മനിതം




മാന,മാണെൻ്റെ അജ്ഞാനം
ജ്ഞാന,മാണെൻ്റെ വിജ്ഞാനം

ശാന്തിയാണെൻ്റെ സന്തോഷം
ക്ഷാന്തി,യാണെൻ്റെ സമ്പാദ്യം.

സംസാരമല്ലെൻ്റെ സന്മാർഗ്ഗം
അഭിനയമല്ലെൻ്റെ ആചാരം.

അദ്ധ്വാനമാണെൻ്റെ ആഹാരം
അലസതയല്ലെൻ്റെ സ്വാതന്ത്ര്യം.

സമാധാനമാണെൻ്റെ 'സങ്കൽപ്പം
സഹിഷ്ണുതയാണെൻ്റെ സന്ദേശം.

തമസ്ക്കാര,മല്ലെൻ്റെ സംസ്ക്കാരം
മനസ്‌ക്കാര,മാണെൻ്റെ നമസ്ക്കാരം.




മനിതം ~ മനസ്സിനാൽ പറയപ്പെട്ടത്.
മാനം ~ അഹങ്കാരം.
ജ്ഞാനം ~ ആത്മീയമായ അറിവ്.
വിജ്ഞാനം ~ ഭൗതികമായ അറിവ്.
ശാന്തി ~ മനസ്സമാധാനം.
ക്ഷാന്തി ~ ക്ഷമ.
സങ്കൽപ്പം ~ മനസ്സുകൊണ്ടുള്ള കർമ്മം.
തമസ്‌ക്കാരം ~ അന്ധമായ നിഷേധം.
മനസ്ക്കാരം ~ അറിഞ്ഞതിനെ മനസ്സിൽ ഉറപ്പിക്കൽ..

ചിത്രം- ഗൂഗിൾ
9 coment�rios

9 coment�rios :