തിരുശേഷിപ്പ്



ന്ന്‍,
ബാലഗോപാലന്‍റെ ചുണ്ടില്‍ 
ഭാരത് ഫോട്ടോ ബീഡി.
അയ്യപ്പന്‍റെ ചുണ്ടില്‍ 
ആപ്പിള്‍ ഫോട്ടോ ബീഡി.
വറുതപ്പന് ഗണേഷ് ബീഡിയും
വീരാന്‍ കുട്ടിക്ക് ദിനേശ് ബീഡിയും.

കാക്കയും കോഴിയുമെല്ലാം 
ഒരു കാലിച്ചായക്കു വേണ്ടി
കാളരാത്രികള്‍ പോലും
കരഞ്ഞു വെളുപ്പിച്ചിരുന്നു.

അയ്യപ്പനിഷ്ടം പുട്ടും കടലയും.
ബാലഗോപാലനിഷ്ടം
ഇഡ്ഡലിയും സാമ്പാറും.
വറുതപ്പന് അപ്പവും മുട്ടക്കറിയും 
വീരാന്‍ കുട്ടിക്ക് മട്ടനും പൊറോട്ടയും.

ഇന്നും, 
നാടുനീങ്ങിപ്പോവാത്ത നമ്മുടെ
പീടികത്തിണ്ണകളില്‍
അന്യംനിന്നുപോകാത്ത
ഒരടുക്കള സംസ്‌ക്കാരം പോലെ 
അസഹിഷ്ണുതയില്ലാത്ത 
അടുപ്പുകല്ലുകളെല്ലാം
തിളക്കലും തൂവലും പങ്കിടുന്നു.
പുകമറയില്ലാത്ത 
ഒരടുപ്പവും സ്നേഹവും 
പുലര്‍ന്നുകൊണ്ടേയിരിക്കുന്നു.




7 coment�rios

7 coment�rios :