കഥാന്ത്യം
തണുപ്പില്‍ കടല്‍ക്കാക്കകള്‍ പോലെ
പറന്നു വന്നു താണുവണങ്ങിയവര്‍ ,
തീച്ചിറകു മുളച്ച വെള്ളിത്തിരകളായി
ഇരമ്പിക്കലമ്പി വരുന്നത്
കരയിലിരുന്ന് കാണുമ്പോള്‍ ,
അന്ധാളിച്ച അകക്കണ്ണുകളില്‍
തിളച്ചു മറിഞ്ഞു തൂവുന്നത്
ചിപ്പി പെറുക്കുന്നവന്റെ കൌതുകമൊ
ദിക്ക് തെറ്റിയവന്റെ തിടുക്കമൊ അല്ല.
പ്രകാശഗോപുരങ്ങളിലെല്ലാം
പ്രളയത്തിനു സ്വാഗതമോതുന്ന
പ്രാവിന് കൂട്ടങ്ങള്‍
മൌന പ്രാര്‍ത്ഥനയോടെ
കാത്തിരിക്കുമ്പോള്‍ ,
കാവല്‍ നഷ്ടപ്പെട്ട കൂടാരത്തിന് ചുറ്റും
നടുക്കങ്ങളുടെ നടുക്കടലില്‍പ്പെട്ട
അവസാനത്തെ നടത്ത.
കപ്പലിനെ പേടിച്ചൊന്നും ഇനി
അടങ്ങിക്കിടക്കില്ലെന്ന്
കടല്‍ വിളിച്ചു പറയുന്നത്
കാറ്റ് ചെവിയിലെത്തിക്കുന്നു.
തുഴകള്‍ക്കെതിരെ നെഞ്ചു കാണിക്കുന്ന
ഭയരഹിതരായ തിരകളിലൂടെയപ്പോള്‍
കവചിതവാഹനങ്ങള്‍ കവാത്തു നടത്തുന്നു.
കലങ്ങിയ കടല്‍ ..
അതനുഭവിച്ചതിന്റെ തുഴപ്പാടുകളിലൂടെ
അടങ്ങിക്കിടക്കുന്ന അശാന്തിയുടെ
തീരങ്ങളിലേക്കുള്ള അവസാനത്തെ യാത്ര.
കപ്പല്‍ ചാലുകള്‍ തിരഞ്ഞാലും
തെളിവൊന്നും കണ്ടെത്താത്ത
കരയുടെ ചില അടയാളങ്ങള്‍
അതിന്റെ ഉള്ളിലുടഞ്ഞ് ചിതറുന്നു.
അരിച്ചുപെറുക്കിയാലും കിട്ടാത്തതാണ്
കടല്‍മുഖത്ത് ഒട്ടിച്ചു വച്ചിരിക്കുന്നത്
അലറിയകലുന്നവന്റെ കാല്പ്പാടുകളെല്ലാം
അത് പിന്തുടര്ന്നു മായ്ക്കുന്നു.
ഓരോ സുനാമിക്കു ശേഷവും
ചില ഭൂപടങ്ങളില്‍ അതിങ്ങനെയൊക്കെ
അടയാളപ്പെടുത്തി വച്ചിട്ടുണ്ടാകും.
പറന്നു വന്നു താണുവണങ്ങിയവര്‍ ,
തീച്ചിറകു മുളച്ച വെള്ളിത്തിരകളായി
ഇരമ്പിക്കലമ്പി വരുന്നത്
കരയിലിരുന്ന് കാണുമ്പോള്‍ ,
അന്ധാളിച്ച അകക്കണ്ണുകളില്‍
തിളച്ചു മറിഞ്ഞു തൂവുന്നത്
ചിപ്പി പെറുക്കുന്നവന്റെ കൌതുകമൊ
ദിക്ക് തെറ്റിയവന്റെ തിടുക്കമൊ അല്ല.
പ്രകാശഗോപുരങ്ങളിലെല്ലാം
പ്രളയത്തിനു സ്വാഗതമോതുന്ന
പ്രാവിന് കൂട്ടങ്ങള്‍
മൌന പ്രാര്‍ത്ഥനയോടെ
കാത്തിരിക്കുമ്പോള്‍ ,
കാവല്‍ നഷ്ടപ്പെട്ട കൂടാരത്തിന് ചുറ്റും
നടുക്കങ്ങളുടെ നടുക്കടലില്‍പ്പെട്ട
അവസാനത്തെ നടത്ത.
കപ്പലിനെ പേടിച്ചൊന്നും ഇനി
അടങ്ങിക്കിടക്കില്ലെന്ന്
കടല്‍ വിളിച്ചു പറയുന്നത്
കാറ്റ് ചെവിയിലെത്തിക്കുന്നു.
തുഴകള്‍ക്കെതിരെ നെഞ്ചു കാണിക്കുന്ന
ഭയരഹിതരായ തിരകളിലൂടെയപ്പോള്‍
കവചിതവാഹനങ്ങള്‍ കവാത്തു നടത്തുന്നു.
കലങ്ങിയ കടല്‍ ..
അതനുഭവിച്ചതിന്റെ തുഴപ്പാടുകളിലൂടെ
അടങ്ങിക്കിടക്കുന്ന അശാന്തിയുടെ
തീരങ്ങളിലേക്കുള്ള അവസാനത്തെ യാത്ര.
കപ്പല്‍ ചാലുകള്‍ തിരഞ്ഞാലും
തെളിവൊന്നും കണ്ടെത്താത്ത
കരയുടെ ചില അടയാളങ്ങള്‍
അതിന്റെ ഉള്ളിലുടഞ്ഞ് ചിതറുന്നു.
അരിച്ചുപെറുക്കിയാലും കിട്ടാത്തതാണ്
കടല്‍മുഖത്ത് ഒട്ടിച്ചു വച്ചിരിക്കുന്നത്
അലറിയകലുന്നവന്റെ കാല്പ്പാടുകളെല്ലാം
അത് പിന്തുടര്ന്നു മായ്ക്കുന്നു.
ഓരോ സുനാമിക്കു ശേഷവും
ചില ഭൂപടങ്ങളില്‍ അതിങ്ങനെയൊക്കെ
അടയാളപ്പെടുത്തി വച്ചിട്ടുണ്ടാകും.
5 coment�rios :
ജനപ്രിയ പോസ്റ്റുകൾ
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും


നന്നായി മുഹമ്മദ് ഭായ്.
മറുപടിഇല്ലാതാക്കൂസ്നേഹാശംസകള്
പുതിയകവിതയുടെ സ്വരം ഞാന്‍ കേള്‍ക്കുന്നു.ഒന്നുകൂടി കാച്ചിക്കുറുക്കിയിരുന്നങ്കില് എന്നാശിക്കുകയും.
മറുപടിഇല്ലാതാക്കൂനല്ല നോട്ടം. നല്ല വരികള്‍. തുടരുക ഈ എഴുത്തുകള്‍.
മറുപടിഇല്ലാതാക്കൂനന്നായി എഴുതി
മറുപടിഇല്ലാതാക്കൂആശംസകള്
പല പ്രാവശ്യം വായിച്ചു 'ഉള്ളു'കണ്ടെത്തേണ്ട കവിതയാണ് .ഒന്ന് കണ്ണോടിച്ചു പോയേ ഉള്ളൂ.insha Allah വരാം.കവിതയുടെ ഉള്ളറിഞ്ഞ് കുരിപ്പിടാം ..ok ?
മറുപടിഇല്ലാതാക്കൂ