ചിതലരിക്കാത്ത വാക്കുകൾ
ചെവി ചേർത്തു വച്ചാലറിയാം
അതിലുണ്ടാകുമൊരമ്മിയുടെ
എരിപൊരി സഞ്ചാരം.
അകത്തു പുകയുന്നുണ്ടാകും
കളിമൺകലങ്ങളിലെ കരി.
ചിതറിയ വാക്കിൽ നോക്കിൽ
ചിന്തേരിട്ടു മിനുക്കിയ മറവി.
ഉരൽ കത്തി ചിരവ..ഏതിലും
ചാരം പുതപ്പിച്ച പനി.
മേഘാവൃതമായ മനസ്സിലവയുടെ
മേൽപ്പുരകളെത്ര ചോര്‍ന്നൊലിച്ചാലും
നടുത്തളത്തില്‍ മുളച്ചുണ്ടായതൊന്നും
പുറത്തേക്ക് തല കാണിക്കില്ല.
വാരിയെല്ലുകളെത്ര തെളിഞ്ഞാലും
ഒരിടവാതിലിലൂടെയും
ആവലാതിയുടെ അലമുറകൾ
പൂമുഖത്തേക്കിറങ്ങിവരില്ല.
എപ്പോഴും കാണാൻ പാകത്തിൽ
എണ്ണ വറ്റിയൊരു ചിരി.
എന്തെങ്കിലും വായിക്കാൻ പരുവത്തിൽ
എല്ലാം ഒതുക്കിയ മൌനം
നീതി പൂർവ്വമത്
വിലയിരുത്തപ്പെടുമ്പോൾ
ചില കല്ലുമനസ്സുകളിലെങ്കിലും
കടല്‍പ്പെരുക്കങ്ങളുണ്ടാകും.
മണ്ണിലുമ്മവച്ചു വിതുമ്പുന്ന
ചുണ്ടിലുണ്ടാകുന്നതപ്പോൾ
അമ്മേ..മാപ്പെന്ന
ചിതലരിക്കാത്ത
രണ്ടു വാക്കുകൾ മാത്രം.
അതിലുണ്ടാകുമൊരമ്മിയുടെ
എരിപൊരി സഞ്ചാരം.
അകത്തു പുകയുന്നുണ്ടാകും
ആറിയൊരടുപ്പിലെക്കനൽ
കൺതടങ്ങളിൽ വറ്റിയതെല്ലാംകളിമൺകലങ്ങളിലെ കരി.
ചിതറിയ വാക്കിൽ നോക്കിൽ
ചിന്തേരിട്ടു മിനുക്കിയ മറവി.
ഉരൽ കത്തി ചിരവ..ഏതിലും
ചാരം പുതപ്പിച്ച പനി.
മേഘാവൃതമായ മനസ്സിലവയുടെ
മേൽപ്പുരകളെത്ര ചോര്‍ന്നൊലിച്ചാലും
നടുത്തളത്തില്‍ മുളച്ചുണ്ടായതൊന്നും
പുറത്തേക്ക് തല കാണിക്കില്ല.
വാരിയെല്ലുകളെത്ര തെളിഞ്ഞാലും
ഒരിടവാതിലിലൂടെയും
ആവലാതിയുടെ അലമുറകൾ
പൂമുഖത്തേക്കിറങ്ങിവരില്ല.
എപ്പോഴും കാണാൻ പാകത്തിൽ
എണ്ണ വറ്റിയൊരു ചിരി.
എന്തെങ്കിലും വായിക്കാൻ പരുവത്തിൽ
എല്ലാം ഒതുക്കിയ മൌനം
നീതി പൂർവ്വമത്
വിലയിരുത്തപ്പെടുമ്പോൾ
ചില കല്ലുമനസ്സുകളിലെങ്കിലും
കടല്‍പ്പെരുക്കങ്ങളുണ്ടാകും.
മണ്ണിലുമ്മവച്ചു വിതുമ്പുന്ന
ചുണ്ടിലുണ്ടാകുന്നതപ്പോൾ
അമ്മേ..മാപ്പെന്ന
ചിതലരിക്കാത്ത
രണ്ടു വാക്കുകൾ മാത്രം.
23 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
മറന്നു പോയവരോ മരിച്ചു പോയവരോ അല്ല ഇടക്കിടക്ക് കടന്നു വന്നു മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു. വാര്‍ത്തകളിലോ വര്‍ത്തമാനങ്ങളിലോ ...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
ഇ രുതല മുട്ടിയില്ലെങ്കിലും ഒരു മഹാനദിയുടെ ഗതിവിഗതികള്‍ ദൈവകല്പ്പനകളുടെ മഹാമേരുക്കളില്‍ പാദസ്പര്‍ശനം. അവതാരപുരുഷരുടെ പുണ്യസ്ഥലികളില്‍...
-
ക രുവീട്ടിയുടെ തടിയിലാണ് മൂത്താശാരിയുടെ പണി. കടഞ്ഞു പിടിപ്പിച്ച കൈയും കാലും കണ്ണുപറ്റുന്ന കൊത്തും പണിയും നാലുകെട്ടിന്റ...
-
ഈ നില്പ്പില് എല്ലാ ഇലയിലും വേദനയും അതിന്റെ വേവലാതിയും കടക്കലും തലപ്പിലും കണ്ണിലും കാതിലും കാറ്റിനെപ്പോലെ ...
-
കാ റ്റിനെപ്പോലൊരു വാക്കുണ്ടെങ്കില്‍ ! കാടും കടലും തഴുകി വന്നെത്തുന്ന പുലരിയുടെ തെളിവോടെ പൂക്കളുടെ അഴകോടെ കിളികളുടെ മൊഴിയോടെ അരുവിയുടെ കുളിര...
-
ഏ തു വേലിയും എളുപ്പം പൊളിക്കാം കെട്ടലാണ് കഷ്ടം.. മുള്ളു വെട്ടുമ്പോഴെ മുറിയും മുളയിലെ ബന്ധങ്ങള്‍ തറ...
-
മ ണ്ണുമാന്തികളെ നോക്കുക! മരുഭൂമികള്‍ സ്വപ്നം കാണുന്ന രണ്ടു കണ്ണുകള്‍ മാത്രം. മാഞ്ഞു കൊണ്ടിരിക്കുന്ന കുന്നുകളില്‍ തിരയുക. മ...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...


അടുക്കളപ്പുകകള്‍
മറുപടിഇല്ലാതാക്കൂകാണേണ്ടപ്പോള് കാണാതിരിക്കുന്ന
എല്ലാവര്ക്കും...
മണ്ണിലുമ്മവച്ചു വിതുമ്പുന്ന
മറുപടിഇല്ലാതാക്കൂചുണ്ടിലുണ്ടാകുന്നതപ്പോള്,
അമ്മേ..മാപ്പെന്ന
ചിതലരിക്കാത്ത
രണ്ടു വാക്കുകള്‍ മാത്രം.
സുന്ദരം .
നല്ലൊരു ആസ്വാദനം
നന്നായിരിക്കുന്നു. അടുക്കളച്ചുമർ ഒരുപാടു പറയുന്നു..
മറുപടിഇല്ലാതാക്കൂഅതേയതേ..
മറുപടിഇല്ലാതാക്കൂഈ വാക്കുകള്‍ ചിതലരിച്ച് പോവുകയില്ല
ഒരു നല്ല കവിത
മറുപടിഇല്ലാതാക്കൂഎല്ലാ അടുക്കള ചുമരുകളിലും അമ്മ മാരുടെ ഒരു ഗദ്ഗദം ഒളിഞ്ഞിരുപ്പുണ്ടാകും...ആരും കാണാതെ ,ആരും അറിയാതെ..
മറുപടിഇല്ലാതാക്കൂThis comment has been removed by the author.
മറുപടിഇല്ലാതാക്കൂമനസ്സില് തറയ്ക്കുന്ന വരികളിലൂടെ മറ്റൊരു നല്ല കവിത.
മറുപടിഇല്ലാതാക്കൂ"വാരിയെല്ലുകളെത്ര തെളിഞ്ഞാലും
ഒരിടവാതിലിലൂടെയും
ആവലാതിയുടെ അലമുറകള്‍
പൂമുഖത്തേക്കിറങ്ങിവരില്ല. "
ശക്തം ഈ വരികള്‍
അടുക്കള ഇങ്ങനെ കാണുന്ന ആണുങ്ങൾ അപൂർവ്വം. ശക്തമായ രചന. കവിതയിൽ എന്നെ വർണ്ണിക്കേണ്ടടുക്കളക്കരിയിൽ ഞാൻ വേർത്തു വീഴുമ്പോൾ എന്ന സച്ചിയുടെ വരികൾ ഓർത്തു പോയി.
മറുപടിഇല്ലാതാക്കൂഅമ്മേ..മാപ്പ്..മാപ്പ്....
മറുപടിഇല്ലാതാക്കൂമണ്ണിൽ ചുണ്ട് ചേർത്ത് അനേകവട്ടം മൊഴിഞ്ഞ വാക്കുകൾ... ഇനിയും ഉയിരുള്ള കാലം മുഴുവൻ മൊഴിയുന്ന വാക്കുകൾ....
വീണ്ടുവിചാരത്തിനു ഇനിയും സമയം അതിക്രമിച്ചിട്ടില്ലാത്തവർക്ക് താങ്കളുടെ കവിത ഒരു ഉണർത്തുപാട്ടായിത്തീരട്ടെയെന്ന് ആശിക്കുന്നു.
ശക്തമായ വരികൾ.. കാമ്പുള്ള കവിത..
valare manoharamayi paranju.... aashamsakal......
മറുപടിഇല്ലാതാക്കൂകുതറിച്ചാടാൻ വെമ്പുന്നൊരു ജീവിതം കവിതയിൽ കാണാൻ കഴിയുന്നുണ്ട്
മറുപടിഇല്ലാതാക്കൂഇഷ്ടപെട്ടു.
സോണി,ചെറുവാടി,മുകിൽ,അജിത്,മൊയ്തീൻ,ബിപിൻ,സലാം,ശ്രീനാഥൻ,പള്ളിക്കരയിൽ,ജയരാജ്,നികു കേച്ചേരി..ഇവിടം വന്നുപോയ അഭിപ്രായങ്ങൾ പങ്കുവച്ച എല്ലാ പ്രിയ സുഹ്രുത്തുക്കൾക്കും നന്ദി.
മറുപടിഇല്ലാതാക്കൂസലാം,ശ്രീനാഥൻ,പള്ളിക്കരയിൽ,ജയരാജ്,നികു കേച്ചെരി..വന്നതിനും വിലപ്പെട്ട അഭിപ്രായത്തിനും നന്ദി.
മറുപടിഇല്ലാതാക്കൂചിതറിയ വാക്കില്‍ ,നോക്കില്‍
മറുപടിഇല്ലാതാക്കൂചിന്തേരിട്ടു മിനുക്കിയ മറവി.
ഉരല് ,കത്തി,ചിരവ..ഏതിലും
ചാരം പുതപ്പിച്ച പനി.
:-)
nannayittundu....urappulla aashayangalum urappulla varikalum
മറുപടിഇല്ലാതാക്കൂചില അടുക്കളച്ചുമരുകളില്‍
മറുപടിഇല്ലാതാക്കൂചെവി ചേര്‍ത്തു വച്ചാലറിയാം
അതിലുണ്ടാകുമൊരമ്മിയുടെ
എരിപൊരി സഞ്ചാരം.
....nannayittundithu urappulla vaakkukalum urappulla aashayavum
എത്ര രസങ്ങൾ വെന്തുവാങ്ങിയാലും അടുക്കള ബഹിഷ്കൃതനാണ് വീടെന്ന ശരീരത്തിൽ നിന്ന്, നന്നായി.
മറുപടിഇല്ലാതാക്കൂനല്ല വരികള്‍.
മറുപടിഇല്ലാതാക്കൂചിതലരിക്കാത്ത ഒരു കവിത.ആറിയോരടുപ്പിലെ കനല് അകത്തു പുകയുന്ന വാക്കുകള്‍.
മറുപടിഇല്ലാതാക്കൂM.R അനിലന്‍,മയില്‍പ്പീലി,ശശികുമാര്‍ ,മുല്ല, കലാധരന്‍ T.P..
മറുപടിഇല്ലാതാക്കൂവായനക്കും വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.
ശക്തമായ കവിത. അടുക്കളയുടെ വേദന മനസ്സിനെ പിടിച്ച് കുലുക്കി.
മറുപടിഇല്ലാതാക്കൂസുന്ദരം
മറുപടിഇല്ലാതാക്കൂ