ചില കവിതകള്‍
Loading...

My Blog List

സോഷ്യല്‍ സൈറ്റ്‌

BLOGS

test

Jaalakam

തൊണ്ണൂറ്റി ഒമ്പത് മുത്തുകള്‍
തികച്ചും ഉണ്ടായിരുന്നു
എന്റെ ജപമാലയില്‍ .
എനിക്കുറപ്പുണ്ട്,
അതില്‍ നിന്ന് ഒന്നുപോലും 
കൊഴിഞ്ഞു പോയിട്ടില്ലെന്ന്.

കാരണം,
ഞാനത് ഉപയോഗിക്കാതെ 
സൂക്ഷിച്ചു വച്ചിരിക്കയായിരുന്നു;
വിശുദ്ധ ഗ്രന്ഥത്തിന്റെ മുകളില്‍ .

പലപ്പോഴും അതെടുക്കാന്‍ മടിക്കുന്നത് 
തിരിച്ചു വക്കാനുള്ള ധൃതി കൊണ്ട് മാത്രം.
വിരലുകള്‍ വിറക്കാറില്ലെങ്കിലും 
ഇടയ്ക്കിടയ്ക്ക്  എണ്ണിനോക്കി 
ഞാനത് തിരിച്ചു വക്കുന്നു.

എന്‍റെ കൈരേഖകളപ്പോള്‍
വിശുദ്ധ ഗ്രന്ഥത്തിന്‍റെ
പുറം ചട്ടയില്‍ പതിയുന്നു.
അത്രമേല്‍ പൊടിയുണ്ടായിരിക്കും
എപ്പോഴും അതില്‍ .

ഇപ്പോള്‍ അതില്‍ ഒരടയാളവും 
അവശേഷിക്കുന്നില്ല.
എല്ലാം വീണ്ടും
പൊടികൊണ്ടു മൂടി.                                     
                                                    


Post A Comment
 • Blogger Comment using Blogger
 • Facebook Comment using Facebook
 • Disqus Comment using Disqus

3 comments :

 1. തിരക്കോട് തിരക്ക് തന്നെ.എല്ലാം മറന്നുള്ള ഈ ഓട്ടത്തിനിടയില്‍ ഇതിനൊക്കെ എവിടുന്നാ സമയം ല്ലേ മുഹമ്മദ്ക്കാ ?
  പിന്നേയ് ഈ ഫോണ്ട് ഇച്ചിരി കൂടെ വലുതാക്കിയില്ലേല്‍ വായിക്കുന്നവരുടെ കണ്ണിന്റെ റെറ്റിന അടിച്ച് പോകുംട്ടാ :)

  ReplyDelete
 2. 'പൊടിപിടിച്ചു' ജീര്‍ണമായ ഒരു സമുദായത്തിന്‍റെ പരിപ്രേക്ഷ്യം.

  ReplyDelete
 3. സിംബോളിക്!
  ഏതായാലും മനസ്സ് ഭക്തിസാന്ദ്രം ആണല്ലോ. ''ദുആ''ക്ക് പ്രശനമാവില്ല.
  Updated:
  http://drpmalankot0.blogspot.com
  http://drpmalankot2000.blogspot.com

  ReplyDelete

നിങ്ങളുടെ അഭിപ്രായം എന്തായാലും ..