വെള്ളെഴുത്ത്



ളി ചിരികള്‍ക്കിടയിലഴിഞ്ഞ
കരിനാക്കിന്‍ ഉടയാടകള്‍ 
കിളി കൊത്തിയിട്ടപോലിരുളില്‍ 
ഉതിര്‍ന്ന മറു വാക്കുകള്‍ 
വരണ്ട മനസ്സില്‍ വീണൊടുവില്‍  
പിടയും പ്രാണന്‍റെ തുടിപ്പുകള്‍ 

ഉദയാസ്തമനങ്ങള്‍ക്കിടയില്‍ 

അതിരുകളില്ലാത്ത പകലുകള്‍  
ഉടല്‍ വീടിന്റെ പെരുങ്കോലായില്‍  
ഉന്മാദം വിളമ്പുന്ന  ഓര്‍മ്മകള്‍  
പിരിഞ്ഞു പോയ കാഴ്ച്ചകളില്‍  
വഴുവഴുക്കുന്ന സ്വപ്‌നങ്ങള്‍      
വിരലില്‍ പിണയും പിഴകളില്‍  
എരിവും പുളിയും മറന്ന രുചികള്‍ 
കൊഴിഞ്ഞ പല്ലിന്‍ മൌനത്തില്‍ 
കടിച്ച കല്ലിന്‍ മുറിവുകള്‍ 

ഒരു കഥയാവാന്‍ കൊതിച്ചതും 

ഒരു കവിതയാകാന്‍ കൊതിച്ചതും  
ഒരു നെരിപ്പോടായ് പുകഞ്ഞതും 
ഒരു നെടുവീര്‍പ്പില്‍ അമര്‍ന്നതും 
മണല്‍ത്തരികളില്‍ കുതിരുമ്പോള്‍  
പെരുവിരലിന്‍റെ വിറകള്‍ 


ചിത്രസംയോജനം ഗൂഗിള്‍ 









17 coment�rios :

17 അഭിപ്രായങ്ങൾ:

  1. ഒരു കഥയാവാന്‍ കൊതിച്ചതും
    ഒരു കവിതയാകാന്‍ കൊതിച്ചതും
    ഒരു നെരിപ്പോടായ് പുകഞ്ഞതും
    ഒരു നെടുവീര്‍പ്പില്‍ അമര്‍ന്നതും
    മണല്‍ത്തരികളില്‍ കുതിരുമ്പോള്‍
    പെരുവിരലിന്‍റെ വിറകള്‍

    :) nice

    മറുപടിഇല്ലാതാക്കൂ
  2. കൊഴിഞ്ഞ പല്ലിന്‍ മൌനത്തില്‍
    കടിച്ച കല്ലിന്‍ മുറിവുകള്‍..
    ishtappettu.

    മറുപടിഇല്ലാതാക്കൂ
  3. വഴുവഴുത്ത സ്വപ്‌നങ്ങള്‍ പഴയ കാലത്ത്‌ കടിച്ച കല്ല്‌ പോലെ ഒരോര്‍മ്മ...

    മറുപടിഇല്ലാതാക്കൂ
  4. വെള്ളെഴുത്തിണ്റ്റെ കാഴ്ചകള്‍ നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  5. ഒന്നാം വായനയില്‍ വിഷയം പിടികിട്ടിയ മിന്നായം.എങ്കിലും വരികളില്‍ തപ്പിപ്പിടഞ്ഞപ്പോള്‍ വീണ്ടും വീണ്ടും വായിച്ചു.അപ്പോള്‍ ഞാനൊരിക്കല്‍ കുറിച്ചിട്ട വരികള്‍ മുമ്പിലേക്കോടിവന്നു.അതിങ്ങനെ :
    മണ്ണില്‍
    കണ്ണുംനട്ടു
    നട്ടെല്ലുനിവര്‍ത്തി
    നടക്കുംകാലം
    കരുതിയീ -
    ഊഴിയെന്‍ കാല്‍ -
    ക്കീഴിലെന്ന് !
    നടുവൊടിഞ്ഞു
    തുന്നംപാടി
    കിടക്കുംകാല-
    മോര്‍ത്തു
    അന്യനാണ് ഞാനീ -
    മണ്ണിനും !
    ____
    പ്രിയ സുഹൃത്തിനു ഒരായിരം അഭിനന്ദനങ്ങളുടെ മലര്‍ച്ചെണ്ടുകള്‍ !

    മറുപടിഇല്ലാതാക്കൂ
  6. നന്നായിട്ടുണ്ട്.പിന്നെ മണൽത്തരികളിൽ ഒന്നും അസ്തമിച്ചു പോയിട്ടില്ല, മനസ്സിനു വെള്ളെഴുത്തില്ലല്ലോ, അതു പോരേ?

    മറുപടിഇല്ലാതാക്കൂ
  7. നന്നായിരിക്കുന്നു.......

    മറുപടിഇല്ലാതാക്കൂ
  8. ഒരു കഥയാവാന്‍ കൊതിച്ചതും
    ഒരു കവിതയാകാന്‍ കൊതിച്ചതും
    ഒരു നെരിപ്പോടായ് പുകഞ്ഞതും
    ഒരു നെടുവീര്‍പ്പില്‍ അമര്‍ന്നതും ...

    നല്ല വരികള്‍....
    ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  9. നല്ല വരികള്‍ ...
    കവിത നന്നായി
    ഉദയാസ്തമനങ്ങള്‍ക്കിടയില്‍
    അതിരുകളില്ലാത്ത പകലുകള്‍
    ഉടല്‍ വീടിന്റെ പെരുങ്കോലായില്‍
    ഉന്മാദം വിളമ്പുന്ന ഓര്‍മ്മകള്‍
    പിരിഞ്ഞു പോയ കാഴ്ച്ചകളില്‍
    വഴുവഴുക്കുന്ന സ്വപ്‌നങ്ങള്‍
    വിരലില്‍ പിണയും പിഴകളില്‍
    എരിവും പുളിയും മറന്ന രുചികള്‍
    കൊഴിഞ്ഞ പല്ലിന്‍ മൌനത്തില്‍
    കടിച്ച കല്ലിന്‍ മുറിവുകള്‍

    ലളിതം .... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  10. പിടയും പ്രാണന്‍റെ തുടിപ്പുകള്‍


    നല്ല വരികള്‍

    മറുപടിഇല്ലാതാക്കൂ
  11. താങ്കളുടെ കവിതകൾക്കൊപ്പം എന്നും പ്രകൃതിയുടെ ഒരു തുണ്ടു കാണും, ഇവിടെയുമതെ, ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  12. (கவிதைகள் அருமை. வலிமிகுவானது ) kavithagal vaayikkupool nammalai adhu paadhikkanum oru nimishamengilum adhilu nammal kaanaadhu aaganam adhu poloru kavithaiyaanidhu.

    മറുപടിഇല്ലാതാക്കൂ
  13. ഒരു കഥയാവാന്‍ കൊതിച്ചതും
    ഒരു കവിതയാകാന്‍ കൊതിച്ചതും
    ഒരു നെരിപ്പോടായ് പുകഞ്ഞതും
    ഒരു നെടുവീര്‍പ്പില്‍ അമര്‍ന്നതും......

    Ithokke enteyum thonnalukal !
    Bhaavukangal.

    മറുപടിഇല്ലാതാക്കൂ
  14. വെള്ളെഴുത്ത് രണ്ടായി മാഷെ

    മറുപടിഇല്ലാതാക്കൂ
  15. കിളി കൊത്തിയിട്ടപോലിരുളില്‍
    ഉതിര്‍ന്ന മറു വാക്കുകള്‍
    വരണ്ട മനസ്സില്‍ വീണൊടുവില്‍
    പിടയും പ്രാണന്‍റെ തുടിപ്പുകള്‍

    മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.