എന്‍റെ ഗ്രാമം


തിരുമിറ്റക്കോട് പഞ്ചായത്തിലെ  മൂന്നു  വാര്‍ഡുകളിലായി എഴുമങ്ങാട് എന്ന ദേശം പച്ചപിടിച്ച്‌ പരന്നുകിടക്കുന്നു.


പൂലാത്തുപറമ്പ്,പൊട്ടിക്കത്തോട്,മിഠായിത്തെരുവ്, എന്നീ കൊച്ചു തട്ടകങ്ങളിലായി ഒതുങ്ങിക്കിടക്കുന്ന എഴുമങ്ങാട് എന്ന ഒരു കൊച്ചു ഗ്രാമം. അധികം പേരും ആറങ്ങോട്ടുകര എന്നു വിളിക്കുന്ന ഒരു പാലക്കാടന്‍ ഗ്രാമമാണിത്. ഒരു റോഡിന്‍റെ ഇരുവശങ്ങളിലുമായി പാലക്കാട് തൃശ്ശൂര്‍ ജില്ലകള്‍ കിടക്കുന്നു.

എഴുമങ്ങാടിന്‍റെ ഔദ്യോഗിക പോസ്റ്റ്‌ ഓഫീസ് തൃശ്ശൂര്‍ ജില്ലയില്‍ ഉള്‍പ്പെട്ട ആറങ്ങോട്ടുകരയിലാണ്‌... മുല്ലക്കല്‍ പൂരവും തോരക്കുന്നത്ത് നേര്‍ച്ചയും ജാതിമതഭേദമന്യേ ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളാണ്.

എഴുമങ്ങാട് യുപി സ്കൂള്‍ ആണ് ഏക വിദ്യാലയം.എഴുമങ്ങാട് വായനശാല സംസ്ഥാനതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.

 ബ്രിട്ടീഷുകാരുടെ കാലത്ത് ഈ ഗ്രാമം കോഴിക്കോട്‌ സാമൂതിരി രാജാവിന്‍റെ ഭരണത്തിന്‍ കീഴിലായിരുന്നു. അയല്‍പ്പക്കത്തുള്ള ആറങ്ങോട്ടുകരയുള്‍പ്പെട്ട തൃശ്ശൂര്‍ ജില്ല മുതല്‍ കൊച്ചി സ്റ്റേറ്റിന്‍റെ അധീനതയിലും. .

പണ്ടുപണ്ട് രാജ പടയാളികളില്‍ നിന്ന് രക്ഷപ്പെട്ട് അതിര്‍ത്തി കടക്കുകയും പിന്നീട് തിരിഞ്ഞുനിന്ന് പിന്തുടര്‍ന്ന് വന്ന പടയാളികളെ കളിയാക്കി കൊഞ്ഞനം കാണിക്കുകയും ചെയ്യുന്ന രസികരായ ചില കുറ്റവാളികളുടെ കഥകളും പറഞ്ഞു കേട്ടിട്ടുണ്ട്.

 എന്തൊക്കെക്കെയായാലും ഒരുപാട് ചരിത്ര സംഭവങ്ങളുടെ സ്മാരകശിലകള്‍ ഈ ഗ്രാമത്തില്‍ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നുണ്ട്. ചേരമാന്‍ പെരുമാളിന്‍റെ കൊട്ടാരം തളിയെന്ന അടുത്ത ഗ്രാമത്തിലായിരുന്നു.തോരക്കുന്നിന്റെ കിഴക്കു ഭാഗത്തുള്ള തൂക്കാരക്കുന്നിന് ആ പേരുണ്ടായത് കുറ്റവാളികളെ തൂക്കിക്കൊല്ലാറുള്ള ഒരു ഇടമായിരുന്നതിനാലായിരുന്നു.കൊട്ടാരത്തിന്റെയും കൊട്ടയുടെയും ചരിത്രാവശിഷ്ടങ്ങള്‍ ഇപ്പോഴും ഗതകാലസ്മരണകള്‍ അയവിറക്കിക്കിടക്കുന്നു.

എഴുമങ്ങാടിന്‍റെ ഒരു ഒരറ്റത്തുള്ള പോട്ടുചാല്‍ എന്ന ഭാഗം പഴയ ഒരു ബോട്ടു ചാല്‍ ആയിരുന്നുവെന്നും പെരുമാള്‍ മക്കയില്‍ പോയത് അവിടെ ഉണ്ടായിരുന്ന ജലപാതയിലൂടെയാണെന്നും പഴമക്കാര്‍ പറയുന്നുണ്ട്. അതുപോലെ മാടമ്പ് കുഞ്ഞുകുട്ടന്‍റെ "ഭ്രഷ്ട്" എന്ന സുപ്രസിദ്ധ നോവലിലെ താത്രിക്കുട്ടി എന്ന കഥാപാത്രം ജീവിച്ചിരുന്നതും ഇവിടെത്തന്നെയാണ്.

ഇത് വായിക്കുന്നവരില്‍ ഇതില്‍ കൂടുതല്‍ അറിയുന്നവരുണ്ടാകാം. അതു പങ്കുവക്കുമെന്നു പ്രതീക്ഷിക്കുന്നു. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ എത്രയോ മഹത് വ്യക്തിത്വങ്ങള്‍ ഈ ഗ്രാമത്തിന്‍റെ പെരുമയും പ്രസിദ്ധിയും വര്‍ദ്ധിപ്പിക്കുന്നതിനുതകും വിധം കലാസാംസ്കാരിക രംഗങ്ങളില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

 തിരുമിറ്റക്കോട് പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളിലായി എഴുമങ്ങാട് എന്ന ദേശം പച്ചപിടിച്ച്‌ പരന്നുകിടക്കുന്നു.



0 coment�rios :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നന്ദി.. വീണ്ടും വരിക.

Cancel Reply