കൊത്തിവെക്കപ്പെട്ട ജന്മങ്ങള്‍















രുവീട്ടിയുടെ തടിയിലാണ്
മൂത്താശാരിയുടെ പണി.
കടഞ്ഞു പിടിപ്പിച്ച കൈയും കാലും
കണ്ണുപറ്റുന്ന കൊത്തും പണിയും
നാലുകെട്ടിന്റെ നടുമുറ്റത്തിനൊക്കും
ഊണുമേശയുടെ മുഖവട്ടം.

നടുത്തളത്തില്‍ എടുത്തിട്ടാലതില്‍ 
നഗരത്തിലെ തിരക്കു തുടങ്ങും
പകലും രാത്രിയുമെല്ലാം
പഞ്ചനക്ഷത്രത്തിളക്കം
വിഭവസമൃദ്ധിക്കു നടുവില്‍ 
വിസ്താര ഭയമുള്ള കിടപ്പ്
ഘടികാരസൂചികള്‍ക്കിടയില്‍  
ഗതകാലസ്മരണകളുടെ കിതപ്പ്.

ഊണുമേശയിലെ ഉളിത്തിളക്കത്തില്‍

വീടെല്ലാം ഉറക്കത്തില്‍ വീഴുമ്പോഴും
നട്ടുച്ചയും നട്ടപ്പാതിരയുമില്ലാതെ
മൂത്താശാരിയുടെ നടവഴികള്‍ 
അടഞ്ഞു കിടക്കുന്ന വാതിലില്‍ മുട്ടി
അയല്‍പ്പക്കത്തുനിന്നയല്‍പ്പക്കത്തേക്ക്
പാതിവെന്തതായാലും വേണ്ടില്ല
പഴങ്കഞ്ഞിയാണെങ്കില്‍ ഇരിക്കും
തൊട്ടുകൂട്ടാനൊരിലയിലിത്തിരി
ഉണക്കച്ചമ്മന്തിയുണ്ടെങ്കില്‍ ചിരിക്കും

ഉടലില്‍ നിന്നും തടിയൂരാനാവാതെ
ആണിക്കാലില്‍ നിന്നാടുമ്പോഴും 
ഉളിപ്പാടുകളുള്ള മുഖവട്ടമളന്നാല്‍   
പട്ടും വളയും കിട്ടിയ ചിരി മാത്രം.


25 coment�rios :

25 അഭിപ്രായങ്ങൾ:

  1. ജീവിത സത്യം. പെരുന്തച്ചന്മാര്‍ അങ്ങനെയാണ്.
    അവര്‍ ഗോപുരങ്ങള്‍ പണിയുന്നു
    തെരുവില്‍ കിടന്നു ഉറങ്ങുന്നു.
    തീന്മേശകള്‍ കൊത്തുന്നു.
    പട്ടിണി അവരെ വിട്ടു പോകുന്നില്ല.
    കൊത്തിക്കഴിഞ്ഞ ദെവീ വിഗ്രഹം അന്യമാകുന്ന പെരുന്തച്ചനെപ്പോലെ.

    മറുപടിഇല്ലാതാക്കൂ
  2. കവിതയുടെയും ശില്പചാതുരിക്കും ഒരു നൂറു ലൈക്ക്.ആശാരി,കൊല്ലന്‍,തട്ടാന്‍... തുടങ്ങി ഒരുപാട് മുഖങ്ങള്‍ ഇതുപോലെ,
    "ഘടികാരസൂചികള്‍ക്കിടയില്‍
    ഗതകാലസ്മരണകളുടെ കിതപ്പായി"കിടപ്പുണ്ട് പുതുമകളുടെ പരിഷ്കാര ലേബലുകളില്‍-.. ...."പേര് കൊത്തിവെക്കപ്പെട്ട്!
    "ഊണുമേശയിലെ ഉളിത്തിളക്കത്തില്‍
    വീടെല്ലാം ഉറക്കത്തില്‍ വീഴുമ്പോഴും
    നട്ടുച്ചയും നട്ടപ്പാതിരയുമില്ലാതെ
    മൂത്താശാരിയുടെ നടവഴികള്‍ ..."
    കാലം മാറ്റുന്ന കോലങ്ങള്‍ !അതോ പെക്കൊലങ്ങളോ?കവിത അതിന്റെ ആശയ ഗരിമയിലും ശില്പ ഭംഗിയിലും വേറിട്ട്ു നില്‍ക്കുന്നു.അഭിനന്ദനങ്ങള്‍ !!

    മറുപടിഇല്ലാതാക്കൂ
  3. ഒന്നുകൂടി പറയാന്‍ വിട്ടു.ബ്ലോഗും ശീര്‍ഷകങ്ങളും മനോഹരം...

    മറുപടിഇല്ലാതാക്കൂ
  4. എല്ലാം ചെയ്തുകൊടുത്ത് കണ്ടിരിക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍
    പതിവുപോലെ സുന്ദരമായ വരികള്‍
    പെട്ടെന്ന് നാട്ടിലെ കൊത്തുപണിക്കാരനായ ആശാരിയെ ഓര്‍ത്തു.
    ശ്രദ്ധിക്കപ്പെടുന്ന നല്ലചിത്രവും തലക്കെട്ടും.

    മറുപടിഇല്ലാതാക്കൂ
  5. കടഞ്ഞു പിടിപ്പിച്ച കൈയും കാലും
    കണ്ണുപറ്റുന്ന കൊത്തും പണിയും......

    മറുപടിഇല്ലാതാക്കൂ
  6. പണിയറിയാവുന്നവര്‍ എല്ലാരും അങ്ങനെ അണെന്നു വിചരിക്കല്ലെ..
    പണിയറിയാവുന്ന ആശാരിമാരും സന്യാസിമാരും ദരിദ്രനാരായണന്മാരായി
    ജീവിക്കണം എന്നു ഒരു പുസ്തകത്തിലും പറഞ്ഞിട്ടില്ല..

    മറുപടിഇല്ലാതാക്കൂ
  7. കമ്മാളൻ കണ്ടത് കണ്ണല്ലങ്കിൽ ചുമ്മാടും കെട്ടി ചുമക്കണം........ആശരിമാരെകുറിച്ചുള്ള പഴയ ഒരു ചോല്ലാണ്

    മറുപടിഇല്ലാതാക്കൂ
  8. നല്ല കവിത.. ഇഷ്ടായി....
    ശുഭാശംസകൾ......

    മറുപടിഇല്ലാതാക്കൂ
  9. ആശാരിമാരിലെ മൂത്താശാരി..

    മറുപടിഇല്ലാതാക്കൂ
  10. ആശാരിയുടെ ദുരിതങ്ങല്‍ക്കെല്ലാം കാരണം ആശാരിചിയാ .
    പണ്ട് മയന്‍ ദേവലോകം പണിതു .ആ മായിക ചാതുരിയ്ല്‍ മതിമയങ്ങി ,ലക്ഷ്മിദേവി മയന്‍ അറിയാതെ പിറകെ പോന്നു .
    ആശാരിച്ചി ലക്ഷ്മിയെ ചൂലെടുതോടിച്ചു എന്നാണു കഥ .

    മറുപടിഇല്ലാതാക്കൂ
  11. നല്ല കവിത.ജീവിതത്തിന്റെ ഉളിപ്പാടുകൾ വീണ മുഖം.സത്യം,തച്ചന്റെ ജീവിതം മുഴുക്കെ കരുകരാപട്ടിണിയെന്നു കണ്ടിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  12. ഇവിടെ ഇത് ആദ്യം ...ബ്ലോഗ്‌ വളരെ മനോഹരം അത് പോലെ ശ്രിഷിടികളും ....ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  13. Moothasariyude jeevitham nirapakittillathathanu kashttapadintethanu.nannayirikkunnu.

    മറുപടിഇല്ലാതാക്കൂ
  14. ഉടലില്‍ നിന്നും തടിയൂരാനാവാതെ
    ആണിക്കാലില്‍ നിന്നാടുമ്പോഴും
    ഉളിപ്പാടുകളുള്ള മുഖവട്ടമളന്നാല്‍
    പട്ടും വളയും കിട്ടിയ ചിരി മാത്രം.

    നിറം പിടിപ്പിച്ചു, ഉളി തലപ്പ്‌ കൊണ്ട് തടികളുടെ മുഖം മിനുക്കി കൂനി നടക്കുന്ന മൂതാശാരിയുടെ മുഖം എന്നും നിറം മങ്ങിയതായിരുന്നു... കാഴ്ചയില്‍ ഇനിയും മറയാത്ത ഒരു മുഖം വീണ്ടും വെളിച്ചത്തിലേയ്ക്കു വരുന്നു ..
    അക്ഷര ജാലങ്ങല്‍ക്കെന്റെ ആശംസകള്‍ മാഷെ....

    മറുപടിഇല്ലാതാക്കൂ
  15. ഇരിപ്പിടത്തില്‍ നിന്നാണിവിടെ എത്തിയത്
    അവധിക്കാലത്ത് പോസ്റ്റ് ചെയ്തതായതുകൊണ്ട് എത്താന്‍ കഴിഞ്ഞില്ല

    മറുപടിഇല്ലാതാക്കൂ
  16. നല്ല കവിതക്കെന്റെ ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  17. ഡിസംബറില്‍ നാട്ടില്‍ ആയിരുന്നു. വന്നതും ചെന്നെയിലേക്ക് പോന്നു. തിരക്കുകള്‍ നിമിത്തം ഈ അഴകുറ്റ കവിത കാണാന്‍ വൈകി.

    ഉടലില്‍ നിന്നും തടിയൂരാനാവാതെ
    ആണിക്കാലില്‍ നിന്നാടുമ്പോഴും
    ഉളിപ്പാടുകളുള്ള മുഖവട്ടമളന്നാല്‍
    പട്ടും വളയും കിട്ടിയ ചിരി മാത്രം

    ബൂലോകത്തെ ഈ മൂത്താശാരിയുടെ ഈ പണിയില്‍ പണിക്കുറ്റം തീര്‍ത്തും ഇല്ലെന്നു പറയുന്നതല്ലേ ഉചിതം ... നല്ല കവിത .. ആശംസകള്‍ നാട്ടുകാരാ..


    മറുപടിഇല്ലാതാക്കൂ
  18. VALLARE NALLA ASAYAM...MANASSIL VARODUNNA ADMAVU...JEEVANULLAPOLLA...KEEP IT UP.

    മറുപടിഇല്ലാതാക്കൂ
  19. നല്ല ആശയം, അവതരണം. ഉള്ളടക്കം വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്നു. ഭാവുകങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  20. നല്ല കവിത,പണിക്കുറ്റം ഒട്ടുമില്ല !!

    മറുപടിഇല്ലാതാക്കൂ
  21. ചിന്തേരിട്ടു മിനുക്കിയ നല്ല കവിതാശിൽപം. ആശാരിക്ക്‌ അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  22. കവിത ഇഷ്ടപ്പെട്ടു.
    ഉള്ളില്‍ കൊത്തിവെയ്ക്കും വരികള്‍,...
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  23. പുതിയ പോസ്റ്റുകളൊന്നുമില്ലേ മൂത്താശാരീ... :)

    മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.