നാട്ടുകാഴ്ച്ചകള്‍
പൂക്കാലം
മുറ്റത്തെ മുല്ലയില്‍
മുല്ലപ്പൂ വിപ്ലവം.
മുകളിലെ ചില്ലയില്‍
മര്‍ക്കട താണ്ഡവം.
കുരുത്വം
മുന്നിലൊരു മുതുനെല്ലി
മുച്ചൂടും കായ്ക്കുമ്പോള്‍
മുതുകിലൊരു കുരുനെല്ലി
മൂത്തു പഴുക്കുന്നു.
കുട്ടിത്തം
കയ്യില്‍ ഐസ്ക്രീം
കണ്ണില്‍ ഐ ക്ലീന്‍
ഭാരോദ്ധ്വഹനം
വീതം വച്ചപ്പോള്‍
അച്ഛന്
ഏട്ടന്റെ ഭാഗം.
അമ്മ
അനുജന്റെ ഭാഗം.
വീതം വിറ്റപ്പോള്‍
അച്ഛനും അമ്മക്കും
ജീവിതം ഭാരം.
എളുപ്പവഴി
കുരുത്തം കെട്ടോളെ
പടിക്കു പുറത്താക്കാം.
കുരുത്തം കെട്ടോനെ
പിടിച്ചു കെട്ടിക്കാം.
കെട്ടുപാടുകള്‍
മകന് വലുതായപ്പോള്‍
പെണ്ണു കെട്ടിച്ചു.
അവന് വലുതായപ്പോള്‍
മിന്നു പൊട്ടിച്ചു.
29 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
മറന്നു പോയവരോ മരിച്ചു പോയവരോ അല്ല ഇടക്കിടക്ക് കടന്നു വന്നു മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു. വാര്‍ത്തകളിലോ വര്‍ത്തമാനങ്ങളിലോ ...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
ക ണക്കിന്റെ പുസ്തകത്തില്‍ തുറക്കപ്പെടുമ്പോഴാണ്, കണ്ണുകള്‍ കൈവിട്ടു പോവുക. കള്ളികളില്‍ ഒതുങ്ങാത്തവ കയര്‍ പൊട്ടിക്കുമ്പോള്‍ വണ്ടിക്കണക്ക...
-
പ ണ്ടെന്റെ തമ്പ്രാന്റെ കയ്യില്‍ നാട് അടിയന്റെ കൈയ്യില്‍ മുടിങ്കോല് പണ്ടെന്റെ തമ്പ്രാന്റെ കണ്ണില്‍ കാട് അടിയന്റെ നെഞ്ചില്‍ കിളിക്കൂട് പണ്ടെന്റെ ത...
-
ഏ തു വേലിയും എളുപ്പം പൊളിക്കാം കെട്ടലാണ് കഷ്ടം.. മുള്ളു വെട്ടുമ്പോഴെ മുറിയും മുളയിലെ ബന്ധങ്ങള്‍ തറ...
-
മ ണ്ണുമാന്തികളെ നോക്കുക! മരുഭൂമികള്‍ സ്വപ്നം കാണുന്ന രണ്ടു കണ്ണുകള്‍ മാത്രം. മാഞ്ഞു കൊണ്ടിരിക്കുന്ന കുന്നുകളില്‍ തിരയുക. മ...
-
ഇ രുതല മുട്ടിയില്ലെങ്കിലും ഒരു മഹാനദിയുടെ ഗതിവിഗതികള്‍ ദൈവകല്പ്പനകളുടെ മഹാമേരുക്കളില്‍ പാദസ്പര്‍ശനം. അവതാരപുരുഷരുടെ പുണ്യസ്ഥലികളില്‍...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...


ജീവിതക്കാഴ്ച്ചകളുടെ പൂക്കാലം...
മറുപടിഇല്ലാതാക്കൂഅങ്ങയെ അഭിനന്ദിക്കാന്‍ തക്ക വളര്‍ച്ച എനിക്കില്ലെങ്കിലും, മൗനാനുവാദത്തോടെ,
എന്റെ അഭിനന്ദനങ്ങള്‍ ..........
ശുഭാശംസകള്‍ .....
Nannnayirikkunnu
മറുപടിഇല്ലാതാക്കൂThis comment has been removed by the author.
മറുപടിഇല്ലാതാക്കൂഇക്കാ
മറുപടിഇല്ലാതാക്കൂഇവിടെ
ഇതാദ്യം
ഈ കുഞ്ഞു
കവിതകള്‍
ചെറുതെങ്കിലും
ഘനഗംഭീരവും
അര്‍ത്ഥ ഗംഭീരവും
വീണ്ടും വരാം കേട്ടോ
എഴുതുക അറിയിക്കുക
നന്ദി g+ നോട്ടിനു
ചെറിയവരികളില്‍ വലിയചിന്ത . ചെറിയ ലോകത്തിലെ വലിയ കാര്യങ്ങള്‍ പോലെ ആശംസകള്‍ ഭാവനക്കും അക്ഷരങ്ങള്‍ക്കും എല്ലാ നന്മകളും നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞു മയില്‍പീലി
മറുപടിഇല്ലാതാക്കൂഇക്കാ,,, അഭിനന്ദനത്തിന്റെ ഒരു നൂറു പൂച്ചെണ്ടുകള്‍...
മറുപടിഇല്ലാതാക്കൂഓരോന്നും കിടിലന്‍.. എന്നാലും ഇതിനെ എത്ര മാത്രം ഇസ്ടപ്പെട്ടെന്നു പറയാന്‍ ആവുന്നില്ല.
എളുപ്പവഴി
കുരുത്തം കെട്ടോളെ
പടിക്കു പുറത്താക്കാം.
കുരുത്തം കെട്ടോനെ
പിടിച്ചു കെട്ടിക്കാം.
ഇത്തവണ ഇക്കയുടെ കവിതയ്ക്ക് ഒരു കുഞ്ഞുണ്ണി ടച്ചാണല്ലോ!
മറുപടിഇല്ലാതാക്കൂഅര്ത്ഥപൂര്ണ്ണമായ വരികള്‍ .
ആശംസകള്‍ ...
എന്തിനധികം..?
മറുപടിഇല്ലാതാക്കൂഇത്തവണ അല്പം മാറ്റിയല്ലോ ഉഷാറായിത്തന്നെ
മറുപടിഇല്ലാതാക്കൂചെറിയ വാക്കുകളില്‍ വലിയ കാര്യങ്ങള്‍ നിറച്ചത് സൌമ്യമായി.
വായിച്ചാസ്വദിച്ചു.
മറുപടിഇല്ലാതാക്കൂമനോഹരം!
ആശംസകള്‍
നന്നായി
മറുപടിഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂകൊച്ചുകവിതകൾ നന്നായിരിക്കുന്നു കുഞ്ഞുണ്ണി മാഷെ !
തുഷാരബിന്ദുവില്‍ പ്രകാശം പരത്തുന്ന അരുണകിരണങ്ങള് !ഓരോ കവിതാ തുള്ളികളികളും ജീവിതത്തിന്റെ വിവിധ വശങ്ങള് തെളിവോടെ ചിന്നിക്കുന്ന ഈ ഹൃദയ ദര്‍പ്പണത്തിന്റെ തെളിമിഴികളിലെത്ര മൊഴിപ്പൊരുളുകള്‍ തെളിമയോടെ....അഭിനന്ദനങ്ങള്‍ എന്റെ പ്രിയ സുഹൃത്തിനു -അകം നിറഞ്ഞ!
മറുപടിഇല്ലാതാക്കൂഎല്ലാം മനോഹരം .
മറുപടിഇല്ലാതാക്കൂഎന്നാലും ഭാരോദ്ധ്വഹനം,എളുപ്പവഴി . ഇവരണ്ടും പ്രത്യേകം നന്നായി
വലിയ ചിന്തകളെ ആറ്റിക്കുറുക്കി കുഞ്ഞു കപ്പുകളില്‍ ഒഴിച്ച് വെച്ച കാവ്യ മധുരിമ കലര്‍ന്ന അക്ഷരങ്ങളുടെ നറുംപാല്.
മറുപടിഇല്ലാതാക്കൂനല്ല ചിന്തകൾ,നല്ലവരികൾ...........ആശംസകൾ
മറുപടിഇല്ലാതാക്കൂവലിയ കവിതകള്‍...,..
മറുപടിഇല്ലാതാക്കൂഇവിടെ അഭിപ്രായം പറയാന്‍ ഞാന്‍ യോഗ്യനാണോ...?
എന്തായാലും വലിയ ചിന്തകള്‍ വായിക്കാന്‍ ഇനിയും വരാം..
പ്രിയപ്പെട്ട ഇക്ക,
മറുപടിഇല്ലാതാക്കൂഇന്ന് കുംഭം ഒന്ന്.ഈ മാസം സന്തോഷവും സമാധാനവും നല്കട്ടെ !
ജീവിത സത്യങ്ങള്‍ വളരെ സത്യസന്ധതയോടെ,ചുരുക്കി പറഞ്ഞ കുഞ്ഞു കവിതകള്‍ ഇഷ്ടായി.
സരളം ഈ ഭാഷ;ഗഹനം ഈ ആശയം !
ഹൃദ്യമായ അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു
ലളിതം. സുന്ദരം. ചിന്തനീയം.
മറുപടിഇല്ലാതാക്കൂNalla nurungu kavithakal!
മറുപടിഇല്ലാതാക്കൂഎല്ലാം കൊള്ളാം, എളൂപ്പവഴി ഒഴിച്ച്!
മറുപടിഇല്ലാതാക്കൂ(ആ എളുപ്പ വഴി ശരിയല്ല. കുരത്തം കെട്ടോൾക്കും, കുരുത്തം കെട്ടോനും ഒരേ ശിക്ഷ ലഭിക്കണം. പക്ഷഭേദം പാടില്ല!)
കാരിക്കേച്ചര്‍ കവിതകള്‍....കണ്ണടക്കാഴ്ചകള് നന്നായി
മറുപടിഇല്ലാതാക്കൂകുറുക്കിയ വരികള്‍ . ജയന് പറഞ്ഞതില്‍ കാര്യമുണ്ട്.
മറുപടിഇല്ലാതാക്കൂചെറു വാക്കുകള്‍ ചിന്തനീയം...
മറുപടിഇല്ലാതാക്കൂകുരുത്തം കെട്ടവള് പടിക്ക് പുറത്ത്
മറുപടിഇല്ലാതാക്കൂകുരുത്തംകെട്ടവന് പെണ്ണ്.
അതാണല്ലോ നമ്മുടെ പരമാര്‍ത്ഥം
the sharp hykoos of life. good. strong satiric
മറുപടിഇല്ലാതാക്കൂഈ ചെറു കവിതകള്‍ ഇഷ്ടായി...
മറുപടിഇല്ലാതാക്കൂമുതുനെല്ലിമുച്ചൂടും കയ്കട്ടെ .
മറുപടിഇല്ലാതാക്കൂമുതുകിലെ കുരുനെല്ലി വേഗം ഉണങ്ങി കൊഴിയട്ടെ .
നന്നായി ....
ഭാഗം വയ്പ്പും ,ഭാഗംപിടുതവും ..അതെല്ലാ കാലത്തും ,
ഇങ്ങനെയൊക്കെയാണ് .
നന്ദി .
ആറങ്ങോട്ടുകര കുഞ്ഞുണ്ണി മാഷ്ക്ക് ആശംസകള്‍.
മറുപടിഇല്ലാതാക്കൂ