കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത


മുരിങ്ങ മരത്തിന്റെ കൊമ്പില്‍
കൂകാറുണ്ടൊരു കാ.. കാ..

മുവ്വാണ്ടന്‍ മാവിന്‍റെ തുമ്പില്‍
കുറുകാറുണ്ടൊരു കൂ.. കൂ..

കണ്ടാല്‍ കറുത്തവനെന്നും
കാ.. കാ.. എന്നു കരഞ്ഞു

കാണാന്‍ കൊതിച്ചവളെന്നും
കൂ.. കൂ.. എന്നു ചിലച്ചു

കാണാപ്പുറങ്ങളിലെന്നും
കാ.. കാ..ക്കുണ്ടൊരു കണ്ണ്

കരിനാക്കുകാരിക്ക് വമ്പ്
കുറുമൊഴിക്കഴകിന്റെ ഹുങ്ക്  


കാ.. കാ.. കരഞ്ഞു വെളുക്കും
കാ.. കാ.. കുളിച്ചു കറുക്കും

കാ.. കാ.. മലര്‍ന്നു പറക്കും
കൂ.. കൂ.. കിടന്നു ചിരിക്കും

കാ.. കാ.. കൂടൊന്നു കൂട്ടി
കൂ.. കൂ അതു കണ്ടു കുറുകി

കണ്ടത് കാക്കാക്കൂട്
കൊതിച്ചത് കിളിക്കൂട്

കാ.. കാ.. കാടുകള്‍ ചുറ്റി
കാ.. കാ.. നാടുകള്‍ ചുറ്റി

കാ.. കാ.. കൂട് മിനുക്കി
കൂ.. കൂടകം കണ്ടു കുറുകി

കണ്ടത് കാക്കാക്കൂട്
കൊതിച്ചത് കുരുവിക്കൂട്

കാ.. കാ.. കരഞ്ഞു പറന്നു
കാ.. കാ.. കടല് കടന്നു

കൂ.. കൂ.. പറന്നു കളിച്ചു
കൂ.. കൂ.. കുറുകി രസിച്ചു

കാ.. കാ.. കൊട്ടാരം കെട്ടി
കൂ.. കൂ.. അത് കണ്ടു ഞെട്ടി

കണ്ടത് സ്വര്‍ണ്ണക്കൂട്
കൊതിച്ചത് കുഞ്ഞാറ്റക്കൂട്

കാ.. കാ.. കരഞ്ഞു പറന്നു
കൂ.. കൂ.. കൊതിച്ചു കൊണ്ടിരുന്നു

കാ.. കാ.. പറന്നു തളര്‍ന്നു
കൂ.. കൂ.. കുറുകിക്കൊണ്ടിരുന്നു.

35 coment�rios :

35 അഭിപ്രായങ്ങൾ:

  1. കൊള്ളാല്ലോ :)

    രസകരം... വരികളും ലൈവായി ടൈപ്പ് ചെയ്യപ്പെടുന്ന രീതിയും...

    മറുപടിഇല്ലാതാക്കൂ
  2. padupedan pavam kakka....preethi muzhuvan kuyilinu....vallatha nerikedu thanne...

    മറുപടിഇല്ലാതാക്കൂ
  3. അല്പം വ്യത്യസ്തമായ കവിതയാണല്ലോ. വായന അടയാളപ്പെടുത്തുന്നു

    മറുപടിഇല്ലാതാക്കൂ
  4. കാ കാ കൂട്ടില്‍
    കൂ കൂ മുട്ട

    മറുപടിഇല്ലാതാക്കൂ
  5. ബ്ലോഗ് തുറന്നപ്പോൾ ആദ്യം കണ്ണിൽപ്പെട്ടത് ശ്രീ,അനുരാജ്,ഡോ.പി.മാലങ്കോട് എന്നിവരാ. പെട്ടെന്ന് ദാ പൊഴിഞ്ഞു വീഴുന്നു, അവർക്കും മീതേ കവിതപ്പളുങ്കുകൾ..!! ഹ..ഹ..ഹ.. പുതുമയുള്ള അവതരണം. ലൈവ് തന്നെ.ഇഷ്ടമായി.


    ശുഭാശംസകൾ സർ....

    മറുപടിഇല്ലാതാക്കൂ
  6. ഒരു കീ....കീ....ക്ക്‌ കൂടി ഇടം കൊടുക്കാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  7. ഈ സൂത്രം കൊള്ളാം.......

    മറുപടിഇല്ലാതാക്കൂ
  8. കവിത യുടെ ഫ്ലാഷ് ബ്രേക്ക്‌ന്യൂസ്‌ അനുഭവം കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  9. നന്നായിരിക്കുന്നു മാഷെ
    കാ..കാ..പറന്നും
    കൂ..കു..കുറുകിയും
    രസിപ്പിച്ചല്ലോ!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  10. നിര്‍മ്മലം, സത്യസന്ധം

    മറുപടിഇല്ലാതാക്കൂ
  11. ശ്രീ..
    അനുരാജ്..
    ഡോക്ടര്‍ പി ആലങ്കോട്..
    ഷാജു അത്താണിക്കല്‍ ..
    ഇ എ സജിം തട്ടത്തുമല..
    അജിത്ത്..
    സൌഗന്ധികം..
    മധുസൂദനന്‍ പിവി..
    പ്രദീപ്‌ കുമാര്‍ ..
    മൊയ്തീന്‍ അങ്ങാടിമുഗര്‍ ..
    ബൈജു മനിയങ്കാല..
    സിവി തങ്കപ്പന്‍ ..
    കാട്ടില്‍ അബ്ദുള്‍ നിസാര്‍ ..
    വരവിനും വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  12. ഇക്കാ ഈ
    കാക്കക്കവിത
    കൊള്ളാല്ലോ !
    അതും പുതിയൊരു
    ശൈലിയിൽ,
    ജീവനുള്ള വരികൾക്കു
    വീണ്ടും ജീവൻ വെക്കുന്ന
    ഈ രീതി കൊള്ളാല്ലോ!!!
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  13. കവിത നന്നായി, ഇതിന്റെ സൂത്രം പറഞ്ഞുതരാമോ?

    മറുപടിഇല്ലാതാക്കൂ
  14. പുതുമ നിരഞ്ഞതും മനോഹരവും

    മറുപടിഇല്ലാതാക്കൂ
  15. ഇത് ഒന്നൊന്നര കവിതയായി..ഇതിന്റെ സൂത്രം കൂടി ഒന്നു പറയാമോ ?

    മറുപടിഇല്ലാതാക്കൂ
  16. ഗംഭീരമായി. ഏറെ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  17. കാ കാ കരഞ്ഞും
    കൂ കൂ കൂകിയും
    കാലം കഴിഞ്ഞു..!!

    മറുപടിഇല്ലാതാക്കൂ
  18. ലൈവായി ടൈപ്പ് ചെയ്യപ്പെടുന്ന രീതി നന്നായിരിക്കുന്നു

    വരികളും

    മറുപടിഇല്ലാതാക്കൂ
  19. കവിത കൊള്ളാം. ടി.വികളോട് മത്സരിക്കാനാണോ ഈ പുതുമ.
    വേണമല്ലോ ഒരു ചെയ്ഞ്ച്. എന്നാലും വേണോ..

    മറുപടിഇല്ലാതാക്കൂ
  20. P V Ariel,
    mini/മിനി,
    Salam,
    ബഷീര്‍ പി.ബി.വെള്ളറക്കാട്‌,
    ബിലാത്തിപട്ടണം Muralee Mukundan,
    keraladasanunni,
    majeed alloor,
    Nalina,
    എം.അഷ്റഫ്..
    വായനക്കും വിലയേറിയ അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.








    മറുപടിഇല്ലാതാക്കൂ
  21. ഇതു കലക്കി -ഈ കവിതയും അതിന്‍റെ ഒഴുക്കും സാങ്കേതിക വിസ്മയങ്ങളും!!

    മറുപടിഇല്ലാതാക്കൂ
  22. തികച്ചും വ്യത്യസ്തമായ അനുഭവം .
    സാങ്കേതിക വിദ്യകൾ മനോഹരമായി കവിതയിലും ഉപയോഗിക്കുന്നതിൽ ഇത്തരം പരീക്ഷണം വിജയിക്കുന്നു . വളരെ സന്തോഷം . ഒപ്പം ആശംസകളും .

    മറുപടിഇല്ലാതാക്കൂ
  23. vyathyasthamaaya oru sankethika pareekshanam

    nalla oru kutti kavitha

    മറുപടിഇല്ലാതാക്കൂ
  24. കലക്കി ഇക്ക.
    കാ കാ കൂ കൂ എന്ന് ഉറക്കെ പാടി രസമുണ്ട്.

    മറുപടിഇല്ലാതാക്കൂ
  25. ഇഷ്ടപ്പെട്ടൂ,കവിതയും സങ്കേതവും !!

    മറുപടിഇല്ലാതാക്കൂ
  26. ഇഷ്ടപ്പെട്ടൂ,കവിതയും സങ്കേതവും !!

    മറുപടിഇല്ലാതാക്കൂ
  27. Njan mobilil anu vayichathu athinal live ariyan kazhinjilla...kavitha nannayitund

    മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.