അയിലത്തല
തുറമുഖത്തൊളിച്ചിരിപ്പുണ്ടാകും
തിരകള്‍ക്കിടയിലെന്നും
വലവീശിയവരുടെ വിരലടയാളങ്ങള്‍
പതിഞ്ഞൊരു വന്‍കടല്‍ .
മണത്തു മണത്തു നടക്കുന്നുണ്ടാകും
എപ്പോഴുമൊരുപ്പുകാറ്റില്‍ ,
വിലപേശിയവരുടെ
വിയര്‍പ്പും വായ്നാറ്റവും.
വഴിപോക്കന്റെ തെറി, തുപ്പല്
ഒക്കെ മനസ്സില്‍ പറ്റിപ്പിടിക്കുമ്പോള്‍
ഒരയിലത്തലക്കതെല്ലാം എളുപ്പം
തിരിച്ചറിയാന്‍ കഴിയും.
ഉടല്‍മുറിവുകളില്‍ ഉറുമ്പരിക്കുമ്പോഴും
കിടത്തിപ്പൊറുപ്പിക്കാത്ത
കാക്ക,പൂച്ചകള്‍ .
കഴുത്തടക്കം കണ്ടിച്ചിട്ടും
കലിയടങ്ങാത്ത കത്തിപ്പകകള്‍
എല്ലാമെല്ലാം
അതെണ്ണിയെണ്ണിപ്പറയും.
ഒടുവിലെല്ലാവരേയും
തൊട്ടു തൊട്ടു കാണിക്കും.
ഒരോട്ടുകിണ്ണത്തില്‍
മണിമുട്ടിപ്പാടുന്നുണ്ടതിന്റെ
പെരുവഴിക്കാഴ്ച്ചകളില്‍
പിന്നെയും ചിലതെല്ലാം.
കാകായെന്നും
മ്യാവൂമ്യാവൂയെന്നും.
അരങ്ങിലേക്കൊ
അടുക്കളയിലേക്കോയെന്നറിയാത
ഫ്രീസറില്‍ നിന്നെടുത്തു
പൊരിവെയിലത്തിട്ടതിന്റെ
ഒരുണക്കം മാത്രമാണപ്പോള്‍
അതിന്റെ മുള്ളിന്റെയുള്ളില്‍ .
24 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
മറന്നു പോയവരോ മരിച്ചു പോയവരോ അല്ല ഇടക്കിടക്ക് കടന്നു വന്നു മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു. വാര്‍ത്തകളിലോ വര്‍ത്തമാനങ്ങളിലോ ...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
ഇ രുതല മുട്ടിയില്ലെങ്കിലും ഒരു മഹാനദിയുടെ ഗതിവിഗതികള്‍ ദൈവകല്പ്പനകളുടെ മഹാമേരുക്കളില്‍ പാദസ്പര്‍ശനം. അവതാരപുരുഷരുടെ പുണ്യസ്ഥലികളില്‍...
-
ക രുവീട്ടിയുടെ തടിയിലാണ് മൂത്താശാരിയുടെ പണി. കടഞ്ഞു പിടിപ്പിച്ച കൈയും കാലും കണ്ണുപറ്റുന്ന കൊത്തും പണിയും നാലുകെട്ടിന്റ...
-
ഈ നില്പ്പില് എല്ലാ ഇലയിലും വേദനയും അതിന്റെ വേവലാതിയും കടക്കലും തലപ്പിലും കണ്ണിലും കാതിലും കാറ്റിനെപ്പോലെ ...
-
കാ റ്റിനെപ്പോലൊരു വാക്കുണ്ടെങ്കില്‍ ! കാടും കടലും തഴുകി വന്നെത്തുന്ന പുലരിയുടെ തെളിവോടെ പൂക്കളുടെ അഴകോടെ കിളികളുടെ മൊഴിയോടെ അരുവിയുടെ കുളിര...
-
ഏ തു വേലിയും എളുപ്പം പൊളിക്കാം കെട്ടലാണ് കഷ്ടം.. മുള്ളു വെട്ടുമ്പോഴെ മുറിയും മുളയിലെ ബന്ധങ്ങള്‍ തറ...
-
മ ണ്ണുമാന്തികളെ നോക്കുക! മരുഭൂമികള്‍ സ്വപ്നം കാണുന്ന രണ്ടു കണ്ണുകള്‍ മാത്രം. മാഞ്ഞു കൊണ്ടിരിക്കുന്ന കുന്നുകളില്‍ തിരയുക. മ...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...


എന്തിനേറേ... ,
മറുപടിഇല്ലാതാക്കൂആഹ് നന്നേ ബോധിച്ചു.
പാവം!
മറുപടിഇല്ലാതാക്കൂമണത്തു മണത്തുനടക്കുന്നുണ്ടാകും
മറുപടിഇല്ലാതാക്കൂഎപ്പോഴുമൊരുപ്പുകാറ്റില്,
വിലപേശിയവരുടെ
വിയര്പ്പിന് വായ്നാറ്റം.
നല്ല കവിത.
പൊരിവെയിലിലിട്ടതിന്റെ
മറുപടിഇല്ലാതാക്കൂഒരുണക്കം മാത്രമാണപ്പോള്‍
അതിന്റെ മുള്ളിന്റെയുള്ളില്‍.
ഹാ.....കൊള്ളാല്ലോ...അയലത്തലയിലും കവിത..
മറുപടിഇല്ലാതാക്കൂഇഷ്ടപ്പെട്ടു...... :)
ഈ അയലത്തല വേറേ...
മറുപടിഇല്ലാതാക്കൂവളരെ ശക്തം
ayila thala aliyanum kodukkilla..ennanallo...ee ayila thalayum kollammmmmmmmmm!!
മറുപടിഇല്ലാതാക്കൂഇങ്ങിനെയും കവിതഎഴുതാം അല്ലെ. വല്ലാത്ത ഒരു ഫീലിംഗ്. ഇതാണ് കവിത. തൂണിലും തുരുമ്പിലും ഉണ്ട് അല്ലെ. നന്നായി ഇഷ്ടപ്പെട്ടു
മറുപടിഇല്ലാതാക്കൂആകെയാ പൊരിവെയിലിലിട്ടതിന്റെ ഉണക്കം മാത്രമാണ് ബാക്കി.സലാം പറഞ്ഞപോലെ, വേറിട്ടൊരു ഫീൽ..
മറുപടിഇല്ലാതാക്കൂnannayittundu....ini mathithala....
മറുപടിഇല്ലാതാക്കൂ"ഉടല്‍മുറിവുകളില്‍
മറുപടിഇല്ലാതാക്കൂഉറുമ്പരിക്കുമ്പോഴും
കിടത്തിപ്പൊറുപ്പിക്കാത്ത
കാക്കകള്‍ പൂച്ചകള്‍. "
കൊന്നാലും ചത്താലും വെറുതെ വിടില്ല.
മനോഹരമായി...
മറുപടിഇല്ലാതാക്കൂഅയിലത്തല കണ്ണടക്കാതെ എല്ലാം കാണുന്നുണ്ടാകും. നല്ല വിഷയം, ജീവിത സ്പര്‍ശിയായ വാക്കുകള്‍.
മറുപടിഇല്ലാതാക്കൂചിത്രകാരന്റെ ആശംസകള്‍ !
വേറിട്ട കാഴ്ചയും ഉൾക്കാഴ്ചയും. നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂഅയലപോലത്തെ മനുഷ്യജന്മങ്ങള് ................
മറുപടിഇല്ലാതാക്കൂവായിച്ചു.......
മറുപടിഇല്ലാതാക്കൂ:)
നന്നായിരിക്കുന്നു...തികച്ചും വ്യത്യസ്തമായ പ്രമേയം..
മറുപടിഇല്ലാതാക്കൂഒടുവിലെല്ലാവരേയും
മറുപടിഇല്ലാതാക്കൂതൊട്ടുതൊട്ടു കാണിക്കും.
വേവില്നിന്നുമുണര്ന്ന് മൊരിഞ്ഞ വിരലുകളൊന്ന് ചൂണ്ടാന്‍ കഴിഞ്ഞിരുന്നെങ്കില്‍......
നന്നായി പറഞ്ഞു.
തുറമുഖത്തൊളിച്ചിരിപ്പുണ്ടാകും തിരകള്‍ക്കിടയിലെന്നും വല വീശിയവരുടെ വിരലടയാളങ്ങള്‍ പതിഞ്ഞൊരു വന്‍കടല്‍.
മറുപടിഇല്ലാതാക്കൂഗംഭീരമായി അയല വൃത്താന്തം. പൊരിവെയിലത്ത് കിടക്കുന്ന മുള്ള് ഞാനോ എന്നു മനസ്സില്‍.
ഫ്രീസറില്നിന്നെടുത്തു പൊരിവെയിലിലിട്ടതിന്റെ ഒരുണക്കം മാത്രമാണപ്പോള്‍ അതിന്റെ മുള്ളിന്റെയുള്ളില്‍.
മറുപടിഇല്ലാതാക്കൂഅതാരും കാണുന്നില്ല
കവിത നന്നായിരിക്കുന്നു!
മറുപടിഇല്ലാതാക്കൂകവിതയുടെ അകം-പുറം ശരിക്കറിയില്ല , എങ്കിലും കവിതകൾ വായിക്കുന്നു.
മറുപടിഇല്ലാതാക്കൂമഴ പെയ്തു പെയ്തു കരയും കടലും ഒന്നാകുമ്പോള്‍ ആണവവാക്യങ്ങള് ഇണ ചേര്‍ന്നൊഴുകും.മനുഷ്യന്റെ നിസ്സഹായത എത്ര വലുതാണ് അല്ലെ? ആറങ്ങോട്ടുകരക്ക് ഒരു ദേശമംഗലത്തിന്റെ ആശംസകള്‍ !
മറുപടിഇല്ലാതാക്കൂവിയര്പ്പിന് വായ്നാറ്റം.
മറുപടിഇല്ലാതാക്കൂis that right?..or really meant so?