്കൂ
  8. രമേശ്‌,അനിലന്‍,നിശാസുരഭി,ശ്രീനാഥന്‍,പാപ്പാത്തി,മുംസി,ശ്രീദേവി..ഇവടെ വന്നതിലും വായിച്ചതിലും സന്തോഷം. അഭിപ്രായങ്ങള്‍ക്കു വളരെ നന്ദി.
    പാപ്പാത്തി..മുല്ലക്കല്‍ അമ്പലത്തിന്‍റെ പടിഞ്ഞാറ്..

    മറുപടിഇല്ലാതാക്കൂ
  9. ആശകളും ആശങ്കകളും ഉള്ള കാത്തിരുപ്പ്. നന്നായി. മനോഹരമായി.

    മറുപടിഇല്ലാതാക്കൂ
  10. അകത്തും പുറത്തും
    കാണിക്കാനാവാതെ
    പൂമുഖത്തു കൊത്തിവച്ചതാണ്
    വാതില്‍പ്പടിയിലിടക്കുള്ള
    ഈയിരുത്തങ്ങള്‍. കവിത ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  11. പറയാതെ പറയുന്ന വിങ്ങിനിറയുന്ന വിചാരങ്ങൾ... കവിത നന്നായി.

    മറുപടിഇല്ലാതാക്കൂ
  12. കാട്ടിലേക്കു കല്ലെറിഞ്ഞും
    മലയിലേക്കു കണ്ണെറിഞ്ഞും
    മാറിമാറി ചുമക്കുന്നുണ്ട്,
    നീയും ഞാനുമതിന്‍റെ
    മേല്‍ക്കൂര.

    നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  13. ഭാഷക്കും പ്രമേയത്തിനും പുതുമയുണ്ട്. ഗുഡ്

    മറുപടിഇല്ലാതാക്കൂ
  14. പരസ്പ്പര പൊരുത്തങ്ങള്‍ നല്ല ആശയം വിശുന്ന കവിത

    മറുപടിഇല്ലാതാക്കൂ
  15. Othiriyonnum enikku manassilayilla enikkengilum,
    Ithiri aashankayode njan chodikkatte...അരക്കില്ലം പോലെ
    എരിയുന്നോരകവും, കപ്പല്‍വീട് പോലെ, ഉലയുന്നോരുടലും Enthina ithra aashanka? :-))

    മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.