നൂല്‍പ്പുഴകള്‍



മുട്ടിനു താഴെ ഒഴുകുമ്പോള്‍
അഴിമുഖം നഷ്ട്പ്പെട്ടവന്‍റെ പുഴ
ഒരു കരയിലും മുട്ടില്ല.
അതിജീവനത്തിന്‍റെ ചാലുകളില്‍ 
എന്തൊക്കെ അടവുകള്‍ പയറ്റിയാലും.


ഒച്ചുപോലിഴയുന്ന ഓര്‍മ്മകളില്‍
ഓരോ ഇടവപ്പാതിയും
കുത്തിയോലിച്ചുകൊണ്ടിരിക്കും.
മനസ്സിലെ മണല്‍ക്കുഴികളിലെല്ലാം
മഴവില്‍കൊട്ടാരങ്ങള്‍.
വര്‍ഷകാലമോഹങ്ങളെല്ലാം
വെള്ളത്തിലെഴുതിയവരകള്‍.
ഉറവിന്‍റെകണ്ണുകളില്‍
ഉണങ്ങിയ മാറാല.

പായല്‍ പിടിച്ചവന്‍റെ കൈവഴിയില്‍

ഒരു കടലും കാല്‍കുത്തില്ല.
പിച്ചവെച്ചെത്തും പിന്‍വിളിയോടെ
ചിലപരിഭവക്കൊടുമുടികള്‍. 
അടിത്തൂണിളകിയമേല്‍പ്പാലത്തിലൂടപ്പോള്‍
അത്ശ്യയാങ്ങളുടെഘോഷയാത്ര.


കാലില്‍ ചങ്ങലയുള്ളവന്
കടല്‍ കൈക്കാനും
പുളിക്കാനും തുടങ്ങുമ്പോള്‍
ഒരു തടയണയും തടവറയാവില്ല.
ഊതിപ്പെരുപ്പിച്ച ഓളങ്ങളില്‍
ജീവിതം ഒളിപ്പിക്കുമ്പോള്‍
വരണ്ട ചിരിക്കയങ്ങളിലൊരിക്കലും
വറുതികള്‍ വറ്റില്ല.

5 coment�rios :

5 അഭിപ്രായങ്ങൾ:

  1. നൂല്‍പുഴുക്കള്‍... കവിത കൊള്ളാം ട്ടോ

    മറുപടിഇല്ലാതാക്കൂ
  2. നന്നായിട്ടുണ്ട്.... എനിക്കിഷ്ടപ്പെട്ടുട്ടോ.........

    മറുപടിഇല്ലാതാക്കൂ
  3. ഉറവിന്‍റെ കണ്ണുകളില്‍
    ഉണങ്ങിയ മാറാല.

    നന്നായിരിക്കുന്നു കവിത.

    മറുപടിഇല്ലാതാക്കൂ
  4. കവിത ആസ്വദിച്ച് വായിച്ചു...!

    മറുപടിഇല്ലാതാക്കൂ
  5. ബ്ലോഗ് സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി..
    സന്തോഷം..

    മറുപടിഇല്ലാതാക്കൂ

നന്ദി.. വീണ്ടും വരിക.