മരപ്പാട്ട്




കാറ്റിനെ കാത്തിരിക്കുന്ന മരങ്ങൾ 
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട 
മനുഷ്യരേപ്പോലെത്തന്നെ,
കൈവിരൽത്തുമ്പിൽ
പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ..

മരങ്ങളെന്നു വിളിക്കാൻ പറ്റുമോ 
മനുഷ്യരില്ലാത്ത നാട്ടില്‍ 
കാടും മേടുമെല്ലാം
കാമക്രോധമുറങ്ങുന്ന
പാതിരാക്കണ്ണുകൾ തുറിക്കുമ്പോള്‍ 

അടിവേരുകളിളകിയ
തണൽ മരങ്ങളിലും
പൊതുവഴികളിലെ
തളിർക്കാച്ചില്ലകളിലും
കരിങ്കുയിലുകളുടെ നൊമ്പരങ്ങളും
മഴച്ചാർത്തുകൾക്കായി നിലാവിൻ
നെടുവീർപ്പുകളും
ചിറകടിച്ചകലുന്ന ചിത്രശലഭങ്ങളും
ഇരുളിലേക്കിടക്കിടെ
ചേർത്തു വക്കുന്ന
ഇലക്കാതുകളും
അതിലാർത്തു പെയ്യുന്ന,
പോയ കാലത്തിൻ ഞാറ്റുവേലകളും..


കേൾക്കുന്നുണ്ടൊരു
കാതമകലെ
പീളക്കണ്ണുകൾ തെളിയാത്ത
പച്ചപ്പാവമൊരു
വയസ്സന്‍ കുന്നിന്റെ കുളമ്പടിയും..


ചാരമായ് കത്തിത്തീർന്ന
ചന്ദനച്ചിതകളിൽ
പുന്നെല്ലിൻ പാടത്തിന്റെ
ശവദുർഗ്ഗന്ധങ്ങളും..


ചൊറിച്ചേമ്പിലകളിൽ
നീറിപ്പിടഞ്ഞാടുന്ന
പോയൊരോണക്കാലത്തിൻ
മുത്തശ്ശിക്കിനാവുകളും..


ഉടലുടുപ്പുകൾ ഉപേക്ഷിച്ചു പോയ
മണൽപ്പുഴപ്പരപ്പിൻ നിഴൽപ്പറ്റി
മലിന ജലസംഭരണികളുടെ
മരണ സ്പന്ദനങ്ങളും.


നിർഭാഗ്യജീവിതത്തിൻ
മൂകാന്ധകാരം നീളെ..
വീണു ചിതലരിക്കുകയാണതിൽ
വന്ധ്യ വനവസുന്ധര ജാതകം.




# മൊബൈൽ വഴിയുള്ള എഴുത്തും പോസ്റ്റും അതിൻെറ പരിമിതികളും.

16 coment�rios :

16 അഭിപ്രായങ്ങൾ:

  1. കേൾക്കുന്നുണ്ടൊരു
    കാതമകെല
    കണ്ണ് കാണാനാവാതെ
    കാലിടറി വീണുപോയൊരു
    വയസ്സന്‍ കുന്നിന്റെ കുളമ്പടി

    മൊബൈല്‍ വഴിയായതിനാല്‍ ഉള്ള ചില ചെറിയ അക്ഷരക്കുഴപ്പങ്ങള്‍
    ഉണ്ടങ്കിലും കവിതയുടെ ഭംഗിയും ഭാവനയും ശക്തിയും മേലെ തന്നെ.

    മറുപടിഇല്ലാതാക്കൂ
  2. മൊബൈല്‍ വഴിയായാലും ആശയം തെറ്റിയില്ല. അതല്ലേ കാര്യം!!

    മറുപടിഇല്ലാതാക്കൂ
  3. വളരെ നല്ല ആശയം..
    ഇഷ്ടമായി കവിത.

    മറുപടിഇല്ലാതാക്കൂ
  4. നല്ല ആശയം ,നന്നായി എഴുതി .

    മറുപടിഇല്ലാതാക്കൂ
  5. 'മൊബൈല്‍ വഴിയുള്ള പോസ്റ്റും അതിന്‍റെ പരിമിതികളും' ഒരു നല്ല കവിയെ തടയില്ലെന്ന വിശ്വാസമുണ്ട്‌.നന്മയുടെ ആ അനുഗ്രഹീത അനര്‍ഗ്ഗള പ്രവാഹത്തിനു ഒന്നും പ്രതിബന്ധങ്ങളല്ല.മനുഷ്യ കരങ്ങളില്‍ കാലം ചെയ്യുന്ന കുതൂഹലങ്ങള്‍ നന്നായി വരച്ചിട്ടു.മനുഷ്യ മരവും മരമനുഷ്യനും.....തല വെട്ടുന്ന പ്രതിക്കാഴ്ചകള്‍ അസ്സലായി.

    മറുപടിഇല്ലാതാക്കൂ
  6. കവിത ഇഷ്ടപ്പെട്ടു.
    നന്നായിരിക്കുന്നു മാഷെ
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. എല്ലാ അഭിപ്റായങ്ങ്ൾക്കും വളെരയധികം നന്ദി ..

    മറുപടിഇല്ലാതാക്കൂ
  8. വന്ധ്യ വന വസുന്ധര ജാതകം.. വസുന്ധരയുടെ ദുർവിധി നല്ല പ്രതീകാത്മകതയോടെ വർണ്ണിച്ചിരിക്കുന്നു.

    േചമ്പിലകളിൽ നീറിപ്പിടിഞ്ഞു
    വീഴാൻ തുടിക്കുന്നു
    േപാെയാേരാണക്കാലത്തിന്െറ
    രണ്ടു മുത്തശ്ശിക്കണ്ണുകൾ

    മനോഹരം !!

    മറുപടിഇല്ലാതാക്കൂ
  9. കേൾക്കുന്നുണ്ടൊരു
    കാതമകെല
    കണ്ണ് കാണാനാവാതെ
    കാലിടറി വീണുപോയൊരു
    വയസ്സന്‍ കുന്നിന്റെ കുളമ്പടി Manoharam!

    മറുപടിഇല്ലാതാക്കൂ
  10. അടിവേരുകളിളകിയ തണൽ മരങ്ങളുടെ പൊതുവഴികളിൽ
    തളിർക്കാച്ചില്ലകളിലെ കരിങ്കുയിലുകളുടെ നൊമ്പരം.

    മറുപടിഇല്ലാതാക്കൂ
  11. നല്ല കവിതക്ക് ഒഴുകിവരാൻ ഒന്നും തടസ്സമല്ല

    മറുപടിഇല്ലാതാക്കൂ
  12. É para mim uma honra acessar ao seu blog e poder ver e ler o que está a escrever é um blog simpático e aqui aprendemos, feito com carinhos e muito interesse em divulgar as suas ideias, é um blog que nos convida a ficar mais um pouco e que dá gosto vir aqui mais vezes.
    Posso afirmar que gostei do que vi e li,decerto não deixarei de visitá-lo mais vezes.
    Sou António Batalha.
    PS.Se desejar visite O Peregrino E Servo, e se ainda não segue pode fazê-lo agora, mas só se gostar, eu vou retribuir seguindo também o seu.
    Que a Paz e saúde esteja no seu coração e no seu lar.
    http://peregrinoeservoantoniobatalha.blogspot.pt/

    മറുപടിഇല്ലാതാക്കൂ
  13. "കാറ്റിനെ കാത്തിരിക്കുമ്പോൾ
    മരങ്ങൾ പ്രിയപ്പെട്ടവരെ
    നഷ്ടപ്പെട്ട മനുഷ്യരേപ്പോലെത്തന്നെ......"

    കാണുകയാണ് ഞാന്‍ ആ നില്‍പ്പ്, കാത്തിരിപ്പ്‌...


    മറുപടിഇല്ലാതാക്കൂ
  14. "ചിറകടിച്ചകലുന്ന ചിത്രശലഭങ്ങളും
    ഇരുളിലേക്കിടക്കിടെ
    ചേർത്തു വക്കുന്ന
    ഇലക്കാതുകളും
    അതിലാർത്തു പെയ്യുന്ന,
    പോയ കാലത്തിൻ ഞാറ്റുവേലകളും.."ഈ വരികളെല്ലാം ഇത്ര മനോഹാരം !

    മറുപടിഇല്ലാതാക്കൂ
  15. " ചൊറിച്ചേമ്പിലകളില്‍
    നീറിപ്പിടഞ്ഞാടുന്ന
    പോയൊരോണക്കാലത്തിന്‍
    മുത്തശ്ശിക്കിനാവുകളും...."

    നല്ല കവിത ,നല്ല വരികള്‍ ..ഇനിയും എഴുതുക ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.