നിദാനം
ഇല്ലായ്മ മാത്രമേ ഉണ്ടായിരുന്നുള്ളു..
ഉണ്ടാവുക എന്ന സങ്കൽപ്പം തന്നെ
അങ്ങിനെയാണ് ഉണ്ടായത്.
ഉണ്ടാവലിനൊപ്പം ഇല്ലായ്മയും
ഉണ്ടായതിനാൽ
ശൂന്യതയിൽ മൗനമുണ്ടായി.
മൗനത്തിൽ വചനം സങ്കല്പിക്കെ
വാചാലതയുടെ സൂക്ഷ്മ തലത്തിൽ
ഒരു ത്രികാല വിസ്ഫോടനം.
സത്യത്തോളം ചെറുതായതിനാലും
സങ്കൽപ്പത്തോളം വലുതായതിനാലും
സമയം എന്ന സംശയമുണ്ടായി.
ഊർജ്ജം ഉറക്കമുണർന്നപ്പോൾ
പദാർത്ഥം യാഥാർത്ഥ്യമായി.
പ്രകാശം കണ്ണുതുറന്നപ്പോൾ
പ്രപഞ്ചവും ചരാചരങ്ങളും.
ഉണ്ടാവുക എന്ന സങ്കൽപ്പത്തിനും
ഇല്ലാതാവുക എന്ന
യാഥാർഥ്യത്തിനും കാരണത്തെ
സത്യത്തേക്കാൾ ചെറുതാണെന്ന്
ശാസ്ത്രം പറയുന്നതിന്റെ കാരണം
സങ്കൽപ്പത്തേക്കാൾ
വലുതായത് കൊണ്ടായിരിക്കും!!
ഉണ്ടാവുക എന്ന സങ്കൽപ്പം തന്നെ
അങ്ങിനെയാണ് ഉണ്ടായത്.
ഉണ്ടാവലിനൊപ്പം ഇല്ലായ്മയും
ഉണ്ടായതിനാൽ
ശൂന്യതയിൽ മൗനമുണ്ടായി.
മൗനത്തിൽ വചനം സങ്കല്പിക്കെ
വാചാലതയുടെ സൂക്ഷ്മ തലത്തിൽ
ഒരു ത്രികാല വിസ്ഫോടനം.
സത്യത്തോളം ചെറുതായതിനാലും
സങ്കൽപ്പത്തോളം വലുതായതിനാലും
സമയം എന്ന സംശയമുണ്ടായി.
ഊർജ്ജം ഉറക്കമുണർന്നപ്പോൾ
പദാർത്ഥം യാഥാർത്ഥ്യമായി.
പ്രകാശം കണ്ണുതുറന്നപ്പോൾ
പ്രപഞ്ചവും ചരാചരങ്ങളും.
ഉണ്ടാവുക എന്ന സങ്കൽപ്പത്തിനും
ഇല്ലാതാവുക എന്ന
യാഥാർഥ്യത്തിനും കാരണത്തെ
സത്യത്തേക്കാൾ ചെറുതാണെന്ന്
ശാസ്ത്രം പറയുന്നതിന്റെ കാരണം
സങ്കൽപ്പത്തേക്കാൾ
വലുതായത് കൊണ്ടായിരിക്കും!!
18 coment�rios :
ജനപ്രിയ പോസ്റ്റുകൾ
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും


ഉണ്ടാവുക എന്ന സങ്കൽപ്പത്തിനും
മറുപടിഇല്ലാതാക്കൂഇല്ലാതാവുക എന്ന യാഥാർഥ്യത്തിനും കാരണം
സത്യത്തിൽ ഒളിച്ചിരിക്കുന്ന സങ്കല്പം തന്നെയാണ് ...
സങ്കൽപ്പത്തിൽ ഒളിച്ചിരിക്കുന്ന സത്യവും അതുതന്നെയാണ് എന്ന് വിശ്വസിക്കേണ്ടി വരുന്നു പലപ്പോഴും..
ഇല്ലാതാക്കൂഇല്ലായ്മയുടെ നിലനിൽപ്പിനെ വിശേഷിപ്പിക്കാനും ഉണ്ടായിരുന്നു വേണം..ആഹാ വാക്കുകളുടെയും വസ്തുതകളുടെയും ഒരു ഫിയർ ഫുൾ സിമട്രി.....ഇക്കാ ഒരുപാട് ഒരുപാട് ഇഷ്ടായി കവിത
മറുപടിഇല്ലാതാക്കൂതീർച്ചയായും..അത് തന്നെയാണ് ശാസ്ത്രം തേടുന്നതും
ഇല്ലാതാക്കൂഅഹം ബ്രഹ്മാസ്മി.
മറുപടിഇല്ലാതാക്കൂഅർത്ഥപൂർണ്ണമായ വരികൾ
ആശംസകൾ മാഷേ
അഹം ബ്രഹ്മാസ്മി..അത് സത്യത്തോട് ഏറെ നീതി പുലർത്തുന്നു..
ഇല്ലാതാക്കൂഉണ്ടാവുക എന്ന സങ്കൽപ്പത്തിനും
മറുപടിഇല്ലാതാക്കൂഇല്ലാതാവുക എന്ന
യാഥാർഥ്യത്തിനും കാരണത്തെ
സത്യത്തേക്കാൾ ചെറുതാണെന്ന്
ശാസ്ത്രം പറയുന്നതിന്റെ കാരണം
സങ്കൽപ്പത്തേക്കാൾ
വലുതായത് കൊണ്ടായിരിക്കും....
ഇഷ്ടം...
വളരെ സന്തോഷം
ഇല്ലാതാക്കൂഇപ്പോൾ ഞാൻ ഉണ്ടായിട്ടുണ്ടോയെന്നൊരു സംശയം ഉണ്ടായതില്ലാതെയായി.!!! ��������
മറുപടിഇല്ലാതാക്കൂമുഹമ്മദ് ക്കാ ...
നല്ല അർത്ഥ സമ്പുഷ്ടമായ കവിതയാണ് ട്ടോ ...
കാച്ചിക്കുറുക്കിയത് . ഇഷ്ടപ്പെട്ടു .
കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
ഇല്ലാതാക്കൂഇത്തിരിപ്പോന്ന സത്യം പറഞ്ഞാൽ ഇത് ബിഗ് ബാംഗ് തിയറിയോ കണികാ സിദ്ധന്തമോ എന്തോ ഒക്കെ ആണെന്ന് തോന്നി. ആശയങ്ങളുടെ സ്ഫോടനത്തിൽ കാതടഞ്ഞ് ഞാനിരിക്കുന്നു.
മറുപടിഇല്ലാതാക്കൂഇൗ കവിത എഴുതുന്നതിന് മുമ്പ് അതേക്കുറിച്ച് വളരെയേറെ വായിച്ചു..
ഇല്ലാതാക്കൂബിഗ് ബാംഗ് തിയറി ഏറെ സ്വാധീനിച്ചു..
ഇല്ലാതാക്കൂകവിത, അതിന്റെ കാല്പനികയില് സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ബന്ധത്തെ സര്ഗ്ഗാല്പകമായി സന്നിവേശിപ്പിക്കുന്നു...ഇതിലപ്പുറം പറയാന്‍ കവിത പല കുറി വായിക്കേണ്ടതുണ്ട് !
മറുപടിഇല്ലാതാക്കൂശാസ്ത്രം നിഷേധിക്കുന്ന സ്രഷ്ടാവിനെ സ്ഥിരീകരിക്കാൻ ഒരു എളിയ ശ്രമം മാത്രം.. വായനക്ക് സന്തോഷം
ഇല്ലാതാക്കൂകവിതയെപ്പറ്റി എനിക്കൊന്നും പറയാൻ അറിയില്ല മുഹമ്മെദ്ക്കാ...
മറുപടിഇല്ലാതാക്കൂഅരീക്കോടൻ മാഷിന്റെ അഭിപ്രായം എനിക്കും.. ആറങ്ങോട്ടുകര മാഷിന്റെ ഗൾഫ് കഥകൾ ഞാൻ ഒത്തിരി തവണ വായിച്ചിട്ടുണ്ട്.. എന്നെ സ്വാധീനിച്ച ഒരുപാട് അനുഭവങ്ങൾ.. ആശംസകൾ
മറുപടിഇല്ലാതാക്കൂനല്ല ആശയങ്ങൾ.. പക്ഷേ അവതരണം കവിത എന്നതിനേക്കാൾ വസ്തുതകൾ വെറുതെ പറഞ്ഞു വെക്കുന്ന പോലെ.
മറുപടിഇല്ലാതാക്കൂ