മരപ്പെയ്ത്ത്
വളർന്നു പന്തലിക്കുന്നുണ്ട്,
ചില തള്ളപ്പൂമരങ്ങള്‍ .
തളിരിലകളിലൂടരിച്ചുകയറിയും
ശിരോസിരകളില്‍ തുളച്ചുകയറിയും
സഹനങ്ങളില്‍ നിറയുന്ന
ഋതുഭേദസങ്കടങ്ങളില്‍ .
പുലർന്നു കൊണ്ടേയിരിക്കുന്നു,
മഴപ്പകലുകളാണെങ്കിലും
പനിപ്പകലുകളാണെങ്കിലും
പിറന്നുപോയവര്‍ക്ക് വേണ്ടി
പുലര്‍ന്നു കൊണ്ടിരിക്കുന്നു,
പൂവിരിയും ലാഘവത്തോടതില്‍
പുതിയ പുതിയ പകലുകള്‍ .
കാറ്റടിച്ചുഴലുമ്പോഴും
കേട്ടുകൊണ്ടിരിക്കുവാന്
വിങ്ങുമകക്കാടുകൾക്കുള്ളില്‍
വിളഞ്ഞ കിളിപ്പേച്ചുകള്‍ .
ഓരോരോയിടങ്ങളിൽ
ഒരോരോയിഷ്ടങ്ങളില്‍
വാടിപ്പഴുക്കാനലിവിന്റെ
പൂക്കളും കായ്കളും.
അടിവേരില്‍ തൊടുന്ന
ചിതലിന്റെ വിരലിനെ
ഉടനീളമുണക്കുന്ന വെയിലിനെ
മലവേടന്റെ മൌനപ്പെരുക്കങ്ങളെ
അവഗണിക്കുമ്പോളാടുന്നതിൻ
ചില്ലയിൽ ചിരിമൊട്ടുകള്‍
ചില്ലയിൽ ചിരിമൊട്ടുകള്‍
ചിന്തകളെത്ര കാടുകയറിയാലും
മനസ്സിൻ കടിഞ്ഞാണ്‍ പൊട്ടില്ല
വേടിറങ്ങിയ നിലനില്പ്പിലും
വേരുറച്ചതാണതിന്‍ വേദനകള്‍
ഉതിര്‍ന്നു വീഴാന്‍ കഴിയാതെ
നെടുവീര്‍പ്പുകളില്‍ നിറയും
ഉള്‍വിലാപങ്ങള്‍ .
പൂവും കായും കൊഴിഞ്ഞാലും
ചില തള്ളമരങ്ങളിങ്ങനെ
വളര്‍ന്നു പന്തലിക്കുന്നു.
തണലുകൊണ്ടും
നിഴലുകൊണ്ടും
കരിയിലകള്‍ കൊണ്ടുമൊക്കെ
മൂടിവയ്ക്കാന്‍ ശ്രമിക്കുന്നു,
മണ്‍തരികളില്‍ കിളിര്‍ത്തുവരുന്ന
മരുഭൂമിയുടെ മര്‍മ്മരങ്ങള്‍ .
14 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
വ യലിന്റെ കരയില്‍ വെയിലിന്റെ കുടയില്‍ പെരുമയുടെ പൂരം. ആനകള്‍ കുതിരകള്‍ കാളകള്‍ തേരുകള്‍ ആണ്ടികള്‍ ചോഴികള്‍ കാളിമാര് ദാരികര്‍ പൂതം ത...
-
മറന്നു പോയവരോ മരിച്ചു പോയവരോ അല്ല ഇടക്കിടക്ക് കടന്നു വന്നു മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു. വാര്‍ത്തകളിലോ വര്‍ത്തമാനങ്ങളിലോ ...
-
ചി ല അടുക്കളച്ചുമരുകളിൽ ചെവി ചേർത്തു വച്ചാലറിയാം അതിലുണ്ടാകുമൊരമ്മിയുടെ എരിപൊരി സഞ്ചാരം. അകത്തു പുകയുന്നുണ്ടാകും ആറിയൊരടുപ്പിലെക്കനൽ കൺത...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
ഇ രുതല മുട്ടിയില്ലെങ്കിലും ഒരു മഹാനദിയുടെ ഗതിവിഗതികള്‍ ദൈവകല്പ്പനകളുടെ മഹാമേരുക്കളില്‍ പാദസ്പര്‍ശനം. അവതാരപുരുഷരുടെ പുണ്യസ്ഥലികളില്‍...
-
ക രുവീട്ടിയുടെ തടിയിലാണ് മൂത്താശാരിയുടെ പണി. കടഞ്ഞു പിടിപ്പിച്ച കൈയും കാലും കണ്ണുപറ്റുന്ന കൊത്തും പണിയും നാലുകെട്ടിന്റ...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
ഓർമ്മകളുടെ തിരുവോണപ്പുലരിയില്‍ ചാണകമെഴുകിയൊരുമ്മറത്തിണ്ണയിൽ തേച്ചുകഴുകിവച്ച ഒരോട്ടുകിണ്ടിയുടെ പൊൻ തിളക്കം. മനസ്സിൻ നടുമുറ്റത്തു വരച്ച ...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...
athe.ചില തള്ളപ്പൂമരങ്ങള്‍..
മറുപടിഇല്ലാതാക്കൂellam kozhinjalum swayam kozhiyathe..puthappu nalki, kuda nalki, angane..
വേടിറങ്ങിയ നിലനില്പ്പിലും
മറുപടിഇല്ലാതാക്കൂവേരുറച്ചതാണതിന് വേദന
നന്നായി....
തള്ളമരങ്ങള്‍, തണലും ജീവനും പകര്‍ന്ന് പകര്ന്നങ്ങിനെ...
മറുപടിഇല്ലാതാക്കൂപൂവും കായും കൊഴിയുമ്പോള്‍, വേരിടറുന്ന തള്ളമരങ്ങള്‍...
മറുപടിഇല്ലാതാക്കൂവല്ലാത്ത ഒരു ഫീല്‍ ഉണ്ട് വരികളില്‍.
മരുഭൂമിക്കെതിരെ പ്രതിരോധം തീർക്കുന്ന വൃദ്ധമരങ്ങൾ-ഋതുഭേദസങ്കടങ്ങളില്‍ ആഴ്ന്നു പോകാതെ. ,മനോഹരമായി സാഹിബ്- മനസ്സിന്റെ കടിഞ്ഞാൺ പോവാതിരിക്കട്ടെ.
മറുപടിഇല്ലാതാക്കൂശക്തമായ വരികള്‍.. ഇഷ്ടായി..
മറുപടിഇല്ലാതാക്കൂആശംസകള്...
മറുപടിഇല്ലാതാക്കൂഅതെ വളര്‍ന്നു പന്തലിക്കുന്നുണ്ട് ,ചില തള്ളപ്പൂമരങ്ങള്‍ ...മഴപ്പകലുകലുകളാണെന്കിലും...
മറുപടിഇല്ലാതാക്കൂഓരോ വരികളും കോരിത്തരിപ്പിക്കുന്നു-കവിതയുടെ അനിര്‍വചനീയമായ അനുഭൂതി നുകര്‍ന്ന് ...
ആഗ്രഹിക്കുന്നു -ഇതുപോലെ എനിക്കും കഴിഞ്ഞിരുന്നുവെങ്കില്‍ !!
ഇഷ്ടമായി!
മറുപടിഇല്ലാതാക്കൂതള്ളമരങ്ങൾ സഹനത്തിന്റെ മരങ്ങളല്ലേ...അവ പെയ്തിടും കാരുണ്യത്തിന്റെ ഇറ്റുകൾ.
മറുപടിഇല്ലാതാക്കൂതളരാതെ നിലകൊള്ളുന്ന ചില തള്ളപ്പൂമരങ്ങള്‍. കവിത അസ്സലായി.
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂനിലനില്പ്പിന്റെ സമരമാണോരോജീവിതവും....
മറുപടിഇല്ലാതാക്കൂആശംസകള്...
ഈ ജീവിത വീക്ഷണത്തെ, എഴുത്തിനെ നമിക്കുന്നു. മരം മൂടാന്‍ ശ്രമിക്കുന്ന മരുഭൂമിയുടെ മര്‍മ്മരങ്ങള്‍.
മറുപടിഇല്ലാതാക്കൂ