ഇറ്റ് വീഴുന്നത്..
നിഴലുകള്‍
ഊര്‍ദ്ധ്വന്‍ വലിച്ചു പിടയുന്നു നീര്‍വാര്‍ന്നോ-
രോര്‍മ്മകള്‍ വൃദ്ധ സിരാശിഖരങ്ങളില്‍ .
കണ്ടുവോ, നിന് പാദതാഡനമേറ്റകം
നൊന്തും ചിരിച്ചോരീ മണ്ണിന് രൂപാന്തരം?
വറ്റാത്ത കണ്ണുനീര്‍പ്പാടുകള്‍ വേനലിന്
വസ്ത്രാഞ്ചലങ്ങളാല്‍ മൂടിയുറങ്ങുന്നു.
കണ്ടുവോ വെഞ്ചിതല്‍ കാര്ന്ന ശിരോലിഖി-
തങ്ങള്‍ ചുമന്ന ശിലാ ഹൃദയങ്ങളെ?
കാറ്റും മഴയും കളിച്ചുല്ലസിച്ചു മേല്‍ -
ക്കൂര തകര്‍ന്നു കരയും കിളികളെ?
പാതിയുണങ്ങിയ ചെമ്പകക്കൊമ്പില്‍ വേര് -
പ്പാടിന് വ്യഥയുമായ് ഇത്തിരിപ്പൂക്കളെ?
കേട്ടുവോ,ജീവന നാഡിയിളകിയോ-
രാട്ടുകട്ടില്‍ ചില മാത്ര ഞരങ്ങുന്നു..
പാതിരാവിന്റെ ജനാലയിലൂടെ നിന്
പാദവിന്യാസങ്ങള്‍ കാത്തു കിടക്കുമ്പോള്‍
നിന് പാല്‍ക്കുറുമ്പിന്‍ സ്മൃതികളില്‍ വായ്പ്പോടെ
കര്‍മ്മഫലപ്പൊരുള്‍ തേടുകയാണതും.
ഇറ്റുവീഴുന്ന നിലാവിന്റെ തുള്ളികള്‍
പൃഥ്വി പാടുന്ന വിഷാദാര്‍ദ്ര ശീലുകള്‍
വേരോടാനിത്തിരി മണ്‍തരിയുണ്ടെങ്കില്‍
വേണ്ട നിനക്ക് വളരാനാകാശങ്ങള്‍ .
ഉത്തുംഗരാവേണ്ടതില്ല വളര്‍മ്മയില്‍
ഉത്തമ ജീവിത മൂല്യങ്ങള്‍ കായ്ക്കുവാന്
ഊര്‍ദ്ധ്വന്‍ വലിച്ചു പിടയുന്നു നീര്‍വാര്‍ന്നോ-
രോര്‍മ്മകള്‍ വൃദ്ധ സിരാശിഖരങ്ങളില്‍ .
കണ്ടുവോ, നിന് പാദതാഡനമേറ്റകം
നൊന്തും ചിരിച്ചോരീ മണ്ണിന് രൂപാന്തരം?
വറ്റാത്ത കണ്ണുനീര്‍പ്പാടുകള്‍ വേനലിന്
വസ്ത്രാഞ്ചലങ്ങളാല്‍ മൂടിയുറങ്ങുന്നു.
കണ്ടുവോ വെഞ്ചിതല്‍ കാര്ന്ന ശിരോലിഖി-
തങ്ങള്‍ ചുമന്ന ശിലാ ഹൃദയങ്ങളെ?
കാറ്റും മഴയും കളിച്ചുല്ലസിച്ചു മേല്‍ -
ക്കൂര തകര്‍ന്നു കരയും കിളികളെ?
പാതിയുണങ്ങിയ ചെമ്പകക്കൊമ്പില്‍ വേര് -
പ്പാടിന് വ്യഥയുമായ് ഇത്തിരിപ്പൂക്കളെ?
കേട്ടുവോ,ജീവന നാഡിയിളകിയോ-
രാട്ടുകട്ടില്‍ ചില മാത്ര ഞരങ്ങുന്നു..
പാതിരാവിന്റെ ജനാലയിലൂടെ നിന്
പാദവിന്യാസങ്ങള്‍ കാത്തു കിടക്കുമ്പോള്‍
നിന് പാല്‍ക്കുറുമ്പിന്‍ സ്മൃതികളില്‍ വായ്പ്പോടെ
കര്‍മ്മഫലപ്പൊരുള്‍ തേടുകയാണതും.
ഇറ്റുവീഴുന്ന നിലാവിന്റെ തുള്ളികള്‍
പൃഥ്വി പാടുന്ന വിഷാദാര്‍ദ്ര ശീലുകള്‍
വേരോടാനിത്തിരി മണ്‍തരിയുണ്ടെങ്കില്‍
വേണ്ട നിനക്ക് വളരാനാകാശങ്ങള്‍ .
ഉത്തുംഗരാവേണ്ടതില്ല വളര്‍മ്മയില്‍
ഉത്തമ ജീവിത മൂല്യങ്ങള്‍ കായ്ക്കുവാന്
27 coment�rios :
ജനപ്രിയ പോസ്റ്റുകൾ
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
മറന്നു പോയവരോ മരിച്ചു പോയവരോ അല്ല ഇടക്കിടക്ക് കടന്നു വന്നു മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു. വാര്‍ത്തകളിലോ വര്‍ത്തമാനങ്ങളിലോ ...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
ഇ രുതല മുട്ടിയില്ലെങ്കിലും ഒരു മഹാനദിയുടെ ഗതിവിഗതികള്‍ ദൈവകല്പ്പനകളുടെ മഹാമേരുക്കളില്‍ പാദസ്പര്‍ശനം. അവതാരപുരുഷരുടെ പുണ്യസ്ഥലികളില്‍...
-
ഈ നില്പ്പില് എല്ലാ ഇലയിലും വേദനയും അതിന്റെ വേവലാതിയും കടക്കലും തലപ്പിലും കണ്ണിലും കാതിലും കാറ്റിനെപ്പോലെ ...
-
ക രുവീട്ടിയുടെ തടിയിലാണ് മൂത്താശാരിയുടെ പണി. കടഞ്ഞു പിടിപ്പിച്ച കൈയും കാലും കണ്ണുപറ്റുന്ന കൊത്തും പണിയും നാലുകെട്ടിന്റ...
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
കാ റ്റടിക്കില്ല, മഴ പെയ്യില്ല കറുത്തു കഴിഞ്ഞാല്‍ കാടുപിടിക്കുന്ന, കല്ലിലും മരത്തിലുമുള്ള കൂടുകളില്‍ കാക്ക കരഞ്ഞാലും കാതുകേള...
-
മ ണ്ണുമാന്തികളെ നോക്കുക! മരുഭൂമികള്‍ സ്വപ്നം കാണുന്ന രണ്ടു കണ്ണുകള്‍ മാത്രം. മാഞ്ഞു കൊണ്ടിരിക്കുന്ന കുന്നുകളില്‍ തിരയുക. മ...
-
ക ണക്കിന്റെ പുസ്തകത്തില്‍ തുറക്കപ്പെടുമ്പോഴാണ്, കണ്ണുകള്‍ കൈവിട്ടു പോവുക. കള്ളികളില്‍ ഒതുങ്ങാത്തവ കയര്‍ പൊട്ടിക്കുമ്പോള്‍ വണ്ടിക്കണക്ക...
കവിതകൾ
- മഹാമാരിയിൽ ശ്വാസം മുട്ടുമ്പോൾ
- റജബ്
- നിദാനം
- രാമന്
- കോമാളി
- വിരല്‍പ്പാടുകള്‍
- നേട്ടക്കണക്ക്
- കല്ലിൽ പൂത്തത്
- ഒരു നുണക്കഥ
- സ്മാർട്ട് ഇൻ്റലിജൻ്റ്സ്
- ഒന്നു , രണ്ട് കവിതകൾ
- മനിതം
- സ്മൈലീ കാണ്ഡം
- തിരുശേഷിപ്പ്
- രണ്ട് കൊച്ചു കവിതകള്‍
- മരപ്പാട്ട്
- മണ്ണാത്തിക്കുഞ്ഞമ്മ - പ്രീവിയസ് വെർഷൻ
- ബധിര മാ(ന)സം
- മായാവിലാസങ്ങള്‍
- പാളയും കയറും
- വ്യാജ വാങ്മുഖം
- അടയാളങ്ങള്‍
- കാ കാ.. കൂ കൂ.. ഒരു ലൈവ് കവിത
- വര്‍ഷമാപിനി
- നേര്‍ക്കാഴ്ച്ചകള്‍
- വഴിമരങ്ങള്‍
- ഇലയിലെ വായന
- വാനസ്പത്യം
- മധുരിക്കുന്ന ഓര്‍മ്മകള്‍
- മനുഷ്യപര്‍വ്വം
- ചിതലരിക്കാത്ത വാക്കുകൾ
- റസ്താക്
- കല്പ്പാന്തം
- അയിലത്തല
- പകല്‍പ്പൂരം
- സ്വപ്നങ്ങളുടെ ഇരകള്‍
- ഒരു നെരിപ്പോടിന്റെ നേര്‍പ്പതിപ്പ്
- ഒരുപാട്
- പരിണാമം
- ചില ഹ്രസ്വസംജ്ഞകള്‍
- കാത്തിരിപ്പ്
- വാസന്ത സ്മൃതികള്‍
- നൂല്‍പ്പുഴകള്‍
- വേഷങ്ങള്‍
- നരിമട
- മരുപ്പച്ചയുടെ പിറവി
- വായന
- പട്ടം
- വെള്ളിയാഴ്ച്ചകള്‍
- ശരണാലയവഴികള്
- സ്മാരക ശില
- വണ്ടിക്കാള
- വെളുത്ത കാക്ക
- മരത്തുള്ളികള്‍
- കണക്കു പുസ്തകം
- കാക്കത്തോട്ടിലെ കഥകള്‍
- പിന് വിളികള്‍
- ജാലകം
- നിലാവില്ലാത്ത വഴികളില്‍
- കടലാഴം
- ഗോപുര വിശേഷങ്ങള്‍
- പ്രണാദം
- വെള്ളെഴുത്ത്
- ഇറ്റ് വീഴുന്നത്..
- കാറ്റിനെപ്പോലൊരു വാക്ക്
- വായനയുടെ ഇEവഴികള്‍ !
- വെള്ളെഴുത്ത്
- കുഞ്ഞിക്കുറുക്കന്റെ കല്യാണം
- നഖീലുകള്‍ പറയുന്നത്
- വേലി
- ആയാമം
- കഥാന്ത്യം
- ആകാശത്തണല്‍
- കണ്ണാടി
- ആഴം
- കടല്‍ കാണുമ്പോള്‍
- ദിശ്യം
- അമ്മയുടെ വീട്
- കൊത്തിവെക്കപ്പെട്ട ജന്മങ്ങള്
- നാട്ടുകാഴ്ച്ചകള്‍
- തൊടുന്നവരും വാടുന്നവരും
പിന്തുടരുന്നവർ
എന്നെക്കുറിച്ച്
ജനപ്രിയ പോസ്റ്റുകൾ
-
ചക്രവാളങ്ങളില്‍ ഋതു ചംക്രമണം സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍ ഹിമകണങ്ങളില്‍ പുകമറകളില്‍ നിറഞ്ഞു ...
-
തൂ ണിൽ നിവർന്നതും തുരുമ്പിൽ മുറിഞ്ഞതും മനസ്സിൽ കുരുത്തതും മരത്തിൽ കരിഞ്ഞതും വാറ്റിൽ തിളക്കുന്നു ചാറ്റിൽ പരക്കുന്നു ...
-
ക ലപ്പ കൈക്കോട്ട് പിക്കാസ്സ് മഴു കോടാലി മടവാള് ആകൃതിയില്‍ ഒതുങ്ങാറില്ലവയുടെ ആയുസ്സും അദ്ധ്വാനവും. അന്നന്നത്തെ അന്നത...
-
മു രിങ്ങ മരത്തിന്റെ കൊമ്പില്‍ കൂകാറുണ്ടൊരു കാ.. കാ.. മുവ്വാണ്ടന്‍ മാവിന്റെ തുമ്പില്‍ കുറുകാറുണ്ടൊരു കൂ.. കൂ.. കണ്ടാല്‍ കറുത്തവനെ...
-
ഹി ജാബിൽ കാണുമ്പോൾ എല്ലാ കണ്ണുകളിലും നിന്നെപ്പോലെത്തന്നെയുള്ള നീലനക്ഷത്രങ്ങൾ ജ്വലിക്കുന്നു. (കറുത്ത മുഖപടങ്ങളിൽ കരുത്തും വിമോചനവും...
-
കാ റ്റിനെ കാത്തിരിക്കുന്ന മരങ്ങൾ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യ രേപ്പോലെത്തന്നെ, കൈവിരൽത്തുമ്പിൽ പ്രാർത്ഥനയുടെ പൂച്ചെണ്ടുകൾ.....
-
വെളുത്താല്‍ വെയില്‍പ്പേടി കറുത്താല്‍ ഉയിര്‍പ്പേടി ഉദ്യാനങ്ങളില്‍ ഉപവനങ്ങളില്‍ ഉറക്കമില്ലാത്ത മരങ്ങള്‍ കാറ്റിന്റെ നാവിലെപ്പോഴും കാടുകയറുന്ന ...
-
ആജീവനാന്തം ടോക് ടൈം വാറന്റിയുള്ള ബാറ്ററി ലൈഫ്. ഒരു ഒഎസിലും തളച്ചിടാൻ കഴിയാതെ ഒരപൂർവ്വ ജീവിതത്തിന്റെ ശര...
-
കഥ ഇ രുട്ടുന്നതിനു മുമ്പ് വീട്ടില്‍ തിരിച്ചെത്തും. കുളിക്കുന്നതിനു മുമ്പ് കുട്ടികളെ ഉറക്കും. കിടക്കുന്നതിനു മുമ്പ് ഉറക്കം...
-
മു ഹറത്തിനും ദുല്‍ഹജ്ജിനുമിടക്കാണ് അവതീർണ്ണമായ റഹ്മത്തിൻറെ പുണ്യം. ഭൂമിയിലെ മനുഷ്യകുലത്തിനു വേണ്ടി മൂകനും ബധിരനുമായൊരു ...


Cäp hogp¶p \nemhnsâ XpÅnIÄ
മറുപടിഇല്ലാതാക്കൂC¯ncn sh«¯nemSpw \ngepIÄ
DuÀ²z³ hen¨p ]nSbp¶p \oÀhmÀt¶mþ
tcmÀ½IÄ hr² kncminJc§fn .
IWvSpshm, \n³]mZXmU\taäIw
s\m´pw Nncnt¨mco a®n³ cq]m´cw?
häm¯ I®p\oÀ¸mSpIÄ th\en³
hkv{Xm©e§fm aqSnbpd§p¶p.
IWvSpshm, sh¬NnX ImÀ¶ intcmenJnX§Ä
Npa¶ inem lrZb§sf..?
Imäpw agbpw Ifn¨pÃkn¨p
ta¡qc XIÀ¶p Icbpw InfnIsf..?
]mXnbpW§nb sN¼I¯¿nÂ
thÀ¸mSn³ hyYbpambv C¯ncn¸q¡sf..?
tI«pshm Poh\\mUnbnfIntbmþ
cm«pI«n Nneam{X Rc§p¶p..
]mXncmhnsâ P\mebneqsS \n³
]mZhn\ymk§tfmÀ¯p InS¡pt¼mÄ
\n³ ]m¡pdp¼n³ kvarXnIfn hmbvt]msS
IÀ½^e s]mcpÄ tXSpIbmWXpw.
Cäphogp¶ \nemhnsâ XpÅnIÄ
]rYn ]mSp¶ hnjmZmÀ{Z ioepIÄ
thtcmSm\n¯ncn a¬XcnbpWvsS¦nÂ
thWvS \n\¡v hfcm\mImi§Ä .
D¯pwKcmthWvSXnà hfÀ½bnÂ
ഇച്ചേല്ക്ക് ഞമ്മക്ക് ബായിക്കാൻ കഴിയൂല കോയാ....
നിഴൽ വരകളിലെ, ജീവിത വരകൾ ഉജ്ജലമായി. ആശംസകൾ.............
മറുപടിഇല്ലാതാക്കൂകവിത നന്നായി. ഈ വളർമ്മ എന്നതുകൊണ്ട് എന്താണുദ്ദേശിച്ചത്? ആശംസകളോടെ!
മറുപടിഇല്ലാതാക്കൂപഴയ ശൈലിയിൽ താളത്തിൽ മനോഹരമായി എഴുതാനുള്ള കഴിവുണ്ട് താങ്കൾക്ക്. വേരോടാനിത്തിരി മണ്‍തരിയുണ്ടെങ്കില്‍
മറുപടിഇല്ലാതാക്കൂവേണ്ട നിനക്ക് വളരാനാകാശങ്ങള്‍ .
ഉത്തുംഗരാവേണ്ടതില്ല വളര്‍മ്മയില്‍
ഉത്തമ ജീവിത മൂല്യങ്ങള്‍ കായ്ക്കുവാന് .. കുട്ടികൾക്ക് ഒരു ബ്ലാക്ക് ബോർഡിൽ എഴുതിക്കൊടുക്കാൻ തോന്നും.
Nannayittundu!!
മറുപടിഇല്ലാതാക്കൂപഴയ രൂപത്തില്‍ എഴുതിയ നല്ല കവിത.
മറുപടിഇല്ലാതാക്കൂവായിച്ചു....
മറുപടിഇല്ലാതാക്കൂഇഷ്ടപ്പെട്ടു....
ഈ ലൈനിൽ എഴുതിക്കൊണ്ടേയിരിക്കുക......!
ഈണത്തില്‍ പാടാന്‍ പറ്റിയ കവിത.
മറുപടിഇല്ലാതാക്കൂനാലു പ്രാവശ്യം വായിച്ചു. കുറെ മനസ്സിലായി. ഇവനെ ഞാന്‍ മനസ്സിലാക്കാതെ വിടൂല.
മറുപടിഇല്ലാതാക്കൂവീണ്ടും വരാം വായിക്കാന്‍.
ഉത്തുംഗരാവേണ്ടതില്ല വളര്‍മ്മയില്‍
മറുപടിഇല്ലാതാക്കൂഉത്തമ ജീവിത മൂല്യങ്ങള്‍ കായ്ക്കുവാന്
ലളിതമായ ഭാഷയില്‍ നന്നായി രചിച്ച കവിത ..
മാനവികതക്കു നല്ല സന്ദേശങ്ങള്‍ കൈമാറാന്‍
വരികള്‍ക്കായി ...
ആശംസകള്‍
വളരെ നല്ല കവിത ,ആധുനികത്വത്തിന്റെ കൈകളില്‍ പ്പെടാതെ സൂക്ഷിച്ചു ...നന്നായി
മറുപടിഇല്ലാതാക്കൂഇനിയും ഇതരത്തിലുള്ളവ പ്രതീക്ഷിക്കാമല്ലോ ....
ശ്രീമാഷുടെ അഭിപ്രായത്തിനു താഴെ ഒരു കയ്യൊപ്പ്.
മറുപടിഇല്ലാതാക്കൂതറവാടിത്തമുള്ള കവിത.!
മറുപടിഇല്ലാതാക്കൂവേരോടാനിത്തിരി മണ്‍തരിയുണ്ടെങ്കില്‍
മറുപടിഇല്ലാതാക്കൂവേണ്ട നിനക്ക് വളരാനാകാശങ്ങള്‍ .
ഉത്തുംഗരാവേണ്ടതില്ല വളര്‍മ്മയില്‍
ഉത്തമ ജീവിത മൂല്യങ്ങള്‍ കായ്ക്കുവാന് എഴുതി തെളിഞ്ഞ ശൈലി നന്നായിട്ടുണ്ട് ചെറിയാക്കാ
എല്ലാ ആശംസകളും നേരുന്നു
ആശംസകള്‍
മറുപടിഇല്ലാതാക്കൂകവിത നന്നായിരിക്കുന്നു ..
മറുപടിഇല്ലാതാക്കൂനല്ല കവിത........
മറുപടിഇല്ലാതാക്കൂവായിച്ചു....
മറുപടിഇല്ലാതാക്കൂഇഷ്ടപ്പെട്ടു....
നല്ല കവിത, ഇഷ്ടായി.
മറുപടിഇല്ലാതാക്കൂപ്രിയ സുഹൃത്തെ ,Pain killer-കളിലും ഒതുങ്ങാത്ത വേദനകളും ശ്വാസം മുട്ടലും ശൈത്യമായി വന്നു വല്ലാതെ വിഷമിപ്പിച്ചപ്പോള്‍ വൈകി ,ഇവിടെ എത്താന്‍.മുഖസ്തുതി ഒട്ടുമേ ഇല്ലാതെ പറയട്ടെ.എനിക്ക് താങ്കളുടെ കവിതകള്‍ വല്ലാത്തൊരു ഇഷ്ടമാണ്."ഇഷ്ടം"എന്നതില്‍ ഒതുങ്ങുന്നില്ല ട്ടോ.ആ വാക്കാണ് ഇപ്പോള്‍ കിട്ടിയത് ."ഇറ്റു വീഴുന്ന നിലാവിന്റെ തുള്ളികള്‍ /പൃഥ്വി പാടുന്ന വിഷാദാര്‍ദ്ര ശീലുകള്‍ ....ഉത്തുംഗരാവേണ്ടാതില്ല വളര്‍മ്മയില്‍ /ഉത്തമ ജീവിത മൂല്യങ്ങള്‍ കാക്കുവാന്‍ .
മറുപടിഇല്ലാതാക്കൂവളരെ വളരെ ശരി.അഭിനന്ദനങ്ങള്‍ !
നല്ല കവിത ...ഇഷ്ടായി ..
മറുപടിഇല്ലാതാക്കൂപുതുവത്സരാശംസകൾ ..
ഈ വളർമ പുതിയ പ്രയോഗം ആണോ , വളർച്ചതന്നെയല്ലേ ഉദ്ദേശിച്ചത് ? പദങ്ങൾ പലതും പഠിച്ചു വരുന്നതേയുള്ളൂ , അതുകൊണ്ട് ചോദിച്ചതാണ് (വിമർശനവീക്ഷണമല്ല )
മറുപടിഇല്ലാതാക്കൂനല്ല താളവും വാക്കുകളുടെ പ്രവാഹവും . നന്നായിട്ടുണ്ട് .
This comment has been removed by the author.
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്...ഇനിയും പ്രതീക്ഷിയ്ക്കുന്നു....
മറുപടിഇല്ലാതാക്കൂനിലാവിന്റെ നാട്ടില്‍ നിന്നാണ് ഞാന്‍ വരുന്നത് സുഹൃത്തേ. ഒരെതിരഭിപ്രായമുണ്ട്; നിലാവൊരിയ്ക്കലും ഇരുള് വീഴുത്തുകയില്ല.. പ്രകാശമേകുകയേയുള്ളൂ.. നമ്മെ തലോടി സാന്ത്വനിപ്പിയ്ക്കും. നിലാവിനെ ധൈര്യമായി നമ്പിക്കോളൂ, സങ്കടപ്പെടേണ്ടിവരില്ല..! :-)
മറുപടിഇല്ലാതാക്കൂഒരു നല്ല കവിത ആസ്വദിച്ചെന്ന സംതൃപ്തിയില്‍ മടങ്ങുന്നു..
വേരോടാനിത്തിരി മണ്‍തരിയുണ്ടെങ്കില്‍
മറുപടിഇല്ലാതാക്കൂവേണ്ട നിനക്ക് വളരാനാകാശങ്ങള്‍ .
--------------
നന്നായിരിക്കുന്നു.. ആശംസകൾ നേരുന്നു
ആശംസകള്‍
മറുപടിഇല്ലാതാക്കൂ